Thursday, October 4, 2007

ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍

ഏതാനും പ്രാഥമിക മാര്‍ഗദര്‍ശനങ്ങളോടെ ഒരു സംസ്കരണപ്രസ്ഥാനത്തിന്‌ തുടക്കമിടുക യായിരുന്നു ഖുര്‍ആന്‍। അതിനുശേഷം ആ പ്രസ്ഥാനം ഏതേതു ഘട്ടങ്ങളിലൂടെയെല്ലാം കടന്നു പോന്നുവോ ആ അവസ്ഥകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുഗുണമായി അതിന്റെ ഘടകങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ നായകന്റെ നാവിലൂടെ ചിലപ്പോള്‍ സുദീര്‍ഘമായ പ്രഭാഷണങ്ങളായും ചിലപ്പോള്‍ ഹ്രസ്വമായ വാക്യങ്ങളായും അവതീര്‍ണമായിക്കൊണ്ടിരുന്നു. പിന്നെ ഈ മഹാദൗത്യ ത്തിന്റെ പൂര്‍ത്തീകരണത്തിനായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രസാധിതമായ ഘടകങ്ങള്‍, ഖുര്‍ആനെന്ന്‌ നാമകരണം ചെയ്യപ്പെട്ട നിലയില്‍ സമ്പൂര്‍ണ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച്‌ ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും സ്വന്തം വകയല്ല, ലോകനാഥനായ ദൈവത്തിങ്കല്‍നിന്ന്‌ തനിക്ക്‌ അവതരിച്ചുകിട്ടിയതാണ്‌ എന്നത്രേ പ്രസ്ഥാന നായകന്‍ പറഞ്ഞത്‌. ഇത്‌ പ്രസ്ഥാന നായകന്റെ സര്‍ഗസൃഷ്ടി തന്നെയാണ്‌ എന്നു വല്ലവരും വാദിക്കുന്നുവെങ്കില്‍ അയാള്‍ ലോകചരിത്രത്തില്‍ ഇതിനു തുല്യമായ ഒരു സംഭവം എടുത്തു കാണിക്കേണ്ടതുണ്ട്‌.

അതായത്‌, വര്‍ഷങ്ങളോളം തുടര്‍ച്ചയായി സുശക്തമായ ഒരു സാമൂഹിക പ്രസ്ഥാനത്തിന്‌ സ്വയം നേതൃത്വം കൊടുത്ത ഒരാള്‍ ചിലപ്പോള്‍ ഒരു സദുപദേശകന്റെയും ധാര്‍മികാധ്യാപ കന്റെയും നിലയിലും, ചിലപ്പോള്‍ ഒരു മര്‍ദിതസമാജത്തിന്റെ ഭരണാധികാരി എന്ന നിലയിലും, ചിലപ്പോള്‍ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയിലും, ചിലപ്പോള്‍ സമരസജജരായ ഒരു സൈന്യത്തിന്റെ നായകനെന്ന നിലയിലും ചിലപ്പോള്‍ ഒരു യുദ്ധജേതാവെന്ന നിലയിലും ചിലപ്പോള്‍ നിയമനിര്‍മാതാവെന്ന നിലയിലും എന്നുവേണ്ട വ്യത്യസ്തമായ അനേകം സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും വൈവിധ്യമാര്‍ന്ന നിലപാടു കളില്‍നിന്നുകൊണ്ട്‌, വ്വിധ്യമുള്ള പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക അല്ലെങ്കില്‍ കാര്യങ്ങള്‍ പറയുക, എന്നിട്ട്‌ അവ സമാഹരിച്ച്‌ സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താ പദ്ധതിയായി ക്രോഡീകരിക്കുക, അതിലെവിടെയും ഒരു വൈരുധ്യവും ഇല്ലാതിരിക്കുക, തുടക്കം മുതല്‍ ഒടുക്കംവരെ അതില്‍ ഒരു മുഖ്യ ആശയവും ചിന്താശ്രേണിയും തന്നെ പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുക, അത്‌ ആദ്യനാളില്‍ വിശദീകരിച്ച മൗലികതത്ത്വങ്ങളിലധിഷ്ഠിതമായ വിശ്വാ സപ്രമാണങ്ങളുടെയും കര്‍മനിയമങ്ങളുടെയും ഒരു സമ്പൂര്‍ണ സംവിധാനംതന്നെ അവസാന ദിവസവും അവതരിപ്പിക്കുക, അതിലെ ഘടകങ്ങള്‍ പരസ്പരം അങ്ങേയറ്റം ഇണങ്ങിയിരിക്കുക,അതിന്റെ സമുച്ചയം വായിച്ചുനോക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള ഏതൊരാള്‍ക്കും ഈ പ്രസ്ഥാനം ആരംഭിച്ച സമയത്തുതന്നെ അതിന്റെ നായകന്റെ മുമ്പില്‍ ആ പ്രസ്ഥാനത്തിന്റെ പൂര്‍ണ വളര്‍ച്ചയുടെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നുവെന്നും ഇടയ്ക്കൊരിടത്തുവെച്ച്‌ നേരത്തെ അയാള്‍ക്ക്‌ വെളിപ്പെട്ടിട്ടില്ലാതിരുന്നതും പിന്നീട്‌ മാറേണ്ടിവന്നതുമായ ഒരാശയം രംഗപ്രവേശം ചെയ്തിട്ടില്ലെന്നും അനിവാര്യമായി ബോധ്യപ്പെടുന്നതാണ്‌.

ഈ നിലയില്‍ സൃഷ്ടിപരമായ പ്രതിഭാപ്രസരണം കാഴ്ചവെച്ച മനസ്സുള്ള ഒരു മനുഷ്യന്‍ എന്നെങ്കിലും കടന്നുപോയിട്ടുണ്ടോ? ഉണ്ടങ്കില്‍ അയാളെ ഒന്നു ചൂണ്ടിക്കാണിച്ചുതരിക.

ഈ പ്രഭാഷണങ്ങളും വാക്യങ്ങളും ഉതിര്‍ത്ത നാവിന്റെ ഉടമയായ മാര്‍ഗദര്‍ശകന്‍ ഇതു കേള്‍പ്പിക്കുന്നതിനുമാത്രം പെട്ടെന്ന്‌ ഏതോ മൂലയില്‍നിന്ന്‌ എഴുന്നേറ്റുവന്നതല്ല. അതു കേള്‍ പ്പിച്ചശേഷം അദ്ദേഹം എങ്ങോട്ടും പോയിമറഞ്ഞിട്ടുമില്ല. അദ്ദേഹം ഈ പ്രസ്ഥാനം തുടങ്ങുന്നതിനുമുമ്പും അതിനുശേഷം അന്ത്യശ്വാസം വരെയും സ്വന്തം സമൂഹത്തിനകത്തു ജീവിതം നയിച്ച ആളാണ്‌. അദ്ദേഹത്തിന്റെ സംഭാഷണ-പ്രഭാഷണഭാഷയും ശൈലിയും ആളു കള്‍ക്ക്‌ വളരെ സുപരിചിതമായിരുന്നു. പ്രവാചകവചനങ്ങളില്‍ അതിന്റെ വിപുലമായ ശേഖരം ഇന്നും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവ വായിക്കുന്ന പില്‍കാല അറബി പരിജ്ഞാനികള്‍ക്കുപോലും ആ നായകന്റെ സ്വന്തം സംസാരരീതി എന്തായിരുന്നുവെന്ന്‌ എളു പ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ഭാഷക്കാരായ ആളുകള്‍ക്ക്‌ അന്നുതന്നെ ഈ ഗ്രന്ഥത്തിന്റെ ഭാഷയും ശൈലിയും ആ നായകന്റെ സ്റ്റെയിലില്‍നിന്ന്‌ വളരെ ഭിന്നമായി അനുഭവപ്പെട്ടിരുന്നു. അറബിഭാഷ അറിയാവുന്നവര്‍ക്ക്‌ ഇന്നും അതനുഭവപ്പെടാതിരിക്കില്ല. എത്രത്തോളമെന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തമായ ഒരു പ്രഭാഷണത്തിനിടയില്‍ ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു വചനം കടന്നുവന്നാല്‍ അവിടെ രണ്ടിന്റെയും ഭാഷകള്‍ തള്ളിലുള്ള അന്തരം തികച്ചും തെളിഞ്ഞുകാണാം.

മാര്‍ഗദര്‍ശകന്‍ ഈ പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ വിവിധ സാഹചര്യങ്ങളെ നേരിട്ടുകൊ ണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സ്വജനത്തിന്റെ പരിഹാസത്തിനും നിന്ദയ്ക്കും കടുത്ത ആക്രമണങ്ങള്‍ക്കും വിധേയനായി. പലപ്പോഴും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക്‌ സ്വദേശംവിട്ട്‌ പാലായനം ചെയ്യേണ്ടിവന്നു. പലപ്പോഴും ദുരിതപൂരണമായ ജീവിതം നയിക്കേണ്ടതായിവന്നു. ശത്രുക്കളാല്‍ മര്‍ദ്ദിക്കപ്പെട്ടപ്പോഴും, ശത്രുക്കളുടെ മേല്‍ വിജയംവരിച്ചപ്പോഴും ദൈവത്തിങ്കല്‍ നിന്നുള്ള ബോധനം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ വചനങ്ങളാവട്ടെ മാനുഷികവികാര ങ്ങളുടെ സ്വാധീനത്തില്‍നിന്ന്‌ തികച്ചും മുക്തമായിരുന്നു.ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിപുലവും സമഗ്രവുമായ ജ്ഞാനം അക്കാലത്തെ അറബികളിലും റോമക്കാരിലും യവനരിലും ഇറാന്‍കാരിലും പോകട്ടെ, ഈ നൂറ്റാണ്ടിലെ മഹാപണ്ഡിതന്മാരില്‍ പോലും ആരുടെ പക്കലും ഇല്ലാത്തതാണ്‌.

കടപ്പാട്‌. പി.അബ്ദുല്ല ക്കുട്ടി

No comments: