Monday, November 19, 2007

ഭൂമിയിലെ വിഭവങ്ങള്‍ - 3 - സമുദ്രം

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - ഭൂമിയിലെ വിഭവങ്ങള്‍
3. സമുദ്രം

ഭൂമിയുടെ ഏകദേശം 70 ശതമാനവും ജലമാണ്‌. ജലസ്രോതസ്സിനു മാത്രമുള്ള സംവിധാനമല്ല സമുദ്രം. നമുക്ക്‌ ലഭിക്കുന്ന മഴയില്‍ ഗണ്യഭാഗവും കടല്‍ജലത്തെ ആശ്രയിച്ചു നില്‍ക്കുന്നു. അതോടൊപ്പം ഭൂമിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട സംതുലിതത്വം എന്ന വലിയ തത്വം അതിനു പിന്നിലുണ്ട്‌.
ഉപ്പു കലര്‍ന്നതാണ്‌ സമുദ്രജലം. ഇത്‌ യാദൃഛിക സംഭവമല്ല. മനുഷ്യര്‍ക്ക്‌ ആവശ്യമായ ജൈവസമ്പത്തിന്റെ നിലനില്‍പിന്‌ അത്‌ ആവശ്യമാണ്‌. അതോടൊപ്പം ദിനേന അതില്‍ ചത്തടിയുന്ന കോടാനുകോടി ജീവികളുടെ ജഡങ്ങള്‍ ചീഞ്ഞളിഞ്ഞ്‌ സമുദ്രജലം മലിനമാകാതിരിക്കാനുള്ള സംവിധാനം കൂടിയാണത്‌.
സമുദ്രജലം വറ്റിപ്പോവുകയോ പെട്ടെന്ന്‌ കരയിലേക്ക്‌ കയറി അതിനെ മുക്കിക്കളയുകയോ ചെയ്യാത്തവിധം ഒരു പ്രത്യേക സംവിധാനത്തിലാണ്‌ അവയുടെ ഘടന നിര്‍ണയിച്ചിട്ടുള്ളത്‌. കരയിലെ ജലം ഒന്നടങ്കം കടലിലേക്കൊഴുകാതിരിക്കാനും കടല്‍ കരയെ വിഴുങ്ങാതിരിക്കാനും കരയുടെ പല ഭാഗങ്ങളിലും മഞ്ഞുമലകള്‍ സ്ഥാപിച്ച്‌ ഏകദൈവം പ്രതിരോധസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഭൂമിക്കടിയിലെ ജലം സമുദ്രങ്ങളില്‍ ചെന്നുചേരുകയും സമുദ്രജലനിരപ്പ്‌ ഉയരുകയും പല കരഭാഗങ്ങളും ജലത്തിനടിയില്‍ ആവുകയും ചെയ്യുമായിരുന്നു.
രണ്ടുതരം ജലം
ഖുര്‍ആന്‍ പ്രസ്താവിച്ചു:"രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. "(25: 53)
ഇത്‌ മറ്റൊരു ദൈവികദൃഷ്ടാന്തമാകുന്നു. മിക്കപ്പോഴും നദിയും സമുദ്രവും കൂടിച്ചേരുന്ന സ്ഥലങ്ങളിലും സമുദ്രാന്തര്‍ഭാഗങ്ങളിലെ ചില സ്ഥലങ്ങളിലും ഇത്‌ കാണാം. അവ ഒരിക്കലും തമ്മില്‍ കൂടിക്കലരുന്നില്ല. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ജലം താപവും ഉപ്പുരസവുമുള്ളതും സാന്ദ്രത കുറഞ്ഞതുമാകുന്നു. അറ്റ്ലാന്റിക്‌ സമുദ്രജലം അതി നെക്കാള്‍ താണ നിലവാരം പുലര്‍ത്തുന്നതാകുന്നു. മെഡിറ്ററേനിയന്‍ ജലം അറ്റ്‌ ലാന്റിക്‌ സമുദ്രത്തിലേക്ക്‌ 1000 മീറ്ററോളം അടിയിലേക്ക്‌ പ്രവേശിച്ചാല്‍ പോലും ആ ജലം അതിന്റെ സ്വഭാവം നിലനിര്‍ത്തുന്നതായാണ്‌ കണ്ടിട്ടുള്ളത്‌. രണ്ട്‌ സമുദ്രങ്ങളിലെയും ജലം തമ്മില്‍ കൂടിച്ചേരുന്നില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലാണ്‌ നീരുറവകള്‍ ധാരാമുള്ളത്‌. സമുദ്രജലത്തിലെ ഉപ്പുരസത്തിനിടയിലാണ്‌ രുചികരമായ ഈ തെളിനീരുകള്‍ എന്ന കാര്യം വിസ്മയജനകമാണ്‌. മനുഷ്യന്‍ തന്റെ അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുത്തും പവിഴവും ലഭിക്കുന്നത്‌ സമുദ്രത്തിലെ ശുദ്ധജല ഉറവകള്‍ക്കടുത്തുനിന്നാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌.
സമുദ്രത്തില്‍ ഇങ്ങനെ കാണപ്പെടുന്ന ദ്വിജലവിസ്മയത്തെപ്പറ്റി ഇന്ന്‌ ഓഷനോഗ്രഫി ഗവേഷണത്തിലാകുന്നു.ഖുര്‍ആന്‍ പറഞ്ഞു: "രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌. "(55, 19, 20)
ഈ വചനം പ്രകടമാക്കുന്ന വസ്തുത രണ്ട്‌ സമുദ്രങ്ങളിലെ ജലം തമ്മില്‍ കൂടിച്ചേരുന്നുണ്ടെങ്കിലും അവ പരസ്പരം ലയിക്കുന്നില്ല. അപ്പോഴും ഓരോന്നും അവയുടെതായ സ്വഭാവം സൂക്ഷിക്കുന്നുണ്ട്‌. ഇതാണ്‌ ആധുനികശാസ്ത്രനിഗമനം. അവയ്ക്കിടയില്‍ സ്ഥാപിച്ച മറ നഗ്ന നേത്രങ്ങള്‍ക്കോ യന്ത്രസംവിധാനങ്ങള്‍ക്കോ കാണാന്‍ സാധിക്കുന്നതല്ല. അത്‌ സ്രഷ്ടാവിന്റെ പ്രത്യേക സംവിധാനമാകുന്നു.
ഖുര്‍ആന്‍ പറഞ്ഞു: "അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല." (24: 40)
സമുദ്രങ്ങളുടെ ആഴത്തെയും ഇരുട്ടിനെയും ബോധ്യപ്പെടുത്താനല്ല ഈ വചനം ഖുര്‍ആന്‍ അരുളിയത്‌. എന്നാല്‍ സമുദ്രത്തിന്റെ അവസ്ഥ നമുക്ക്‌ അതില്‍നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. ഏറെ ആഴമുള്ള സമുദ്രങ്ങളില്‍ 200 മീറ്റര്‍ ആഴത്തിലേക്ക്‌ ചെന്നാല്‍ അവിടെ പ്രകാശം ഉണ്ടാവുകയില്ല. മുകള്‍തട്ടിലെ ഏകദേശം 10 മീറ്റര്‍ ആഴങ്ങളിലാണ്‌ വെളിച്ചം ഇറങ്ങിച്ചെല്ലുക. 30 മീറ്റര്‍ ആഴത്തില്‍ വെളിച്ചത്തിന്റെ ചില അംശങ്ങള്‍ നഷ്ടപ്പെടുന്നു. 50 മീറ്റര്‍ ആഴത്തില്‍ ചില കളറുകള്‍ വീണ്ടും നഷ്ടപ്പെടുന്നു. 200 മീറ്റര്‍ ആകുമ്പോഴേക്ക്‌ വെളിച്ചത്തിന്റെ എല്ലാ അംശങ്ങളും നഷ്ടപ്പെട്ടിരിക്കും. അഥവാ അവിടെയുള്ള ഘടകങ്ങള്‍ക്ക്‌ വെളിച്ചത്തെ പ്രതിഫലിപ്പിക്കാനുള്ള ശക്തി ഉണ്ടാവുകയില്ല.1000 മീറ്റര്‍ ആഴമുള്ള സ്ഥലങ്ങളില്‍ അഗാധമായ ഇരുട്ടായിരിക്കും. ഈ മേഖലകളിലേക്ക്‌ മനുഷ്യന്‌ ആധുനികസംവിധാനങ്ങളുടെ സഹായത്തോടെയല്ലാതെ പോകുവാനോ നീന്തുവാനോ സാധിക്കുകയില്ല. സാധാരണഗതിയില്‍ 200 മീറ്ററീല്‍ അധികം ആഴിയിലേക്ക്‌ ഉപകരണങ്ങളൊന്നുമില്ലാതെ മനുഷ്യന്‌ ചെന്നെത്തുവാന്‍ സാധിക്കുകയില്ല. 1000 മീറ്റര്‍ ആഴിയിലാകട്ടെ സ്വന്തം കൈകാണുവാനുള്ള വെളിച്ചം പോലും ഇല്ലാത്ത കൂരിരുട്ടായിരിക്കും.ഈ ഇരുട്ട്‌ മാത്രമല്ല മനുഷ്യനെ നിസ്സഹായനാക്കുന്നത്‌. തിരകള്‍ക്കു മീതെ തിരകള്‍ നിറഞ്ഞവയായിരിക്കും അവിടെ എന്നതും ഒരു കാരണമാണ്‌. ഈ തിരമാലകളെയാണ്‌ നേരത്തെ ഉദ്ധരിച്ച ഖുര്‍ആന്‍ വചനത്തില്‍ ഉദ്ദേശിച്ചത്‌. സമുദ്രോപരിതലത്തിലെ തിരമാലകളെ നമുക്ക്‌ കാണാന്‍ സാധിക്കും. ഇതാണ്‌ വചനത്തില്‍ രണ്ടാമതായി സൂചിപ്പിച്ച തിരകള്‍. എന്നാല്‍ ആദ്യം പരാമര്‍ശിച്ച തിരകള്‍ ഏതാണ്‌? വ്യത്യസ്ത സാന്ദ്രതയുള്ള ജലഭാഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്നതാണ്‌ ഈ തിരമാലകള്‍. അതായത്‌, സമുദ്രത്തിന്റെ ഉപരിതലത്തിലുള്ള ജലം സാന്ദ്രത കുറഞ്ഞതായിരിക്കും. അന്തര്‍ഭാഗങ്ങളില്‍ സാന്ദ്രത കൂടുകയും ചെയ്യും. ഈ രണ്ട്‌ മേഖലകള്‍ക്കുമിടയില്‍ തിര ഉണ്ടാവുക സ്വാഭാവികമാണ്‌. ഈ തിരകളെ കാണാന്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക്‌ സാധ്യമല്ല. അവയുടെ അടിസ്ഥാന സ്വഭാവം വെളിച്ചത്തെ പ്രതിഫലിപ്പിക്കാതിരിക്കുമാറ്‌ ഇരുട്ട്‌ നിറഞ്ഞതായിരിക്കും. അതത്രെ ഇരുട്ടുകള്‍ പോലെയാകുന്നു എന്ന ഖുര്‍ആന്‍ പരാമര്‍ശം വ്യക്തമാക്കുന്നത്‌.
കടലിനെയും അതിലെ തിരമാലകളെയും സംബന്ധിച്ച പഠനം ആരംഭിക്കാത്ത കാലഘട്ടത്തിലാണ്‌ നിരക്ഷരനായ ഒരു പ്രവാചകനിലൂടെ ഖുര്‍ആന്‍ ഈ വിവരണങ്ങള്‍ ലോകത്തിന്‌ നല്‍കിയത്‌. ഈ പരാമര്‍ശം ഒരിക്കലല്ല, പല അധ്യായങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്‌. ആ ആവര്‍ത്തനങ്ങളിലൊക്കെ വിഷയങ്ങളും മാറുന്നുണ്ട്‌. ചില വചനങ്ങളില്‍ കടലിനെയും മനുഷ്യനാവശ്യമായ ഭക്ഷ്യവിഭവങ്ങളെയും ചേര്‍ത്തുപറഞ്ഞിട്ടുണ്ട്‌. ചില സ്ഥലത്ത്‌ കടലിനെയും മഴയെയും ചേര്‍ത്തുപറഞ്ഞിട്ടുണ്ട്‌. ചിലപ്പോള്‍ കടലിനെയും മനുഷ്യരുടെ കടല്‍യാത്രയെയും ചേര്‍ത്തുപറഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കടല്‍ജലത്തിലെ രണ്ടുതരം ജലത്തെ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. അതില്‍നിന്ന്‌ ലഭിക്കുന്ന മറ്റു വസ്തുക്കളെ സംബന്ധിച്ച്‌ പറഞ്ഞിരിക്കുന്നു. ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞത്‌ ഒരു കാര്യം മനുഷ്യനെ ബോധ്യപ്പെടുത്താനാണ്‌. സമുദ്രം മുഖേന ലഭിക്കുന്ന മഴ ഉള്‍പ്പെടെ മുഴുവന്‍ സമുദ്രവിഭവങ്ങളും മനുഷ്യനു വേണ്ടിയാണ്‌ സംവിധാനിച്ചിട്ടുള്ളത്‌. അതിനാല്‍ അവന്‍ അതിലെ വിഭവങ്ങള്‍ ഭുജിച്ചുകൊണ്ട്‌ തന്റെ സ്രഷ്ടാവിനെ കണ്ടെത്തുകയും അവന്‌ വിധേയനായി ജീവിക്കുകയും ചെയ്യട്ടെ.

7 comments:

അബ്ദുല്‍ അലി said...

കടലിനെയും അതിലെ തിരമാലകളെയും സംബന്ധിച്ച പഠനം ആരംഭിക്കാത്ത കാലഘട്ടത്തിലാണ്‌ നിരക്ഷരനായ ഒരു പ്രവാചകനിലൂടെ ഖുര്‍ആന്‍ ഈ വിവരണങ്ങള്‍ ലോകത്തിന്‌ നല്‍കിയത്‌. ഈ പരാമര്‍ശം ഒരിക്കലല്ല, പല അധ്യായങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്‌.

അങ്കിള്‍ said...

ഇതാ ഇവിടെ പറഞ്ഞിരിക്കുന്ന ഒരു കദന കഥ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടു വരുവാനാഗ്രഹിക്കുന്നു., കൂടെ പ്രതികരണവും പ്രരീക്ഷിക്കുന്നു.

കേരളീയം said...

അയ്യയ്യെ അങ്കിളെ,,, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞ് അലിയെ ഇക്കിളീ ആക്കല്ലെ... ഇതൊന്നും ഖുറാനില്‍ ഉള്ളതല്ല, പിന്നെങ്ങനെ അലി ഇതൊക്കെ അറിയും?

ഇങ്ങനെയൊക്കെയുള്ള ‘പുണ്യ’ പ്രവൃത്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ ‘അലി’മാര്‍ക്ക് കഴിയില്ല. കാരണം ഇമാമുകള്‍ പറയുന്നതില്‍ കവിഞ്ഞൊരു പ്രവൃത്തിയും അംഗീകരിക്കാന്‍ അവര്‍ക്കാവില്ല.

അബ്ദുല്‍ അലി said...

വികടകുമരോ,
പ്രതികരണശേഷി പണയംവെച്ചിട്ടില്ല, വെക്കുകയുമില്ല, മുഖംമൂടിയണിഞ്ഞ്‌ നടക്കുകയല്ല ഞാന്‍, എന്റെ പ്രതികരണം ഞാന്‍ രാവിലെ തന്നെ പോസ്റ്റിയിട്ടുണ്ട്‌, അതിന്‌ നിന്റെ അനുവാദം അവശ്യമില്ലെന്ന തിരിച്ചറിവും, നിന്നെ അറിയിക്കണമെന്ന വാദത്തിന്റെ കയമ്പും എന്നിലടിച്ചേല്‍പ്പിക്കല്ലെ. (മനസിലായോ)

ഒളിച്ച്‌വെക്കുന്ന പ്രോഫൈല്‍ എനിക്കിഷ്ടായി ട്ടോ.

റസാഖ്‌ ഭായി തിരക്കിലായത്കൊണ്ടാവാം, വൈകുന്നത്‌.

അബ്ദുല്‍ അലി said...

വികടന്‍, കൊറിയക്കരെ വെള്ളം കുടിപ്പിക്കല്ലെ.

കേരളീയം said...

sorry mr.Ali...
I don't know wether you know me or not... But I want to tell you one thing, I am not in Korea and i don't have any relation with korea.

ea jabbar said...

ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ ലേഖനം:-
ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും