Thursday, October 4, 2007

പ്രാപഞ്ചിക രഹസ്യങ്ങളിലേക്കുള്ള സൂചനകള്‍

"‍ഇവര്‍ക്കുള്ള മറ്റൊരു ദൃഷ്ടാന്തമാകുന്നു രാത്രി. അതില്‍നിന്ന്‌ പകലിനെ നാം ഊരിയെടു ക്കുന്നു. അപ്പോള്‍ ഇവരില്‍ ഇരുട്ട്‌ പരക്കുന്നു. സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്‌ അജയ്യനായ ആ സര്‍വജ്ഞന്‍ കണിശമായി നിര്‍ണ യിച്ചുവെച്ചതത്രെ. ചന്ദ്രന്‍, അതിനു നാം പല മണ്ഡലങ്ങളും നിശ്ചയിച്ചു കൊടുത്തിരിക്കുന്നു. അങ്ങനെ അതിലൂടെ കടന്നുപോയിക്കൊണ്ട്‌ ഒടുവില്‍ ഈത്തപ്പനയുടെ ഉണങ്ങിയ കുലച്ചില്ലപോലെ ആയിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന്‌ സാധിക്കുകയില്ല. രാത്രിക്ക്‌ പകലിനെ കവച്ചുകടക്കാനാവുകയില്ല. എല്ലാം ഓരോ പഥങ്ങളില്‍ നീന്തിക്കൊണ്ടേയിരിക്കുകയാകുന്നു". (36:37-40 )

"പ്രവാചക സന്ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട്‌ നാമവയെ വേര്‍പെടു ത്തി. ജലത്തില്‍നിന്നു സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു". (21:30)

"രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യചന്ദ്രാദികളെ സൃഷ്ടിച്ചതും ആ ഏകദൈവം മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു". (21:33)

"ഭൂമിയില്‍ മുളക്കുന്ന സസ്യങ്ങളിലാവട്ടെ, മനുഷ്യരുടെ തന്നെ വര്‍ഗ്ഗത്തിലാവട്ടെ, ഇവര്‍ക്കറിഞ്ഞു കൂടാത്ത മറ്റനേകം വസ്തുക്കളിലാവട്ടെ എല്ലാ ഇനങ്ങളിലും ഇണകളെ സൃഷ്ടിച്ചവനായ ആ അസ്തിത്വം എത്രയും പരിശുദ്ധനാകുന്നു". (36:36)

"അല്ലാഹു സര്‍വജീവജാലങ്ങളെയും ഒരേ ജലത്തില്‍നിന്നു സൃഷ്ടിച്ചു। അവയില്‍ ചിലത്‌ അതിന്റെ ഉദരത്തിന്മേല്‍ നടക്കുന്നു. ചിലത്‌ രണ്ടു കാലുകളില്‍ നടക്കുന്നു. ചിലത്‌ നാലുകാലുകളില്‍ നടക്കുന്നു. അവന്‍ ഇഛിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനല്ലോ" (24:45)

"എല്ലാ വസ്തുക്കളിലും (അചേതനവും സചേതനവുമായ ) നാം ഇണകളെ സൃഷ്ടിച്ചിരിക്കുന്നു." (51:49)

14 നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌അറേബ്യന്‍ മരുഭൂമിയിലെ ഒരു നിരക്ഷരന്‍ വിജ്ഞാനത്തിന്റെ എല്ലാ കോണുകളെക്കുറിച്ചും ഇത്ര വിപുലമായ അവഗാഹം ആര്‍ജിക്കുകയും എല്ലാ അടിസ്ഥാന പ്രശ്നങ്ങളെയും അഗാധ മായി അപഗ്രഥിച്ച്‌ വ്യക്തവും ഖണ്ഡിതവുമായ മറുപടി കണ്ടെത്തുകയും ചെയ്തുവെന്ന്‌ കരുതുന്നത്‌ യുക്തിസഹമാവുമോ?ഖുര്‍ആന്റെ അമാനുഷികതക്ക്‌ വേറെയും പല മുഖങ്ങളുമുണ്ട്‌. ഖുര്‍ആന്‍ അമാനുഷമാണെന്നത്‌ ഖുര്‍ആനിന്റെ അവതരണകാലത്ത്‌ എന്തുമാത്രം വ്യക്തമായിരുന്നുവോ അതിലേറെ വ്യക്തമാണ്‌ ഇന്ന്‌; എന്നും, ദൈവം ഉദ്ദേശിച്ചാല്‍ അന്ത്യനാല്‍വരെ അത്‌ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കും.

കടപ്പാട്‌: പി.അബ്ദുല്ല ക്കുട്ടി

13 comments:

Umesh::ഉമേഷ് said...

ഇതു പോലെ ഖുറാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു് അതിലെ ശാസ്ത്രതത്ത്വങ്ങളുടെ സാര്‍വ്വകാലികത തെളിയിക്കാന്‍ ശ്രമിക്കുന്ന സംരംഭത്തിനു നന്ദി. ഇതുവരെ ആളുകള്‍ അതു പറയുകയല്ലാതെ ഉദാഹരണങ്ങള്‍ കാട്ടുന്നതു് അധികം കണ്ടിട്ടില്ല.

പക്ഷേ, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും എട്ടാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞനു് അറിയാത്തതില്ലല്ലോ. എന്താണു് ലോകാവസാനം വരെ ശരിയായിരിക്കുന്നതും അന്നു് അറിയാത്തതുമായ ശാസ്ത്രതത്ത്വം? സൂര്യനും ചന്ദ്രനും ഭ്രമണപഥങ്ങളില്‍ നീന്തിക്കളിക്കുന്ന എന്ന പരാമര്‍ശമോ?

ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണു പകലും രാത്രിയും ഉണ്ടാകുന്നതെന്നു് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഭൂമി സ്വയം കറങ്ങുന്ന ദിശയും സൂര്യനു ചുറ്റും കറങ്ങുന്ന ദിശയും തമ്മിലുള്ള ചരിവു കൊണ്ടാണു സീസണുകള്‍ ഉണ്ടാകുന്നതു് എന്നു പറഞ്ഞിട്ടുണ്ടോ? ഈ വക കാര്യങ്ങള്‍ ഖുറാനു ശേഷം കണ്ടുപിടിക്കപ്പെട്ടവയാണു്. ഇവയുടെ പരാമര്‍ശങ്ങള്‍ ഖുറാനിലുണ്ടെന്നു കാണിച്ചു തരുകയാണെങ്കില്‍ അതു വലിയ ഒരു അറിവായിരിക്കും.

സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങളെപ്പറ്റിയുള്ള (ഭൂമിയില്‍ നിന്നു കാണുന്നതിന്റെ അടിസ്ഥാനത്തില്‍) വിവരങ്ങളും അതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരുന്നു. കൃത്യമായി കണക്കുകൂട്ടുകയും ചെയ്തു. അതില്‍ കൂടുതല്‍ ഇതിലുള്ള “ശാസ്ത്രം” അല്ലാഹുവാണു് അവയെ ആ വിധമാക്കിയതു് എന്നതു മാത്രമാണു്.

കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ ശക്തമായവ.

ജ്വാല said...

Ithrem paranjodu enthu nedi?
Allahu aanu ithellam srishtichathennu paranjodu entha karym?
Easwara pranidhanam cheyyathe ente Matham mahathanu ennu vlichu paranjondu Allahu santhoshikkyuo?
Pavam Allahu.
Ithokke ingane aayitheerumnu Angeru orikkalum nireechu kanillya!
Mashe! oru karyam cheyyu. Decondition your mind.
Appol Allahu ne nerittu kanaam.

Sreejith K. said...

ഉമേഷേട്ടന്‍ പറഞ്ഞത് തന്നെ ഞാനും.

കുറച്ച് കൂടുതല്‍ താഴെ.

1) രാത്രിയില്‍ നിന്ന് പകലിനെ ഊരിയെടുക്കുകയാണോ ചെയ്യുന്നത്? വെളിച്ചം ഇല്ലാത്ത അവസ്ഥ അല്ലേ രാത്രി. വെളിച്ചം ഇല്ലാത്തയിടത്ത് നിന്ന് എങ്ങിനെ വെളിച്ചത്തിനെ ഊരിയെടുക്കും? വെളിച്ചം ഉള്ള പകലില്‍ നിന്ന് വെളിച്ചം ഊരിയെടുക്കുമ്പോഴല്ലേ ഇരുട്ട് ഉണ്ടാകുന്നത്?

2) ചന്ദ്രനെ സൂര്യനു എത്തിപ്പിടിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ എന്താണ്? രണ്ട് പേരും ഒരേ സമയത്ത് ആകാശത്ത് വരില്ല എന്നാണോ? വൈകീട്ട് ഒരു അഞ്ച് മണിക്ക് നോക്കിയാല്‍ എവിടുന്നും രണ്ട് കൂട്ടരേയും ഒന്നിച്ച് കാണാമല്ലോ. സൂര്യഗ്രഹണസമയത്തും വരുമല്ലോ രണ്ടുപേരും ഒന്നിച്ച് ആകാശത്ത്.

3) ഖുറാന്‍ പ്രകാരം മനുഷ്യനെ മണ്ണുകുഴച്ച് ചുട്ടെടുത്തതാണ്‍ എന്നല്ലേ. മനുഷ്യനൊഴികെയുള്ളവരെയാണോ അള്ളാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചത്?

4) അചേതനമായ എല്ലാ വസ്തുക്കള്‍ക്കും ഇണ ഉണ്ടോ? മണ്ണിനും വിണ്ണിനും കടലിനും തീയ്ക്കും കാറ്റിനും മര്‍ദ്ദത്തിനും ഒക്കെ ഇണ ഉണ്ടോ?

5) പരിശുദ്ധ ഖുറാന്‍ അള്ളാഹു തന്നെ എഴുതിയതല്ലേ? ആരാണ്‍ മരുഭൂമിയിലെ നിരക്ഷരന്‍? നിരക്ഷരനു എഴുതാന്‍ കഴിയുമോ?

ചോദ്യങ്ങളിലെ മണ്ടത്തരങ്ങള്‍ പൊറുക്കുക. എനിക്ക് പരിശുദ്ധ ഖുറാനെക്കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്‍. മറുപടി പ്രതീക്ഷിക്കുന്നു.

Shiju said...

അബ്ദുല്ല ക്കുട്ടി മാഷേ ഖുറാന്‍ ആത്മീയ ഗ്രന്ഥമാണെന്നു താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ അതിനെ ശസ്ത്രത്തിന്റെ അളവു കോല്‍ വെച്ചു അളക്കാതിരിക്കുന്നതാണ് നല്ലതു.

അല്ലെങ്കില്‍ താങ്കള്‍ കാരണം തന്നെ ഖുറാന്‍ മാലോകരുടെ മുന്നില്‍ കൂടുതല്‍ പരിഹാസത്തിനു പാത്രമാകും. താങ്കള്‍ ഈ ബ്ലോഗ് കൊണ്ടു എന്തു ഉദ്ഡേശിച്ചുവോ അതിന്റെ നേര്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുക.

താങ്കള്‍ ശസ്ത്രം പഠിച്ചിട്ടില്ലാത്ത ആളാണേങ്കില്‍ ഇങ്ങനെത്തെ പോസ്റ്റ് ഒക്കെ പോസ്റ്റുന്നതിനു മുന്‍പ് കുറച്ച് റിസേര്‍ച്ച് ചെയ്യുന്നതു നന്നാവും. അല്ലെങ്കില്‍ താകളുടെ വ്യാഖ്യാനം കാരണം ഖുറാനെ കുറിച്ച് കൂടുതല്‍ തെറ്റിദ്ധാരണ പരക്കാന്‍ ഇടയാകും. ‍

കടവന്‍ said...

പഴയ വൈദ്യരുടെ കഥ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും....രൊഗി വന്നാല്‍ വൈദ്യര്‍ കൈകൊണ്ട് ഒരാംഗ്യം കാട്ടും, ഇല്ല എന്ന് പറയാവുന്ന ഒരാംഗ്യം, രോഗി രക്ഷപെടാല്‍ പറയും, അപ്പൊഴെ ഞാന്‍ പറഞ്ഞില്ലെ ഇതൊക്കെ നിസ്സാരമാണ്‍ പ്രശ്നമൊന്നുമില്ല എന്ന്, ഇനി അഥവാ രക്ഷപെട്ടില്ലെങ്കില്‍ പറയും ഞാനപ്പൊഴെ പറഞ്ഞില്ലെ ഇനി രക്ഷയില്ലാന്ന്, എന്നാലും നിങ്ങള്ക്ക് തെളിയാന്‍ വേണ്ടി ചികില്സിച്ചു എന്ന്. അതെ മാതിരിയാണ്, ഖുര്‍ ആനിലെ ശാസ്ത്രവും മറ്റും, വിശദീകരിക്കുന്നവര്‍ ചെയ്യാര്. "രാത്രിയെ ഊരിയെടുക്കുംന്ന് പറഞ്നില്ലെ, ഇരുട്ടത്ത് റ്റോര്ച് അടിച്ചാല്‍ ഒരു കുഴലുപോലെ വെളിച്ചമില്ലെ, കുഴലീല്‍ നിന്ന് ഊരിയെടുക്കുകയല്ലെ", എനൊക്കെ വിശദീകരിച്ച് തരുമ്. പിന്നെ ഖുറാന്‍ വായിച്ച് അതിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ചേകന്നുര്‍ മൌലവിയെ സമാധാനത്തിന്റെ മതക്കാര്‍ ചെയ്തത് എന്താണെന്ന് അറിയാമല്ലൊ? ഏറ്റവും മേല്പറഞ്ഞതിന്റെ ഉദാ: ഖുരാന്‍ വായിച്ച് വഴിതെറ്റുന്നവരും ഉണ്ടെന്ന് ഖുരാനില്‍ തന്നെ പറഞ്ഞിട്ടുണ്ടത്രെ:

താന്‍ ഉദ്ദേശിച്ചവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം ന്‍ല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളു (ഖുര്‍ആന്‍ 2:269)

താന്‍ ഉദ്ദേശിച്ചവന്ന് ജ്ഞാനം നല്കുന്നൂന്നും, ബുദ്ധിമാന്‍ കണ്ടെത്തുന്നൂന്നും പറഞ്ഞു ഏതാണ്‍ ശരി? താന്‍ ഉദ്ദേശിക്കുന്നവനേ നല്കൂ എങ്കില്‍ മറ്റുള്ളവര്‍ ശ്റമിച്ചിട്ടും കാര്യമില്ലല്ലൊ?

October 6, 2007 3

അബ്ദുല്‍ അലി said...

ഉമേഷ്‌, ജ്വാല, ശ്രീജിത്ത്‌, ഷിജൂ, എല്ലാവര്‍ക്കും നന്ദി.

കൂടുതല്‍ വിശധമായ ലേഖനങ്ങള്‍ ഞാന്‍ തയ്യാറാക്കുന്നുണ്ട്‌. കാത്തിരിക്കുക.
ഷിജൂ,
കേരളത്തിലെ മുസ്ലിങ്ങള്‍ക്ക്‌ ഭൗതിക വിദ്യഭ്യാസം നിഷിദ്ധമായിരുന്നു ഒരുകാലത്ത്‌, ഇന്ന് മത-ഭൗതിക ജ്ഞാനം കിട്ടിയപ്പോള്‍, ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍, ഖുര്‍ആന്‍ സുക്തങ്ങള്‍ക്ക്‌ അര്‍ഥവ്യപ്തികണ്ടെത്തി, വിശദീകരിച്ച്‌ നല്‍ക്കുന്നതില്‍ പണ്ഡിത സമൂഹം പരാജയപ്പെട്ടു.

മറ്റോന്ന്, യുക്തിയോടെ ഒരു സംശയ നിവാരണത്തിനുള്ള സാധ്യത എല്ലാ മതപണ്ഡിതരും തടഞ്ഞ്‌ വെച്ചിരിക്കുന്നു. ഒന്നുക്കില്‍ 100% ദൈവത്തെ വിശ്വസിക്കുക. അല്ലെങ്കില്‍ നിരിശ്വര വാദിയാവുക. അല്ലാതെ ദൈവത്തെക്കുറിച്ചുള്ള സംശയ നിവാരണത്തിന്‌, ഇപ്പോഴും ശരണം ഇഗ്ലിഷ്‌ ലേഖനങ്ങള്‍ മാത്രം. മലയാളാത്തില്‍ ചിലരോക്കെ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയത്‌ ആശ്വാസം.

ഇത്തരം ലേഖനങ്ങളിലും കൂടുതല്‍ സുക്തങ്ങള്‍ വിവരിച്ച്‌, വിശ്വാസിയെ വീണ്ടും ചിന്തകുഴപ്പത്തിലാക്കുന്നു.

ഞാന്‍ കണ്ടെടുത്ത ലേഖനങ്ങള്‍, സാധരണക്കാരായ വായനക്കാര്‍ക്കുതക്കുന്ന രീതിയില്‍ മാറ്റി ഇവിടെ ചേര്‍ക്കുകമാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌.

ഏറനാടന്‍, ഒരു സ്പെഷല്‍ നന്ദി, ഞാന്‍ നോമ്പ്‌ കഴിഞ്ഞിട്ട്‌ തരാം.

ea jabbar said...
This comment has been removed by the author.
thaaraapadham said...
This comment has been removed by the author.
താരാപഥം said...

ഇതൊരു ദൈവീക ഗ്രന്ഥമാണെങ്കില്‍ ആ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ അന്ധമായി വിശ്വസിക്കാം. രണ്ടാം ക്ലാസ്സിലെ സന്മാര്‍ഗ്ഗപുസ്തകത്തിലെ പോലെ നൂറു ചോദ്യത്തിന്‌ ഒരുത്തരം. ഇതെല്ലാം സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും ഇനി സൃഷ്ടിക്കാനുള്ളതും എല്ലാം "ഗോഡ്‌" ആണ്‌. ആരും അത്‌ നിഷേധിക്കുന്നുണ്ടാവില്ല."ഗോഡ്‌" ഇതെല്ലാം എങ്ങിനെ സൃഷ്ടിച്ചു എന്നറിയാന്‍ എന്നെപ്പോലെയുള്ള അന്വേഷണകുതുകികള്‍ക്ക്‌ താല്‍പര്യം കാണും. പക്ഷെ ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്‌ അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയും എന്ന് പറയുമ്പോള്‍ അതിന്റെ വിശദാംശം കാണിച്ചുതരാന്‍ ഉത്തരവദിത്തപ്പെട്ടവര്‍ ശ്രമിക്കണം. ശാസ്ത്രസത്യങ്ങള്‍ വിശ്വസിക്കാന്‍ സന്മനസ്സ്‌ കാണിക്കാത്തത്‌ ഇസ്ലാം മത വിശ്വാസികളാണ്‌ എന്നാണ്‌ മനസ്സിലായിട്ടുള്ളത്‌. ഉദാഹരണത്തിന്‌, ഇപ്പോഴും എല്ലാറ്റിനും കാരണമായ ചന്ദ്രോദയം അറിയാന്‍ ഈ സമൂഹത്തിന്‌ ശാസ്ത്രത്തിനെ വിശ്വസിക്കാറായിട്ടില്ല. വേദക്കാരുടെ (ഭാരതത്തിലെ ചതുര്‍വ്വേദങ്ങളാണോ എന്ന് അറിയില്ല.)
എല്ലാ ഗ്രന്ഥങ്ങളെയും നിഷേധിക്കുക എന്ന നിലപാടാണല്ലൊ സ്വീകരിച്ചിരിക്കുന്നത്‌. ഏകദേശം മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, കൊടുങ്ങല്ലൂരില്‍ ജനിച്ചു വളര്‍ന്ന ആര്യഭട്ട ഒന്നാമന്‍ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എഴുതിത്തീര്‍ത്ത ആര്യഭടീയത്തെക്കുറിച്ച്‌ ഒരു ചെറിയ വിവരണം ഇവിടെ
നോക്കിയാല്‍ അറിയാം/


എന്താണ്‌ ശാസ്ത്രം എന്നറിയാന്‍ എന്റെ ബ്ലോഗിലെ "ശാസ്ത്രം" എന്ന പോസ്റ്റ്‌ നോക്കുക.

ea jabbar said...

പ്രിയ സ്നേഹിതാ;
എല്ലാ കമെന്റുകളും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഒരു പുസ്തകത്തിന്റെ മാറ്റര്‍ ഒന്നാകെ സീഡി യില്‍നിന്നു പേസ്റ്റ് ചെയ്തതുകൊണ്ടാണ് പ്രതിഷേധിച്ചത്. ആ ലേഖനത്തിലെ പ്രസക്തമായ പോയിന്റുകള്‍ കമെന്റായി ഇട്ടോളൂ. മറുപടി പരയാം. തുടര്‍ന്നും സഹകരിക്കണമെന്നപേക്ഷിക്കുന്നു.

MPA said...

മുഹമ്മദ് നബി നിരക്ഷരനായിരുന്നുവെന്നതിന് ഖുറാന്റെ പിന്‍ബലമില്ല!

Moh'd Yoosuf said...

http://www.islamonweb.net/article/2011/09/1996

I said...

അള്ളാഹു എന്നതിന് അർഥം ദൈവം ഒന്നു മാത്രമാണെന്നാണ്.

അർഥം അറിയാതെ മുസ്ലിംകൾ ദൈവത്തിന്നു കൊടുത്തിരിക്കുന്ന പേരാണെന്ന് കരുതല്ലേ