Sunday, September 30, 2007

വിശുദ്ധഖുര്‍ആന്റെ അമാനുഷികത

മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രചീനവും ആധുനികവുമായ കോടിക്കണക്കിന്‍ ഗ്രന്ഥങ്ങളുണ്ട്‌। കഥകളും കവിതകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്രസ്ങ്കേതിക രചനകളും മതദാര്‍ശനിക കൃതികളും ആ കുട്ടത്തിലുണ്ട്‌. അനേകം സവിശേഷതകളാല്‍ അവയില്‍ നിന്നെല്ലാം വ്യതിരക്തമായ ഒരു ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ഇന്ന് നമ്മുടെ മുമ്പിലുള്ള മറ്റു ഗ്രന്ഥങ്ങളൊക്കെ എഴുതിപൂര്‍ത്തിയാക്കിയ കൃതികളായി-കയ്യെഴുത്തു പ്രതികളോ അച്ചടിച്ച കോപ്പികളോ ആയി-മനുഷ്യരുടെ മുമ്പാകെ അവതരിക്കപ്പെടുക്കയാണുണ്ടായത്‌. അതില്‍നിന്നും വ്യത്യസ്തമായി വിശുദ്ധഖുര്‍ആന്‍ ഇരുപത്തിമുന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അവതരിക്കപ്പെടുകയാണുണ്ടായത്‌.

വിശുദ്ധഖുര്‍ആനിലെ ഓരോ വചനവും ഓരോ അദ്ധ്യായവും അവതരിക്കപ്പെടുന്നതോടെ അവയുടെ ഉള്ളടക്കത്തിന്റെ തനിപ്പകര്‍പ്പായ ഒരു സമൂഹം വളര്‍ന്നു വരികയായിരുന്നു। അങ്ങനെ വിശുദ്ധഖുര്‍ആന്‍ ഒരു പുര്‍ണ്ണ ഗ്രന്ഥമായി മാനവരാശിക്ക്‌ ലഭിക്കുമ്പോഴേക്കും നാഗരികതയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു യുഗപ്പകര്‍ച്ചയ്ക്ക്‌ അറേബ്യന്‍ അര്‍ദ്ധദ്വീപ്‌ സാക്ഷ്യം വഹിച്ചു കഴിഞ്ഞിരുന്നു. സ്വന്തം ജീവിതം വിശുദ്ധഖുര്‍ആന്‌ അനുരൂപമാകിത്തീര്‍ത്ത പ്രവാചകശ്രേഷ്ഠനായ മുഹമ്മദ്‌ നബി(സ)യും ഉത്തമരായ അനുയായികളും നാഗരിക വികാസത്തിന്റെ ഭൗതിക വ്യവസ്ഥകളെ അതിലംഘിച്ചുകൊണ്ട്‌ സമകാലീന നാഗരികതയുടെ ശിഖരങ്ങളെ-ഗ്രീക്ക്‌, റോമന്‍, പേര്‍ഷ്യന്‍ പ്രഭാവത്തിന്റെ പരമോന്നതികളെ അതിവര്‍ത്തിച്ചു.

നുറ്റാണ്ടുകളിലെ ആര്‍ജ്ജിതവിജ്ഞാനത്തിന്റെയും സംസ്കാരിക പൈതൃകത്തിന്റെയും പ്രഭാവത്തില്‍ കുളിച്ച്‌ നില്‍ക്കുകയായിരുന്നു വിശുദ്ധഖുര്‍ആന്റെ അവതരണകാലത്തെ ഗ്രീസും, റോമും, പേര്‍ഷ്യയും, ഈജിപ്തും, ഭാരതവും മറ്റും. എന്നാല്‍ അറേബ്യന്‍ അര്‍ദ്ധദ്വീപ്‌ നാഗരികവികാസത്തിന്റെ വിദൂര സാദ്ധ്യതകള്‍ പോലും ദൃശ്യമല്ലാത്തവിധം തമോമയമായിരുന്നു. മക്ക, യഥ്‌രിബ്‌(മദീന) ത്വാഇഫ്‌ എന്നീ പട്ടണങ്ങളിലെ കുറച്ചു വ്യാപാരികളും നാഗരികരും ഒഴിച്ചാല്‍ ജനസംഖ്യയില്‍ സിംഹ ഭാഹവും പ്രകൃതരായ നാടോടികളായിരുന്നു. തളിര്‍ക്കുന്ന മേച്ചില്‍പ്പുറങ്ങള്‍ തേടി മരുപ്പച്ചകളില്‍ നിന്നു മരുപ്പച്ചകളിലേക്ക്‌ ചേക്കേറുന്ന ഇടയ ഗോത്രങ്ങള്‍.

തീര്‍ത്തും പ്രാകൃതമായിരുന്ന അറേബ്യന്‍ ജനസാമാന്യത്തെ ഏത്‌ മാനദണ്ഡമനുസരിച്ചും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ചെയ്തത്‌. കേവലം കാല്‍നുറ്റാണ്ടില്‍ താഴെ വരുന്ന ഒരു കാലയളവുകൊണ്ട്‌ നാഗരികതയുടെ നിദാന ശാസ്ത്രങ്ങളുടെ മുഴുവന്‍ പിന്‍ബലമുള്ള വിദഗ്‌ധന്മരുടെ ഒരു വലിയ സംഘത്തിനു പോലും സാധിക്കാത്ത കാര്യമാണ്‌ വിശുദ്ധഖുര്‍ആന്റെ പിന്‍ബലത്തോടെ മുഹമ്മദ്‌ നബി(സ)ക്ക്‌ സാധിച്ചത്‌.

വേദങ്ങളെയും വിശ്വാസങ്ങളെയുമൊക്കെ അവികസിത സമൂഹങ്ങളുടെ ചാപല്യങ്ങളായി കാണുന്നവര്‍ ഏറെയുള്ള ഇക്കാലത്ത്‌ വിശുദ്ധഖുര്‍ആന്‍ വരുത്തിയ അത്ഭുതകരമായ പരിവര്‍ത്തനം ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്‌.വിശുദ്ധഖുര്‍ആനെ ദൈവികഗ്രന്ഥമായി അംഗീകരിക്കാത്ത ചരിത്രകാരന്മരും വിശുദ്ധഖുര്‍ആന്‍ പതിനാള്‍ലു നുറ്റാണ്ട്‌ മുമ്പ്‌ ലോകഗതി തിരുത്തിക്കുറിച്ചുവെന്ന സത്യം അനിഷേധ്യമായി സംഗികരിക്കുന്നുണ്ട്‌. പക്ഷെ, അതിനെ മുഹമ്മദ്‌ നബി(സ)യുടെ ബുദ്ധിയില്‍ നിന്നും ഭാവനയില്‍ നിന്നും പിറവിയെടുത്ത നേട്ടമായി ചിത്രികരിച്ച്‌ ഭൗതികവത്‌കരിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. എന്നാല്‍ ചരിത്രം ദര്‍ശിച്ച ധിക്ഷണശാലികളുടെയോ ദാര്‍ശനികരുടെയോ രചനകളിലൊന്നിനും കൈവരിക്കാന്‍ സാധിക്കാത്ത ഈ നേട്ടം വിശുദ്ധഖുര്‍ആന്‌ മാത്രം എങ്ങനെ കൈവന്നുവെന്നതിനു തൃപ്തികരമായ ഒരു വിശ്ദീകരണവും മനുഷ്യചരിത്രത്തിന്റെ ഭൗതികവ്യാഖ്യതാക്കള്‍ നല്‍കിയിട്ടില്ല. ഇരുപത്തി മുന്നു വര്‍ഷം കൊണ്ട്‌ ഇന്നത്തെ മലയാളി സമൂഹത്തെ അമേരിക്കന്‍ സമൂഹത്തിന്റെയോ, ജാപ്പനിസ്‌ സമൂഹത്തിന്റെയോ ഒപ്പമെത്തിക്കാന്‍ ഏതെങ്കിലും ധിക്ഷണാശാലിയുടെ ഒരു ഗ്രന്ഥത്തിനു സാധിക്കുമെന്ന് ഊഹിക്കുകപോലും അസാദ്ധ്യമാണെങ്കില്‍ വിശുദ്ധഖുര്‍ആന്റെ അമാനുഷികതയ്ക്ക്‌ അതില്‍പ്പരം തെളിവ്‌ ആവശ്യമില്ല.

കടപ്പാട്‌: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌, കുഞ്ഞിമുഹമ്മദ്‌ പറപ്പുര്‍.

6 comments:

അബ്ദുല്‍ അലി said...

മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രചീനവും ആധുനികവുമായ കോടിക്കണക്കിന്‍ ഗ്രന്ഥങ്ങളുണ്ട്‌। കഥകളും കവിതകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്രസ്ങ്കേതിക രചനകളും മതദാര്‍ശനിക കൃതികളും ആ കുട്ടത്തിലുണ്ട്‌. അനേകം സവിശേഷതകളാല്‍ അവയില്‍ നിന്നെല്ലാം വ്യതിരക്തമായ ഒരു ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ഇന്ന് നമ്മുടെ മുമ്പിലുള്ള മറ്റു ഗ്രന്ഥങ്ങളൊക്കെ എഴുതിപൂര്‍ത്തിയാക്കിയ കൃതികളായി-കയ്യെഴുത്തു പ്രതികളോ അച്ചടിച്ച കോപ്പികളോ ആയി-മനുഷ്യരുടെ മുമ്പാകെ അവതരിക്കപ്പെടുക്കയാണുണ്ടായത്‌. അതില്‍നിന്നും വ്യത്യസ്തമായി വിശുദ്ധഖുര്‍ആന്‍ ഇരുപത്തിമുന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അവതരിക്കപ്പെടുകയാണുണ്ടായത്‌.

"വിശുദ്ധഖുര്‍ആന്റെ അമാനുഷികത"

Unknown said...

23 വര്‍ഷം കൊണ്ട് എന്ത് സംഭവിച്ചു? മനസ്സിലായില്ല.

താരാപഥം said...

നാഗരികത തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒരു ഗോത്രവര്‍ഗ്ഗമായിരുന്നു അക്കാലത്തുണ്ടായിരുന്നത്‌ എന്ന് വ്യക്തമാണ്‌. താങ്കള്‍ എഴുതിയ "മുഖവുരയുള്ള" ഖുര്‍ആന്‍ തന്നെയാണ്‌ എന്റെ കൈവശമുള്ളത്‌. കുറച്ചുകൂടി നല്ല വിവരണം ഉള്ള ഒരെണ്ണം അന്വേഷിക്കുന്നുണ്ട്‌. ചില ഭാഗങ്ങളൊക്കെ ഞാനും വായിച്ചുനോക്കി. പേടിപ്പിക്കാതെ വിശ്വസിക്കാവുന്ന കുറച്ചു വാക്യങ്ങളെ അതിലുള്ളൂ. ബാക്കിയെല്ല്ലാം ഭയം കൊണ്ട്‌ വിശ്വസിച്ചുപോകുന്നതാണ്‌. അതിന്‌ എന്റെ ഭാഷയില്‍ "അന്ധവിശ്വാസം" എന്നു പറയും. ഈ പറയുന്നതെല്ലാം വിസ്വസിക്കാത്തവരെയെല്ലാം ശിക്ഷിക്കും, നരകത്തീയിലിടും, ചുട്ട കല്ല് തിന്നാന്‍ കൊടുക്കും എന്നൊക്കെ കേട്ടാല്‍ ചിന്താശക്തിയില്ലാത്തവരെല്ല്ലാം വിശ്വസിച്ചുപോകും.
മുഹമ്മദ്‌ നബിയ്ക്ക്‌ ആത്മീയ ബോധം ഉണ്ടായതുമുതല്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലിം മതത്തിലേക്ക്‌ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. 23 കൊല്ലം കൊണ്ടാണ്‌ ഖുര്‍ആന്‍ മുഴുവനായത്‌ എന്നും പറയുന്നു. അപ്പോള്‍ ഒന്നു വ്യക്തമായി. ഇല്ലാത്ത ഖുറാനിലെ പേടിപ്പെടുത്തുന്ന ശിക്ഷകള്‍ ഭയന്നിട്ടാണ്‌ അന്നുള്ളവര്‍ നബി വചനങ്ങളില്‍ വിശ്വസിച്ചിരുന്നത്‌. ഇങ്ങനെ അന്ധമായി വിശ്വസിക്കുന്നവരെയാണ്‌ "വിശ്വാസികള്‍" എന്നു വിളിക്കുന്നത്‌.

MPA said...

ഖുറാന്‍ ഇന്നും അറബികളുടെ കൈവശം ഉണ്ടല്ലോ. ഇരുപത്തി മുന്നു വര്‍ഷം കൊണ്ട്‌ ഇന്നത്തെ അറബി സമൂഹത്തെ അമേരിക്കന്‍ സമൂഹത്തിന്റെയോ, ജാപ്പനിസ്‌ സമൂഹത്തിന്റെയോ ഒപ്പമെത്തിക്കാന്‍ ഖുറാന് സാധിച്ചിട്ടില്ല. അതു കൊണ്ട് 1400 കൊല്ലം മുമ്പ് സംഭവിച്ച ഇത്തരം ഒരു കാര്യം ഖുറാന്റെ അമാനുഷികതക്ക് തെളിവായി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല. അങ്ങനെ സംഭവിക്കാന്‍ കാരണം ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിച്ചതു തന്നെയാണ്.

Unknown said...

Gd

Unknown said...

Gd