Wednesday, November 7, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍-6- ചന്ദ്രന്‍

സൂര്യനെപ്പോലെ ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്‌ ചന്ദ്രന്‍. സൂര്യന്റെ ഗ്രഹവും ഭൂമിയുടെ ഉപഗ്രഹവുമാണിത്‌. ഭൂമി കറങ്ങിത്തിരിഞ്ഞ്‌ പോകുന്നിടത്തെല്ലാം അതിനെ പ്രദക്ഷിണം ചെയ്ത്‌ കൂടെ ചന്ദ്രനും ഉണ്ടാകണം. അതാണ്‌ ദൈവത്തിന്റെ സംവിധാനം. മനുഷ്യരോടുള്ള ഏകദൈവത്തിന്റെ പ്രത്യേക കാരുണ്യമാണത്‌. കാരണം, സൂര്യനില്‍നിന്നുള്ള താപം അടക്കമുള്ള പല സംഗതികളും യഥാവിധം ഭൂമിക്ക്‌ പ്രയോജനപ്പെടണമെങ്കില്‍ ചന്ദ്രന്റെ സേവനം ഭൂമിക്ക്‌ അനിവാര്യമാണ്‌. അതിനാലാണ്‌ മനുഷ്യജീവിതത്തിന്‌ ഏറെ പ്രയോജനപ്രദമായ രീതിയില്‍ ചന്ദ്രനെ സംവിധാനിച്ചു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌. ഭൂമിയില്‍ വേലിയേറ്റം അനുവപ്പെടുന്നത്‌ ചന്ദ്രന്റെ പ്രത്യേക ആകര്‍ഷണശക്തി കാരണമാണ്‌.

മനുഷ്യജീവിതത്തിനുള്ള സംവിധാനവും അവര്‍ക്കുള്ള ദൈവികദൃഷ്ടാന്തവുമെന്ന നിലക്ക്‌ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും അതെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി.
"ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട്‌ ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ല പോലെ ആയിത്തീരുന്നു." (ഖുര്‍ആന്‍ 36: 29)
"പ്രവാചകരേ, ജനം നിന്നോട്‌ ചന്ദ്രന്റെ വൃദ്ധിക്ഷയത്തെക്കുറിച്ച്‌ ചോദിക്കുന്നു. പറയുക: അത്‌ മനുഷ്യര്‍ക്ക്‌ തിയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു."(ഖുര്‍ആന്‍ 2: 189)
"അവന്‍ സൂര്യചന്ദ്രന്മാരെ വിധേയമാക്കിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കും." ( ഖുര്‍ആന്‍, 13: 2)
"ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു." (നൂഹ്‌: 16)

ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമിയോട്‌ ഏറെ അടുത്തുകിടക്കുന്നത്‌ ചന്ദ്രനാണ്‌। 3,82,168 കി.മീറ്ററാണ്‌ ഭൂമിയില്‍നിന്നും ചന്ദ്രനിലേക്കുള്ള ദൂരം. ഭൂമിയുടെ നാലില്‍ ഒന്ന്‌ വ്യാസമാണ്‌ ചന്ദ്രനുള്ളത്‌. ഭാരമാകട്ടെ എണ്‍പതില്‍ ഒന്നും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ ആറില്‍ ഒന്നുമാത്രമേ ചന്ദ്രനുള്ളൂ. ഭൂമിയില്‍നിന്നും ഏറെ അകലെയല്ലാത്ത അവ രണ്ടിന്റെയും ഗുരുത്വകേന്ദ്രത്തെ കേന്ദ്രീകരിച്ചാണ്‌ അതിന്റെ സഞ്ചാരം. അത്‌ ഭൂമിക്കും സൂര്യനുമിടയില്‍ വരുമ്പോഴാണ്‌ കറുത്തവാവ്‌ ഉണ്ടാകുന്നത്‌.ഭൂമിയുടെ ഉപഗ്രഹമാണ്‌ ചന്ദ്രന്‍ എന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. സ്വന്തം അക്ഷത്തിലുള്ള കറക്കവും ഭൂമിക്കു ചുറ്റുമുള്ള കറക്കവും 29 ദിവസം കൊണ്ടാണ്‌ അത്‌ പൂര്‍ത്തിയാക്കുന്നത്‌. ഈ കറക്കം കാരണം ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയില്‍ ദൃശ്യമാവുകയുള്ളൂ.സൂര്യനെപ്പോലെയല്ല ചന്ദ്രന്‍ ഭൂമിയിലുള്ളവര്‍ക്ക്‌ ദൃശ്യമാകുന്നത്‌. അതിന്റെ രൂപം എന്നും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആദ്യം ചന്ദ്രക്കലയായി ഉദയം ചെയ്യുന്നു. പിന്നീട്‌ ഓരോ ദിവസവും അത്‌ വലുതായി വരുന്നു. പതിമൂന്ന്‌ ദിവസം കൊണ്ട്‌ അത്‌ പൂര്‍ണചന്ദ്രനായി പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ അത്‌ ചെറുതായി വരുന്നു. അവസാനം ഏത്‌ രൂപത്തിലാണോ പ്രഥമനാളില്‍ ഉദയം ചെയ്തത്‌ അതേരൂപത്തില്‍ തന്നെ ആവുകയും ചെയ്യുന്നു. ഇത്‌ ചന്ദ്രന്‌ ദൈവം നിശ്ചയിച്ച വ്യവസ്ഥയാകുന്നു. ആകൃത്യത തെറ്റുക സാധ്യമല്ല. അതുമുഖേനയാണ്‌ ഭൂമിയിലുള്ളവര്‍ കാലഘണന കണക്കാക്കുന്നത്‌. പതിനാല്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അറബികള്‍ ചന്ദ്രനെയായിരുന്നല്ലോ കാലഗണനക്ക്‌ അടിസ്ഥാനമാക്കിയിരുന്നത്‌. ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ്‌ കാലഗണനക്കാധാരം. ചന്ദ്രന്‍ അതിന്റെ വ്യവസ്ഥ തെറ്റിക്കുന്നതോടെ ഈ ഗണനയും തെറ്റുന്നു. ഇതത്രെ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്‌: "സൂര്യനെ ഒരു പ്രകാശമാക്കിയത്‌ അവന്‍ (ഏകദൈവം) ആകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന്‌ ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ പ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശിദീകരിക്കുന്നു."( ഖുര്‍ആന്‍ 10: 5)ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ സ്വയം തന്നെ ചൂടും വെളിച്ചവുമുള്ള ഒരു വിളക്കിന്റെ സ്ഥാനത്താണ്‌ നില്‍ക്കുന്നത്‌. ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച്‌ അത്‌ ഭൂമിക്ക്‌ നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു. അതത്രെ "ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു" എന്ന്‌ ഖുര്‍ആന്‍ പറഞ്ഞത്‌.

ഉപരിതലം
ചന്ദ്രന്റെ ഉപരിഭാഗം ഉല്‍ക്കാവര്‍ഷം ഉണ്ടാക്കിയ ഗുഹകളും മലകളും വന്‍പര്‍വതങ്ങളും സമതലങ്ങളും കൊണ്ട്‌ പരുക്കന്‍ഭാവത്തിലുള്ളതാണ്‌. അവയുടെ അടയാളം ഏകദേശം നഗ്നദൃഷ്ടി കൊണ്ട്‌ കാണാവുന്നതാണ്‌. ആയിരക്കണക്കിന്‌ കി.മി. നീളത്തിലുള്ള മൂന്ന്‌ തരം ചാലുകള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നുണ്ട്‌. ചിലത്‌ ലാവ ഒഴുകി ഉണ്ടാതാണെന്ന്‌ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. അവ വക്രരീതിയുള്ളവയാണ്‌. എന്നാല്‍ അതില്‍ ഒന്ന്‌ നീണ്ടുകിടക്കുന്ന വെട്ടുചാല്‍ പോലെയുള്ളതാണ്‌. ഇത്‌ എങ്ങനെ ഉണ്ടായതാണെന്ന്‌ ശാസ്ത്രം ഇനിയും മനസ്സിലാക്കിയിട്ടില്ല. ഒരുപക്ഷേ, ഖുര്‍ആന്റെ ഈ പരാമര്‍ശമാവാം അതിനു പിന്നിലെ രഹസ്യം."അന്ത്യസമയം അടുത്തിരിക്കുന്നു. ചന്ദ്രന്‍ പിളരുകയും ചെയ്തു." (അല്‍ഖമര്‍ 1-2)
പ്രവാചകന്റെ കാലത്ത്‌ നടന്ന സംഭവമാണ്‌ ചന്ദ്രന്റെ പിളരല്‍. മക്കയിലെ ബഹുദൈവവാദികള്‍ പ്രവാചകനോട്‌ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്‌ തെളിവ്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ അതുണ്ടായത്‌. അദ്ദേഹം പ്രവാചകനായി 8-‍ം വര്‍ഷമായിരുന്നു ആ സംഭവം. പിളര്‍ന്ന ചന്ദ്രന്റെ രണ്ട്‌ കഷണങ്ങള്‍ ചക്രവാളത്തില്‍ രണ്ട്‌ ഭാഗങ്ങളിലായി ഏതാനും സമയം നിലയുറപ്പിച്ചു. പിന്നെ അത്‌ പൂര്‍വ സ്ഥിതി പ്രാപിക്കുകയും ചെയ്തു. ഏത്‌ ഗോളവും അതിന്റെ അന്തര്‍ഭാഗത്ത്‌ താപോര്‍ജം തിങ്ങുകയും പുറത്തേക്ക്‌ പ്രവഹിക്കുകയും ചെയ്യുമ്പോള്‍ എത്ര ഘനമുണ്ടെങ്കിലും അത്‌ പൊട്ടുക സ്വാഭാവികമാണ്‌. അതായിരിക്കാം ഈ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. ഏകദൈവത്തെ കണ്ടെത്താനുള്ള അതിശക്തമായ ദൈവികദൃഷ്ടാന്തം കൂടിയായിരുന്നു അത്‌.

വാതകങ്ങള്
‍ജീവികളോ ജീവന്‌ നിലനില്‍ക്കാനുള്ള സാഹചര്യമോ ചന്ദ്രനില്‍ ഇല്ല. ജലരഹിതമായ ചന്ദ്രനില്‍ ആകെക്കൂടി കാര്‍ ബണ്‍ഡൈഓക്സൈഡ്‌, കാര്‍ബണ്‍മോണോക്സൈഡ്‌ മിതൈന്‍ തുടങ്ങിയ വാതകങ്ങളും മറ്റു ചില രാസപദാര്‍ഥങ്ങളുമാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ ഭൂമിയില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ പലതും അവിടത്തെ മണ്ണില്‍ നിലനില്‍ക്കുന്നുണ്ട്‌. കാറ്റിനാലോ ജലത്തിനാലോ ഉള്ള പ്രശ്നങ്ങളൊന്നും അവിടെയില്ല. തീര്‍ത്തും നിര്‍വാതകമേഖലയാണത്‌. 450 കോടി വര്‍ഷങ്ങളായി അത്‌ ഒരേ പ്രകൃതത്തില്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട്‌. ഏകദേശം 50 കി.മീ. ഉയരമുള്ള അന്തരീക്ഷമാണ്‌ അവിടെയുള്ളത്‌. അതിന്റെ ഉപരിതലത്ത്‌ പതിക്കുന്ന സൂര്യപ്രകാശത്തില്‍ ചതുരശ്ര മീറ്ററിന്‌ 1400 വാട്ട്സ്‌ ഊര്‍ജം വീതമുണ്ട്‌.

ഭൂമിയില്‍നിന്ന്‌ 3,28,168 കി.മീ. അകലെയാണ്‌ ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്‌. ഈ അകലം കൂടുകയാണെങ്കില്‍ ഭൂമിയില്‍ അതുമുഖേന പല ദോഷങ്ങളും സംഭവിക്കും. ഈ അകലം കുറയുകയാണെങ്കില്‍ ഭൂമി ജലപ്രളയം കൊണ്ട്‌ നശിക്കുകയും ചെയ്യും. ഭൂമി ജീവജാലങ്ങള്‍ക്ക്‌ വാസയോഗ്യമല്ലാതായി മാറും.

ഇത്രയും കണിശമായി മനുഷ്യന്‌ അവശ്യമായതെന്തും ഭൂമിയിലും ആകാശത്തിലും സംവിധാനിച്ചത്‌, അല്ലാഹുവല്ലാതെ മറ്റാരാണ്‌. സൂര്യനും ചന്ദ്രനും ഭൂമിയും ആകാശത്ത്‌ വെറുതെ പൊട്ടിത്തെറിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നവരെ, എങ്കില്‍ എന്ത്കൊണ്ട്‌ ഭൂമിയില്‍ നിന്നും ചന്ദ്രനിലെക്കുള്ള അകലം വളരെ കൃത്യമായി നിര്‍ണയിക്കപ്പെട്ടത്‌. എന്ത്കൊണ്ട്‌ സൂര്യനുമായുള്ള ഭൂമിയുടെ അകലം, വളരെ കൃത്യമായി, ജീവനാവശ്യമായ രൂപത്തില്‍ നിര്‍ണ്ണയിച്ചാതര്‌?.എന്ത്കൊണ്ട്‌ സൂര്യന്റെ ഭ്രമണപഥം ചന്ദ്രനില്ല, എന്ത്കൊണ്ട്‌ ഭൂമി കറങ്ങികൊണ്ടിരിക്കുന്നു?.എന്ത്കൊണ്ട്‌ ഭൂമി ഗോളാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടു.?എന്ത്കൊണ്ട്‌?.... എന്ത്കൊണ്ട്‌?... എന്ത്കൊണ്ട്‌?...
അങ്ങനെ നൂറ്‌കൂട്ടം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരുവാന്‍ "യുക്തി വാദികളെ" നിങ്ങള്‍ക്കാവുമോ?

18 comments:

അബ്ദുല്‍ അലി said...

ഇത്രയും കണിശമായി മനുഷ്യന്‌ അവശ്യമായതെന്തും ഭൂമിയിലും ആകാശത്തിലും സംവിധാനിച്ചത്‌, അല്ലാഹുവല്ലാതെ മറ്റാരാണ്‌. സൂര്യനും ചന്ദ്രനും ഭൂമിയും ആകാശത്ത്‌ വെറുതെ പൊട്ടിത്തെറിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നവരെ, എങ്കില്‍ എന്ത്കൊണ്ട്‌ ഭൂമിയില്‍ നിന്നും ചന്ദ്രനിലെക്കുള്ള അകലം വളരെ കൃത്യമായി നിര്‍ണയിക്കപ്പെട്ടത്‌. എന്ത്കൊണ്ട്‌ സൂര്യനുമായുള്ള ഭൂമിയുടെ അകലം, വളരെ കൃത്യമായി, ജീവനാവശ്യമായ രൂപത്തില്‍ നിര്‍ണ്ണയിച്ചാതര്‌?.എന്ത്കൊണ്ട്‌ സൂര്യന്റെ ഭ്രമണപഥം ചന്ദ്രനില്ല, എന്ത്കൊണ്ട്‌ ഭൂമി കറങ്ങികൊണ്ടിരിക്കുന്നു?.എന്ത്കൊണ്ട്‌ ഭൂമി ഗോളാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടു.?എന്ത്കൊണ്ട്‌?.... എന്ത്കൊണ്ട്‌?... എന്ത്കൊണ്ട്‌?...

മായാവി.. said...

എന്ത്കൊണ്ട്‌ സൂര്യനുമായുള്ള ഭൂമിയുടെ അകലം, വളരെ കൃത്യമായി, ജീവനാവശ്യമായ രൂപത്തില്‍ നിര്‍ണ്ണയിച്ചാതര്‌?.എന്ത്കൊണ്ട്‌ സൂര്യന്റെ ഭ്രമണപഥം ചന്ദ്രനില്ല, എന്ത്കൊണ്ട്‌ ഭൂമി കറങ്ങികൊണ്ടിരിക്കുന്നു?.എന്ത്കൊണ്ട്‌ ഭൂമി ഗോളാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടു.?എന്ത്കൊണ്ട്‌?.... എന്ത്കൊണ്ട്‌?... എന്ത്കൊണ്ട്‌?...
എന്റലീക്കാ... ഇതിന്റെയൊക്കെ ഉത്തരം ഖുറാനില്‍ എവിടെ? ഉതരങ്ങളെല്ലാം ശാസ്ത്രപുസ്തകത്തില്‍ നിന്നാണല്ലൊ?
ലൂണാര്‍ കലണ്ടര്‍ പ്രകാരം ഇന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ്‌ കാലഗണനക്കാധാരം.ചന്ദ്രന്റെ കണക്കിന്‍ കാലം നോക്കുന്നത് കൊണ്ടാണ്‍ ലൂണാര്‍ എന്ന പേര്‍ വന്നത്(ചന്ദ്രന്‍ ലൂണാര്)
ഭൂമിയിലെന്തെങ്കിലും അല്ഭുതം കാണിക്കാന്‍ കാഫിരീങള്‍ നബിയോട് പറഞ്ഞപ്പൊ ചെയ്തില്ല, അങ്ങനെ അല്ഭുതം കാറ്റി നിങ്ങള്‍ വിശ്വസിക്കണ്ടാനും പടച്ചോനെ പരീക്ഷിക്കരുതെന്നും പറഞ്ഞു. എന്നിട്ട് ആകാശത്തിലെ ചന്ദ്രനെ പിളര്ത്തിയറ്റ്രെ. എന്തായിത് അലീക്കാ അന്ന് എന്തെങ്കിലും മേഘമോ മറ്റൊ ഉണ്ടായിരിക്കാം ധ്രുവ പ്രദേശങ്ങളിലും നോറ്വെ എന്ന രാജ്യത്തും വൈകിട്ട് രണ്ടും മൂന്നും ചന്ദ്രന്മാരെയും സൂര്യന്മാരെയുമൊക്കെ കാണാമത്രെ. അന്തരഈക്ഷത്തിലെ ജലകണികകള്‍ പ്റിസം പോലെ പ്രവര്ത്തിക്കുന്നൂന്നാണ്‍ പറയുന്നത്, കൂടുതലറിയാവുന്നവരാരെങ്കിലും വശദമായെഴുതുക.

Sreejith K. said...

അവസാന പാരഗ്രാഫ് വായിച്ച് അറിയാതെ ചോദിച്ച് പോകുന്നു, “താങ്കള്‍ പത്താം ക്ലാസ്സ് പാസ്സായതാണോ?”

അബ്ദുല്‍ അലി said...

മായാവി, ശ്രീജിത്തെ,
ഇതിന്റെയോക്കെ ഉത്തരം ഖുര്‍ആനില്‍ ഇല്ലെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയമല്ലോ. ശാസ്ത്ര പുസ്തകങ്ങള്‍ മാത്രമാണ്‌ ഈ വിഷയത്തില്‍ നമ്മുടെ ഏക അശ്രയം.
എന്ത്കൊണ്ട്‌ എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ പത്ത്‌ പസ്സായില്ലെന്ന് കരുതി, എന്ത്കൊണ്ടെന്ന് ശാസ്ത്രം പറയുന്നുണ്ടെന്ന് വിശദീകരിക്കാന്‍ വരട്ടെ.
ഭൂമി കറങ്ങികൊണ്ടിരിക്കുന്നതെന്ത്കൊണ്ട്‌?. സോളാര്‍ സിസ്റ്റത്തില്‍ ഭൂമി കറങ്ങികൊണ്ടിരിക്കുന്നത്കൊണ്ട്‌ ഭൂമിക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ? ഗുണം ഇവിടെ വസിക്കുന്ന ജീവികള്‍ക്കല്ലെ?. കോടാനുകോടി വര്‍ഷങ്ങളായി ഇത്‌ സ്വയം കറങ്ങികൊണ്ടിരിക്കുന്നു. എങ്ങനെ?. സ്വയം അങ്ങനെ കറങ്ങുന്നതാണോ?. ഓട്ടോമറ്റിക്കണോ?. ആണെങ്കില്‍ ആര്‌ പ്രോഗ്രാം ചെയ്തു?. കോടാനുകോടി വര്‍ഷങ്ങളായി ഭൂമിയില്‍ ജീവനാവശ്യമായ ഓക്സിജന്‍ ഉണ്ടല്ലോ, ഇത്‌ കൂടുന്നുണ്ടോ? കുറയുന്നുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെ ഇത്‌ വര്‍ഷങ്ങളായി സംതുലനം ചെയ്യുന്നു.?

ഉത്തരം പത്താം ക്ലാസ്സ്‌ പസ്സായ ശ്രീജിത്തിന്‌ പറയാമോ?.

ലോകത്ത്‌ മുസ്ലിങ്ങളെ മാത്രം സൃഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ അല്ലാഹുവിന്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയുന്നതിന്‌ മുന്‍പ്‌, അത്‌ സൃഷ്ടവിന്റെ അധികാര പരിഷിയാണെന്ന് മനസ്സിലാക്കുന്നതിന്‌ മുന്‍പ്‌, മായാവി, നിങ്ങള്‍ക്കാവുമോ, പെണ്‍കുട്ടികളെ മാത്രം ഉല്‍പാദിപ്പിക്കാന്‍, അല്ലെങ്കില്‍ ആണ്‍കുട്ടികളെ മാത്രം ഉല്‍പാദിപ്പിക്കാന്‍, അല്ലെങ്കില്‍ നിങ്ങളെ സ്നേഹിക്കുന്ന മക്കളെ മാത്രം ഉല്‍പാദിപ്പിക്കാന്‍ കഴിയുമോ, ഉപദ്രവിക്കുന്ന, ഉപകാരമില്ലാത്ത കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാതിരിക്കാന്‍ കഴിയുമോ?. ഇതോക്കെ, നിങ്ങളുടെ അധികാര പരിധിയല്ലെ മയാവി.
ഉത്തരം പ്രതിക്ഷിക്കുന്നു
(ചോദ്യം വ്യക്തിപരമായി വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌)

K.P.Sukumaran said...

നിങ്ങള്‍ക്കാവുമോ, പെണ്‍കുട്ടികളെ മാത്രം ഉല്‍പാദിപ്പിക്കാന്‍, അല്ലെങ്കില്‍ ആണ്‍കുട്ടികളെ മാത്രം ഉല്‍പാദിപ്പിക്കാന്‍, അല്ലെങ്കില്‍ നിങ്ങളെ സ്നേഹിക്കുന്ന മക്കളെ മാത്രം ഉല്‍പാദിപ്പിക്കാന്‍ കഴിയുമോ, ഉപദ്രവിക്കുന്ന, ഉപകാരമില്ലാത്ത കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാതിരിക്കാന്‍ കഴിയുമോ?

ഇപ്പറഞ്ഞതൊന്നും ഉല്‍പ്പാദിപ്പിക്കാന്‍ അല്ലാഹുവിനും കഴിയുന്നില്ലല്ലോ മാഷേ ? ആക്ച്വലി അല്ലാഹു ഇപ്പോള്‍ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക ? അനിയന്ത്രിതമായി ലോകത്ത് തിന്മകളും മനുഷ്യക്കശാപ്പുകളും വര്‍ദ്ധിക്കുന്നത് കണ്ടത് കൊണ്ടാണ് ചോദിക്കുന്നത് . പ്രത്യേകിച്ചും ഇസ്ലാം രാജ്യങ്ങളിലാണ് അരാജകത്വം കൂടുന്നത് . അല്ലാഹു പരീക്ഷാ സമ്പ്രദായം കൂടുതല്‍ കര്‍ക്കശമാക്കിയത് കൊണ്ടാവുമോ ഇതൊക്കെ ?

അബ്ദുല്‍ അലി said...

അന്യന്‍,
ഈ പറഞ്ഞതൊക്കെ അല്ലാഹു ചെയ്യുന്നുണ്ട്‌. അവന്റെ സമ്രാജ്യം വളരെ വിസ്തൃതമാണ്‌.

മനുഷ്യകശാപ്പുകള്‍ ഇനിയും എത്രയോ വരാനിരിക്കുന്നു. കാരണക്കാര്‍ ആരായാലും, അത്‌ സംഭവിക്കുകതന്നെ ചെയ്യും. അതാണ്‌ ദൈവഹിതം.

കഷ്ടപ്പാടും പ്രയാസങ്ങളും വിശ്വാസിക്ക്‌ പുത്തരിയല്ലെന്റെ മഷെ. ദുഖങ്ങളും ദുരിതങ്ങളും വിശ്വാസിയുടെ വിശ്വാസം വര്‍ദ്ധിപ്പിക്കനെ ഉപകരിക്കൂ. കാരണം ക്ഷമയോടെ ജീവിക്കുന്നവന്‌ നശ്വര ജീവിത സുഖങ്ങളില്‍ ഒരിക്കലും സംതൃപ്തി കണ്ടെത്താനാവില്ല. അവന്‍ കാത്തിരിക്കുന്നു, അനശ്വരമായ ജീവിതത്തെ. അവിടെയുള്ള സുഖമാണവന്റെ ലഷ്യം. അതിന്‌ വേണ്ടി പ്രയാസങ്ങള്‍ സഹിക്കുവാന്‍ അവന്‍ തയ്യറാവുന്നു.

അക്രമികളെ, അവിശ്വാസികളെ, ഇഹലോകവിഭവങ്ങള്‍ അഗ്രഹിക്കുന്നവരെ അല്ലാഹു സഹായിച്ച്‌കൊണ്ടെയിരിക്കും. വിശ്വാസികളെ അല്ലാഹു പരീക്ഷിച്ച്‌കൊണ്ടെയിരിക്കും. നശ്വര ജീവിതവിഭവങ്ങള്‍ ശേഖരിക്കുവാന്‍ ഓടിനടക്കുന്നവര്‍, സ്വന്തവും ബന്ധവും മറന്ന് ഓടി നടന്ന്, അവസാനം മടങ്ങുന്നതോ, വെറും ആറടി മണ്ണിന്റെ ഉടമയായി. കഷ്ടപ്പെട്ടും, പിടിച്ച്‌ പറിച്ചും, ചതിച്ചും വഞ്ചിച്ചും കൈയിലാക്കിയതൊക്കെ ഇവിടെ വിട്ടിട്ടി പോവുന്നു. പരിചരകരില്ല, സഹായികളില്ല, സുഹൃത്തുകളില്ല, ചെയ്ത്പോയ കര്‍മ്മങ്ങള്‍ മാത്രം, നല്ലതും ചീത്തയും, അവന്റെ കൂടെ. പിന്നെ എന്തിനീ ഓട്ടം?.

K.P.Sukumaran said...

മാഷെ .. ഈ പരലോകം ശരിക്കും ഉണ്ടോ ? ഉണ്ട് എന്ന് എങ്ങിനെ പറയാന്‍ കഴിയും ? ഒരു സങ്കല്പമോ വിശ്വാസമോ മാത്രമല്ലേ അത് ? ഉണ്ടങ്കില്‍ തന്നെ അവിടേയ്ക്ക് എല്ലാ ജീവജാലങ്ങളും പോകുന്നുണ്ടോ ? വിശ്വാസികളെ ഭയപ്പെടുത്തി പിടിച്ചു നിര്‍ത്താന്‍ പുരോഹിതന്മാരുടെ ഒരു സൂത്രമാണു ഈ പരലോക പ്രചരണം എന്നാണ് ആലോചിച്ചിട്ട് എനിക്ക് തോന്നുന്നത് ..

Noufal said...

Good keep it up, but i have some doubts.Wait for my doubts and you must reply them.

Sreejith K. said...

അബ്ദുള്‍. ഉത്തരങ്ങള്‍ തരാം അവസാന പാര്‍ഗ്രാഫിന്.

1) എന്ത്കൊണ്ട്‌ ഭൂമിയില്‍ നിന്നും ചന്ദ്രനിലെക്കുള്ള അകലം വളരെ കൃത്യമായി നിര്‍ണയിക്കപ്പെട്ടത്‌.

ഈ അകലം കൃത്യമാണെന്ന് ആരാ പറഞ്ഞത്? മനുഷ്യര്‍ ഉണ്ടാകുന്നതിനും മുന്നേ ഈ അകലം ഉണ്ടായിരുന്നതുകൊണ്ട് മനുഷ്യന്‍ ഈ അകലവുമായി പൊരുത്തപ്പെടുകയായിരുന്നില്ലേ ശരിക്കും സംഭവിച്ചത്?
നിലാവ് കൃത്യമായി ലഭിക്കുന്നതുകൊണ്ടും കടലിറക്കവും കടല്‍ക്കയറ്റവും ഒക്കെ നടക്കുന്നതും കൊണ്ടാണോ ഈ ദൂരം താങ്കള്‍ക്ക് വലരെ കൃത്യമായി തോന്നുന്നത്? ഇതൊന്നും നടക്കാത്ത എത്രയോ സ്ഥലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്.

2) എന്ത്കൊണ്ട്‌ സൂര്യനുമായുള്ള ഭൂമിയുടെ അകലം, വളരെ കൃത്യമായി, ജീവനാവശ്യമായ രൂപത്തില്‍ നിര്‍ണ്ണയിച്ചാതര്‌?.

ഇപ്പോള്‍ നമ്മള്‍ കാണുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഈ ദൂരം ജീവന്‍ ആവശ്യമാണെന്നത് ശരി തന്നെ. എന്തുകൊണ്ട് മറ്റ് ഗ്രഹങ്ങളുമായുള്ള ദൂരത്തിനനുസരിച്ച് ജീവിക്കാന്‍ പറ്റുന്ന തരത്തില്‍ ജീവികളെ ദൈവം സൃഷ്ടിച്ചില്ല? ഭൂമിക്കെന്താ കൊമ്പുണ്ടോ?

3) എന്ത്കൊണ്ട്‌ സൂര്യന്റെ ഭ്രമണപഥം ചന്ദ്രനില്ല,

സൂര്യന്‍ നക്ഷത്രവും ചന്ദ്രം ഉപഗ്രഹവും അല്ലേ? ഒരേ ചരടില്‍ രണ്ടും കെട്ടണോ? സൂരനെപ്പോലെ എത്രയോ നക്ഷത്രങ്ങള്‍ വേറെയും ഉണ്ട്? സൂര്യന്റെ എത്രയോ ഇരട്ടി വലിപ്പം ഉള്ള മറ്റ് സൂര്യന്മാരും അവയ്ക്ക് ചുറ്റും കറങ്ങുന്ന അനേകം ഗ്രഹങ്ങള്‍ അടങ്ങിയ ആകാശഗംഗകളും വേറെയും ഉണ്ട്. ചന്ദ്രനെപ്പോലെ മറ്റെത്ര ഉപഗ്രഹങ്ങള്‍ ഈ സൌരയൂധത്തില്‍ തന്നെ ഉണ്ട്. അവിടെയൊന്നും ജീവജാലങ്ങളില്ല എന്ന് നമുക്ക് എങ്ങിനെ തറപ്പിച്ച് പറയാനൊക്കും?

4) എന്ത്കൊണ്ട്‌ ഭൂമി കറങ്ങികൊണ്ടിരിക്കുന്നു?.

ഭൂമി മാത്രമല്ലല്ലോ കറങ്ങുന്നത്. എല്ലാ ഗ്രഹങ്ങളും കറങ്ങുന്നില്ലേ. സൌരയൂധത്തിനു വെളിയിലുള്ള മറ്റ് ഗ്രഹങ്ങളും കറങ്ങുന്നില്ലേ. കറങ്ങാത്ത ഒരു ഗ്രഹത്തിന്റെ പേരു പറയൂ താങ്കള്‍.

5) എന്ത്കൊണ്ട്‌ ഭൂമി ഗോളാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടു.?

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹം ഗോളാകൃതിയില്‍ ആയേ പറ്റൂ, ഘര്‍ഷണം ഇല്ലെങ്കില്‍ പോലും. ഭൂമി അഥവാ പരന്നിട്ട് ആയിരുന്നെങ്കില്‍, ഭൂമി അഥവാ കറങ്ങുന്നില്ലായിരുന്നുവെങ്കില്‍, സൂര്യനും ചന്ദ്രനും മാറി മാറി വരുന്നില്ലായിരുന്നുവെങ്കില്‍ ഇവിടെ ജീവജാലങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ. ആ ഒരു പരിതസ്ഥിതിയെ നേരിടാന്‍ മനുഷ്യനു കഴിയില്ലേ?

ഇനി ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കട്ടെ.

ഈ ഭൂമിയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നതിന്റെ പത്ത്-നൂറ് ഇരട്ടി കാലം ഡിനോസര്‍ എന്നൊരു ജീവി ഭൂമിയില്‍ ജീവിച്ചിരുന്നു. ആ സമയത്ത് ഈ ദൈവവും പ്രവാചകനും വിശുദ്ധ ഗ്രന്ധങ്ങളും ഒന്നും ഉണ്ടായിരുന്നതായി ഇതു വരെ തെളിവില്ല. ഒരു ദിവസം അതും കിട്ടും എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ?

Sreejith K. said...

ഇനി കമന്റില്‍ എന്നോട് ചോദിച്ചതിനു ഉത്തരം.

1) ഭൂമി കറങ്ങികൊണ്ടിരിക്കുന്നതെന്ത്കൊണ്ട്‌?. സോളാര്‍ സിസ്റ്റത്തില്‍ ഭൂമി കറങ്ങികൊണ്ടിരിക്കുന്നത്കൊണ്ട്‌ ഭൂമിക്ക്‌ എന്തെങ്കിലും ഗുണമുണ്ടോ? ഗുണം ഇവിടെ വസിക്കുന്ന ജീവികള്‍ക്കല്ലെ?. കോടാനുകോടി വര്‍ഷങ്ങളായി ഇത്‌ സ്വയം കറങ്ങികൊണ്ടിരിക്കുന്നു. എങ്ങനെ?. സ്വയം അങ്ങനെ കറങ്ങുന്നതാണോ?. ഓട്ടോമറ്റിക്കണോ?. ആണെങ്കില്‍ ആര്‌ പ്രോഗ്രാം ചെയ്തു?.

ബിഗ് ബാങ്ങ് സിദ്ധാന്തത്തില്‍ ഇതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്.

2) കോടാനുകോടി വര്‍ഷങ്ങളായി ഭൂമിയില്‍ ജീവനാവശ്യമായ ഓക്സിജന്‍ ഉണ്ടല്ലോ, ഇത്‌ കൂടുന്നുണ്ടോ? കുറയുന്നുണ്ടോ? ഇല്ലെങ്കില്‍ എങ്ങനെ ഇത്‌ വര്‍ഷങ്ങളായി സംതുലനം ചെയ്യുന്നു.?

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ ഇതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്. ഓരോ ജീവജാലം ഉണ്ടായപ്പോഴും സന്തുലിതാവസ്ഥ തകരാറില്‍ ആവാത്ത വിധം ആണ്‍ അവ ഉണ്ടായിവന്നത് എന്ന് ആ സിദ്ധാന്തം പറയുന്നു. അങ്ങിനെ അല്ലായിരുന്നെങ്കില്‍ ഇത്രയും കൃത്യമായ രീതിയില്‍ പരിണാമം സാധ്യമാകുമായിരുന്നില്ല. ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസം മുട്ടുന്ന തരത്തില്‍ ഇതുവരെ ആയിട്ടില്ല എന്ന് കരുതി അത് കുറയുന്നില്ല എന്ന് അര്‍ത്ഥമില്ല. ഗ്രീന്‍ ഹൌസ് ഇഫക്റ്റ് എന്ന് പേരില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഭൂമിയില്‍ കൂടുന്നത് താങ്കള്‍ക്ക് അറിവുള്ള കാര്യമായിരിക്കുമല്ലോ. അങ്ങിനെ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ കൂടിയും കുറഞ്ഞും ഇരിക്കുന്നുണ്ട്. വെള്ളത്തിലും പുകയിലും അങ്ങിനെ എല്ലായിടത്തും ഓക്സിജിന്‍ ഉള്ളതുകൊണ്ടാണ്‍ അളവ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുത്ത തരത്തില്‍ മാറാത്തത്.

അബ്ദുല്‍ അലി said...

ശ്രീജിത്തെ,
കാലഹരണപ്പെട്ട സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച്‌ ഇനിയും ആരെ പ്രീതിപ്പെടുത്താന്‍?. ഡാര്‍വിന്‍ പോലും മാപ്പ്‌ തരില്ല. (ഇന്റര്‍ മിഡിയറ്റ്‌ ഫോസില്‍ കണ്ടെത്തിയില്ലെങ്കില്‍ തന്റെ പരിണാമ സിദ്ധാന്തം വിജയിക്കില്ലെന്ന് തുറന്ന് പറഞ്ഞ ആ പാവത്തിനെ രക്ഷിക്കാന്‍ 150 വര്‍ഷമായി ലോകത്തിന്റെ നാന ഭാഗങ്ങളിലും ഖാനനം നടത്തിയിട്ടും ഇത്‌ വരെ അങ്ങനെ ഒരു ജീവിയെ കണ്ടെത്തിയിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാമെന്ന് വിശ്വസിക്കുന്നു)

പിന്നെ ഉത്തരങ്ങള്‍ ഒന്ന് കൂടി വായിക്കുക. നിങ്ങളുടെ ഉത്തരങ്ങള്‍ എല്ലാറ്റിനും കഴിവുള്ള, എല്ലാം നിയന്ത്രിക്കുന്ന, ഒരു ദൈവത്തെ വ്യക്തമായി വരച്ച്‌ കാട്ടുന്നു. അതാണ്‌ എന്റെ അഭിപ്രായവും.

സ്വയം എല്ലാം ഇത്രയും കണിശമായി, വ്യക്തമായി, ഉണ്ടായതാണെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രയാസമുള്ളത്പോലെ തോന്നുന്നു. സിദ്ധാന്തങ്ങള്‍ ബൂമറങ്ങ്‌ പോലെ അത്‌ കണ്ടുപിടിച്ചവര്‍ക്ക്‌ നേരെതന്നെ വരുന്ന കഴ്ചയാണ്‌ നാം കാണുന്നത്‌.

പ്രാചീനകാലത്തെ ജീവികളെക്കുറിച്ച്‌ ഒരു വിവരണവും ഖുര്‍ആനിലില്ലെന്നാണെന്റെ അറിവ്‌, അത്‌ വരും തലമുറക്ക്‌ പ്രസക്തവുമല്ലല്ലോ.

ശ്രീജിത്ത്‌, എന്നോടുള്ള ദേഷ്യം മാറ്റിവെച്ച്‌ ചിന്തിക്കുക. നിങ്ങളുടെ വീട്‌, സ്വയം ഉണ്ടായതാണെന്ന് പറഞ്ഞാല്‍, വെള്ളമുള്ള ഭാഗത്ത്‌ ഒരു കിണര്‍ സ്വയം ഉണ്ടായതാണെന്ന് പറഞ്ഞാല്‍, നിങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഇത്രയും വിവരങ്ങള്‍ ഒറ്റയടിക്ക്‌ സ്വായത്തമാക്കി എന്ന് പറഞ്ഞാല്‍, അങ്ങനെ ഒരുപാട്‌ "സ്വയം" സിദ്ധാന്തങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?. ഇത്രയും ബലിശമായ ചോദ്യങ്ങള്‍ ചോദിച്ചതില്‍ വിഷമമുണ്ട്‌. അതിന്‌ പോലും ഉത്തരം പറയാന്‍ അസക്തനായ മനുഷ്യന്‍, അദൃശ്യമായ അനേകം പ്രപഞ്ചരഹസ്യങ്ങള്‍ക്കുത്തരം സ്വയം നിര്‍മ്മിക്കുന്നു.

കേരളീയം said...

പ്രവാചകനായി 8-‍ം വര്‍ഷമായിരുന്നു ആ സംഭവം. പിളര്‍ന്ന ചന്ദ്രന്റെ രണ്ട്‌ കഷണങ്ങള്‍ ചക്രവാളത്തില്‍ രണ്ട്‌ ഭാഗങ്ങളിലായി ഏതാനും സമയം നിലയുറപ്പിച്ചു. പിന്നെ അത്‌ പൂര്‍വ സ്ഥിതി പ്രാപിക്കുകയും ചെയ്തു

ഇത് ഇസ്ലാം ചരിത്രപുസ്തകത്തില്‍ അല്ലാതെ എവിടെ എങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ?..

പ്രവാചകരേ, ജനം നിന്നോട്‌ ചന്ദ്രന്റെ വൃദ്ധിക്ഷയത്തെക്കുറിച്ച്‌ ചോദിക്കുന്നു. പറയുക: അത്‌ മനുഷ്യര്‍ക്ക്‌ തിയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജജിന്റെ അടയാളങ്ങളുമാകുന്നു."(ഖുര്‍ആന്‍ 2: 189)

എന്തൊരു വരട്ടു വാദം?.. ഹജ്ജിന്റെ അടയാളമായിട്ടാണ് പോലും ചന്ദ്രന്‍ ചെറുതാകുന്നത്. വിഡ്ഡിത്തം എന്നല്ലാതെ എന്ത് പറയാന്‍?.

"ചന്ദ്രനെ അതില്‍ ഒരു പ്രകാശഗോളമാക്കിയിരിക്കുന്നു."

പ്രകാശ ഗോളം എന്നത് വളച്ചൊടിച്ച് “ചന്ദ്രനാകട്ടെ സൂര്യനില്‍നിന്നും പ്രകാശം സ്വീകരിച്ച്‌ അത്‌ ഭൂമിക്ക്‌ നല്‍കുന്ന ശോഭയുടെ സ്ഥാനത്തും നില്‍ക്കുന്നു” എന്നൊക്കെ വ്യാഖ്യാനിക്കാന്‍ നിങ്ങളെ പോലെ ഉള്ള ഇസ്മാം പണ്ഡിതന്മാര്‍ ഉള്ളത് നല്ലത്.

അബ്ദുല്‍ അലി said...

വികടകുമാരോ,
ഇത്രേം ചെറിയ ഉദാഹരണങ്ങള്‍ എന്തിനാ, ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞതെന്ന് എത്ര അലോചിച്ചിട്ടും മനസ്സിലാവുന്നില്ല. നമ്മള്‍ ചന്ദ്രമാസം 1-അം തിയ്യതി കാണുന്ന രൂപത്തില്‍ തന്നെ ചന്ദ്രനെ എന്നും കണ്ടിരുന്നെങ്കില്‍ പിന്നെ ദുല്‍ഹജ്ജ്‌ 9-നാണ്‌ ഹജ്ജ്‌ (അറഫ ദിനം) അത്‌ ഡിസംബര്‍ 10 നോ, ജനുവരി 10 നോ അല്ല. അത്‌കൊണ്ട്‌ ചന്ദ്രന്‌ എല്ലാദിവസവും ഒരേ രൂപമായിരുന്നെങ്കില്‍ എന്താവും അവസ്ഥ?.

ഇത്‌ നാസയില്‍ നിന്നും കിട്ടിയതാ, ഇതില്‍ പറയുന്നത്‌ ചന്ദ്രന്‌ സ്വയം പ്രകാശമില്ലെന്നാണ്‌, ഇനി വികടന്റെ ചന്ദ്രന്‍ കത്തിജ്വലിക്കുന്നതാണെങ്കില്‍ മാപ്പ്‌, സോറിട്ടോ, ഞാന്‍ അറിഞ്ഞില്ലായിരുന്നു.

The Sun's reflection makes a portion of the Moon (during its various phases) visible from Earth. The Moon does not make its own light. Half the Moon is always lit by sunlight except during an eclipse. We see different Moon shapes because our viewpoint changes relative to the half of the Moon that is lit by sunlight.

വൃദ്ധിക്ഷയങ്ങളെക്കുറിച്ച്‌ വികടന്‍ വിവരിക്കുന്നതാണ്‌. എന്ത്‌കൊണ്ട്‌, എന്തിന്‌, എങ്ങനെ?. പ്ലീസ്‌.

കേരളീയം said...

എന്റെ ആദ്യ ചോദ്യം ബാക്കിയാവുന്നു... ആ പിളരല്‍ എന്ന സിദ്ധാന്തം....

പിന്നെ ചന്ദ്രമാസം എന്നത് തന്നെ തെറ്റാണ് എന്നാണ് എന്റെ വിശ്വാസം.

ചന്ദ്രന്റെ വെളിച്ചത്തെ പറ്റിയൊക്കെ മൂ‍ന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയോട് ചോദിച്ചാല്‍ പറയും. അതിന് നാസ വരെ പോകണോ?...
ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നു എന്നാണ് ആ ഖുറാ‍ാന്‍ വാ‍ചകം വായിച്ചപ്പോള്‍ ഞാന്‍ മന്‍സ്സിലാകിയത്. അതാ‍ണ് അങ്ങനെ പ്രതികരിച്ചത്.

അബ്ദുല്‍ അലി said...

വികടകുമാരന്‍,
ചന്ദ്രന്റെ പിളരല്‍ കണണമെങ്കില്‍ നാസ വരെ പോവണം, അല്ലാതെ വഴിയില്ല. കാരണം അവരാണ്‌ ചന്ദ്രന്റെ ഉപരിതലത്തില്‍ വ്യക്തമായ നീണ്ട്കിടക്കുന്ന വെട്ടുചാളുണ്ടെന്നും അതിന്റെ കാരണമറിയില്ലെന്നും പറഞ്ഞത്‌. മുസ്ലിങ്ങള്‍ ഇത്‌ പക്ഷെ 3-ആം ക്ലാസ്സിലെ മദ്രസ പുസ്തകത്തില്‍ നിന്ന് തന്നെ മനസ്സിലാക്കുന്നു. നബി, ചന്ദ്രനെ പിളര്‍ത്തി കാണിച്ച്‌കൊടുത്തിട്ടുണ്ടെന്ന്.

ഇതിന്റെ രേഖകള്‍ മെറ്റെവിടെയും ഇല്ല. സാക്ഷികളായിരുന്നവര്‍ അത്‌ രേഖപ്പെടുത്തിയത്‌ പക്ഷെ അറബിയിലാണ്‌. ശാസ്ത്രസത്യങ്ങള്‍ അറബി ഭാഷയിലായാല്‍ സ്വീകര്യമല്ലാത്തവര്‍ക്ക്‌ അത്‌ അന്നും ഇന്നും അനന്തം, അക്ഞ്ഞാതം, അവര്‍ണനീയം.

K.P.Sukumaran said...

മുസ്ലീങ്ങള്‍ മദ്രസ്സയില്‍ മാത്രം പഠിച്ചാല്‍ നല്ല ശാസ്ത്രജ്ഞരാവും . മറ്റ് വിദ്യാലയങ്ങളിലും പഠിക്കുന്നത് കൊണ്ടാണ് കള്ളക്കടത്ത് , മോഷണം , ലഹരി കടത്തല്‍ , പെണ്‍‌വാണിഭം തുടങ്ങി സര്‍വ്വ ഗുലുമാലുകളിലും പെടുന്നത് . അറബിയും ഖുറാനും പഠിച്ചാല്‍ ഉടലോടെ പരലോകത്ത് പോകാനും കഴിയും .

കേരളീയം said...

ചന്ദ്രനിലെ പിളരല്‍ കണ്ടവര്‍ മക്കയില്‍ ഉള്ളവര്‍ മാത്രമേ ഉള്ളു അല്ലേ??. പല വാല്‍നക്ഷത്രങ്ങളും വരുന്നതൊക്കെ ക്രിസ്തുവിനു മുമ്പുള്ളചരിത്രത്തില്‍ പോലും പറയുന്നുണ്ട്. പക്ഷെ ഇങ്ങനെ ഒരു പിളരല്‍ കണ്ടവര്‍ മക്കയില്‍ മാത്രമെ ഉള്ളു എന്ന് എങ്ങനെ വിശ്വസിക്കും??

അപ്പോല്‍ പിന്നെ സൂ‍ര്യനെ രാഹു വിഴുങ്ങുമ്പോള്‍ ആണ് സൂ‍ര്യഗ്രഹണം ഉണ്ടാകുന്നതെന്നും, സ്വര്‍ഗലോകത്ത് ശിവന്റെ തലയില്‍ നിന്നു ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്ക് ഇറക്കി കൊണ്ട് വന്നതാണെന്നും നിങ്ങള്‍ക്കും വിശ്വസിച്ചു കൂ‍ടേ...ഖുറാനിലും പറയുന്നുണ്ടല്ലോ ജലത്തെ ഭൂ‍മിയിലേക്ക് ഇറക്കി കൊണ്ടു വന്നു എന്ന്.

Unknown said...

ഭൂമിയുടെ ഈ കറക്കം ഒരേ ദിശയിലേക്കാണ്
അപ്പോഴല്ലെ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത്.ഖുറാനില്‍ പറയുന്ന പടിഞ്ഞാറ് ഉദിക്കണമെങ്കില്‍ ഈ കറക്കം സാധാരണയില്‍ നിന്ന് വിപരീതമായി തിരിയണ്ടെ..?
ഞാന്‍ നാലാംക്ളാസിലോ മറ്റോ പടിച്ചിട്ടുണ്ട് ഭൂമിയുടെ സ്വയം ഈ കറക്കം കൊണ്ടാണ് ഗോളാകൃതിയില്‍ ഉളള ഈ ഭൂമിയില്‍ സമുദ്രജലം ഇങ്ങനെ നില നില്‍ക്കുന്നതെന്ന്.അതിന് ഒരു പരീക്ഷണവും ചെയ്ത ഓര്‍മയുണ്ട് ഒരു ഗ്ളാസില്‍ കുറച്ച് വെളളമെടുത്ത് വളരെ വേഗതയില്‍ കറക്കിയാല്‍ വെളളം പോവില്ല എന്ന്. പെട്ടന്ന് അത് നിര്‍ത്തുകയോ എതിര്‍ ദിശയില്‍ കറക്കുകയോ ചെയ്താല്‍ ആ വെളളം പുറത്തേക്ക് പോവും. അത് പോലെയാണ് ഭൂമിയില്‍ ഈ സമുദ്രജലം ഗോളാകൃതിയിലുളള ഈ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതും.അപ്പോ ഈ ഭൂമിയുടെ സാധാരണ കറക്കം എതിര്‍ ദിശയില്‍ ആയാല്‍ സമുദ്രജലമെല്ലാം കരയിലേക്കും മറ്റും അടിച്ച് കേറി കരയാകെ സമുദ്ര ജലത്താല്‍ മൂടില്ലെ.
ഒരേ ദിശയില്‍ കറങ്ങുന്ന ഭൂമി തിരിച്ച് കറങ്ങിയാലല്ലെ പടിഞ്ഞാറ് സൂര്യോദയം സാധ്യമാകൂ..അപ്പോ അതെങ്ങനെ സാധ്യമാകും.
കുറച്ച് കേട്ടകാര്യങ്ങള്‍ ചോദിച്ചു തെറ്റുണ്ടെങ്കില്‍ തിരുത്തുക