Tuesday, November 6, 2007

ഖുര്‍ആന്‍ ആല്‍ഭുത ഗ്രന്ഥം

വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കാണിച്ചിട്ടും, മുഖം തിരിച്ച്‌ കളയുന്നവരെ, ചില വാക്കുകള്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക। വിപരിത അര്‍ത്ഥത്തിലുള്ളതും, സാമ്യമുള്ളതുമായ പല വാക്കുകളും നിശ്ചിത ക്രമത്തില്‍ അവര്‍ത്തിച്ച്‌ പ്രയോഗിച്ചിരിക്കുന്നതില്‍ ചിലത്‌:-

വാക്കുകളും അവ ഖുര്‍ആനില്‍ പ്രയോഗിച്ച എണ്ണവും.
ഇഹലോകം - 115
പരലോകം - 115

മലക്ക്‌ - 88
പിശാച്ച്‌ - 88

ജീവിതം - 145
മരണം - 145

അനുഗ്രഹം - 50
അഴിമതി - 50

ജനങ്ങള്‍ - 50
പ്രവാചകന്‍ - 50

ഇബ്‌ലീസ്‌ - 11 (പിശാചിന്റെ നേതാവ്‌)
ഇബ്‌ലീസില്‍ നിന്നും രക്ഷതേടല്‍ - 11

വിപത്ത്‌ - 75
നന്ദി - 75

സദഖ - 73 (സഹായം)
സംതൃപ്തി - 73

വഴിതെറ്റിയവര്‍ - 17
മരിച്ചവര്‍ - 17

മുസ്ലിങ്ങള്‍ - 41
ജിഹാദ്‌ - 41

സ്വര്‍ണം - 8
സുഖജീവിതം - 8

മാജിക്ക്‌ - 60
ഫിത്‌ന - 60 (Dissuasion)

സക്കാത്ത്‌ - 32
അഭിവൃദ്ധി - 32

ചിന്ത (ബുദ്ധി) - 49
വെളിച്ചം - 49

നാവ്‌ - 25
പ്രഭാഷണം - 25

അഭിനിവേശം - 8
ഭീതി - 8

തുറന്ന് പറയുക - 18
പ്രചാരം - 18

ക്ലേശം - 114
ക്ഷമ - 114

പുരുഷന്‍ - 24
സ്ത്രി - 24
-------------------------------------
തഴെപറയുന്ന വാക്കുകള്‍ എത്രപ്രവശ്യം ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു എന്ന് ശ്രദ്ധിക്കുക.

നമസ്ക്കാരം - 5
മാസം - 12
ദിവസം - 365
കടല്‍ - 32
കര - 13
കരയും കടലും - 32+13=45

(ഭൂമിയില്‍ കടലിന്റെ അനുപതം = 32/45*100 = 71.11111കരയുടെ അനുപാതം = 13/45*100 = 28.888889ഭൂമിയുടെ 71.111% വും വെള്ളമാണെന്നും, 28.889% കരയാണെന്നും ആധുനിക ശാസ്ത്രം തെളിയിക്കുന്നു.)

ഇത്‌ 1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിരക്ഷരനായ, പ്രവാചകനായ മുഹമ്മദ്‌ നബി സ്വയം കണ്ട്‌പിടിച്ചെഴുതിയതാണോ അതോ ലോകം മുഴുവന്‍ സൃഷ്ടിച്ച ഏകനായ അല്ലാഹു നബിക്ക്‌ അറിയിച്ച്‌ കൊടുത്തതോ?.

കുത്തും കോമയും പുള്ളിയും മാറ്റാന്‍ പറ്റാത്താ ഗ്രന്ഥമാണ്‌ ഖുര്‍ആന്‍ എന്ന് അധിക്ഷേപിക്കുന്നവരെ, 3, 7, 19 എന്നിവ ഖുര്‍ആനില്‍ അല്ലാഹുവിന്‌ മാത്രം അറിയുന്ന ചില അക്കങ്ങളാണെന്ന് വിമര്‍ശിക്കുന്നവരെ, കാത്തിരിക്കുക. ഈ ഗ്രന്ഥത്തിലെ അമൂല്യമായ ഗണിത തത്ത്വം, അമാനുഷികമായ കണക്കുകളുടെ കളികള്‍, ഖുര്‍ആനും 19-ഉം, അങ്ങനെ .....

(കണ്ണടച്ച്‌ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കണമെന്ന് അല്ലാഹു കല്‍പ്പിക്കുന്നില്ല. ചിന്തിക്കുന്നവര്‍ക്കും, ബുദ്ധിശാലികള്‍ക്കും, അനേകം അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ബാക്കിവെച്ചിരിക്കുന്നു വിശുദ്ധ ഖുര്‍ആന്‍.)

7 comments:

അബ്ദുല്‍ അലി said...

വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കാണിച്ചിട്ടും, മുഖം തിരിച്ച്‌ കളയുന്നവരെ, ചില വാക്കുകള്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക. വിപരിത അര്‍ത്ഥത്തിലുള്ളതും, സാമ്യമുള്ളതുമായ പല വാക്കുകളും നിശ്ചിത ക്രമത്തില്‍ അവര്‍ത്തിച്ച്‌ പ്രയോഗിച്ചിരിക്കുന്നതില്‍ ചിലത്‌...

K.P.Sukumaran said...

മാഷേ ആരാണ് മുഖം തിരിച്ച് കളയുന്നത് ? ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഖുര്‍‌ആനിന് നേരെ മുഖം തിരിച്ച് കളയുമെന്ന് എനിക്ക് തോന്നുന്നില്ല ,ഉണ്ടോ ? പിന്നെ മറ്റ് മതക്കാരാണോ ? അവര്‍ക്ക് അവരവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്ലേ മാഷേ ? അവരുടെ ഗ്രന്ഥങ്ങള്‍ക്ക് നേരേ നിങ്ങളും മുഖം തിരിക്കുന്നില്ലേ ? നിങ്ങളുടെ ഗ്രന്ഥം നിങ്ങള്‍ക്ക് അത്ഭുതം , അവരുടേത് അവര്‍ക്കും അത്ഭുതം . അത്രയല്ലേയുള്ളൂ . ബൈബിള്‍ അല്ലാതെ ഖുര്‍‌ആനാണ് അത്ഭുത ഗ്രന്ഥം എന്ന് കൃസ്ത്യാനിക്കും, ഭഗവദ്‌ഗീതയല്ലാതെ ഖുര്‍‌ആ‍ന്‍ ആണെന്നു ഹിന്ദുവിനും പറയാന്‍ കഴിയുമോ ? നിങ്ങള്‍ അങ്ങിനെ പറയില്ലല്ലോ . കാക്കക്ക് തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ് എന്ന പോലെയുള്ളൂ ഇതും . ലോകത്ത് എല്ലാ മനുഷ്യരും ഒന്നായി വിശ്വസിക്കുന്ന ഒരു മതവും ഒരു ഗ്രന്ഥവും ഒരിക്കലും ഉണ്ടാകില്ല . ഇതും അല്ലാഹുവിന്റെ നീതി എന്ന് കരുതിയാല്‍ മതി . അല്ലെങ്കില്‍ പിന്നെ ലോകത്ത് ഇസ്ലാമിനെ മാത്രം അല്ലാഹുവിനങ്ങ് സൃഷ്ടിച്ചാല്‍ പോരായിരുന്നോ ?

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Rasheed Chalil said...

അലീ തുടരുമല്ലോ...

മായാവി.. said...

മാഷേ ആരാണ് മുഖം തിരിച്ച് കളയുന്നത് ? ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഖുര്‍‌ആനിന് നേരെ മുഖം തിരിച്ച് കളയുമെന്ന് എനിക്ക് തോന്നുന്നില്ല ,ഉണ്ടോ ? പിന്നെ മറ്റ് മതക്കാരാണോ ? അവര്‍ക്ക് അവരവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്ലേ മാഷേ ? അവരുടെ ഗ്രന്ഥങ്ങള്‍ക്ക് നേരേ നിങ്ങളും മുഖം തിരിക്കുന്നില്ലേ ? നിങ്ങളുടെ ഗ്രന്ഥം നിങ്ങള്‍ക്ക് അത്ഭുതം , അവരുടേത് അവര്‍ക്കും അത്ഭുതം . അത്രയല്ലേയുള്ളൂ . ബൈബിള്‍ അല്ലാതെ ഖുര്‍‌ആനാണ് അത്ഭുത ഗ്രന്ഥം എന്ന് കൃസ്ത്യാനിക്കും, ഭഗവദ്‌ഗീതയല്ലാതെ ഖുര്‍‌ആ‍ന്‍ ആണെന്നു ഹിന്ദുവിനും പറയാന്‍ കഴിയുമോ ? നിങ്ങള്‍ അങ്ങിനെ പറയില്ലല്ലോ . കാക്കക്ക് തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ് എന്ന പോലെയുള്ളൂ ഇതും . ലോകത്ത് എല്ലാ മനുഷ്യരും ഒന്നായി വിശ്വസിക്കുന്ന ഒരു മതവും ഒരു ഗ്രന്ഥവും ഒരിക്കലും ഉണ്ടാകില്ല . ഇതും അല്ലാഹുവിന്റെ നീതി എന്ന് കരുതിയാല്‍ മതി . അല്ലെങ്കില്‍ പിന്നെ ലോകത്ത് ഇസ്ലാമിനെ മാത്രം അല്ലാഹുവിനങ്ങ് സൃഷ്ടിച്ചാല്‍ പോരായിരുന്നോ ?
yes it's correct.

കനല്‍ said...

മുഖം തിരിച്ചു എന്ന പദപ്രയോഗം കൊണ്ട് അറിഞ്ഞിട്ടും കണ്ടില്ലാ എന്ന് നടിക്കുന്നവരെ ആവാം.മനുഷ്യ നന്മയെ ഉദ്ദേശിച്ചുകൊണ്ടുള്ള എല്ലാ വേദങ്ങളും ദൈവത്തിന്റെ സ്യഷ്ടികള്‍ തന്നെയാണ്.വിമര്‍ശന ബുദ്ധിയോടെ മാത്രം പഠിക്കാന്‍ ശ്രമിക്കുകയും പരിഭാഷകനുപറ്റിയ ചെറു പിഴവ് ഖുര്‍ ആന്റെ പിഴവായി സമര്‍ത്ഥിച്ച് അഹങ്കരിക്കുന്നവരെയും മറ്റുമായിരിക്കും ആ പദപ്രയോഗത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത്. ഖുര്‍ ആന്റെ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ജിഹാദിന് ഇറങ്ങിതിരിച്ചവരും ഒരു പക്ഷെ ആ പദത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടാവും.മനുഷ്യവ്യാഖ്യാനത്തിന് പിഴവുകള്‍ സാധാരണമാണ് എന്ന സത്യം ഉള്‍ ക്കൊണ്ടുകൊണ്ടാണ് അത് അവതരിച്ച ഭാഷയില്‍ തന്നെ കാലമേറെയായിട്ടും സംരക്ഷിക്കപെട്ടിട്ടുള്ളത്. ഈ ഉദ്യമത്തിന് അദ്ദേഹത്തിന് നന്ദി.

MPA said...

ഒരേ തവണ ആവര്‍ത്തിച്ചു വരുന്ന ചില പദങ്ങള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഈ ജോടികള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ചിലതില്‍ പര്യായവും ചിലതില്‍ വിപരീതവും വേറെ ചിലതില്‍ എതിര്‍ ലിംഗവുമാണ്. അതു കൊണ്ടു തന്നെ ഈ ഒപ്പിക്കല്‍ അമാനുഷികത്വത്തിന് തെളിവായി എടുക്കാവുന്നതല്ല. അമാനുഷികമാണെന്ന് തെളിയിക്കാന്‍ ചെയ്യേണ്ടത് ജോഡികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കി, ആ ബന്ധമുള്ള എല്ലാ വാക്കുകളും ഒരേ തവണ ആവര്‍ത്തിച്ചിട്ടുണ്ട് എന്ന് സമര്‍ത്ഥിക്കുകയാണ്. അങ്ങനെ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു.

വേറെരു കാര്യം : മുകളില്‍ കൊടുത്ത ചില പദങ്ങളുടെ എണ്ണം ഞാന്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് വേറൊരു അക്കമാണ്. അതു കൊണ്ട് അവ അറബിയില്‍, എം. എസ്. വേര്‍ഡിലെ ഫൈഡില്‍, കട്ട് ആന്റ് പേസ്റ്റ് ചെയ്യാന്‍ പാകത്തില്‍ തരിക. പദങ്ങളുടെ എണ്ണം ഒറ്റയടിക്ക് കിട്ടുന്നതാണ്.