Saturday, September 29, 2007

ആമുഖം - ഖുര്‍ആന്‍ മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുള്ള വിത്യാസം.

ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിനു മുന്‍പ്‌ ഒരു സാമാന്യ വായനക്കരന്‍ ചില കാര്യങ്ങള്‍ ഗ്രഹിച്ചിരിക്കേങ്ങതാവശ്യമാണ്‌। അല്ലാത്ത പക്ഷം പാരായണമധ്യേ പ്രശ്നങ്ങള്‍ ഇടയ്‌ക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്ന് മാത്രമല്ല പലപ്പോഴും അത്‌ മനസ്സിലാക്കാത്തതുകൊണ്ട്‌ മാത്രം ഖുര്‍ആനിക ജ്ഞാനത്തിന്റെ ആഴങ്ങളിലിറങ്ങാന്‍ വഴികാണാതെ വര്‍ഷങ്ങളോളം ഉപരിതലത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും.

ഖുര്‍ആനെക്കുറിച്ച്‌, അപരിചിതനായ ഒരാള്‍ ആദുമായത്‌ വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായം തന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ്‌ സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്‌ ആദ്യമായി പ്രതിപാദ്യം, മുഖ്യ വിഷയം, വിവിധ അധ്യായങ്ങള്‍, ഉപശീര്‍ഷകങ്ങള്‍ എന്നിങ്ങനെ യഥാക്രമം വിദജിച്ച്‌ ഓരോ പ്രശ്നവും ചര്‍ച്ച ചെയ്ത്‌, ഓരോ മേഖലയും ഓരോ വകുപ്പും സംബന്ധമായ നിര്‍ദേശങ്ങള്‍ ക്രമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ്‌ ഖുര്‍ആന്‍ എന്ന പ്രതിക്ഷ തെറ്റണ്‌. നേരെ മറിച്ച്‌, ഒരേ വിഷയം ഭിന്നരീതികളില്‍, വിത്യസ്ത വാക്കുകളില്‍ അവര്‍ത്തിക്കപ്പെടുന്നു, വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മുന്നാമതൊന്നും പൊടുന്നനെയാണ്‌ ആരംഭിക്കുന്നത്‌. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന് മറ്റൊരു വിഷയം കടന്ന് വരുന്നു. സംബോധകനും, സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും, സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിക്കുകയും ചെയ്യുന്നു, വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുറ്റെയും ശീര്‍ഷകങ്ങളുടെയും ഒരടയാളംപോലും ഒരിടത്തും കാണ്മാനില്ല. തനിക്ക്‌ ചിരപരിചിതമായ്‌ "ഗ്രന്ഥ" സങ്കല്‍പ്പത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു, ക്രമാനുസൃതം ക്രോഡീകരിക്കപ്പെടത്ത ശിതില ശകലങ്ങളുടെ സമാഹരമാണിതെന്നും, ചെറുതും വലുതുമായ ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യം ബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത്‌ മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍ നിന്ന് നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാവട്ടെ അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട്‌ സംശയ നിവൃത്തിക്ക്‌ കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന "ക്രമരാഹിത്യ"ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്‍കി സ്വയം സംതൃപ്തിയടയുന്നു വേരെ ചിലപ്പോള്‍ കൃത്രിമ മാര്‍ഗേണ വാക്യങ്ങള്‍ക്ക്‌ പരസ്‌പരബന്ധം കണ്ടുപിടിച്ച്‌ വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു.ഫലമോ, ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്‌ രചയിതാവിന്റെ ഉദേശ്യത്തിനു വിപരീതമായി അര്‍ഥ കല്‍പനക്കിരയായി ഭവിക്കുന്നു.

3 comments:

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.