Thursday, October 4, 2007

ഖുര്‍ആന്റെ വെല്ലുവിളി

ഖുര്‍ആന്റെ അമാനുഷികത അതിന്റെ ഭാഷാചാതുര്യാവും സാഹിത്യമൂല്യവും മാത്രം പരിഗണിച്ചുകൊണ്ടാണെന്നാണ്‌ പൊതുവെ ആളുകള്‍ മനസ്സിലാക്കുന്നത്‌। ഖുര്‍ആന്റെ അദ്ദ്വിതീയതയും നിസ്തുലതയും സ്ഥപിക്കുന്നതിന്ന് ഭാഷാഭംഗിയ്ക്കുപരിയായ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ട്‌. എന്നാല്‍ മനുഷ്യബുദ്ധിക്ക്‌ അത്തരം ഒരു ഗ്രന്ഥം നിര്‍മ്മിക്കുക അസാധ്യമാണെന്നാ ഖുര്‍ആന്റെ വാദത്തിന്‌ അടിസ്ഥനം അതിലെ പ്രമേയങ്ങളും അദ്ധ്യാപനങ്ങളുമാണ്‌. അമാനുഷികതയുടെ വിവിധ വശങ്ങളും, അത്‌ ദൈവീക കൃതിയാണെന്നതിനും മനുഷ്യന്‌ അത്തരമൊരു കൃതി രചിക്കുക അസാധ്യമാണെന്നതിനുള്ള ധാരാളം തെളിവുകള്‍ നിരത്തിയിട്ടും അവിശ്വസിച്ചവരോടാണ്‌ ഈ വെല്ലുവിളി.

ഖുര്‍ആന്റെ അവതരണകാലത്തെ സ്ഥിതിവിശേഷം സ്വഛമായ അറബിസാഹിത്യത്തിന്റെ അവാച്യമായ കലാചിത്രം ആസ്വദിച്ചിരുന്ന ഒരു സമൂഹത്തിന്റെ അത്മാവിലേക്ക്‌ തുളച്ചുകയറുന്ന മാസ്മരികതയായിരുന്നു അക്കാലത്ത്‌ ഖുര്‍ആന്റെ അമാനുഷികത।അറബികള്‍ സാഹിത്യസൂക്തങ്ങള്‍ക്കു മുന്നില്‍ സാഷ്ടാംഗം നമിച്ചിരുന്നു. വിഗ്രഹങ്ങളുടെ അടിമകളാകും മുമ്പേ അവര്‍ സാഹിത്ത്യത്തിന്റെ അടിമകളായിരുന്നു.

അറബിസാഹിത്യകലയിലെ മുടിചൂടാമന്നനായ വലീദിനുചുറ്റും ഖുര്‍ആനെ അധിക്ഷേപിക്കാനായി ഒരുപറ്റം ആളുകള്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹം പറഞ്ഞ വചനങ്ങള്‍ ശ്രദ്ധേയമാണ്‌.

"ഞാന്‍ കേട്ട ഈ വചനങ്ങള്‍ മനുഷ്യനിര്‍മിതമല്ല. ജിന്നുകളുടെ വചനങ്ങളല്ല. അതിന്‌ വല്ലാത്ത മാധുര്യമുണ്ട്‌. എന്തൊരു സൗന്ദര്യമാണതിന്‌. അതിന്റെ അടിവേരുകള്‍ സുദൃഢവും ശാഖകള്‍ ഫലദായകവുമാണ്‌. ഇക്കാര്യത്തില്‍ നിങ്ങളെന്തുപറഞ്ഞാലും അത്‌ മിഥ്യയായിരിക്കും." ഖുര്‍ആന്റെ വാഗ്വിലാസവും മാസ്മരികത്യും അദ്ദേഹത്തെ പിടിച്ചുലക്കുകതന്നെ ചെയ്തു.

ആയിരം നാക്കുകളില്‍ സംസാരിക്കാന്‍ കഴിവുള്ള കുപ്രസിദ്ധനായ ദുര്‍മന്ത്രവാദിയായിരുന്നു ഉത്ത്‌ബത്തുബ്‌നു റബീആ. പ്രവാചകനില്‍നിന്ന് ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍കേട്ട അദ്ദേഹം പറഞ്ഞു.

"എന്റെ ജീവിതത്തില്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. അതു മാരണ വിദ്യയല്ല, ആഭിചാരക്രിയയല്ല. ദുര്‍മന്ത്രവാദവുമല്ല. എന്റെ ഖുറൈശികളെ, ഞാന്‍ പറയുന്നത്‌ കേള്‍ക്കുക. മുഹമ്മദിനെ അവന്റെ വഴിക്ക്‌ വിട്ടേക്കൂ, ഞാന്‍ കുറെ വാക്കുകള്‍ കേട്ടു, കാലം കനകംപോലെ സൂക്ഷിക്കാന്‍പോകുന്ന ചില വാക്കുകള്‍. നാളെ ആ വാക്കുകള്‍ നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. നാം പ്രചരിപ്പിച്ചുവരുന്നതുപോലെ നുണയും അസത്യവുമല്ലത്‌, ഹൃദയഹാരിയായ പവിത്ര വചസ്സുകളാണവ. മറക്കാനാവാത്ത മാധുര്യമതിനുണ്ട്‌. അവ എന്റെ മനസ്സിനെ ഇപ്പോഴും വിരുന്നുട്ടുന്നു."

ഖുര്‍ആനില്‍ പലയിടങ്ങളിലായി, ലോകത്താകമാനമുള്ള മനുഷ്യരോടായി, ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിച്ചിട്ടുണ്ട്‌। ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം.

1438 വര്‍ഷമായിട്ടും, അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ജൂതന്മാരും, അറബ്‌ ലോകത്തെ കൃസ്തുമതക്കാരും കഠിനപരിശ്രമം നടത്തിയിട്ടും ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു.

പൂര്‍വ്വവേദങ്ങള്‍ പഠിച്ച ഒരു റോമന്‍ അടിമ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എറ്റുപറയുകയാണ്‌ മുഹമ്മദ്‌ നബി(സ) ചെയ്യുന്നതെന്ന് ജല്‍പിച്ചവര്‍ക്കുള്ള മറുപടിയാണിത്‌. അറബിസാഹിത്യകാരന്മാരെ വെല്ലുവിളിക്കുന്ന ഒരു മഹദ്‌ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു റോമന്‍ അടിമയുടെ വായില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞാല്‍ സാമന്യബുദ്ധിയുള്ള ആര്‍ക്കും അത്‌ അംഗീകരിക്കാനാവില്ല.

മറ്റോന്ന്, നബിവചനങ്ങളും (ഹദീസ്‌) ഖുര്‍ആന്‍ സുക്തങ്ങളും തമ്മില്‍ പ്രകടമായ അന്തരം (ഭാഷപരമായി) എവ്വര്‍ക്കും ദൃശ്യമാണ്‌, ഖുര്‍ആനിലെ ഒരു സുക്തം പോലും പ്രവാചകന്റെ വചനങ്ങള്‍ക്ക്‌ സമമാണെന്ന് ഇന്ന് വരെ അറബിഭാഷയെക്കുറിച്ച്‌ പഠിച്ചവരാരും പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെ ഖുര്‍ആന്‍ പ്രവാചകന്റെ വാക്കുകളാവും.

ഖുര്‍ആന്‍ വചനങ്ങള്‍ കെട്ട്‌കഥ മാത്രമാണെന്ന് പറയുന്ന ജബ്ബാര്‍ ഭായി, 1400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാത്രം, ആധുനിക യന്ത്രങ്ങളുടെയും, ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട പല ശാസ്ത്ര തത്ത്വങ്ങളും, ഭ്രൂണത്തിന്റെ വളര്‍ച്ചയും, പര്‍വ്വതങ്ങളുടെ ഘടനയും, പ്രപഞ്ചത്തിന്റെ നിലനില്‍പ്പുമൊക്കെ നബിക്കാര്‌ പറഞ്ഞ്‌കൊടുത്തു?. ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്ന അനേകം പ്രപഞ്ച രഹസ്യങ്ങള്‍ നബിക്കറിയിച്ച്‌ കൊടുത്തതാര്‌?. അന്നദി മുതല്‍ അനന്തതവരെയുള്ള അഖിലാണ്ഡത്തെയുള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു വിഷയസമുച്ചയത്തെക്കുറിച്ചാണ്‌ വിശുദ്ധ ഖുര്‍ആന്‍ ചര്‍ച്ചചെയ്യുന്നത്‌. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും അതിന്റെ ആരംഭത്തെയും പരിണാമത്തെയുംകുറിച്ചും ഘടനയെയും സംവിധാനത്തെയും കുറിച്ചും ഈ ഗ്രന്ഥം സംസാരിക്കുന്നു.

17 comments:

അബ്ദുല്‍ അലി said...

"എന്റെ ജീവിതത്തില്‍ മുമ്പൊരിക്കലും കേള്‍ക്കാത്ത ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. അതു മാരണ വിദ്യയല്ല, ആഭിചാരക്രിയയല്ല. ദുര്‍മന്ത്രവാദവുമല്ല. എന്റെ ഖുറൈശികളെ, ഞാന്‍ പറയുന്നത്‌ കേള്‍ക്കുക. മുഹമ്മദിനെ അവന്റെ വഴിക്ക്‌ വിട്ടേക്കൂ, ഞാന്‍ കുറെ വാക്കുകള്‍ കേട്ടു, കാലം കനകംപോലെ സൂക്ഷിക്കാന്‍പോകുന്ന ചില വാക്കുകള്‍. നാളെ ആ വാക്കുകള്‍ നിങ്ങളുടെ മനസ്സുകളിലും പ്രസാദമായി പ്രസരിക്കും. നാം പ്രചരിപ്പിച്ചുവരുന്നതുപോലെ നുണയും അസത്യവുമല്ലത്‌, ഹൃദയഹാരിയായ പവിത്ര വചസ്സുകളാണവ. മറക്കാനാവാത്ത മാധുര്യമതിനുണ്ട്‌. അവ എന്റെ മനസ്സിനെ ഇപ്പോഴും വിരുന്നുട്ടുന്നു"

Umesh::ഉമേഷ് said...

ഖുര്‍ആന്‍ വചനങ്ങള്‍ കെട്ട്‌കഥ മാത്രമാണെന്ന് പറയുന്ന ജബ്ബാര്‍ ഭായി, 1400 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാത്രം, ആധുനിക യന്ത്രങ്ങളുടെയും, ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട പല ശാസ്ത്ര തത്ത്വങ്ങളും, ഭ്രൂണത്തിന്റെ വളര്‍ച്ചയും, പര്‍വ്വതങ്ങളുടെ ഘടനയും, പ്രപഞ്ചത്തിന്റെ നിലനില്‍പ്പുമൊക്കെ നബിക്കാര്‌ പറഞ്ഞ്‌കൊടുത്തു?. ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്ന അനേകം പ്രപഞ്ച രഹസ്യങ്ങള്‍ നബിക്കറിയിച്ച്‌ കൊടുത്തതാര്‌?.

ദയവായി ഈ വിവരങ്ങളുടെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമോ? ഭ്രൂണത്തിന്റെ വളര്‍ച്ചയെപ്പറ്റി എന്താണു ഖുറാനില്‍ പറഞ്ഞിരിക്കുന്നതു്? പര്‍വ്വതത്തിന്റെ ഘടനയെപ്പറ്റി?

“ഇനിയും തെളിയിക്കപ്പെടാതെ കിടക്കുന്ന” ശാസ്ത്രസത്യങ്ങളെ നമുക്കു തത്‌ക്കാലം വിടാം. നബിയുടെ കാലത്തിനു ശേഷം കണ്ടുപിടിച്ചു എന്നു ശാസ്ത്രം പറയുന്ന (ഉദാ: രക്തഗ്രൂപ്പുകള്‍, രക്തത്തിലെ ആര്‍. എഛ്. ഘടകം, സൂര്യനില്‍ ഫ്യൂഷന്‍ മൂലം ഊര്‍ജ്ജം ഉണ്ടാകുന്നതു്, മനുഷ്യന്റെ തലച്ചോറിലെ പ്രൈമറി മോട്ടോര്‍ കോര്‍ട്ടക്സ് (http://en.wikipedia.org/wiki/Primary_motor_cortex) പോലെയുള്ള പ്രവര്‍ത്തനങ്ങള്‍) കാര്യങ്ങളെപ്പറ്റി എന്തെങ്കിലും ഖുറാന്‍ പറയുന്നുണ്ടോ എന്നു പറയുമോ?

മത്തായി said...

ഖുറാന്റെ അമാനുഷികതയെപ്പറ്റി (സുബോധമുള്ള മനുഷ്യനു അംഗീകരിക്കാന്‍ പറ്റാത്തത്) അറിയാത്ത മനുഷ്യരോ!! ഇതിനെക്കാള്‍ വലിയ ഒരു ശാസ്ത്ര ഗ്രന്ഥമില്ല. ഇതു നിത്യവും പാരായണം ചെയ്യുന്ന ജന സമൂഹങ്ങള്‍ ശാസ്ത്രലോകത്തിനു നള്‍കുന്ന കനപ്പെട്ട സംഭാവനകള്‍ കണ്ടില്ല എന്നു നടിക്കാമോ? ഇന്നു നാമുപയോഗിക്കുന്ന ഏതു സാങ്കേതിക വിദ്യയാണു ഒരു മുസ്ലീമിന്റെ കയ്യൊപ്പു പതിയാതതു? ഉദാ: മലപ്പുറത്തെ മുസ്ലീം ശാസ്ത്രന്മാര്‍ (അതെ അങ്ങനെ ഒരു ഗ്രൂപ്പുണ്ട്! വിക്കീപിഡിയ നോക്കടോ) നിരന്തര ഗവേഷണഫലമായി വികസിപ്പിച്ച സിഗററ്റ് ബോംബ്.

Melethil said...

"When one person suffers from a
delusion, it is called insanity. When many people suffer from
a delusion it is called Religion"

ethra satyam!!!

ജ്വാല said...

entha ivide proove cheyyan sremikyunna karyam?
Islam ettavum scientific relegion anenno?
Mattu mathangal pollayanenno?

Pravachakan paranja ateendriya sathyangal entha arum parayathe?
athu manasilayikanillya? lle?

Sooryanum chandranum, bhugola viseshangalum pravachakan paranjitundenkil... so what? That is becos the people he was teaching was grossly ignorantof facts of mundane world.
Spiritual guidelines are expected from a Prophet and not information on how one should brush his teeth.
Pravachakan Easwara sakshatkarathinayi paranja mozhikal udharikkyu.
arkengilum gunam athondu undavum.

ഏറനാടന്‍ said...

ഈ പുണ്യനോയമ്പുമാസത്തില്‍ ഇവിടെ കൊടുത്ത വിഷയങ്ങള്‍ക്ക് അനുബന്ധമായി ഒന്നു പറഞ്ഞോട്ടെ..

സമുദ്രത്തിലെ അതിരുകളെകുറിച്ച് (ശുദ്ധജലവും ഉപ്പുജലവും തമ്മില്‍ നേര്‍‌രേഖയുടെ വ്യത്യാസത്തില്‍ നിലനിന്നുപോരുന്നത് - അത് പ്രവാചകതിരുമേനിയുടെ കാലം കഴിഞ്ഞെത്രയോ കഴിഞ്ഞിട്ടാണ്‌ കണ്ടെത്തിയിരിക്കുന്നത്!),

ഓരോ വ്യക്തികളേയും വേര്‍തിരിച്ച് മനസ്സിലാക്കുവാന്‍ (മരിച്ചുപോയവരും ജീവിക്കുന്നവരും ഇനി ജനിക്കാന്‍ പോകുന്നവര്‍ വരെ) അവരുടെ ഓരോ വിരലിലെ അടയാളങ്ങളും കൈരേഖകളും കോടാനുകോടി മനുഷ്യരിലും വ്യത്യസ്തമായി ദൈവം സൃഷ്ടിച്ച് രൂപകല്പന കൊടുത്തിരിക്കുന്നത്,

ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണവളര്‍ച്ചയെ ഘട്ടം ഘട്ടമായി വിവരിച്ചുകൊടുത്തിരിക്കുന്നത്,

ഇരുമ്പും മറ്റ് ലോഹങ്ങളും സംസാരിക്കുന്ന, സുപ്രധാനസംഗതികള്‍ ഓര്‍‌മ്മയില്‍ സൂക്ഷിക്കുന്ന കാലം വരും എന്ന് സൂചന ഖുര്‍‌‌ആനിലുണ്ട്. ചിന്തിച്ചുനോക്കുക, മൊബൈല്‍‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് വിവരസാങ്കേതിക മാധ്യമങ്ങള്‍.. എല്ലാം ഇതൊക്കെതന്നെയല്ലേ?

ചിന്തിക്കുന്നവര്‍ക്ക് എന്നും ദൃഷ്ടാന്തമായി ലോകാവസാനം വരെ ഒരുത്തനും ഒന്നും കൂട്ടിചേര്‍‌ക്കുവാനോ ഇതിലെ ഒരു വാക്കോ അക്ഷരമോ പുള്ളിയോ കോമയോ ദീര്‍ഘമോ ഒന്നും മാറ്റിമറിക്കാന്‍ കഴിയാത്ത ഒരു ഗ്രന്ധമായി ഖുര്‍‌ആന്‍ നിലനില്‍ക്കും എന്ന് ദൈവവചനം സാക്ഷി..

അടുത്തിടെ ഗണിതശാസ്ത്രക്ഞര്‍ ഖുര്‌ആനിലെ വിസ്മയിപ്പിക്കുന്ന അതിശയകരമായ അക്കങ്ങള്‍ കൊണ്ടുള്ള അതിനൂതനമായ തരത്തിലുള്ള ചില 'പാസ്‌വേഡുകള്‍' മനസ്സിലാക്കി. ഈ പുണ്യഗ്രന്ധത്തിലെ ഒരു വള്ളിയോ ഒരു കുത്തോ കോമയോ മാറ്റുവാനോ, കൂട്ടിചേര്‍ക്കുവാനോ ഈ ന്യൂമറിക് സിസ്റ്റം കാരണം സാധ്യമല്ല.

ദൈവവചനപ്രകാരം ബാഹ്യശക്തികള്‍ക്ക് ഇതില്‍ മായം ചേറ്ക്കാന്‍ കഴിയാത്തവിധം ലോകനാഥന്‍ തന്നെ വിശുദ്ധവചനങ്ങളെ സം‌രക്ഷിച്ചുപോരുന്നു.

ആകാശഗോളങ്ങളെ, ശൂന്യാകാശവിസ്മയത്തെ, ഭൂമിയുടെ ആണിക്കല്ലുപോലെ പടച്ചുവെച്ചിട്ടുള്ള പര്‍‌വതനിരകളെ കുറിച്ച് എല്ലാമെല്ലാം പരിശുദ്ധവേദഗ്രന്ധത്തില്‍ പലയിടങ്ങളിലും വ്യക്തമായി പറഞ്ഞിരിക്കുന്നു!

ദൈവധിക്കാരികള്‍ക്ക് എന്നുമെന്നും ലോകം ഉള്ളിടത്തോളം കാലം ദൃഷ്ടാന്തമായിട്ട് ആയിരക്കണക്കിനു വര്ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപോയ ഫിര്‍‌ഹൗന്‍ രാജാവിന്റെ ശവശരീരം ഇന്നും ഒരു പോറല്‍‌പോലും ഇല്ലാതെ കണ്ടെത്തിയത് (ഈജിപ്തിലെ മ്യൂസിയത്തില്‍ അത് സൂക്ഷിച്ചിരിക്കുന്നു) - ഇതിനെകുറിച്ചും ഖുര്‍‌ആനില്‍ മൃതശരീരം കണ്ടെത്തുന്നതിനും മുന്നെ പറഞ്ഞിരിക്കുന്നു!

അക്ഷരാഭ്യാസമില്ലാത്ത വായിക്കാനറിയാത്ത മക്ക, മദീന രാജ്യങ്ങള്‍ക്ക് വെളിയില്‍ സഞ്ചരിച്ചിട്ടില്ലാത്ത മുഹമ്മദ് (റ) നബി എങ്ങനെ ഇതൊക്കെ സ്വയം ചെയ്തു. അതിനാല്‍ വിശ്വസിക്കുക ഇതില്‍ നമ്മുടെ ചിന്തകള്‍ക്കതീതമായ പ്രപഞ്ചങ്ങളുടെ അധിപന്‍ ആയിട്ടുള്ള ഒരു സത്യത്തിന്റെ ഇടപെടല്‍ തന്നെയാണെന്ന പരമാര്ത്ഥം..!

Areekkodan | അരീക്കോടന്‍ said...

വളരെ നല്ല സംരംഭം.....കമെന്റുകള്‍ എന്തു തന്നെയായാലും തുടരുക...

കടവന്‍ said...

പഴയ വൈദ്യരുടെ കഥ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും....രൊഗി വന്നാല്‍ വൈദ്യര്‍ കൈകൊണ്ട് ഒരാംഗ്യം കാട്ടും, ഇല്ല എന്ന് പറയാവുന്ന ഒരാംഗ്യം, രോഗി രക്ഷപെടാല്‍ പറയും, അപ്പൊഴെ ഞാന്‍ പറഞ്ഞില്ലെ ഇതൊക്കെ നിസ്സാരമാണ്‍ പ്രശ്നമൊന്നുമില്ല എന്ന്, ഇനി അഥവാ രക്ഷപെട്ടില്ലെങ്കില്‍ പറയും ഞാനപ്പൊഴെ പറഞ്ഞില്ലെ ഇനി രക്ഷയില്ലാന്ന്, എന്നാലും നിങ്ങള്ക്ക് തെളിയാന്‍ വേണ്ടി ചികില്സിച്ചു എന്ന്. അതെ മാതിരിയാണ്, ഖുര്‍ ആനിലെ ശാസ്ത്രവും മറ്റും, വിശദീകരിക്കുന്നവര്‍ ചെയ്യാര്. "രാത്രിയെ ഊരിയെടുക്കുംന്ന് പറഞ്നില്ലെ, ഇരുട്ടത്ത് റ്റോര്ച് അടിച്ചാല്‍ ഒരു കുഴലുപോലെ വെളിച്ചമില്ലെ, കുഴലീല്‍ നിന്ന് ഊരിയെടുക്കുകയല്ലെ", എനൊക്കെ വിശദീകരിച്ച് തരുമ്. പിന്നെ ഖുറാന്‍ വായിച്ച് അതിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ചേകന്നുര്‍ മൌലവിയെ സമാധാനത്തിന്റെ മതക്കാര്‍ ചെയ്തത് എന്താണെന്ന് അറിയാമല്ലൊ? ഏറ്റവും മേല്പറഞ്ഞതിന്റെ ഉദാ: ഖുരാന്‍ വായിച്ച് വഴിതെറ്റുന്നവരും ഉണ്ടെന്ന് ഖുരാനില്‍ തന്നെ പറഞ്ഞിട്ടുണ്ടത്രെ:

താന്‍ ഉദ്ദേശിച്ചവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം ന്‍ല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളു (ഖുര്‍ആന്‍ 2:269)

താന്‍ ഉദ്ദേശിച്ചവന്ന് ജ്ഞാനം നല്കുന്നൂന്നും, ബുദ്ധിമാന്‍ കണ്ടെത്തുന്നൂന്നും പറഞ്ഞു ഏതാണ്‍ ശരി? താന്‍ ഉദ്ദേശിക്കുന്നവനേ നല്കൂ എങ്കില്‍ മറ്റുള്ളവര്‍ ശ്റമിച്ചിട്ടും കാര്യമില്ലല്ലൊ?

ea jabbar said...
This comment has been removed by the author.
ea jabbar said...
This comment has been removed by the author.
ശ്രീ രാഗം said...

What is the guarantee/proof that Holy Quran is the exactly what was said by Prophet ?
Becos most of his followers and He himself was not literate.
Those who are half literate wrote what they understood and part of it may have been orally transmitted and misinterpreted or lost in time also.

In Bible -the New Tetament was edited and created during King Constantine's time adding what is necessary to make chruch powerful and removing parts of Gospels which is inconvenient.
It was necessary to proceed against Gnostics and Crusades were conducted at the instance of the Church. Many Gospels like that of St. Thomas, St.Francis and St. Mary Magdalene were excluded from New Testament.
So with Gita. Many interpolations were done to suit and sustain Brahmin supremacy over other castes and thereby exploit them.
For instance ' Chathuvarnyam maya srushtam" .
This verse legitimaises Caste /Class bifurcation.
Can we say it has God's sanction?

So it can be safely said that all religious texts had interpolations done by the Establishment which has interest to sustain that relegion.
And common man is fed these untruths daily thru temples ,churches and madrasas.

Truth is that some great souls in diferent parts of the world at different times were able to see what is beyond becos they had one thing in common.

Intense and undivided love and attention for GOD and its side effect was love for humanity as a whole.
They tried to teach this only.

Worshipping an idol or prophet or a Holy Book are the same. It does nt take anyone anywhere.Self study and transformation is not attained by that.

But alas..human mind is busy with that very thing.

All do not reach There
Few try for IT
Fewer reach IT
One or two understands IT

ea jabbar said...
This comment has been removed by the author.
MPA said...

ഒരാള്‍ ഒരു പുസ്തകം കാണിച്ച് താഴെ കാണുന്ന വെല്ലു വിളി നടത്തി എന്നു വിചാരിക്കുക.

ഈ പുസ്തകത്തോളം ഭദ്രതയും ഗാംഭീര്യവും മഹത്ത്വവുമുള്ള ഒരു ഗ്രന്ഥം രചിച്ചുകൊണ്ടുവരുവാന്‍ വെല്ലുവിളിക്കുന്നു. ലോകത്തിലെ ഏതുഭാഷയിലായാലും കൊള്ളാം.

ഇതു സ്വീകരിച്ച് ആരെങ്കിലും അങ്ങനത്തെ ഒരു ഗ്രന്ഥം കൊണ്ടുവന്നാല്‍ തന്നെ അയാള്‍ അതംഗീകരിക്കുകയില്ല!. കാരണം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അത് അസാദ്ധ്യമാണ്. അയാള്‍ ഉറക്കെ പറയും. “2000 വര്‍ഷം കഴിഞ്ഞാലും, ലോക ജനത ആകമാനം കഠിനപരിശ്രമം നടത്തിയാലും ഈ വെല്ലുവിളി നിലനില്‍ക്കും“

അമനുഷികത തെളിയിക്കാന്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണ്.

MPA said...
This comment has been removed by the author.
Unknown said...

ചുമ്മാ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ട് ആകൂ സുഹൃത്തെ. ഖുർആനിലെ വൈരുധ്യങ്ങൾ കാണിച്ചു തരാൻ കഴിയുമെങ്കിൽ തെളിയിക്കൂ.
മുകളിലെ പ്രസ്താവന വ്യക്തമാക്കുന്നത് ഇതാണ്. "നാം ഉദ്ദേശിച്ചവർക് അത് കണ്ടെത്താനാകും, ബുദ്ധിശാലികൾ അത് കണ്ടെത്തുമെന്നും" സാരം: അല്ലാഹു സത്യം വിവരിച്ചു തന്നാലും താങ്കളെപ്പോലെ അത് മനഃപൂർവം വിഴുങ്ങുന്നവർ ഉണ്ടാകും എന്ന് അല്ലാഹുവിനാറിയാം, കാരണം നിങ്ങളെപ്പോലുള്ളവരെയും സൃഷ്ടിച്ചത് അവനാണല്ലോ. എന്നാൽ വിവേകമുള്ളവൻ അത് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അതാണ് "ബുദ്ധിയുള്ളവൻ" എന്ന പ്രയോഗം.
താങ്കളെപ്പോലെ മുന്വിധിയിലൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് അത് കണ്ടെത്താൻ കഴിയില്ല, കാരണം ദൈവം നിങ്ങൾക്ക് അത് ഉദ്ദേശിച്ചിട്ടില്ല അതാണ് നിങ്ങൾക്ക് സത്യം ഗ്രഹിക്കാതെ പോകുന്നത്. അതാണ് 'അല്ലാഹു ഉദ്ദേശിച്ചവർക്ക്' എന്നാ പ്രയോഗം.
നിഷ്പക്ഷമായി വിലയിരുത്തി സത്യം അംഗീകരിക്കൂ, തെറ്റുകൾ കൃത്യമായി കാണിച്ചു തരൂ. It's a friendly challenge

Unknown said...

മരിച്ച എന്നല്ല മറിച്ച് എന്നാണ് ഉദ്ദേശിച്ചത് sorry

Unknown said...

മരിച്ച എന്നല്ല മറിച്ച് എന്നാണ് ഉദ്ദേശിച്ചത് sorry