Tuesday, June 16, 2009

അക്കാദമിക്കെതിരെ

മുസ്ലിം സമൂഹത്തെ മുഴുവന്‍ പരിഹസിക്കുന്ന രൂപത്തിലുള്ള, കേരള ബ്ലോഗ് അക്കാദമി എന്ന കടലാസ്സ് പുലിയുടെ ഹിഡന്‍ അജണ്ടക്കെതിരെയുള്ള എന്റെ പ്രതിഷേധം.

തുടക്കം ഇവിടെനിന്നും.
http://keralablogacademy.blogspot.com/2009/05/blog-post.html

ഇതിനെതിരെ പ്രതികരിച്ച ഞാനടക്കമുള്ള വിശ്വാസി സുഹ്ര്‌ത്തുകളെ, അവഹേളിക്കുന്ന തരത്തിലായിരുന്നു അക്കാദമിയുടെ പ്രതികരണം.

എന്റെ പ്രതിഷേധം അക്കാദമിയുടെ പുതിയ പോസ്റ്റിലും ഞാനിട്ടും.

1. അക്കാദമിക്കാരന്റെ തലയെടുപ്പും, ആനയും അംബാരിയും ഇല്ലാതെ തന്നെ ഒട്ടനവധി ബ്ലോഗ്‌ മീറ്റുകൾ ബൂലോകത്ത്‌ നടന്നിട്ടുണ്ട്‌, നടക്കുന്നുണ്ട്‌.
എട്ടുകാലി മമ്മുഞ്ഞിന്റെ സ്വഭാവം വിട്ട്‌, കേരളകരയിലാണ്‌ ജീവിക്കുന്നത്‌ എന്ന് ആക്കാദമിക്കാരൻ ഓർത്താൽ നന്ന്.ബ്ലോഗ്‌ മീറ്റ്‌ വിജയിപ്പിക്കാൻ ആക്കാദമിക്കാരന്റെ ഔധാര്യം വേണ്ട.
അക്കാദമിക്കെതിരെയുള്ള എന്റെ പ്രതിഷേധം ഇവിടെ ഞാൻ രേഖപ്പെടുത്തുന്നു. നിശ്പക്ഷമായി ചിന്തിക്കുവാനും, തെറ്റ്‌ തിരുത്തുവാനും അക്കാദമി തയ്യാറാവുന്ന വരെ, എന്റെ പ്രതിഷേധം തുടരും.

2. അബ്ദുല്‍ അലി ,അക്കാദമി നിഷ്പക്ഷമായി തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും....പിന്നീട് തിരുത്താം എന്ന ഉദ്ദേശത്തോടുള്ള തെറ്റുകള്‍ ചെയ്തിട്ടുമില്ല...ഭീഷണിക്കും താക്കീതിനും വഴങ്ങണമെന്നുള്ള അബ്ദുള്‍ അലിയുടെ ആഗ്രഹം സഫലമാക്കിത്തരാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു...അബ്ദുള്‍ അലി ശക്തമായി തന്നെ പ്രതിഷേധിച്ചോളൂ...പ്രതിഷേധിക്കാനുള്ള താങ്കളുടെ അവകാശത്തെ അക്കാദമി സഹിഷ്ണതയോടെ തന്നെ കാണുന്നു...

3. ചാണക്യൻ അക്കാദമിയുടെ ആരാണ്‌???

4. ചാണക്യൻ,എന്റെ പ്രതിഷേധിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുവാൻ നിങ്ങൾക്കാവില്ല. കാരണം, ബ്ലോഗ്‌ ഗൂഗിളിന്റെ സേവനമാണ്‌. ബ്ലോഗ്‌ അക്കാദമിയുടെ അല്ല.ഒരിക്കലും തെറ്റ്‌ തിരുത്തില്ല എന്ന ആക്കദമിയുടെ നിലപാട്‌ അഭിനന്ദമർഹിക്കുന്നു.എന്റെ ഭീഷണിക്ക്‌ അക്കാദമി വഴങ്ങണമെന്ന് ഞാൻ പറഞ്ഞോ?. അങ്ങനെ ഒരു ഭീഷണി എവിടെയാണ്‌?.താക്കിത്‌ തന്നത്‌ ശരിയാണ്‌, ഒരു സമൂഹത്തെ മുഴുവൻ കരിവാരിത്തേക്കുവാനുള്ള, അക്കാദമിയുടെ വെപ്രാളം കാണുബോൾ, ശരിയല്ലാത്ത നിലപാടിനെതിരെ താക്കിതിന്റെ സ്വരമുയർത്തി എന്നത്‌ ശരി.പ്രതിഷേധിക്കുവാനുള്ള എന്റെ അവകാശം, അക്കാദമിയുടെ ഔദാര്യമല്ലെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. അതിനിയും തുടരും.

5. kadathanadan said...
അബ്ദുൽ അലി അവകാശപ്പെടുന്നതിൽ എല്ലാം അല്ലെങ്കിലും ചിലതെക്കെ തന്നെ ചാണക്യനും അക്കാദമിക്കും കൂടി അവകാശപ്പെട്ടവുന്നതു മാണല്ലോ...

6. അബ്ദുല്‍ അലി said...
കടത്തനാടൻ,ചാണക്യനും, അക്കാദമിയും രണ്ടും രണ്ടാണ്‌.ഒരു ബ്ലോഗർ എന്ന നിലയിൽ, ചാണക്യന്‌ എല്ലാ അവകാശവും എന്നെ പോലെ തന്നെയുണ്ട്‌.പക്ഷെ, അക്കാദമി, ഒരു സംഘടന എന്ന നിലയിൽ, ഏതാനും ചിലരുടെ സ്വാർത്ഥതൽപ്പര്യങ്ങളും, ഹിഡൻ അജണ്ടയും നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കുവാനാവില്ല. ഒരു വ്യക്തിക്കുള്ള സ്വാതന്ത്രം, അഖിലലോക മലയാള ബ്ലോഗിനെ പുഷ്ടിപ്പെടുത്തുവാൻ വെള്ളവും വെളിച്ചവും നൽക്കുന്നു എന്ന് പറയുന്ന ഒരു സംഘടനക്കില്ല. പരിമിതികളുണ്ട്‌. അതാണ്‌ ഞാൻ സൂചിപ്പിച്ചത്‌.

7. kadathanadan said...
ആ പരിമിധി ശരിയും തെറ്റും കണ്ടെത്തുന്നതിലും തിരുത്തിന്നതിലും ഉണ്ടാവുമെന്ന് കാണുന്നതിലെ തടസ്സം എവിടെയാണ്.

ഇത് വരെ അക്കാദമിയില്‍ കണാനാവും, ഇനിയുള്ള ഭാഗം അക്കാദമിയിലില്ല. അത് അടച്ച് പൂട്ടി എന്ന് അക്കാദമിക്കാരന്‍ പറയുന്നു.

കടത്തനാടൻ,
തെറ്റുകൾ വളരെ സൗമ്യമായി ചൂണ്ടിക്കാണിച്ചിട്ടും ധാഷ്ട്യത്തോടെയുള്ള പ്രതികരണം, ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർ പ്രകടിപ്പിച്ചാൽ, ആ സംഘടനക്കെതിരെ പ്രതികരിക്കുക എന്നത്‌ എന്റെ അവകാശം.ബാഹ്യമായ ഇടപെടലുകളില്ലാതെ, സ്വതന്ത്രമായി പ്രവർത്തിക്കുക എന്നത്‌ സംഘടനയുടെ അവകാശം. എല്ലാ അംഗങ്ങളും ഒരുപോലെയാണെന്ന തോന്നാലുണ്ടാവണം. അതില്ലാതെ പോയത്‌ സംഘടനയുടെ തെറ്റ്‌. ഏതാനും ചിലർ മാത്രമാണ്‌ ബ്ലോഗർ എന്ന മതിൽകെട്ടിനകത്ത്‌നിന്ന്, ബൂലോകത്തെ കാണുവാൻ ശ്രമിച്ചതും തെറ്റ്‌.ഒരു വ്യക്തിയുടെ പ്രശ്നത്തിലിടപ്പെട്ട്‌, ഒരു സമൂഹത്തെ മുഴുവൻ പ്രകോപിക്കുവാൻ നടത്തിയ ശ്രമം, മറ്റോരു തെറ്റ്‌.വളരെ ചുരുക്കി, അക്കാദമിയുടെ ഫോക്കസ്‌ വ്യൂ വളരെ ചെറുതായിപോയി. അഭ്രപാളികൾക്കപ്പുറത്തെ ലോകം അവർ കണ്ടില്ല. അത്‌ കാണിച്ച്‌കൊടുത്തിട്ടും, ധിക്കാരത്തോടെ തെറിയഭിഷേകം നടത്തിയത്‌ തന്നെയാണ്‌ എടവും വലിയ തടസ്സം.

ഇതിന് ഞാന്‍ ഒരു അന്യഗ്രഹ ജീവിയാണെന്ന മട്ടില്‍ അക്കാദമിക്കാരന്‍ പ്രതികരിച്ചു. പിന്നെ, അക്കാദമിയില്‍ ചേരാനുള്ള യോഗ്യതകളുടെ കൂട്ടത്തില്‍, പലതും എനിക്കില്ലെന്നും അവര്‍ അറിയിക്കുന്നു.


അക്കാദമിക്കാരാ,

ഇതിൽ പറഞ്ഞ, എതെങ്കിലും യോഗ്യത അകാദമിക്കുണ്ടായിരുന്നെങ്കിൽ, ഇത്രെം വലിയ ഒരു പ്രശ്നം ഉണ്ടാവുമായിരുന്നില്ല.എന്റെ പ്രതിഷേധം ബ്ലോഗ്‌ അക്കാദമിക്കെതിരെയാണ്‌.അക്കദമിയുടെ മാന്യതയുടെ അളവ്‌കോൽ ഞാനിവിടെ പലവട്ടം കണ്ടിട്ടുണ്ട്‌.

ആദ്യം മനുഷ്യനാവുക, പിന്നെ ബ്ലോഗറാവുക, എന്നിട്ട്‌ മതി അക്കാദമികാരനാവുന്നത്‌. അതല്ല അക്കാദമിക്കാർക്ക്‌ മനുഷ്യത്വം പാടില്ലെന്നുണ്ടോ?

അക്കാദമി എന്ന കടലാസ് പുലിയുടെ ശൌര്യം കമന്റടച്ച് പൂട്ടിയപ്പോള്‍ തന്നെ വ്യക്തമായി.

ബ്ലോഗില്‍ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം നീചപ്രവര്‍ത്തികള്‍ക്കെതിരെ, ഗ്രൂപ്പ് കളിച്ച്, വെടക്കാക്കി തനിക്കാക്കുന്ന ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

പുലദ്യം പറയുക എന്നത്, അക്കാദമിക്കാരന്റെ മാത്രം യോഗ്യതയായി കാണരുത്.