Sunday, October 7, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - പ്രപഞ്ചം

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍

1. അത്ഭുത പ്രപഞ്ചം.

പ്രാപഞ്ചിക വീക്ഷണങ്ങള്‍പ്രപഞ്ചസൃഷ്ടിപ്പിനെ സംബന്ധിച്ച്‌ രണ്ടു രീതിയിലുള്ള വിലയിരുത്തലുകളാണ്‌ കാണപ്പെടുന്നതെന്ന കാര്യം സൂചിപ്പിച്ചു. പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച പഠനം ശരിയായ ദിശയിലൂടെ നീങ്ങുകയും അതിന്‌ പിന്നില്‍ ശക്തനായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടുകയും ചെയ്തതാണ്‌ പ്രഥമം. പ്രപഞ്ചത്തെ സംബന്ധിച്ച പഠനം കേവലം ഭൗതികവീക്ഷണത്തിലൂടെ കാണുകയും തികഞ്ഞ ദൈവനിരാസം വെച്ചുപുലര്‍ത്തുകയും ചെയ്തതാണ്‌ മറ്റൊന്ന്‌. അവരുടെ പഠനം എപ്പോഴും ഭൗതികവീക്ഷണത്തിലൂടെയാണ്‌ മുന്നോട്ട്‌ നീങ്ങിയത്‌. പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ല, അത്‌ തനിയെ ഉണ്ടായതാണ്‌, അത്‌ കേവലം പ്രാപഞ്ചിക പ്രതിഭാസങ്ങളെയും പ്രകൃതിനിയമങ്ങളെയും മാത്രം ആശ്രയിച്ചാണ്‌ ഉണ്ടാകുന്നത്‌. ഇതാണ്‌ അവരുടെ നിഗമനം.ഈ രണ്ട്‌ വീക്ഷണവും ആദികാലം മുതല്‍ തന്നെ നിലവിലുണ്ട്‌. അതേസമയം പ്രപഞ്ചം എന്താണെന്ന കാര്യത്തിലും പല നിഗമനങ്ങളും കാലാകാലങ്ങളിലായി നിലനിന്നിരുന്നു. പുരാതന ഈജിപ്ഷ്യന്‍ സംസ്കാരം, ഗ്രീക്ക്‌ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം തുടങ്ങിയ സംസ്കാരങ്ങളിലൊക്കെ പ്രപഞ്ചം എന്താണെന്നും അതിന്റെ മൂലപദാര്‍ഥം എന്തുകൊണ്ടുള്ളതാണെന്നും വിലയിരുത്തുകയും ചെയ്തിരുന്നു. മൂലപദാര്‍ഥം ജലമാണെന്നും അതല്ല, വായുവാണെന്നും ചിലര്‍ സിദ്ധാന്തിച്ചു. ചിലര്‍ തീ, വെള്ളം, വായു തുടങ്ങിയവയാലാണ്‌ പ്രപഞ്ചസ്രഷ്ടി നടത്തിയതെന്ന്‌ സമര്‍ഥിച്ചു. മറ്റുചിലര്‍ പരമാണുവാകുന്നു പ്രപഞ്ചസൃഷ്ടിപ്പിന്റെ മൂലകാരണമെന്ന്‌ കണ്ടെത്തി. ഓരോ പക്ഷക്കാരും തങ്ങളുടെ വീക്ഷണത്തിനനുസരിച്ച ജീവിതവീക്ഷണം കെട്ടിപ്പടുക്കുകയും ചെയ്തു. 19-20 നൂറ്റാണ്ടുകളോടെ അവസ്ഥകള്‍ മാറി. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ പലതും നിലവില്‍ വന്നു. അതിന്റെ ചുവടു പിടിച്ച്‌ പ്രപഞ്ചത്തെ സംബന്ധിച്ച പുതിയ പഠനങ്ങളും പുറത്തുവന്നു.

പരമാണുവാകുന്നു പദാര്‍ഥത്തിന്റെ അടിസ്ഥാനെമെന്നും പലവിധത്തിലുള്ള പദാര്‍ഥങ്ങളാലാണ്‌ പ്രപഞ്ചസംവിധാനമെന്നും 19-ാ‍ം നൂറ്റാണ്ടോടുകൂടി സമര്‍ഥിക്കപ്പെട്ടു. ഈ വെളിപ്പെടുത്തല്‍ പരമാണുവാകുന്നു പ്രപഞ്ചത്തിന്റെ മൂലകമെന്ന പൗരാണിക നിഗമനത്തിന്‌ പിന്‍ബലമേകി. 20-ാ‍ം നൂറ്റാണ്ടോടുകൂടി അതിന്‌ വീണ്ടും മാറ്റം വന്നു. എന്താണ്‌ പ്രപഞ്ചം, എന്താണ്‌ അതിന്റെ അടിസ്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും അതിന്റെ പരിപൂര്‍ണതയിലെത്തിയിട്ടില്ല. ലഭിച്ച വിവരങ്ങള്‍ പലതും തിരുത്തപ്പെടുകയുമാണ്‌. ഈ വീക്ഷണങ്ങളും നിഗമനങ്ങളും ഇനിയും വരികയും തിരുത്തപ്പെടുകയും ചെയ്യും. എന്നാല്‍ അടിസ്ഥാന ശാസ്ത്രം ഖുര്‍ആന്റെ പരാമര്‍ശങ്ങളെ ശരിവെക്കുന്നു.

ഉത്ഭവം.
ഗോളശാസ്ത്രം ഒട്ടും പരിചിതമല്ലാതിരുന്ന 1400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഖുര്‍ആന്‍ പറഞ്ഞു:"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന്‌ എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?" (21: 30)പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച്‌ ഇന്ന്‌ നിലവിലുള്ള സിദ്ധാന്തങ്ങളില്‍ പ്രമുഖ വീക്ഷണം ഉഗ്രമായ ഒരു ആദിസ്ഫോടനത്തില്‍നിന്നാണ്‌ മുഴുവന്‍ പ്രപഞ്ചത്തിന്റെയും തുടക്കമെന്നതാണ്‌. ബിഗ്ബാംഗ്‌ തിയറി എന്ന്‌ അതറിയപ്പെടുന്നു.ആകാശഗോളങ്ങളും ഭൂമിയും ഒന്നിച്ച്‌ ഒരൊറ്റ ആദിപദാര്‍ഥത്തിന്റെ ഭാഗമായിരുന്നുവെന്ന കാര്യം ഇന്ന്‌ ശാസ്ത്രം ഏറെക്കുറെ അംഗീകരിച്ചതാണ്‌. അനന്തമായ അളവില്‍ സാന്ദ്രമായിരുന്ന ഒരു അവസ്ഥയില്‍നിന്നാണ്‌ പ്രപഞ്ചം ഉത്ഭവിച്ചത്‌. ഏകദേശം ഒരു ഹബ്ല്‌ സമയം മുമ്പാണ്‌ ഇത്‌ നടന്നത്‌. സ്പെയ്സും സമയവും പ്രപഞ്ചത്തിലെ മുഴുവന്‍ പദാര്‍ഥങ്ങളും ആ സംഭവത്തോടെയാണ്‌ സൃഷ്ടി ക്കപ്പെട്ടത്‌. (ങ്കസേവപണഎവതവസ ഠടപനവസമണ 1976ക്ക)ഇവിടെ പരാമര്‍ശിച്ച ഒട്ടിച്ചേര്‍ന്നത്‌, വേര്‍പെടുത്തല്‍ തുടങ്ങിയ അര്‍ഥങ്ങള്‍ ലഭിച്ച ഖുര്‍ആനിക പദങ്ങളെ സംബന്ധിച്ച വീക്ഷണം ശാസ്ത്രം പുരോഗമിച്ചിട്ടില്ലാതിരുന്ന മുന്‍കാലങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. അതുപോലെ ഭ്രമണപഥത്തെ സംബന്ധിച്ചും വ്യത്യസ്ത വീക്ഷണമാണുണ്ടായിരുന്നത്‌. ആധുനികശാസ്ത്രമാണ്‌ അവയുടെ ശരിയായ കാഴ്ചപ്പാട്‌ നമുക്ക്‌ വ്യക്തമാക്കിത്തന്നത്‌.വാതകങ്ങളും സൂക്ഷ്മപദാര്‍ഥങ്ങളുമടങ്ങുന്ന പുകപടലത്തില്‍ (നബുല) നിന്നാണ്‌ നക്ഷത്രങ്ങള്‍ പിറവിയെടുത്തതെന്നാണ്‌ ആധുനികശാസ്ത്രം സമര്‍ഥിക്കുന്നത്‌. "പ്രപഞ്ച രഹസ്യം" എന്ന കൃതിയില്‍ പറയുന്നു: "മിക്കവാറും ഒരുതരം സാന്ദ്രീകരണപ്രക്രിയയിലൂടെയാണ്‌ നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നത്‌. ഈ പ്രതിഭാസത്തിന്‌ പിന്നിലുള്ള മുഖ്യശക്തി നെബുലകളിലെ എണ്ണമറ്റ വാതകതന്മാത്രകള്‍ക്കിടയിലും ധൂളീകണങ്ങള്‍ക്കുമിടയിലുംപ്രവര്‍ത്തിക്കുന്ന ഗുരുത്വാകര്‍ഷണമാകുന്നു.നെബുലയില്‍ ഒരു പ്രത്യേക പ്രദേശത്ത്‌ പദാര്‍ഥകേന്ദ്രീകരണം നടക്കുമ്പോള്‍ പ്രാദേശികമായ ഒരു ഗുരുത്വാകര്‍ഷണമേഖല ഉരുത്തിരിയാന്‍ തുടങ്ങുന്നു. ഈ പ്രക്രിയ ത്വരിതപ്പെടുന്നതോടെ ആ പ്രദേശത്തേക്ക്‌ കൂടുതല്‍ പദാര്‍ഥം സമാഹരിക്കപ്പെടുന്നു. ഗുരുത്വാകര്‍ഷണ ബലത്താല്‍ ധൂളികളുടെയും വാതകങ്ങളുടെയും ശേഖരം കൂടിക്കൂടിവരുന്നു." ഇക്കാര്യമാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി നേരത്തെ ഉദ്ധരിച്ചത്‌. പ്രപഞ്ചത്തെ സംബന്ധിച്ച ചിന്തയില്‍ ആദ്യം തെളിയുന്ന ചിത്രം സൗരയൂഥം തന്നെയാണ്‌. കാരണം, അതിലെ ചെറിയ ഒരു ഗ്രഹത്തിലാണ്‌ മനുഷ്യരുടെ ആവാസം. 9000 കോടി നാഴിക വിസ്ത്രതിയുണ്ട്‌ സൗരയൂഥത്തിന്‌. എന്നാല്‍ സൗരയൂഥം പോലെ അനന്തമായ ലോകം ഇനിയുമുണ്ട്‌ ഈ സ്പെയിസില്‍. താരതമ്യേന നോക്കുമ്പോള്‍ വളരെ ചെറിയ ഒരു ഭാഗത്താണ്‌ സൗരയൂഥം നിലകൊള്ളുന്നത്‌. അതിന്റെ ചെറിയ ഒരു ഭാഗത്താണ്‌ ഈ ഭൂമി സ്ഥിതി ചെയ്യുന്നത്‌.

പ്രപഞ്ചനിര്‍മാണം ഖുര്‍ആനില്‍
ഖുര്‍ആന്‍ പറഞ്ഞു:"അല്ലാഹുവാകുന്നു നിങ്ങളുടെ നാഥന്‍. ആറ്‌ നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാകുന്നു അവന്‍."ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ്‌ ഈ സൃഷ്‌ടിപ്പ്‌ നടന്നതെന്ന്‌ ചില ഖുര്‍ആന്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കുകയുണ്ടായി.. തതുല്യമായ പരാമര്‍ശങ്ങള്‍ ബൈബിളിലും കാണാം. (ഉല്‍പത്തി പുസ്തകം 1: 1-31; 2: 1-25 (നബുല ബിഗ്ബാംഗ്‌ തിയറി വരെയുള്ള ഭാഗങ്ങള്‍ കാണുക) എന്നാല്‍ ഇവിടെ പരാമര്‍ശിച്ച ദിനം മനുഷ്യന്‍ കണക്കാക്കുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാളുകളാണോ അതല്ല, മനുഷ്യന്‌ അപ്രാപ്യമായ ഏതെങ്കിലും ഘട്ടങ്ങളെയാണോ സൂചിപ്പിക്കുന്നതെന്ന കാര്യം അവ്യക്തമാണ്‌.

അതേയവസരം കാലം എന്ന പ്രതിഭാസം മനുഷ്യജീവിതത്തിന്‌ മാത്രം ബാധകമായ ഒരുകാര്യമാണ്‌. അവനാണല്ലോ അത്‌ എണ്ണിക്കണക്കാക്കുകയും അതിനനുസരിച്ച്‌ തന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നത്‌. അക്കണക്കിന്‌ ഏകദൈവത്തിന്റെ സൃഷ്ടി ക്രിയയിലെ കഴിവ്‌ മനുഷ്യനെ ബോധ്യപ്പെടുത്താന്‍ ഒരു സമയനിര്‍ണയം വെച്ചതുമാകാം. അല്ലാഹുവാണ്‌ കൂടുതല്‍ അറിയുന്നവന്‍. ഏകദൈവത്തിങ്കല്‍ ഒരു ദിനത്തിന്റെ ദൈര്‍ഘ്യം നാം എണ്ണിക്കണക്കാക്കുന്ന അമ്പതിനായിരം വര്‍ഷത്തിനു തുല്യമാണ്‌. ഏതായാലും ആറ്‌ നാളുകള്‍ കൊണ്ട്‌ പ്രപഞ്ചസൃഷ്ടിപ്പ്‌ സാധിച്ചു എന്ന ദൈവിക സൃഷ്ടിമാഹാത്മ്യം അവനു മാത്രം അറിയുന്ന രഹസ്യമാകുന്നു.

ഖുര്‍ആനില്‍ 41-‍ം അധ്യായ ത്തില്‍ 12-‍ം വചനം ഇങ്ങനെ വ്യക്തമാക്കുന്നു.:"അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി അവയെ സപ്തവാനങ്ങളായി സംവിധാനിക്കുകയും അതിന്റെ നിയമങ്ങള്‍ ബോധനം നല്‍കുകയും ചെയ്തു. സമീപ വാനത്തെ നാം ദീപാലംകൃതമാക്കി, തികച്ചും സുരക്ഷിതവുമാക്കി. അതൊക്കെയും സര്‍വജ്ഞനായ സര്‍വശക്തന്റെ ആസൂത്രണമത്രെ.""അവനത്രെ ആകാശലോകങ്ങളെയും ഭൂമിയെയും ആറ്‌ നാളുകളിലായി സൃഷ്ടിച്ചത്‌. അതിനു മുമ്പ്‌ അവന്റെ സിംഹാസനം ജലത്തിനു മീതെയായിരുന്നു. (അധ്യായം 11: 7)

സൗരയൂഥം.
സൂര്യനും അതിനെ ഭ്രമണം ചെയ്യുന്ന കുറേ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ധൂമകേതുക്കളും ഉല്‍ക്കകളും ഉല്‍ക്കാപിണ്ഡങ്ങളും ക്ഷുദ്രഗ്രഹങ്ങളും ചേര്‍ന്നതാണ്‌ സൗരയൂഥ വ്യവസ്ഥ. ഗ്രഹങ്ങള്‍ ഓരോന്നും അവയുടെ ഉപഗ്രഹങ്ങളുമായി അവയ്ക്ക്‌ നിശ്ചയിക്കപ്പെട്ട ഭ്രമണപഥങ്ങളില്‍ സൂര്യനു ചുറ്റും നീന്തിക്കൊണ്ടിരിക്കുന്നു. ഈ വേഗത സൂര്യനോട്‌ അടുക്കുംതോറും കൂടുകയും അകലുംതോറും കുറയുകയും ചെയ്യും. ഗ്രഹങ്ങളെ സംബന്ധിച്ച പഠനം ഇന്നും തുടരുകയാണ്‌.

മനുഷ്യബുദ്ധിക്ക്‌ തീര്‍ച്ച പറയാനാകാത്ത അവസ്ഥയാണതിനുള്ളത്‌. കൂടുതല്‍ അന്വേഷണം തുടരും തോറും പുതിയ കണ്ടെത്തലുകള്‍ നടക്കുന്നുമുണ്ട്‌. നക്ഷത്രക്കൂട്ടങ്ങളെ കണ്ടുപിടിച്ച പുതിയ ശാസ്ത്രവാര്‍ത്തകള്‍ നാം ഇടയ്ക്കിടെ വായിക്കാറുള്ളതാണ്‌.

സൂര്യനില്‍നിന്ന്‌ ഒരു ക്രമത്തിലുള്ള കണക്കനുസരിച്ചാണ്‌ ഗ്രഹങ്ങളെ ദൈവം സ്ഥാപിച്ചിരിക്കുന്നത്‌. നെപ്ട്യ‍ൂണ്‍ അല്ലാത്ത ഗ്രഹങ്ങളൊക്കെ പ്രത്യേക അളവനുസരിച്ചുള്ള ദൂരത്താണ്‌ നിലകൊള്ളുന്നത്‌. ഈ സംവിധാനരീതി യുക്തിമാനും സര്‍വശക്തനുമായ ഒരു സ്രഷ്ടാവിന്റെ നിര്‍മാണവൈഭവമാണ്‌ വിളിച്ചോതുന്നത്‌.

അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും വൈഭവരംഗമാണ്‌ പ്രപഞ്ചം. അതിര്‍ത്തി കാണാനാകാത്ത അനന്തമായ ഈ ആകാശമേലാപ്പിനു ചുവട്ടില്‍ കത്തിജ്വലിക്കുന്ന സൂര്യനും കുറേ താരകങ്ങളും എന്നതാണ്‌ പ്രപഞ്ചത്തെ സംബന്ധിച്ച നമ്മുടെ സങ്കല്‍പം. കാണുന്നതിനെക്കാള്‍ അനേകം മടങ്ങാണ്‌ നമുക്ക്‌ ദര്‍ശിക്കാനാകാത്ത പ്രപഞ്ച വസ്തുക്കള്‍. അവയില്‍ ചിലതിനെ നമുക്ക്‌ ഉപകരണങ്ങളുടെ സഹായത്തോടെ കാണാം. ചിലതിനെ കാണാന്‍ സാധിക്കുകയില്ല. നമ്മുടെ അറിവിനപ്പുറം ഇനിയും എത്രയോ കാര്യങ്ങള്‍ കണ്ടുപിടിക്കാനിരിക്കുന്നു. ഈ സംഗതികളെല്ലാം കണ്ടിട്ടും ഒരു സ്രഷ്ടാവില്ലാതെയാണ്‌ പ്രപഞ്ചം ഉണ്ടായതെന്ന്‌ പറയാന്‍ സാധിക്കുന്നതെങ്ങനെ?

ചില നക്ഷത്രങ്ങളുടെ പ്രകാശം കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അവയില്‍ നിന്ന്‌ പുറപ്പെട്ടിട്ടുണ്ട്‌. പക്ഷേ, അത്‌ ഇനിയും ഭൂമിയില്‍ എത്തിയിട്ടില്ല. എന്നുവെച്ചാല്‍ ഗാലക്സി എം 100 ഈ ക്ഷീരപഥത്തിന്റെ അതിര്‍ത്തിയും പരിധിയും ആര്‍ക്കാണ്‌ നിശ്ചയിക്കാന്‍ സാധിക്കുക?

ക്ഷീരപഥം.
ഏതാണ്ട്‌ പതിനായിരം കോടി നക്ഷത്രങ്ങളുണ്ട്‌ ക്ഷീരപഥത്തില്‍. മൂന്നുകോടി സൂര്യന്മാരുണ്ടതില്‍. അതിന്റെ ഒരു ചെറിയ കോണിലാണ്‌ നമ്മുടെ സൗരയൂഥം സ്ഥിതിചെയ്യുന്നത്‌. ലക്ഷം പ്രകാശവര്‍ഷമാണ്‌ ക്ഷീരപഥത്തിന്റെ വ്യാസം.

അതായത്‌, അറുനൂറ്‌ മില്യന്‍ ബില്യന്‍ നാഴിക. നക്ഷത്രങ്ങള്‍ മാത്രമല്ല ക്ഷീരപഥത്തിലു ള്ളത്‌ ഭീമാകാരങ്ങളായ പലതരത്തിലുള്ള മേഘപാളികളും പരമാണുക്കളും തന്മാത്രകളും ധൂളീകണങ്ങളുമടങ്ങിയ നബുലകളുമുണ്ടതില്‍. ഇരുപത്‌ ലക്ഷം നബുലകളുണ്ട്‌ എന്നാണ്‌ കണക്ക്‌. ഏറ്റവും അടുത്ത നബുലയുടെ പ്രകാശം 10 ലക്ഷം വര്‍ഷം കൊണ്ടാണ്‌ ഭൂമിയിലെത്തുന്നത്‌. ചുരുക്കത്തില്‍ പ്രപഞ്ചം മുഴുവന്‍ എത്രമാത്രം ഉണ്ടെന്ന്‌ പറയാന്‍ നമുക്ക്‌ സാധ്യമല്ല. ഏക ദൈവത്തിന്റെ സാമ്രാജ്യത്തിലെ വളരെ അടുത്തതും ചെറുതുമായ ഒരു സ്ഥലം മാത്രമേ നമുക്കിന്ന്‌ കാണാന്‍ സാധിച്ചിട്ടുള്ളൂ. ഈ ദൃശ്യപ്രപഞ്ചത്തിനു പുറമെ സൂക്ഷ്മപ്രപഞ്ചവും നമ്മുടെ മുമ്പിലുണ്ട്‌. ആറ്റങ്ങളുടെയും കണങ്ങളുടെയും വാതകങ്ങളുടെയും മഹാവിസ്മയമാണ്‌ നമുക്കവിടെ കാണാന്‍ സാധിക്കുക.

പറഞ്ഞല്ലോ, സൗരയൂഥം മൊത്തത്തില്‍ ചെറിയ ഒരു ഭാഗത്ത്‌ മാത്രം ഒതുങ്ങുമാറ്‌ ചെറുതാണെന്ന്‌। ലക്ഷക്കണക്കിന്‌ നക്ഷത്ര സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന വന്‍നക്ഷത്ര ശൃംഖലകളും ഭീമാകാരങ്ങളായ ധൂളിമേഘങ്ങളും ചേര്‍ന്ന നെബുലകളും അടങ്ങിയതാണല്ലോ നമുക്ക്‌ പ്രപഞ്ചം. അതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന്‌ മടങ്ങ്‌ വലുതാണ്‌ പ്രപഞ്ച വിസ്ത്രിതി. നമ്മുടെ സൂര്യനെപ്പോലെ ഒരു മില്യന്‍ സൂര്യന്മാരുണ്ട്‌ ബഹിരാകാശത്തില്‍. ഓരോ നക്ഷത്രത്തിനും അനേകായിരം ഗ്രഹങ്ങളും ഉപഗ്രഹങ്ങളും. എന്നു വരുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ പരിധിയും അതിര്‍ത്തിയും കണക്കാക്കാന്‍ ആര്‍ക്കാണ്‌ സാധിക്കുക?
ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ:"മനുഷ്യസൃഷ്ടിയെക്കാള്‍ ഗുരുതരമാണ്‌ ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്‌." (ഗാഫിര്‍: 57)

പ്രപഞ്ചവികാസം ഖുര്‍ആനില്‍.

ഖുര്‍ആന്‍ പറഞ്ഞു:"ആകാശമാകട്ടെ, നാമതിനെ ബലിഷ്ഠഹസ്തത്താല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാമതിനെ വികസിപ്പിച്ചെടുക്കുന്നവനുമാകുന്നു." (അദ്ദാരിയാത്‌: 47)

ശാസ്ത്രവിജ്ഞാനീയങ്ങളെ സംബന്ധിച്ച ചിന്ത പോലുമില്ലാതിരുന്ന ഒരു കാലത്ത്‌ നിരക്ഷരനായ ഒരു പ്രവാചകനിലൂടെ ഖുര്‍ആന്‍ ലോകത്തോട്‌ പറഞ്ഞ ഈ പരാമര്‍ശം ആധുനികശാസ്ത്രത്തിന്‌ അടിസ്ഥാനവിഷയമാണ്‌. ഊതിവീര്‍പ്പിക്കപ്പെടുന്ന ബലൂണ്‍ പോലെ ഈ പ്രപഞ്ചം വികസിക്കുകയാണ്‌. അതിനാല്‍ തന്നെ നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏറിവരികയാണ്‌. ഗാലക്സികളും നെബുലകളും പരസ്പരം അകന്നുകൊണ്ടിരിക്കുന്നു. അവയുടെ വേഗത, നാം കണ്ണ്‌ ചിമ്മിതുറക്കുമ്പോഴേക്ക്‌ അനേകം ലക്ഷം മൈല്‍ അകലെയായിരിക്കും. ഈ വികാസം കാരണം നക്ഷത്രങ്ങളുടെ ഗുരുത്വാകര്‍ഷണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഗാലക്സി ഗ്രൂപ്പ്‌.
ഇത്‌ ഏകദൈവത്തിന്റെ സൃഷ്ടിപദ്ധതി ഒന്നുമാത്രമാണ്‌. ഖുര്‍ആന്‍ പറഞ്ഞു:"അവന്‍ എന്നും പുതിയ സൃഷ്ടിക്രിയയിലാണ്‌." അതിനാല്‍ തന്നെ ഈ പ്രപഞ്ചത്തെ ഇന്നുള്ള അവസ്ഥയില്‍നിന്ന്‌ മാറ്റി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുമാറ്‌ വികസിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.

ഇനി നാമൊന്ന്‌ ചിന്തിക്കുക: നമുക്ക്‌ ഇതുവരെ കണ്ടെത്താനും മനസ്സിലാക്കാനുംസാധിച്ചിട്ടുള്ള അത്യത്ഭുതകരമായ ഈ പ്രപഞ്ചത്തില്‍, കോടിക്കണക്കിന്‌ നക്ഷത്ര സമൂഹങ്ങള്‍ നിറഞ്ഞ കോടിക്കണക്കിന്‌ ഗാലക്സികളുണ്ടെന്നും അതുപോലുള്ള ഒട്ടേറെ നക്ഷത്രലോകങ്ങള്‍ വേറെയും ഉള്‍ക്കൊണ്ടിട്ടുള്ള സ്പേസാണ്‌ ഉപരിലോകത്ത്‌ സംവിധാനിച്ചതെന്നും അവയൊക്കെ യുക്തവും കണിശവുമായ ഒരു നിയന്ത്രണത്തിന്‌ വിധേയമായാണ്‌ ചലിക്കുന്നതെന്നും വന്നാല്‍ അതിനു പിന്നില്‍ ഒരു ശക്തി ഇല്ലെന്ന വാദം എത്രമാത്രം ബുദ്ധിപൂര്‍വകമാകും?

(പ്രിയ വായനക്കാരോട്‌, ഇത്‌ എന്റെ മാത്രം അഭിപ്രായപ്രകടനങ്ങളാണ്‌. ഞാന്‍ ഒരു ശാസ്ത്ര ഗവേഷകനല്ല, മതപരമായ അറിവും കൂടുതലില്ല, എന്റെ അറിവുകള്‍ ഞാനിവിടെ പങ്‌ക്‍വെക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇതില്‍നിന്നും നിങ്ങള്‍ക്ക്‌ വല്ല നന്മയും ലഭിച്ചാല്‍ അത്‌ അല്ലാഹുവിന്റെ അനുഗ്രഹം മാത്രം, വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്‌ എന്റെ മാത്രം തെറ്റാണ്‌, അതിനുത്തരവാദി ഞാന്‍ മാത്രം. എല്ലാം അറിയുന്ന, പരമ കാരുണികനായ അല്ലാഹുവെ എന്റെകൈയില്‍ നിന്നും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഏന്നോട്‌ ക്ഷമിക്കേണമേ, നിന്റെ പ്രീതിമാത്രം കംക്ഷിച്ച്‌കൊണ്ട്‌ ഞാന്‍ ഇത്‌ നിന്റെ തിരുസന്നിധിതിയില്‍ സമര്‍പ്പിക്കുന്നു)
ഈ ലേഖനം രചിച്ചത്‌ jthrees@hotmail.com എന്ന വ്യക്തിയാണ്‌. ഞാന്‍ ഇത്‌ യൂണികോഡിലേക്ക്‌ മാറ്റി എന്ന് മാത്രം. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അമീന്‍.

17 comments:

അബ്ദുല്‍ അലി said...

പുരാതന ഈജിപ്ഷ്യന്‍ സംസ്കാരം, ഗ്രീക്ക്‌ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം തുടങ്ങിയ സംസ്കാരങ്ങളിലൊക്കെ പ്രപഞ്ചം എന്താണെന്നും അതിന്റെ മൂലപദാര്‍ഥം എന്തുകൊണ്ടുള്ളതാണെന്നും വിലയിരുത്തുകയും ചെയ്തിരുന്നു. മൂലപദാര്‍ഥം ജലമാണെന്നും അതല്ല, വായുവാണെന്നും ചിലര്‍ സിദ്ധാന്തിച്ചു. ചിലര്‍ തീ, വെള്ളം, വായു തുടങ്ങിയവയാലാണ്‌ പ്രപഞ്ചസ്രഷ്ടി നടത്തിയതെന്ന്‌ സമര്‍ഥിച്ചു. മറ്റുചിലര്‍ പരമാണുവാകുന്നു പ്രപഞ്ചസൃഷ്ടിപ്പിന്റെ മൂലകാരണമെന്ന്‌ കണ്ടെത്തി. ഓരോ പക്ഷക്കാരും തങ്ങളുടെ വീക്ഷണത്തിനനുസരിച്ച ജീവിതവീക്ഷണം കെട്ടിപ്പടുക്കുകയും ചെയ്തു. 19-20 നൂറ്റാണ്ടുകളോടെ അവസ്ഥകള്‍ മാറി. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ പലതും നിലവില്‍ വന്നു. അതിന്റെ ചുവടു പിടിച്ച്‌ പ്രപഞ്ചത്തെ സംബന്ധിച്ച പുതിയ പഠനങ്ങളും പുറത്തുവന്നു.

ea jabbar said...
This comment has been removed by the author.
ഷാഫി said...

ലേഖനം നീണ്ടുപോയി. വായനയെ അതു ബാധിക്കുന്നുണ്ട്. ഇനി ചുരുക്കിച്ചുരുക്കി എഴുതാന്‍ ശ്രദ്ധിക്കുമല്ലോ.
ജബ്ബാറിന്‍‌റെ പ്രതികരണത്തിന്ന്‌റെ കാര്യവുമതേ.
യുക്തിക്കും സാമാന്യബുദ്ധിക്കുമപ്പുറം ചില കാര്യങ്ങളുണ്ടെന്നും ദൈവം അനിവാര്യമാണെന്നും അംഗീകരിക്കാത്തവരോട് തര്‍ക്കിക്കുന്നതിലര്‍ഥമില്ല.
കണ്ണുകള്‍ കൊണ്ട് കണ്ടറിയുന്നതിനു പകരം ലൂപ് ഹോളുകള്‍ക്കു വേണ്ടി പരതുന്ന, തര്‍ക്കിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണവര്‍.
സ്വന്തം നിലപാടിനെ, ഉള്ളില്‍ നിന്നു തന്നെയുള്ള ആരോ ചോദ്യം ചെയ്യുമ്പോഴൊക്കെയും അതിനെ അവഗണിക്കാനും സ്വസ്ഥതപ്പെട്ടിരിക്കാനും വേണ്ടി മാത്രം വെറുതെ ശബ്ദിച്ചു കൊണ്ടിരിക്കുന്നതാവാം.
.
ഏതായാലും നന്ന്
പോസ്റ്റ് തുടരുക.

ea jabbar said...
This comment has been removed by the author.
ea jabbar said...
This comment has been removed by the author.
Unknown said...

തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ , അല്ലെങ്കില്‍ പുരാണങ്ങളില്‍ ശാസ്ത്രത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഇപ്പോള്‍ എല്ലാ മതവാദികളും പറയുന്നുണ്ട് . ശാസ്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പേ ഇതൊക്കെ ഖുറാനിലും , ബൈബിളിലും , മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് അതാതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് . ഒരു സാമ്പിള്‍ നോക്കുക . മത്സ്യം , കൂര്‍മ്മം , വരാഹം എന്നിങ്ങനെയുള്ള ദശാവതാര കഥ ഡാര്‍വിന് മുന്‍പേ ഭാരത ഋഷിമാര്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയതിന്റെ തെളിവാണത്രേ ! എന്താണിങ്ങിനെ ? ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല എന്ന് വന്നാല്‍ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും സാധുതയില്ല എന്ന് ഭയക്കുന്നത് കൊണ്ടോ ? എന്നാല്‍ പിന്നെ ഈ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും മുഴുവനുമായിട്ടങ്ങ് കണ്ടു പിടിച്ചു കൂടായിരുന്നോ ? ഒന്ന് ചോദിച്ചോട്ടെ , അടുത്ത നൂറ്റാണ്ടില്‍ മനുഷ്യന്‍ ശൂന്യാകാശത്ത് കൃത്രിമോപഗ്രം സ്ഥാപിച്ച് തമസം തുടങ്ങും . കൃത്രിമാമായി ജീനും ക്രോമോസോമും കോശങ്ങള്‍ തന്നെയും സൃഷ്ടിക്കും . ഇതിനെപ്പറ്റിയും ഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ വല്ല സൂചനകള്‍ ഉണ്ടോ ? ഇപ്പോള്‍ പറയണം . ഓരോന്ന് കണ്ടുപിടിക്കുമ്പോള്‍ മാത്രം അതും ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നത് നിര്‍ത്തണം .

(ഓ.ടോ) ജബ്ബാര്‍ മാഷേ , സുദീര്‍ഘമായ പോസ്റ്റുകള്‍ ഇവിടെ ഇങ്ങിനെ കമന്റായി ഇടുന്നത് നിമിത്തം മറ്റുള്ളവര്‍ക്ക് കമന്റ് എഴുതാനോ , ചര്‍ച്ചയില്‍ പങ്കെടുക്കാനോ വിഷമം നേരിട്ടേക്കാം എന്ന് വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു .

അബ്ദുല്‍ അലി said...

ജബ്ബാര്‍ മാഷെ,
നിങ്ങളുടെ യുക്തിവാദം ബ്ലോഗില്‍ നീണ്ടപോസ്റ്റിട്ടത്‌, അല്ലാഹുവിനെക്കുറിച്ചുള്ള ചര്‍ച്ചയായത്‌ കൊണ്ടാണ്‌, ആ നീണ്ട കമന്റ്‌ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നറിഞ്ഞതില്‍ ഖേദമുണ്ട്‌. ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

(അത്‌കൊണ്ടാവും, നിങ്ങളുടെ ബ്ലൊഗ്‌ മുഴുവന്‍ എനിക്ക്‌ കമന്റായി തന്നത്‌. മലയാളം തിര്‍ന്നപ്പോള്‍ ഇഗ്ലിഷും അല്ലെ, മഷെ.)

അബ്ദുല്‍ അലി said...

പോസ്റ്റ്‌ നിണ്ടുപോവുന്നതില്‍ ക്ഷമിക്കുക, കഴിയുന്നതും വെട്ടുച്ചുരുക്കാന്‍ ശ്രമിക്കുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുകുമാരന്‍ മാഷേ, കൃതൃമമായി ജീനും, ക്രോമസോമും ഒക്കെ കണ്ടു പിടിക്കപ്പെട്ടേക്കാം. നാളെ ചൊവ്വയില്‍ താമസവുമാക്കിയേക്കാം. പക്ഷേ മരണത്തിനൊരുത്തരം തരാന്‍ ശാസ്ത്രത്തിന്‌ എന്നെങ്കിലും കഴിയുമോ? ഉദാഹരണത്തിന്‌ ബര്‍ണാഡ്ഷായെക്കുറിച്ച്‌ ചിന്തിക്കുകയും പറയുകയും പുഞ്ചിരിക്കുകയും ചെയ്തിരുന്ന വിജയന്‍ മാഷിനെ ഒരു നിമിഷം കൊണ്ട്‌ നിശ്ശബ്ദനാക്കിയതെന്തായിരിക്കാം? എന്തായിരിക്കാം അദ്ദേഹത്തിനെ ഒരു സെക്കന്റിനുമുന്‍പ്‌ സംസാരിപ്പിച്ചിരുന്നത്‌? എന്തായിരിക്കാം ആ തലച്ചോറിനെ ചിന്തിപ്പിച്ചിരുന്നത്‌? എന്താണ്‌ അദ്ദേഹത്തില്‍ നിന്നും വിട്ടൊഴിഞ്ഞത്‌? നാം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നല്ലോ അത്‌! ഇതിനൊന്നും ഒരു ശാസ്ത്രവും എനിയ്ക്ക്‌ വിശ്വസനീയമായ ഒരുത്തരവും തരുന്നില്ല.അതിന്റെയര്‍ത്ഥം ശാസ്ത്രവും പൂര്‍ണമല്ലെന്നാണല്ലോ. അപൂര്‍ണമായ ശാസ്ത്രത്തെപ്പോലെ തന്നെയാണ്‌ അപൂര്‍ണമായ പല സമസ്യകളുമെന്ന് ഞാന്‍ കരുതുന്നു.ശാസ്ത്രത്തിന്‌ തരാന്‍ കഴിയുമോ മരിക്കാതിരിക്കനുള്ള മരുന്ന്? അതില്ലാത്തിടത്തോളം ദൈവത്തെ വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ. ദൈവത്തെ പേടിച്ചെങ്കിലും മനുഷ്യന്‌ നല്ലതുചെയ്യാന്‍ തോന്നുന്നെങ്കില്‍ അത്‌ ദൈവമില്ലെന്ന വിശ്വാസത്തില്‍ അനീതി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലതല്ലേ? അബ്ദുള്‍ അലി തുടരുക,ദൈവം അനുഗ്രഹിക്കട്ടെ ആശംസകള്‍

പ്രിയപ്പെട്ട ബ്ലോഗര്‍..എന്നെ സഹായിക്കൂ, said...

Jabbar mash
y ur post your own posts in this comments area????????!!!!Be patient

Rasheed Chalil said...

സുകുമാര്‍ന്‍ മാഷേ... ആരും ശാസ്ത്രത്തിന്റെ പുതിയ വിവരങ്ങള്‍ക്കനുസരിച്ച് മതഗ്രന്ഥങ്ങളിലെ വാചകങ്ങള്‍ തിരുത്തി പബ്ലിഷ് ചെയ്യാറില്ല. പിന്നെ ‍ കണ്ടെത്തുന്ന കാര്യങ്ങളുടെ സൂചനകള്‍ കാണുമ്പോള്‍ അത് പറയുന്നു എന്ന് മാത്രം...

അലീ തുടരുക. ഇന്നാണ് ഈ ചര്‍ച്ചകള്‍ കണ്ടത്.

താരാപഥം said...

സുകുമാരേട്ടന്‍ ഇപ്പോള്‍ തന്നെ പറയണം എന്നു എഴുതിയതുകൊണ്ടാണ്‌ ഇതെഴുതുന്നത്‌. ഞാന്‍ ശാസ്ത്രജ്ഞനല്ലാത്തതുകൊണ്ട്‌ എനിക്ക്‌ തെളിയിക്കാനൊന്നും കഴിയില്ല. പക്ഷെ, കൊളമ്പസ്സ്‌ അമേരിക്ക കണ്ടുപിടിച്ചപോലെ ഞാനാണ്‌ ആദ്യം കണ്ടതെന്ന് പറയാലോ.
ഭാരതീയ പുരാണങ്ങളില്‍ മാതൃയോനിയിലൂടെയല്ല്ലാതെ ജന്മംകൊണ്ട ചിലരുണ്ടത്രെ. അത്‌ ദൈവത്തിന്റെ സൃഷ്ടിവൈഭവമോ, പ്രകൃതിയുടെ കുസൃതിയോ, ശാസ്ത്രജ്ഞന്മാരുടെ കഴിവോ, അതിശയോക്തിയോ എന്താണെന്നറിയില്ല. ആധുനിക ശാസ്ത്രം കണ്ടുപിടിച്ചതിനുശേഷം പറഞ്ഞിട്ടുകാര്യമില്ലല്ലോ. ഞാന്‍ കേട്ടിട്ടുള്ളത്‌ ഇവരെക്കുറിച്ചാണ്‌: കൗരവര്‍ (101 പേര്‍), ദ്രോണാചാര്യര്‍, ദൃഷ്ടധ്രുമ്നന്‍, ഋശ്യശൃംഗന്‍, തുടങ്ങിയവരാണ്‌. ഇനിയുമുണ്ടാകാം.
ആധികാരികമായി പഠിച്ചിട്ടൊന്നുമല്ല പറയുന്നത്‌. ചെറുപ്പത്തില്‍ കുറെ കഥകള്‍ കേട്ടിട്ടുണ്ട്‌. ഹൗവ്വയുടെ ജനനവും ക്ലോണിംഗ്‌ ആണെന്നാണ്‌ ഇപ്പ്പ്പോള്‍ കേള്‍ക്കുന്നത്‌. പക്ഷെ അത്‌ ദൈവത്തിന്റെ നേരിട്ടുള്ള്‌ ഇടപാടായിരുന്നു.
ആധുനിക ശാസ്ത്രം കൃത്രിമ ഗര്‍ഭപാത്രം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. കഴിഞ്ഞദിവസ്സം കേട്ട വാര്‍ത്ത അടുത്ത 5 കൊല്ലത്തിനുള്ളില്‍ റോബോട്ടുമായുള്ള ലൈംഗികബന്ധം സാര്‍വത്രികമാകുമെന്നാണ്‌. (ഇപ്പോള്‍ സെക്സ്സ്‌ ഡോള്‍ ലഭ്യമാണ്‌) 2050 ആകുമ്പോഴേക്കും റോബോട്ടുമായുള്ള വിവാഹം പൊതുവെ അംഗീകരിക്കുമെന്നും ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നു.
കാലം കലിയുഗമല്ലെ, എന്നോട്‌ കോപിക്കരുതെ.

MPA said...

‘ഉത്ഭവ‘ത്തില്‍ കൊടുത്ത പ്രസ്താവന ശ്രദ്ധിക്കുക

ഇവിടെ പരാമര്‍ശിച്ച ഒട്ടിച്ചേര്‍ന്നത്‌, വേര്‍പെടുത്തല്‍ തുടങ്ങിയ അര്‍ത്ഥങ്ങള്‍ ലഭിച്ച ഖുര്‍ആനിക പദങ്ങളെ സംബന്ധിച്ച വീക്ഷണം ശാസ്ത്രം പുരോഗമിച്ചിട്ടില്ലാതിരുന്ന മുന്‍കാലങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു.

ഇതില്‍ നിന്ന് താഴെ കൊടുത്ത കാര്യങ്ങള്‍ വ്യക്തമാണ്.

1.മുഹമ്മദ് നബി പഠിപ്പിച്ചത് അന്നത്തെ അറിവായിരുന്നു.

2.സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഖുരാനില്‍ ഇന്ന് ശാസ്ത്രം കണ്ടെത്തുന്നത്. ഇത് ആദ്യം ചെയ്യുന്നത് മിക്കവാറും അമുസ്ലിംകളായിരിക്കും. അത് കൊണ്ട് തന്നെ അവ സ്വീകാര്യമല്ല.

3.ഖുരാന്‍ മാറ്റങ്ങള്‍ക്ക് അതീതമാണെന്ന അല്ലാഹുവിന്റെ വെല്ലുവിളി മുസ്ലിംകള്‍ തന്നെ ഇവിടെ പൊളിക്കുന്നു.

ഇത്തരം നീച ക്ര്ത്യങ്ങള്‍ ചെയ്യുന്നവരെ, ഇസ്ലാം മത പ്രകാരം, അല്ലാഹു വെറുതെ വിടുകയില്ല. പരലോകത്ത് വെച്ച് കാണാം അവരുടെ ഗതി.

MPA said...
This comment has been removed by the author.
MPA said...
This comment has been removed by the author.
ponnemadathil said...

dear mr jabbar pls give me clarification about human skin it can explain by evelution theary

ali chemmad said...

dear mr jabbar
wher are you