Tuesday, November 13, 2007

ഭൂമിയിലെ വിഭവങ്ങള്‍ - 1. ജലം(2)

"നാം വിണ്ണില്‍നിന്നും അനുഗൃഹീതമായ തണ്ണീരിറക്കി. എന്നിട്ടതുവഴി തോട്ടങ്ങളും ധാന്യവി ളകളും മുളപ്പിച്ചു. പഴങ്ങള്‍ തിങ്ങിയ കുലകള്‍ അടുക്കടുക്കായി തൂങ്ങുന്ന, നീണ്ടുയര്‍ന്ന കാരക്കവൃക്ഷങ്ങളും വളര്‍ത്തി. അടിമകള്‍ക്ക്‌ ആഹാരം നല്‍കാനുള്ള സംവിധാനമാണത്‌. മരിച്ച ഭൂമിക്ക്‌ ഈ ജലത്താല്‍ നാം ജീവനരുളുന്നു. ഇപ്രകാരമാകുന്നു മരിച്ചവരെയും ജീവിപ്പിക്കുന്നത്‌." (ഖാഫ്‌ 9-11)

ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാണ്‌ ജലമുണ്ടാകുന്നതന്ന കാര്യം സുവിദിതമാണ്‌. സമുദ്രങ്ങള്‍ നിറയെ ജലം കാണുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ ഏകദേശം മൂന്നില്‍ രണ്ടുഭാഗം വെള്ളമാണ്‌. ഹൈഡ്രജനും ഓക്സിജനും ഇപ്പോഴും അന്തരീക്ഷത്തില്‍ ധാരാളമുണ്ട്‌. എന്നിട്ടും ഈ രണ്ടു ഘടകങ്ങള്‍ക്കും ആ പ്രത്യേക അനുപാതത്തിലുള്ള സംയോജനമല്ലാതെ സംഭവിക്കുന്നില്ല. നീരാവിയിലെ ഓക്സിജനും ഹൈഡ്രജനും വേര്‍തിരിഞ്ഞ്‌ അന്തരീക്ഷത്തിലെ ഓക്സിജനുമായും ഹൈഡ്രജനുമായും കൂടിച്ചേരുന്ന്‌ ജീവികളുടെ നിലനില്‍പിന്‌ ഭീഷണിയാകുന്നുമില്ല. ഖുര്‍ആന്‍ പറഞ്ഞു: "നിങ്ങള്‍ കുടിക്കുന്ന ജലത്തെ നിങ്ങള്‍ കണ്ടില്ലേ? മേഘങ്ങളില്‍നിന്ന്‌ അതിനെ വര്‍ഷിപ്പിക്കുന്നത്‌ നിങ്ങളാണോ അതല്ല, നാമാണോ അതിനെ വര്‍ഷിപ്പിക്കുന്നവന്‍?" (അല്‍വാഖിഅ)

ഭൂമിയിലെ ജലസംഭരണികളില്‍നിന്ന്‌ സൗരോര്‍ജം ജലത്തെ ബാഷ്പീകരിച്ചു കാറ്റ്‌മുഖേന അന്തരീക്ഷത്തിലെ ഒരു പ്രത്യേക മേഖലയിലേക്ക്‌ അതിനെ ഉയര്‍ത്തുകയും വീണ്ടും നിശ്ചിത ഡിഗ്രി താപത്താല്‍ അതിനെ നീരാവിയാക്കുന്നു. പിന്നീടവയെ മേഘങ്ങളാക്കുന്നു. അവയെ കാറ്റ്‌ മുന്നോട്ടുകൊണ്ടുപോകുംതോറും ശൈത്യം അതിനെ ജലതുള്ളികളാക്കുന്നു. പിന്നീടവ നിശ്ചിത അനുപാതത്തില്‍ ഭൂമിയുടെ വിവിധമേഖലകളില്‍ ആവശ്യാനുസൃതം ജലമായി വര്‍ഷിക്കുന്നു. ഇതെല്ലാം ചെയ്യുന്നത്‌ ഏകദൈവത്തിന്റെ ഇചയും യുക്തിയുമനുസരിച്ചാകുന്നു. മനുഷ്യര്‍ക്കതില്‍ പങ്കില്ല. ഈ സംവിധാനത്തിന്‌ പകരം അതിനെ നിത്യമായി ആവിയാക്കി മാറ്റാന്‍ ദൈവത്തിന്‌ കഴിയുമായിരുന്നു. ഇതാണ്‌ പ്രസ്തുത വചനത്തിന്റെ ആശയം.

ജലം വറ്റാതിരിക്കുകയും കാലാകാലവും ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ജലത്തെ ഉപേക്ഷിക്കുകയും ചെയ്യാമായിരുന്നില്ലേ? ഇങ്ങനെ ഒരു ജലചംക്രമണരീതി എന്തുകൊണ്ട്‌ ഏര്‍പ്പെടുത്തി? ഉത്തരം വളരെ ലളിതവും എന്നാല്‍ വളരെ ഗൗരവതരവുമാകുന്നു.

1. മനുഷ്യര്‍ക്കും ജീവികള്‍ക്കും മാത്രമല്ല, ഭൂമിയിലെ ജലം വകയിരിത്തിയിട്ടുള്ളത്‌. അവയുടെ മുഖ്യ ആഹാരമായ കൃഷിക്കും അത്‌ ആവശ്യമാണ്‌. അത്‌ മഴയായി വര്‍ഷിച്ചെങ്കില്‍ മാത്രമേ അവയ്ക്ക്‌ ആഹാരം ലഭിക്കുകയുള്ളൂ. അതുവഴി മറ്റുള്ളവയ്ക്കും.

2. കെട്ടിക്കിടക്കുന്ന ജലം കുറേ കഴിയുമ്പോള്‍ മലിനമാകുകയും പരിസ്ഥിതി പ്രശ്നമുണ്ടാകുകയും ആ ജലം ഉപയോഗ്യശൂന്യമാവുകയും ചെയ്യും. നേരത്തെ പറഞ്ഞരീതിയില്‍ നീരാവിയായി ഉയരുമ്പോള്‍ അതിലെ എല്ലാ മാലിന്യങ്ങളെയും കലര്‍പ്പുകളെയു താഴെ ഉപേക്ഷിക്കുകയും ശുദ്ധജലത്തിന്റെ മൗലികഗുണങ്ങളെ മാത്രം അത്‌ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അതിന്‌ പകരം ഭൂമിയില്‍ കെട്ടിനില്‌ക്കുന്ന അവസ്ഥയില്‍ തന്നെ ബാഷ്പീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഭൂമിയില്‍ വീണ്ടും അതു തന്നെ വര്‍ഷിക്കപ്പെടുകയും ഉപ്പുജലം മണ്ണിനെ ഊഷരമാക്കുകയും ചെയ്യുമായിരുന്നു. ജീവജാലങ്ങള്‍ക്കും അത്‌ ഉപകാരപ്പെടുകയില്ല.

3. അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള പലതരം മാലിന്യങ്ങളെയും കഴുകി അന്തരീക്ഷത്തെ വൃത്തിയാക്കുകയും ജനങ്ങള്‍ക്ക്‌ സുഖദായകമായ അവസ്ഥ അന്തരീക്ഷത്തില്‍ നിലനിര്‍ത്തുകയും വേണം. അതിന്‌ ഈ സംവിധാനം ആവശ്യമാണ്‌.

4. അന്തരീക്ഷത്തിലേക്കുയര്‍ന്ന്‌ രൂപം കൊള്ളുന്ന മേഘങ്ങളിലെ വൈദ്യുതിയുടെപ്രവര്‍ത്തനം മൂലം ഇടിമിന്നല്‍ ഉണ്ടാവുകയും അത്‌ മണ്ണിന്‌ ആവശ്യമായ ജൈവപദാര്‍ഥങ്ങളെ ഉണ്ടാക്കുകയും വേണം. ഇത്യാദി കാരങ്ങളാലാവാം മഴ എന്ന സംവിധാനം സ്രഷ്ടാവ്‌ സ്വീകരിച്ചിട്ടുണ്ടാവുക. (എല്ലാം അറിയുന്നവന്‍ ദൈവമാകുന്നു)ഈ രീതി ഒരിക്കലും ദൈവത്തിനല്ലാതെ മറ്റൊരു ശക്തിക്കും സാധിക്കുകയില്ല എന്ന ധ്വനി കൂടി ഈ നേരത്തെ സൂചിപ്പിച്ച വചനത്തില്‍ ഉണ്ട്‌.

മഴയുടെ പ്രവര്‍ത്തനം

ഭൂമിക്ക്‌ ധാരാളം സുഷിരങ്ങള്‍ ഉണ്ട്‌. സാധാരണഗതിയില്‍ അതില്‍ വായു നിറഞ്ഞിരിക്കും. എന്നാല്‍ മഴവെള്ളം അതില്‍ പ്രവേശിക്കുകയും വായു പുറത്ത്‌ കടക്കുകയും ചെയ്താല്‍ അതിന്റെ മര്‍ദം മൂലം മണ്ണിന്റെ അംശങ്ങള്‍ക്ക്‌ ചലനമുണ്ടാകുന്നു. നനയുമ്പോള്‍ വികസിക്കുകയും ഉണങ്ങുമ്പോള്‍ ചുരുങ്ങുകയും ചെയ്കയെന്നതാണ്‌ അതിന്റെ സ്വഭാവം. മഴ ലഭിക്കുന്നതോടെ ഭൂമി കിടിലം കൊള്ളുകയും അതിന്റെ പിണ്ഡത്തിന്‌ വലുപ്പം കൂടുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറഞ്ഞു: "ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്ന്‌ അത്‌ തുടികൊള്ളുന്നു, പുഷ്പിണിയാകുന്നു. കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം." (22: 5)

"ഭൂമിയെ വാസയോഗ്യമാക്കിയതും അതിലങ്ങിങ്ങ്‌ നദികളൊഴുക്കിയതും (പര്‍വതങ്ങളാല്‍) അതിന്‌ നങ്കൂരങ്ങളുറപ്പിച്ചതും രണ്ട്‌ ജലാശങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കിവെച്ചതും ആരാകുന്നു? അല്ലാഹുവോടൊപ്പം മറ്റു പങ്കാളികളുണ്ടോ? ഇല്ല. പക്ഷേ, അവരില്‍ അധിക പേരും അജ്ഞാനികളാകുന്നു." (27: 61)

ജലനിക്ഷേപങ്ങള്‍

ഭൂമിക്കടിയില്‍ ശുദ്ധജലത്തിന്റെയും ഉപ്പുജലത്തിന്റെയും നിക്ഷേപങ്ങള്‍ ധാരാളം സംവിധാനിച്ചുവെച്ചിട്ടുണ്ട്‌. അവ തമ്മില്‍ ഒരിക്കലും കൂടിച്ചേരുന്നില്ല. ഒരേ പ്രദേശത്തുതന്നെ ഭൂമിക്കടിയില്‍ ശുദ്ധജലത്തിന്റെയും ഉപ്പുവെള്ളത്തിന്റെയും ഉറവകള്‍ വെവ്വേറെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഉപ്പുജല സമുദ്രങ്ങളില്‍തന്നെയും ചില സ്ഥലങ്ങളില്‍ ശുദ്ധജലഉറവകള്‍ കാണാം. ഈ ശുദ്ധജല ധാരകള്‍ സമുദ്രസഞ്ചാരികള്‍ക്ക്‌ കുടിവെള്ളം എടുക്കാന്‍ പറ്റിയ വിധത്തില്‍ വേര്‍തിരിഞ്ഞുനില്‍ക്കുന്നു. മിക്കപ്പോഴും നദികള്‍ സമുദ്രവുമായി കൂടിച്ചേരുന്ന സ്ഥലങ്ങളിലാണ്‌ ഇത്‌ കാണപ്പെടുന്നത്‌. സമുദ്രത്തില്‍ തന്നെ അവിടവിടെ ശുദ്ധജലത്തിന്റെ ഉറവകള്‍ കാണാം. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇത്തരം ശുദ്ധജല ഉറവകള്‍ ധാരാളം കാണപ്പെടുന്നുണ്ട്‌. ഈ വിഷയം സമുദ്രങ്ങളെ സംബന്ധിച്ച പരാമര്‍ശത്തില്‍ കാണാം. ഇതെ സംബന്ധിച്ച്‌ ഖുര്‍ആന്‍ പ്രസ്താവിച്ചു:

"ജലത്തിന്റെ രണ്ട്‌ ശേഖരങ്ങള്‍ ഒരുപോലെയല്ല. ഒന്ന്‌ ശുദ്ധവും ദാഹം ശമിപ്പിക്കുന്നതും സുഗമമായി കുടിക്കാവുന്നതുമാകുന്നു. മറ്റേതോ, തൊണ്ട കാറുന്ന കവര്‍പ്പുറ്റതും. പക്ഷേ, രണ്ടില്‍നിന്നും നിങ്ങള്‍ പുതുമാംസം ഭുജിക്കുന്നുണ്ട്‌. അണിയാനുള്ള അലങ്കാരവസ്തുക്കള്‍ പുറത്തെടുക്കുകയും ചെയ്യുന്നു."(ഫാത്വിര്‍ 12)

ഇതെല്ലാം താനെ ഉണ്ടായതോ, പ്രകൃതിയുടെ താളത്തിനനുസരിച്ച്‌ ഉണ്ടാവുകയോ അല്ല। ശക്തനായ ഒരു നിര്‍മാതാവില്ലാതെ ഇതൊന്നും ഇത്ര വ്യവസ്ഥാപിതമായി സംഭവിക്കുകയില്ല. മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തി അവന്‍ ചോദിച്ചു: "അവരോട്‌ ചോദിച്ചുനോക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, നിങ്ങളുടെ കിണറുകളിലെ വെള്ളം ഭൂമിയില്‍ താണുപോവുകയാണെങ്കില്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ തെളിനീരുറവകളൊഴുക്കിത്തരിക?" ( 67: 30) ഖുര്‍ആന്‍ പറഞ്ഞു:"നിങ്ങള്‍ക്ക്‌ മീതെ നാം സപ്തപഥങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. സൃഷ്ടികാര്യത്തില്‍ നാം ഒട്ടും അശ്രദ്ധനായിട്ടില്ല. ആകാശത്തുനിന്ന്‌ നാം കണിശമായ കണക്ക്‌ പ്രകാരം ഒരു നിശ്ചിത പരിമാണം ജലമിറക്കി. അതിനു മീതെ ഭൂമിയെ നിര്‍ത്തി. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ നാം കഴുവറ്റവനത്രെ."

നാം സ്വയം ചോദിക്കുക: ഒരു സൃഷ്ടികര്‍ത്താവില്ലെങ്കില്‍ പിന്നെ ഇതെല്ലാം ഇത്ര ഭംഗിയായും വ്യവസ്ഥാപിതമായും സംതുലിതമായും ചലിച്ചുകൊണ്ടിരിക്കുന്നതെങ്ങനെ?

16 comments:

അബ്ദുല്‍ അലി said...

ഇതെല്ലാം താനെ ഉണ്ടായതോ, പ്രകൃതിയുടെ താളത്തിനനുസരിച്ച്‌ ഉണ്ടാവുകയോ അല്ല. ശക്തനായ ഒരു നിര്‍മാതാവില്ലാതെ ഇതൊന്നും ഇത്ര വ്യവസ്ഥാപിതമായി സംഭവിക്കുകയില്ല. മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തി അവന്‍ ചോദിച്ചു: "അവരോട്‌ ചോദിച്ചുനോക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, നിങ്ങളുടെ കിണറുകളിലെ വെള്ളം ഭൂമിയില്‍ താണുപോവുകയാണെങ്കില്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ തെളിനീരുറവകളൊഴുക്കിത്തരിക?" ( 67: 30)

കേരളീയം said...

അടിമകള്‍ എന്ന ഒരു വര്‍ഗത്തെ ഖുറാന്‍ കാരക്ക കൊടുത്ത് പോറ്റുന്നുണ്ടല്ലോ. എല്ലാ മനുഷ്യരും ഏകദൈവ സൃഷ്ടി ആണെങ്കില്‍ പിന്ന അടിമകളെ എന്തിനാണ് ഒരു കച്ചവട ചരക്കാക്കി ഖുറാന്‍ കാണിക്കുന്നത്?

chithrakaran ചിത്രകാരന്‍ said...

ദൈവം മനുഷ്യനെ തീറ്റിപ്പോറ്റാന്‍ വളരെ കഷ്ടപ്പെട്ട് പഴക്കുലകുളുള്ള ഈന്തപ്പനകളും,ധാന്യങ്ങളുണ്ടാകുന്ന പുല്ലുകളും കൃഷിയിറക്കി...
ബിരിയാണിയുണ്ടാകുന്ന മരങ്ങളും,ചിക്കണ്‍പൊരിച്ചതുണ്ടാകുന്ന വാഴകളും,മസാല ദോശയുണ്ടാകുന്ന സസ്യങ്ങളും സൃഷ്ടിക്കാതിരുന്നത് കഷ്ടമായി. മൊബൈല്‍ ഫോണും,കംബ്യൂട്ടറുകളും സ്വര്‍ഗ്ഗത്തില്‍ നിന്നും മനുഷ്യനു കൊടുത്തയക്കാനായി ഒരു കൊറിയര്‍ സര്‍വീസുകൂടി ദൈവത്തിന് തുടങ്ങാമായിരുന്നു. കാറുകള്‍ റേഷന്‍ ഷോപ്പിലൂടേയോ,മാവേലി സ്റ്റോറിലൂടേയോ വിതരണം ചെയ്തിരുന്നെങ്കില്‍....
ഇത്തരം കഥകളൊക്കെ കാര്‍ട്ടൂണ്‍ കോമിക് പുസ്തകങ്ങളുടെ നിലവാരമേയുള്ളു.
അടിമകള്‍ വിശ്വസിക്കുക !!!

അബ്ദുല്‍ അലി said...

വികടന്‍,
യജമാനനാണ്‌ അടിമകളെ എന്ന് വിളിക്കുന്നത്‌. ഖുര്‍ആന്‍ സംവാദിക്കുന്നത്‌ അല്ലാഹുവെന്ന യജമാനന്റെ അടിമകളായ മനുഷ്യരോടാണ്‌, സന്ദര്‍ഭം മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ഈ അടിമകളെ കച്ചവടചരക്കായി ദൈവം ഖുര്‍ആനില്‍ കാണുന്നില്ല

ചിത്രകാരോ,
ഇതിനെക്കാളും സിപിളായി ദൈവത്തിന്‌ ചെയ്യാമായിരുന്നു ഒന്നുണ്ട്‌. അതും പക്ഷെ കാരുണ്യവാനായ ദൈവം ചെയ്തില്ല. അതിന്‌ നന്ദി പറയുക.

ഒന്നിനെയും ഭയപ്പെടാതെ, ഒരു നിയമവും അനുസരിക്കാതെ, മനുഷ്യനെന്ന പേര്‌ മാത്രം ഉപയോഗിച്ച്‌, നൈമിഷിക ജീവിതവിഭവങ്ങള്‍ സമാഹരിക്കാനുള്ള ഓട്ടത്തില്‍, നിയന്ത്രിക്കുന്നവരെ, നിയമം പറയുന്നവരെ, കാര്‍ട്ടൂണായി കാണുന്നത്‌ സ്വാഭാവികമാണ്‌. വിരല്‍തുമ്പിലാണ്‌ ഭൂമിയെന്ന് അഹങ്കരിക്കുമ്പോഴും അവന്‍ അറിയുന്നില്ല, അടുത്ത നിമിഷത്തെ മരണത്തെക്കുറിച്ച്‌. അനുസരണയോടെ ജീവിക്കുവാന്‍ പഠിപ്പിക്കുന്ന മാതപിതാക്കളെപോലും കഴുത്തറുക്കുന്ന ജനസമൂഹത്തില്‍, അദൃശ്യനായ ദൈവത്തെ അംഗീകരിക്കുവാനുള്ള പ്രയാസം മനസ്സിലാവുന്നു.

ജലത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിനെ ഇങ്ങനെ വെള്ളത്തില്‍മുക്കി കൊല്ലാതെ...

അബ്ദുല്‍ അലി said...

എനിക്ക്‌ ഭ്രാന്താണെന്ന് പറയുന്നവരോട്‌, അങ്ങനെയോന്നും ഇപ്പള്‍തന്നെ പറയരുത്‌. ഖുര്‍ആനില്‍ അധ്യയങ്ങളും സുക്തങ്ങളും ക്രോഡികരിച്ചതിലും, 1420 വര്‍ഷമായി മനുഷ്യന്‍ തലപുകഞ്ഞാലോച്ചിക്കുന്ന ഖുര്‍ആനിലെ ചില അക്ഷരങ്ങളുടെ ക്രമവും, ഖുര്‍ആന്‌ ഗണിതശാസ്ത്രവുമായുള്ള അമാനുഷിക ബന്ധവും, നരകത്തിന്‌ കവല്‍ക്കാരായി നിശ്ചയിച്ച 19 മലക്കുകളുടെ നിര്‍വചനങ്ങളും ഞാന്‍ എഴുതാനിരിക്കുന്നു. അന്ന് എന്നെ വിളിക്കാന്‍ നിങ്ങള്‍ പഠിച്ച നിഘണ്ടുവിലെ പദങ്ങള്‍ തികയാതെ വരും, അത്‌ വരെ ക്ഷമയോടെ കാത്തിരിക്കുക.

Unknown said...

മിസ്റ്റര്‍ അബ്ദുല്‍ അലി. ഒന്നുകില്‍ നിങ്ങള്‍ക്ക് ഖുറ് ആനെ പറ്റി ഒന്നും അറിയില്ല. അല്ലെങ്കില്‍ ഈ മുറി വിജ്ഞാനവും വെച്ച് ആ അത്യപൂര്‍വ്വ ഗ്രന്ഥത്തെ പരിഹസിക്കുന്നു. അറിവില്ലായ്മയാണെങ്കില്‍ തിരുത്തുക. എനിക്ക് അറിയില്ല എന്ന് മനസ്സിലാക്കുക. കഴിയുമെങ്കില്‍ വിശദമായി പഠിക്കുക. അല്ല പരിഹസിക്കലാണ് ഉദ്ദേശ്യമെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല.

കാവലാന്‍ said...

ദുരിത പര്‍വ്വത്തില്‍ നിന്നും പേര്‍ഷ്യനറബികള്‍ക്കും,സ്വ സമൂഹത്തില്‍ നിന്നും അനേകം വാരയകലേക്കു പിന്‍ വാങ്ങിനില്‍ക്കേണ്ടി വന്ന അധ:ക്റ്തര്ക്കുംതുണയേകിയ ഖുറാന്‍, താങ്കളുടെ വിവരണത്താല്‍ അലീ വിക്റ്തമായ പോലെ തോന്നുന്നു. എല്ലാവര്‍ക്കും വെളിച്ചം തരുന്നതു സൂര്യനാണെന്നു കരുതി അല്പനേരം സൂര്യനെ നോക്കുന്നവന്‍ അത്രനേരത്തേക്കെങ്കിലും അന്ധ്നായിരിക്കും."പുസ്തകം നിങ്ങള്‍ക്കു നന്മ തന്നെങ്കില്‍
നിങ്ങളിലൂടതിന്‍ പ്രകാശം പരക്കട്ടെ പുസ്തകത്തിന്‍ നിഴലോ,പ്രഭാഷണമോ അല്ല.ഉദ്ധാനം നിങ്ങളിലുണ്ടാവുന്നതറിഞ്ഞാല്‍ ശിരസ്സുകള്‍ താനേയങ്ങോട്ടു തിരിയും".(ജല്പനങ്ങള്‍: 'കാവലാന്‍'പൂജ്യം:പൂജ്യം) .അതുവരേക്കെങ്കിലും സോദരാ നിര്‍ത്തിക്കൂടെ ഈ വധം.

Melethil said...

അലി,

ഇത്രയാളോട് ഒറ്റക്കു പറഞ്ഞുനില്ക്കുന്ന നിങ്ങളുടെ ചങ്കൂറ്റം അപാരം തന്നെ. പറയുന്നതൊന്നും ആരും അംഗീകരികുന്നില്ലെങ്കിലും . (ഈ ചങ്കൂറ്റം തന്നെയാകണമല്ലൊ ആ മണലാരണ്യത്തിലെത്തി കഷ്ടപ്പെടാനുള്ള നിങ്ങളുടെ നിങ്ങളുടെ ഒരു പ്രചോദനവും ) . പേടിക്കണ്ടാ നിങ്ങളുടെ ഇനിയുള്ള ബ്ലോഗുകളും വായിക്കുമ്, കമെന്ടും ചെയ്യുമ്, നോക്കട്ടെ ! പിന്നെ ചിത്രകാരനു മരണം വിധിച്ചത് മോശമായിപ്പോയി,

ഗ്രീഷ്മയുടെ ലോകം said...

ജലത്തെപ്പറ്റി യുള്ള രണ്ടു പോസ്റ്റുകളും വായിച്ചു. രണ്ട് സശയങ്ങള്‍ ചോദിക്കട്ടെ:
1. ഖരരൂപത്തിലുള്ള ജലത്തെ (മഞ്ഞുകട്ട) പറ്റി ഖുറാന്‍ എന്തു പറയുനു?
2. heavy water ആയ ജലം ഖുറാനു വിരുദ്ധമാണോ?

അബ്ദുല്‍ അലി said...

ചിത്രക്കാരന്‌ ഞാന്‍ ഒന്നും വിധിച്ചിട്ടില്ല. അങ്ങനെ വ്യഖ്യാനിക്കരുത്‌, എനിക്കതിനാവില്ല.

വിമര്‍ശനങ്ങളും, അഭിപ്രായ വിത്യാസങ്ങളും നേരിടാനുള്ള മനസാനിധ്യമുണ്ട്‌. ഇതിനെക്കാള്‍ വക്രമായ പല ചോദ്യങ്ങളും, ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്‌. ഞാനും എന്റെ the one and only ഫ്രണ്ട്‌ ബക്കറും, ഞങ്ങള്‍ക്ക്‌ വികലമെന്ന്‌ തോന്നുന്ന ഖുര്‍ആന്‍ സുക്തങ്ങള്‍ ഇപ്പഴും ചര്‍ച്ച ചെയ്യാറുണ്ട്‌. അത്‌ പക്ഷെ ഈ മതത്തില്‍ നിന്നും പുറത്ത്‌ കടന്നിട്ടല്ല, ഇതിനെ എതിര്‍ക്കാന്‍ ലക്ഷകണക്കിന്‌ കാരണങ്ങള്‍ ഒരാള്‍ക്ക്‌ കാണുവാന്‍ കഴിയും. അനുകൂലിക്കുവാന്‍ വളരെക്കുറച്ചും. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിന്‌ പരിധിയുണ്ട്‌. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന പലതും നാം കണാറില്ല, കേള്‍ക്കാറില്ല. അതിനുള്ള കഴിവ്‌ മനുഷ്യന്‌ ലഭിച്ചിരുന്നെങ്കില്‍, മനുഷ്യ ജീവിതം ഭൂമിയില്‍ കട്ടപോകയാവും. അത്രക്ക്‌ കാര്യങ്ങള്‍ നമ്മുക്ക്‌ ചുറ്റും നാം അറിയാതെ നടക്കുന്നു.

ഈ സുക്തങ്ങള്‍ ശരിക്കുമറിഞ്ഞാല്‍ പിന്നെ എല്ലാം ശുഭം.

112: 1. പറയുക: അവന്‍ അല്ലാഹു, ഏകനാണ്‌.
2. അല്ലാഹു പരാശ്രയമുക്തനാണ്‌,സര്‍വരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.
3. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല. അവന്‍ (സന്താനത്തെ)ജനിപ്പിച്ചിട്ടുമില്ല.
4. അവനു തുല്യനായി ആരുമില്ല.

അബ്ദുല്‍ അലി said...

മണി,
വ്യക്തമായി മഞ്ഞുകട്ടകളെക്കുറിച്ച്‌ ഖുര്‍ആന്‍ പ്രതിപാതിക്കുന്നില്ലെന്നാണെന്റെ അറിവ്‌, ഞാന്‍ ശ്രമിക്കുന്നു.

രണ്ടാമത്തെ ചോദ്യം മനസ്സിലായില്ല. എന്താണ്‌ മണി ഹെവി വട്ടര്‍ എന്നത്‌കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ഗ്രീഷ്മയുടെ ലോകം said...

സുഹൃത്തേ
ഹെവി വാട്ടര് നെ പറ്റി അറിയാന് ഈ ലിങ്ക് നോക്കുക:

http://en.wikipedia.org/wiki/Heavy_water

K.P.Sukumaran said...

എന്താ മണീ ഇത് .. വിക്കിപീഡിയ അലി മാഷ്ക്ക് ഹറാമാ .. ഖുര്‍‌ആനില്‍ പറയാത്തതൊന്നും ദുനിയാവിലില്ല ..

അബ്ദുല്‍ അലി said...

മണി,
ഹെവി വട്ടരിനെക്കുറിച്ചുള്ള പരമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഇല്ലെന്നാണെന്റെ അറിവ്‌. മണി, ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല.

ദയവധം പോലും നിഷേധിക്കപ്പെട്ട വൈശഖന്‍, വിക്കിയില്‍ തിരിഞ്ഞിട്ടും എന്തിനാണ്‌ ഈ ലോകത്ത്‌ വന്നതെന്നറിയാതെ വഴിതെറ്റി വന്നതാണെങ്കില്‍ സ്വാഗതം. വിക്കി ഹറമാക്കിയോ എന്നറിയില്ല, ചോദിച്ചിട്ട്‌ പറയവ്വെ.

ഗ്രീഷ്മയുടെ ലോകം said...

അബ്ദുല്‍ അലീ,
മറുപടിക്കു നന്ദി. താങ്കളുടെ പോസ്റ്റുകള്‍ വായിച്ചപ്പോള്‍, ഖുറാനിലിഉള്ള സയന്സ് സംബന്ധിച്ച പലപരാമര്‍ശങ്ങളും ആധികാരികതെയൊടെ താങ്കള്‍ അവതരിപ്പിച്ചതായി തോന്നി. അതുകൊണ്ടാണ്‍ കൌതുകത്തോടെ കമന്റിട്ടത്. കൊച്ചുകുട്ടികള്‍ക്ക്പോലും അറിയാവുന്ന മഞ്ഞിനെ പ്പറ്റിയും, കുറച്ചുകുടി അവഗാഹം വേണ്ട സംഗതി ആയ heavy water നെ പറ്റിയും ഖുറാനിലൊന്നും ഇല്ല എന്നറിഞ്ഞതുകൊണ്ട് എന്റെ താല്പര്യം ഇല്ലാതായി.

അബ്ദുല്‍ അലി said...

മണി, അറിയുവാനുള്ള നിങ്ങളുടെ അഗ്രഹത്തെയും അതിനുള്ള ശ്രമത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ന്, എറെക്കുറെ എല്ലാ പ്രപഞ്ചരഹസ്യങ്ങളും (മുഴുവനും ഇല്ല) ശാസ്ത്രം കണ്ട്‌പിടിച്ചു കഴിഞ്ഞു. പക്ഷെ, 1400 വര്‍ഷം മുന്‍പാണ്‌ ഖുര്‍ആന്‍ ഈ സത്യങ്ങള്‍ ലോകത്തോട്‌ വിളിച്ച്‌ പറയുന്നത്‌. നിരക്ഷരനായ പ്രവാചകന്‍ കെട്ടിച്ചമച്ചതല്ല ഖുര്‍ആന്‍ എന്നത്‌ തെളിയിക്കുവാനുള്ള, ഇന്നലെ മാത്രം ശാസ്ത്രം കണ്ടെത്തിയ, എതാനും ശാസ്ത്ര സൂചനകള്‍ പറഞ്ഞു എന്നെയുള്ളൂ.

നന്ദി, വന്നതിനും സംശയങ്ങള്‍ പങ്ക്‌വെച്ചതിനും.