Sunday, October 21, 2007

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - 3 - ഗ്രഹങ്ങള്‍

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - 3 - ഗ്രഹങ്ങള്‍
കവാകിബ്‌ എന്ന പദമാണ്‌ ഖുര്‍ആന്‍ ഗ്രഹങ്ങള്‍ക്ക്‌ അഥവാ പ്ലാനിറ്റുകള്‍ക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌। കൗകബ്‌ എന്ന അറബി വാക്കിന്റെ ബഹുവചനമാണിത്‌. ഖുര്‍ആന്‍ പറഞ്ഞു:"തീര്‍ച്ചയായും സമീപ വാനത്തെ നാം നക്ഷത്രാലാങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു." (അസ്സ്വാഫ്ഫാത്ത്‌ 6). കവാകിബ്‌ എന്ന പദമാണ്‌ ഖുര്‍ആന്‍ ഇവിടെ നക്ഷത്രങ്ങള്‍ക്കുപയോഗിച്ചത്‌.ഈ വചനം വ്യക്തമായി സൂചിപ്പിക്കുന്നത്‌ സോളാര്‍സിസ്റ്റത്തെയാണ്‌. അവിടെയാണ്‌ സൂര്യനും ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്‌. ഈ സിസ്റ്റത്തിലെ ഗ്രഹങ്ങളുടെ ലഘുപരാമര്‍ശം താഴെ ചേര്‍ക്കുന്നു.

ബുധന്‍ (മേര്‍ക്യുറി)
സൂര്യനോട്‌ ഏറെ അടുത്തു കിടക്കുന്ന ചെറിയ ഗ്രഹമാകുന്നു ബുധന്‍. ഏകദേശം 4970 കി.മി മാത്രമാണ്‌ അതിന്റെ വ്യാസം. ഭൂമിയെപ്പോലെയല്ല അതിന്റെ അന്തരീ ക്ഷവും പ്രകൃതിയും. പോതുവെ നിരന്ന സ്ഥലമാണെങ്കിലും അവിടവിടെ പര്‍വതങ്ങളും കാണാം. കാറ്റും വായുവും കുറവാണ്‌. അതിനാല്‍ ഭൂമിയില്‍ അനുഭവപ്പെടുന്ന ഭാരം അവിടെയില്ല. ജീവന്റെ സാന്നിധ്യവുമില്ല.ഗ്രഹങ്ങളില്‍ ഏറ്റവുമധികം ചൂടുള്ളത്‌ ഈ ഗ്രഹത്തിനാണ്‌. 700 ഡിഗ്രി F ഉണ്ടതിന്‌. സൂര്യനു ചുറ്റുമുള്ള അതിന്റെ ഭ്രമണവേഗത വളരെ കൂടുതലാണ്‌. അതിനാല്‍ ഭൂമിയെ അപേക്ഷിച്ച്‌ കാലദൈര്‍ഘ്യവും കുറവാണ്‌.
ബുധന്റെ ഒരു മുഖം മാത്രമാണ്‌ സൂര്യന്‌ അഭിമുഖമായി വരുന്നത്‌. കാരണം, സ്വന്തം അക്ഷത്തിലുള്ള അതിന്റെ ഭ്രമണത്തിന്‌ 88 ഭൂദിവസം വേണ്ടിവരുന്നതിനാലാണത്‌. അതിനാല്‍ സൂര്യന്റെ ചൂടും വെളിച്ചവും ഏല്‍ക്കുന്ന കുറഞ്ഞ ഭാഗത്ത്‌ സ്ഥിരമായി പകല്‍ സ്ഥിരമായി നിലനില്‍ക്കും. കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണ്‌ രാത്രിയും പകലും മാറിമാറി വരുന്നത്‌.സൂര്യന്‌ അഭിമുഖമായ ഭാഗത്ത്‌ 100 ഡിഗ്രി C ചൂടുണ്ടാകും. എന്നാല്‍ മറുഭാഗത്ത്‌ കൊടിയ തണുപ്പുമായിരിക്കും കാലാവസ്ഥ.

ശുക്രന്‍ (വീനസ്‌)
ബുധന്‍ കഴിഞ്ഞാല്‍ സൂര്യനോട്‌ അടുത്തുകിടക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍. 12,320 കി.മി. വ്യാസമുണ്ട്‌ അതിന്‌. സൂര്യന്‌ ചുറ്റുമുള്ള അതിന്റെ ഭ്രമണം ഭൂമിയുടെതിനെ ക്കാള്‍ വേഗത്തിലാണ്‌. 225 ദിവസം കൊണ്ടാണ്‌ അത്‌ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്‌.ഭൂമിയില്‍നിന്ന്‌ വീക്ഷിക്കുമ്പോള്‍ ആകാശത്ത്‌ ചന്ദ്രന്‌ ശേഷം ഏറ്റവുമധികം തിളക്കമുള്ള നക്ഷത്രമാണത്‌. ഭൂമിക്ക്‌ സൂര്യനില്‍ നിന്ന്‌ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി ചൂടും വെളിച്ചവും അതിന്‌ ലഭിക്കുന്നുണ്ട്‌. ശരാശരി 50-300 ഡിഗ്രിയാണ്‌ ഊഷ്മാവ്‌. അന്തരീക്ഷമര്‍ദ്ദം ഭൂമിയുടെതിനെക്കാള്‍ 20 മടങ്ങ്‌ ഇരട്ടിയാണ്‌. യുറേനിയത്തിന്റെ ശേഖരം ശുക്രനില്‍ ധാരാളമായി കാണപ്പെടുന്നു. മറ്റു വാതകങ്ങളും ധാരാളമുണ്ട്‌. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ തിങ്ങിനിറഞ്ഞ നീരാവി അന്തരീക്ഷത്തില്‍ മൂടികിടക്കുന്നത്‌ കാണാം.

ചൊവ്വ (മാര്‍സ്‌)
ഭൂമിയില്‍നിന്ന്‌ 78365000 കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാകുന്നു ചൊവ്വ. രണ്ട്‌ ഉപഗ്രഹങ്ങളുള്ള ഗ്രഹമാകുന്നു അത്‌. സൂര്യനില്‍നിന്ന്‌ 22.5 കോടി കി.മി അകലെയാണ്‌ അതിന്റെ ഭ്രമണപഥം. പല കാര്യങ്ങളിലും അത്‌ ഭൂമിയോട്‌ സാദൃശ്യം പുലര്‍ത്തുന്നുണ്ട്‌.അന്തരീക്ഷങ്ങളുടെ മാറ്റം, മരുഭൂമികള്‍, ജലസ്രോതസ്സുകള്‍, മേഘങ്ങള്‍, മഞ്ഞ്‌ തുടങ്ങിയവയെല്ലാം അവിടെയും കാണപ്പെടുന്നുണ്ട്‌. ഭൂമിയിലെ അതേ പകലും രാത്രിയുമാണ്‌ അവിടെയുമുള്ളത്‌. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക്‌ മുമ്പാണ്‌ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ അതിലെ ജലത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്‌.23 മണിക്കൂറും 37 മിനിറ്റും 26.6 സെക്കന്റും കൊണ്ടാണ്‌ അത്‌ സൂര്യനു ചുറ്റും ഒരു തവണ കറങ്ങുന്നത്‌. ഈ വേഗത കാരണമാകാം കൊടുംതണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയല്ല അവിടെയുള്ളത്‌. എങ്കിലും തണുപ്പാണ്‌ അധികം. സസ്യങ്ങള്‍ക്ക്‌ വളരാനാവശ്യമായ ഹരിതകം എത്രമാത്രമുണ്ടെന്ന്‌ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.ചിലയിനം പായലുകള്‍ അവിടെ കാണപ്പെടുന്നുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ സസ്യങ്ങള്‍ക്ക്‌ അനുകൂലമായ കാലാവസ്ഥയും അവിടെയുണ്ടെന്നാണ്‌ ശാസ്ത്രനിഗമനം.

ഓറഞ്ച്‌ നിറമാണ്‌ ചൊവ്വക്കുള്ളത്‌. അവിടവിടെയായി ചച്ചനിറമുള്ള മേഖലകള്‍ കാണാം. ചുകപ്പ്നിറത്തില്‍ മരുഭൂമികളും കാണപ്പെടുന്നു. ലോഹമിശ്രിതങ്ങള്‍ നിറഞ്ഞ പൊടിപടലങ്ങളാണ്‌ നിറയെ.വളരെ നേര്‍ത്തതാണ്‌ അവിടത്തെ കാലാവസ്ഥ. ഓക്സിജന്‍ വളരെ കുറവാണ്‌.കാര്‍ബണ്‍ഡൈ ഓക്സൈഡും നൈട്രജനുമാണ്‌ കൂടുതല്‍. അന്തരീക്ഷത്തില്‍ പല തട്ടുകളായി മേഘങ്ങള്‍ പല വര്‍ണങ്ങളിലും കാണപ്പെടുന്നു. എന്നാല്‍ മഴയുടെ സാന്നിധ്യം ചൊവ്വയില്‍ എത്രമാത്രമുണ്ടെന്ന്‌ ശാസ്ത്രത്തിന്‌ ഇതുവരെ തീര്‍ച്ച പറയാനായിട്ടില്ല.താപനില ഭൂമിയിലേതിനെക്കാള്‍ കുറവാണ്‌. പരമാവധി ചൂട്‌ 60ഡിഗ്രിയാണ്‌.ചൊവ്വക്ക്‌ രണ്ട്‌ ഉപഗ്രഹങ്ങളുണ്ടെന്ന കാര്യം സൂചിപ്പിച്ചു. ഫോബസ്‌, ഡിമോസ്‌ എന്നിവയാണവ. ഫോബസ്‌ ചൊവ്വയോട്‌ 9280 കി.മി അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഡിമോസ്‌ 23360 കി.മി. അകലത്തിലുമാണ്‌. ഫോബസ്‌ ഒരു തവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യാന്‍ 7 മണിക്കൂറും 39 മിനിറ്റും എടുക്കുമ്പോള്‍ ഡിമോസിന്ു‍ട 30 മണിക്കൂറും 18 മിനിറ്റും വേണം.

വ്യാഴം (ജൂപിറ്റര്‍)
14 ചന്ദ്രന്മാരുള്ള വലിയ ഒരു ഗ്രഹമാകുന്നു വ്യാഴം. സൂര്യനില്‍നിന്ന്‌ 77 കോടിയിലധികം ദൂരെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. കൊടുംതണുപ്പാണ്‌ അവിടത്തെ അന്തരീക്ഷം. എന്നാല്‍ ഉപരിതല ഊഷ്മാവ്‌ 140 ഡിഗ്രിയോളം വരും. അമോണിയയും മിതൈ നുമാണ്‌ അന്തരീക്ഷം നിറയെ. റേഡിയോ തരംഗങ്ങള്‍ സദാ പ്രസരിച്ചുകൊണ്ടിരിക്കുന്നു.ഒരേ ഘടനയിലും പ്രകൃതത്തിലുമല്ല വ്യാഴം സൃഷ്ടിക്കപ്പെട്ടത്‌. പലസ്ഥലങ്ങളിലും അത്‌ പല രീതിയിലാണ്‌ അതിന്റെ പ്രവര്‍ത്തനവും ഘടനയും. തീ ആളിക്കത്തലും പൊട്ടിത്തെറിയുമെല്ലാം സൂര്യനിലെപ്പോലെ വ്യാഴത്തിലുമുണ്ട്‌. പല പ്രദേശങ്ങളിലും വ്യത്യസ്ത ഘനനിലവാരവും അത്‌ വെച്ചുപുലര്‍ത്തുന്നതായി കാണുന്നു.

ശനി (സാറ്റേണ്‍)
10 ഉപഗ്രഹങ്ങളുള്ള വലിയ ഗ്രഹമാകുന്നു ശനി. ഈ ഗ്രഹങ്ങള്‍ ഒരേ ദിശയിലേക്ക്‌ കറങ്ങിക്കൊണ്ടല്ല ശനിയെ പ്രദക്ഷിണം വെക്കുന്നത്‌.ചിലത്‌ കിഴക്കോട്ടും ചിലത്‌ പടിഞ്ഞാറ്‌ ഭാഗത്തേക്കുമാണ്‌. മൊത്തം ഉപഗ്രഹങ്ങളില്‍ ശനിയുടെ ഉപഗ്രഹങ്ങളിലാണ്‌ കൂടുതല്‍ വ്യാസമുള്ളവ.ഭൂമിയെക്കാള്‍ 750 മടങ്ങ്‌ വ്യാപ്തിയുണ്ട്‌ ഈ ഗ്രഹത്തിന്‌. എന്നാല്‍ വളരെ കുറഞ്ഞ ഘനം മാത്രമേ അതിനുള്ളൂ. വ്യാഴത്തിന്റെ അതേ ഘടനയും സ്വഭാവവും ശനിക്കുമുണ്ട്‌. തന്റെ ഉപഗ്രഹങ്ങളെയും കൊണ്ട്‌ 29.5 വര്‍ഷം കൊണ്ടാണ്‌ അത്‌ സൂര്യനു ചുറ്റും ഒരു തവണ വലം വെക്കുന്നത്‌. സൂര്യനില്‍നിന്നും 14147040000 കി.മി. അകലെയാണ്‌ അതിന്റെ ഭ്രമണപഥം. സ്വന്തം തണ്ടിലുള്ള കറക്കം 10 മണിക്കൂറുകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കുന്നു.പാറകളും അമോണിയയും മിതൈനും നിറഞ്ഞ ഹിമപടലങ്ങളാണ്‌ നിറയെ. 150 ഡിഗ്രിയാണ്‌ അന്തരീക്ഷ ഊഷ്മാവ്‌.ശനിയുടെ ഏതെങ്കിലും ഉപഗ്രഹങ്ങളില്‍ സംഭവിച്ച സ്ഫോടനങ്ങളാകാം അതിനു ചുറ്റും ധാരാളം പ്രത്യേക വലയങ്ങള്‍ കാണപ്പെടുന്നുണ്ട്‌. പ്രധാനമായും മൂന്ന്‌ വലയങ്ങളാണ്‌ അവയിലുള്ളത്‌. അവയില്‍ ആദ്യത്തെതിന്‌ 16000 കി.മി. വീതിയുണ്ട്‌. രണ്ടാമത്തേത്‌ 26500 കി.മി. വീതിയുണ്ട്‌. മൂന്നാമത്തേതിന്‌ 16000 കി.മി. വീതിയുണ്ട്‌.

യുറാനസ്‌
6 ഉപഗ്രഹങ്ങളുള്ള വിദൂരഗ്രഹമാകുന്നു യുറാനസ്‌। സൂര്യനില്‍നിന്ന്‌ വളരെ അകലെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഏകദേശം 285.24,80,000 കോടി കി.മി. അകലമുണ്ട്‌ സൂര്യ നില്‍നിന്ന്‌ യുറാനസിലേക്ക്‌. സൂര്യനില്‍നിന്നുള്ള പ്രകാശം അവിടെയെത്താന്‍ മൂന്ന്‌ മണിക്കൂര്‍ സമയമെടുക്കും. നാം ഭൂമിയില്‍ വെച്ചു നക്ഷത്രങ്ങളെ കാണുന്ന രൂപത്തില്‍ മാത്രമേ യുറാനസില്‍വെച്ച്‌ സൂര്യനെ ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. യുറാനസ്‌ സൂര്യനു ചുറ്റും ഒരു തവണ വലം വെക്കുന്നത്‌ 34 വര്‍ഷം കൊണ്ടാണ്‌.സെക്കന്റില്‍ 6.5 കി.മി. വേഗത്തില്‍. ഒരു യുറാനസ്‌ വര്‍ഷം ഭൂമിയിലെ 84 വര്‍ഷത്തിന്‌ തുല്യമാണ്‌. ഊഷ്മാവ്‌ 190 ഡിഗ്രിയാണെങ്കിലും സൂര്യതാപം വളരെ നേരിയ തോതിലാണ്‌ അവിടെ ലഭിക്കുന്നത്‌. അക്ഷത്തിലുള്ള ചരിവ്‌ കാരണം യുറാനസിന്റെ ഉത്തരാരധം വര്‍ഷത്തിന്റെ കാല്‍ഭാഗം നല്ല ഇരുട്ടിലായിരിക്കും.51200 കി.മി. വ്യാസമുണ്ട്‌ യുറാനസിന്‌. പാറക്കെട്ടുകളും ഹിമവും നിറഞ്ഞതാണ്‌ അതിന്റെ പ്രതലം. മീതൈന്‍, അമോണിയ, ജലം തുടങ്ങിയവയോടൊപ്പം ഹൈഡ്രജന്‍,ഹീലിയം തുടങ്ങിയ വാതകങ്ങളും ധാരാളമുണ്ട്‌.

നെപ്ട്യൂണ്‍
സൂര്യനില്‍നിന്ന്‌ ഏകദേശം 446.8 കോടി കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌ നെപ്ട്യൂണ്‍. രണ്ട്‌ ഉപഗ്രഹങ്ങളുണ്ട്‌ ഈ ഗ്രഹത്തിന്‌. 44160 കി.മി. വ്യാസമാണ്‌ നെപ്ട്യൂണിന്റെ വിസ്തീര്‍ണം.165 ഭൂവര്‍ഷം കൊണ്ടാണ്‌ അത്‌ സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്‌. ഭൂമിയെക്കാള്‍ മൂന്ന്‌ മടങ്ങ്‌ വലുപ്പവും ഘനത്വവുമുള്ള ഈ ഗ്രഹം 15.8 ഭൂദിവസം കൊണ്ടാണ്‌ സ്വന്തം അക്ഷത്തില്‍ ഒരു തവണ കറക്കം പൂര്‍ത്തിയാക്കുന്നത്‌.നെപ്ട്യൂണിന്റെ അന്തരീക്ഷം മിതൈന്‍ നിറഞ്ഞതാണ്‌. അതിന്റെ ഏകദേശം 9600 കി.മി. ഘനത്തില്‍ ഹിമമാണ്‌. 200 ഡിഗ്രിയാണ്‌ ഊഷ്മാവ്‌.

പ്ലൂട്ടോ
വളരെ ചെറിയ ഗ്രഹമാകുന്നു ഇത്‌. 5929 കി.മി. വ്യാസമാണതിനുള്ളത്‌. സൂര്യനില്‍നിന്ന്‌ 5876800000 കി.മി. ദൂരെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. പ്ലൂട്ടോ വര്‍ഷം 248 ഭൂവര്‍ഷമായി പരിഗണിച്ചാല്‍ അത്രയും സമയം കൊണ്ടാണ്‌ അത്‌ സ്വന്തം ഭ്രമണ പഥത്തില്‍ ഒരു തവണ സൂര്യനെ വലംവെക്കുന്നത്‌. കൊടുംതണുപ്പാണ്‌ ഇതിന്റെ അന്തരീക്ഷത്തിന്‌.അതേയവസരം ഈ ഗ്രഹത്തിന്റെ കാര്യത്തില്‍ ശാസ്ത്രം അതിന്റെ നിഗമനം തിരുത്തുകയുണ്ടായി. പ്ലൂട്ടോ ഗ്രഹമല്ലെന്ന നിഗമനത്തിലാണിപ്പോള്‍.

എക്സ്‌
സൂര്യനില്‍നിന്ന്‌ 960 കോടി കി.മി. അകലെയായി അടുത്ത കാലത്ത്‌ കണ്ടുപിടിക്ക പ്പെട്ട ഒരു ഗ്രഹമാകുന്നു എക്സ്‌. ശനിയെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള ഈ ഗ്രഹം സൂര്യന്‌ ചുറ്റു ഒരു തവണ പ്രദക്ഷിണം വെക്കുന്നത്‌ 464 ഭൂവര്‍ഷം കൊണ്ടാണ്‌.എതിര്‍ദിശയിലേക്കാണ്‌ അതിന്റെ പ്രദക്ഷിണം. എക്സിന്റെ പ്രകൃതി, ഘടന, സ്വഭാവം തുടങ്ങിയവയെ സംബന്ധിച്ച പഠനം നടക്കുകയാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്‌ ഗ്രഹമല്ലെന്ന്‌ തിരുത്താനുള്ള സാധ്യതയും തള്ളിക്കളയാവതല്ല.

66 comments:

അബ്ദുല്‍ അലി said...

ഖുര്‍ആന്‍ പറഞ്ഞു:
"തീര്‍ച്ചയായും സമീപ വാനത്തെ നാം നക്ഷത്രാലാങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു." (അസ്സ്വാഫ്ഫാത്ത്‌ 6). കവാകിബ്‌ എന്ന പദമാണ്‌ ഖുര്‍ആന്‍ ഇവിടെ നക്ഷത്രങ്ങള്‍ക്കുപയോഗിച്ചത്‌.
ഈ വചനം വ്യക്തമായി സൂചിപ്പിക്കുന്നത്‌ സോളാര്‍സിസ്റ്റത്തെയാണ്‌. അവിടെയാണ്‌ സൂര്യനും ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്‌. ഈ സിസ്റ്റത്തിലെ ഗ്രഹങ്ങളുടെ ലഘുപരാമര്‍ശം താഴെ ചേര്‍ക്കുന്നു.

താരാപഥം said...

ഇത്രയും വ്യക്തമായി ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നല്ലതു തന്നെ. ആ ഖുര്‍ ആന്‍ വാക്യം ഏത്‌ അദ്ധ്യായത്തിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക്‌ ആ ഭാഗം ഒന്ന് വായിച്ചു നോക്കാമായിരുന്നു.

മന്‍സുര്‍ said...

അബ്‌ദുല്‍ അലി...

സ്വാഗതം......ദൈവീക വചനങ്ങളിലൂടെയുള്ള അന്വേഷണമാണോ..അതോ അതിന്റെ അര്‍ത്ഥതലങ്ങള്‍ വിവരിക്കുകയാണോ...
വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു...

മായാവി.. said...

ന്റെ ചങ്ങാതീ.. ഈ ബുധനെക്കുറിച്ചുമ്, ശുക്രനെക്കുറിച്ചുമെല്ലാം താങ്കളെഴുതിയത് ഖുരാനില്‍ നിന്നുള്ളതൊന്നുമല്ലല്ലൊ...ഇതാണൊ ഖുറാനിലെ ശാസ്ത്രസൂചന?

മായാവി.. said...

ഗോളിയില്ലാത്ത പോസ്റ്റിലേക്ക്‌ പന്തടിക്കുന്നവന്റെ ഉപമ വളരെ നന്നായി. വ്യക്തിഹത്യക്ക്‌ മുതിരരുത്‌. അത്‌ എന്റെ ലക്ഷ്യത്തെ തകര്‍ക്കും എന്ന് ബോധമുണ്ട്‌. കൊട്ടും കുഴലുമായി, അലക്ഷ്യ ജീവിതം നയിക്കുന്നവര്‍ക്കുള്ള മറുപടിയല്ല ഇത്‌. പകരം അടച്ച്‌ വെച്ചിട്ടില്ലാത്ത തുറന്ന ഹൃദയമുള്ളവര്‍ക്ക്‌, ഗ്രഹിക്കുവാനുള്ള ശേഷിയുള്ളവര്‍ക്ക്‌, അക്ജ്ഞത അകറ്റുവാനുള്ള ഒരു ചെറിയ സഹായം മാത്രം. ഞാന്‍ നിങ്ങള്‍ക്ക്‌ സിന്ദാബാദ്‌ വിളിക്കണമെന്ന വ്യമോഹം, ചിലവഴിക്കാതെ മടക്കിവെക്കുക മാത്രമേ നിവൃത്തിയുള്ളൂ.

പാരപണിയുവാന്‍ ഇതെന്താ മാഷെ, വല്ല...... നിങ്ങളുടെ വിശ്വാസങ്ങളോക്കെ തെറ്റാണെന്ന് മനസ്സില്ലാക്കുവാനുള്ള സാമന്യ ബുദ്ധിപോലും നിങ്ങള്‍ക്കില്ലാതെ പോയി. കഷ്ടം.

നിങ്ങളെ മുസ്ലിമാക്കുകയും, അല്ലാഹുവില്‍ വിശ്വസിപ്പിക്കുകയും ചെയ്യുക എന്നതല്ല എന്റെ ലക്ഷ്യം,.

പാര പണീയിലൂടെ മസില്‍ പവരിലൂടെ മറ്റുള്ളവരെ മുസ്ലിമാകുവ്വാന്‍ തന്നെ യാണ്‍ നിങ്ങളുടെ ശ്രമം. മസില്പവറിലൂടെ തന്നെ യാണ്‍ ഇസ്ലാം മതം വളര്ത്തിയതും ...കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.. നിങ്ങള്ക്ക് സിന്ദാബാദ് വിളിക്കുന്നവരെ മാത്രമെഏ നിങ്ങളങീകരിക്കൂ..അല്ലാതെ സത്യമൊ യാഥാര്ത്തമോ ഒന്നുമല്ല നിങ്ങള്‍ തേടുന്നത്

Roby said...

ബൈബിള്‍ ഒരു യുക്തിഭദ്രമായ പുസ്തകമായി ഒരു ക്രിസ്ത്യാനിയും അവകാശപ്പെടുന്നത് കേട്ടിട്ടില്ല. മറിച്ച് അതിലെ പല ഭാഗങ്ങളും അക്ഷരാര്‍ഥത്തില്‍ എടുക്കേണ്ടതില്ല എന്നു തന്നെയാണ്‌ ഭൂരിഭാഗം ക്രിസ്ത്യാനികളും മനസ്സിലാക്കുന്നത്‌. അതുപോലെ തന്നെ ഗീതയോ ഭാഗവതമോ ശാസ്ത്രീയമാണെന്ന്‌ യുക്തിബോധമുള്ള ഒരു ഹിന്ദു അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. പിന്നെന്താണ്‌ ഖുര്‍ ആന്‍ മാത്രം ശാസ്ത്രീയമെന്ന്‌ വാശി പിടിക്കുന്നത്‌...അത് ഒട്ടുമേ ശാസ്ത്രീയമല്ല എന്ന അപകര്‍ഷതയല്ലേ ഇതിനു പിന്നില്‍...

ശാസ്ത്രം ഒരിക്കലും ഒരു ദൈവത്തെ ന്യായീകരിക്കുന്നില്ല.

ഇസ്ലാം എന്നതിന്റെ അര്‍ഥം കീഴടങ്ങല്‍ എന്നാണ്...യൂറോപ്പ്യന്‍ ജനത നാസ്സിസത്തില്‍ കണ്ടെത്തിയപോലെ ഒരു ആനന്ദമൂര്‍ച്ഛ ഇസ്ലാമിലെ കീഴടങ്ങല്‍ അതിലെ വിശ്വാസികള്‍ക്കു നല്കുന്നു. വ്യക്തികളുടെ ചുമതല അവരുടെ പ്രവാചകന്മാരെയോ നേതാക്കന്മാരെയോ കണ്ണടച്ചു വിശ്വസിക്കുക മാത്രം...സ്വതന്ത്രചിന്തയെയും ചോദ്യം ചോദിക്കാനുള്ള സ്വഭാവത്തെയും വളരെയധികം എതിര്‍ക്കുന്നതും അന്ധമായ വിശ്വാസത്തെയും പരിപൂര്‍ണ്ണമായ കീഴടങ്ങലിനെയും ആവശ്യപ്പെടുന്നതുമായ ഒന്നാണ്‌ ഇസ്ലാമിന്റെ തത്വചിന്ത.

ഇതൊന്നും താങ്കള്‍ക്ക് മനസ്സിലാവും എന്നു കരുതി എഴുതിയതല്ല. മനുഷ്യരെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് നടത്തിച്ച, സ്വാതന്ത്ര്യബോധത്തില്‍ നിന്നും ഒളിച്ചോടാന്‍ പ്രേരിപ്പിച്ച, വെറുപ്പിന്റെയും, പകയുടെയും, അന്യവത്കരണത്തിന്റെയും അധികാരത്തിന്റേതുമായ വികലമായ ഒരു തത്വശാസ്ത്രത്തെ ന്യായീകരിക്കുവാണ്‍ ശാസ്ത്രം നല്‍കിയ അറിവുകളെ വ്യഭിചരിക്കുന്നത്‌ കാണുമ്പോള്‍ വ്യസനം തോന്നുന്നു...അതുകൊണ്ടു മാത്രം

എന്തുകൊണ്ടാണ്‌ ഇസ്ലാമിലെ ഒരു പണ്ഠിതനും ആനന്ദ് ഉന്നയിച്ച ഉരു സംവാദത്തിന്‌ മുതിരാത്തത്‌...ഇസ്ലാമിന്‌ ഒരു സംവാദം അസ്സാദ്യമാണ്‌...കാരണം അതിന്റെ മനസ്സ് ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്‌...ഇസ്ലാം മാത്രമല്ല എല്ലാ മതങ്ങളും അങ്ങനെ തന്നെ.

അബ്ദുല്‍ അലി said...

താരാപഥം, മായാവി, റോബി,
എന്റെ പോസ്റ്റ്‌ നിങ്ങളെ തെറ്റിധരിപ്പിച്ചോ അതോ വിമര്‍ശനത്തിന്‌ വേണ്ടി നിങ്ങള്‍ അങ്ങനെ വളച്ചോടിച്ചോ എന്നറിയില്ല. ഖുര്‍ആന്‍ സുക്തം ഞാന്‍ പ്രതേകം രേഖപ്പെടുത്തിയിട്ടും നിങ്ങളുടെ ചോദ്യം കാണുബോള്‍ അങ്ങനെ സംശയിക്കുകയെ തരമുള്ളൂ.

ശസ്ത്രിയ തത്വങ്ങള്‍ വിശദീകരിച്ച്‌, ഖുര്‍ആന്റെ സത്യത്തെ, അത്‌ പ്രവാചകന്റെ നിര്‍മ്മിതിയാണെന്ന അരോപണത്തെ നേരിടുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. കണ്ടതും, കണ്ട്‌പിടിച്ചതും, കണ്ട്‌പിടിക്കാനിരിക്കുന്നതുമായ അനേകം പ്രപഞ്ച രഹസ്യങ്ങളുടെ കലവറയാണ്‌ ഈ ലോകം. അന്വേഷിക്കുന്ന മനുഷ്യന്റെ മുന്നിലേക്ക്‌, വതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്‌.

നിങ്ങളുടെ വികാരം ഞാന്‍ മാനിക്കുന്നു മായാവി. നിങ്ങള്‍ സത്യം ഗ്രഹിച്ചാല്‍ നശ്വരമായ ഈ ജീവിതത്തില്‍ എനിക്ക്‌ ലാഭം ഓന്നുമില്ല, മറിച്ച്‌ അനശ്വരമായ പരലേകത്ത്‌ എറെ പ്രതിഫലം എനിക്കുണ്ട്‌, അതിനാണെന്റെ പ്രയത്നം.

റോബി,
ഖുര്‍ആന്‍ ശാസ്ത്രിയ ഗ്രന്ഥമാണെന്ന് ഞാന്‍ വാദിച്ചില്ലല്ലോ. ശാസ്ത്രത്തിന്റെ അടിസ്ഥാനം ഖുര്‍ആനുമല്ല. 1400 വര്‍ഷം മുന്‍പ്‌ എഴുതും വായനയും അറിയാത്ത പ്രവാചകന്‌ അവതരിച്ച ഈ ഗ്രന്ഥം, അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി മാത്രമാണ്‌ എന്റെ പോസ്റ്റ്‌. ഇനിയും കണ്ട്‌പിടിച്ചിട്ടില്ലാത്ത അനേകം പ്രപഞ്ച സമസ്യകളും ഈ ഗ്രന്ഥത്തിലുണ്ട്‌.

ഒരോ വിഷയവും വിശദമായി ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌, ക്ഷമയോടെ കാത്തിരിക്കുക.

ഗ്രഹങ്ങളെക്കുറിച്ച്‌ ഇത്ര വിശദമായി എഴുതിയത്‌, മനുഷ്യന്‍ മാത്രമല്ല അല്ലാഹുവിന്റെ സൃഷ്ടി, മനുഷ്യനെ പോലെ തന്നെ വിവേകമുള്ള, വിചാരമുള്ള ജിന്ന്‌ എന്ന ഒരു വര്‍ഗ്ഗമുണ്ടെന്ന് നാളെ ശാസ്ത്രം കണ്ടെത്തിയെക്കാം. പക്ഷെ അത്‌ 1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ഈ ഗ്രന്ഥത്തിലുണ്ട്‌ എന്നും ജിന്നും മലക്കും മനുഷ്യനും ഈ പ്രപഞ്ചത്തിലുണ്ട്‌ എന്നും ഒരു മുസ്ലിം വിശ്വസിക്കുന്നു.

ശാസ്ത്രജ്ഞന്മാരൊക്കെ ദൈവത്തെ അംഗീകരിക്കുന്നു, റോബി.

മനുഷ്യന്റെ അറിവിനപ്പുറത്ത്‌ എത്രയോ കാര്യങ്ങളുണ്ട്‌ റോബി.

ഡാര്‍വിന്‍ സിദ്ധാന്തം അനുസരിച്ച്‌, കണ്ണടച്ച്‌ ജീവിക്കുന്നവരെ, കുരങ്ങനില്‍ നിന്നാണ്‌ മനുഷ്യന്‍ ഉണ്ടായതെങ്കില്‍, മനുഷ്യനില്‍ നിന്ന് എന്ത്‌കൊണ്ട്‌ ഇത്‌ വരെ ഒരു പുതിയ ജീവി (കൂടുതല്‍ കരുത്തും, അറിവും കഴിവുമുള്ള ഒരു ജീവി) ഉണ്ടായിട്ടില്ല. അല്ല, കുരങ്ങന്‌ മാത്രമാണോ പരിണാമ സിദ്ധാന്തം. മറ്റുള്ള ജീവികള്‍ക്ക്‌ പരിണാമ സിദ്ധാന്തം ബാധകമല്ലെ. അങ്ങനെയോന്ന് ഇത്‌ വരെ നാം കേട്ടില്ലല്ലോ.

സംശയങ്ങള്‍ തീര്‍ച്ചയായും, അതിന്റെ ഉദ്ദേശശുദ്ധിയെ നോക്കാതെ തന്നെ, ഞാന്‍ സ്വികരിക്കുന്നു. അത്‌ എന്നെ തളര്‍ത്തില്ല, മറിച്ച്‌ വളര്‍ത്തും എന്ന ഉത്തമബോദ്യമുണ്ട്‌.

സൂര്യനും ചന്ദ്രനും സമുദ്രവും പര്‍വതങ്ങളും, എന്തിന്‌ മനുഷ്യന്റെ ഭ്രൂണത്തിന്റെ ഉറവിടം പോലും, വ്യക്തമായി പറഞ്ഞ ഖുര്‍ആന്‍ സുക്തങ്ങളുടെ വിശദീകരണങ്ങള്‍ ഞാന്‍ പോസ്റ്റുന്നുണ്ട്‌. കാത്തിരിക്കുക. (ഇന്‍സ അല്ലാ).

മത്തായി said...

വല്ലതെറ്റും വന്ന് പോയിട്ടുണ്ടെങ്കില്‍ അത്‌ എന്റെ മാത്രം തെറ്റാണ്‌. അതുനുത്തരവാദി ഞാന്‍ മാത്രമാണ്‌.

ശ്രീ അബ്ദുള്‍ അലി, താങ്കള്‍ അതിഭയങ്കര തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നതു. പശിവിനെക്കൊണ്ടു തെങ്ങില്‍ക്കെട്ടിയിട്ടു ഉപന്യിസിച്ച വിരുതനേക്കാള്‍ വിരുതന്‍.

തീര്‍ച്ചയായും സമീപ വാനത്തെ നാം നക്ഷത്രാലാങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു. ഈവാചകത്തില്‍ നിന്നും എങ്ങനെയാണു നിങ്ങള്‍ സൌരയൂഥം വാറ്റിയെടുക്കുന്നത്?!!, ദയവായി വിശദീകരിക്കൂ. ഇതു വായിക്കുന്നവരെ പരിഗണിക്കുന്നുണ്ടെങ്കില്‍ തലക്കെട്ടിനോട് നീതിപുലര്‍ത്തുക. മതം മനുഷ്യനെ എത്രത്തോളം മന്ദബുദ്ധിയാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് താങ്കളുടെ പോസ്റ്റുകള്‍. ആകാശത്തെ അലങ്കരിക്കാനുള്ള തോരണമൊന്നുമല്ല നക്ഷത്രങ്ങള്‍. ഒരു ചെറുകിട നക്ഷത്രമായ സൂര്യന്‍ ഭൂമിയുടെ ദശലക്ഷം മടങ്ങു വലുതാണ്. പ്രപഞ്ചത്തിന്റെ മൊത്തം വ്യാപ്തം നോക്കിയാല്‍ ഭുമി ഒരു പൊടിയോളമേ ഉള്ളൂ. ഇത്രേം വലിയ തോരണം താങ്ങാനുള്ള ശേഷിയതിനില്ല. സൌരയൂഥത്തെപറ്റിയും നക്ഷത്ര സമൂഹങ്ങളെ പറ്റിയും ഖുറാനു വളരെ മുമ്പെ സുബോധമുള്ള മനുഷ്യനറിയാമായിരുന്നു. ഇതൊന്നും കേട്ടുകേള്‍വിപോലുമില്ലാത്ത പ്രവാചന്‍മാര്‍ പിന്നെയും വിഡ്ഡിത്തരങ്ങള്‍ തട്ടിവിട്ടു കൊണ്ടിരുന്നു. ആ അര്‍ത്ഥത്തില്‍ നബി നമ്മെ കൊണ്ടുപോകുന്നതു 2500 വര്‍ഷം പിന്നിലേക്കാണ്, 1400 അല്ല.

അമ്പമ്പോ എന്തോരം നച്ചത്രങ്ങള്‍!! എന്നു ലോകത്തെല്ലായിടത്തും ജനം അന്തംവിട്ടിട്ടുണ്ട്. പുതുതായി കണ്ടെത്തുന്ന ഓരോ നക്ഷത്രവും അവരുടെ കണക്കില്‍ വരവു വെക്കണോ?

സൂര്യനും ചന്ദ്രനും സമുദ്രവും പര്‍വതങ്ങളും, എന്തിന്‌ മനുഷ്യന്റെ ഭ്രൂണത്തിന്റെ ഉറവിടം പോലും, വ്യക്തമായി വിശദീകരിക്കുന്നതു കാത്തിരിക്കുന്നു. പകല്‍ സൂര്യനും രാത്രി ചന്ദ്രനും എന്നു പറയുന്ന ഖുറാന്‍ വാചകം ഉദ്ദരിച്ചിട്ട്, സൂര്യന്റെ ഘടന തൊട്ട് നീല്‍ ആംസ്ട്രോങ് വരെ കസര്‍ത്തരുത്. ഉസ്കൂളില്‍ പഠിക്കുന്ന കുട്ടികളൊക്കെ ബ്ലോഗുന്നുണ്ട്, അവര്‍ ‍ചിരിക്കും.

ഓരോ പോസ്റ്റിനു ശേഷവും താങ്കള്‍ പരിചയപ്പെടുത്തുന്ന സര്‍വ്വശക്തന്‍ കൂടുതല്‍ ദുര്‍ബലന്‍ ആവുന്നു.

Unknown said...

ഇവിടെ എന്താ അനോണികളുടെ സമ്മേളനം എന്ന് നോക്കാന്‍ വന്നതാ. ഹ ഹ ഹ.. മത്തായി പൊളിച്ചടുക്കിയല്ലൊ അബ്ദുല്‍ അലീ. ഉത്തരം അര്‍ഹിക്കുന്നുണ്ട് അ ചോദ്യങ്ങള്‍. എന്തായാലും പോസ്റ്റും കമന്റുമൊക്കെ വായിച്ച് ഞാന്‍ ആര്‍ത്ത് ചിരിച്ചു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അബ്ദുള്‍അലീ, ദില്‍ബന്‍ കളിയാക്കിയാതുപോലെ പൊളിച്ചടുക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ കോടാലിക്കൈയ്യാകാതെ സൂക്ഷിക്കുക!
:)

Roby said...

മത്തായി കസറി...

പിന്നെ പ്രവാചകാ,
ഡാര്‍വിന്‍ സിദ്ധാന്തം മനുഷ്യനു മാത്രമല്ല ബാധകം..എല്ലാ ജീവികള്‍ക്കുമുണ്ട്‌..അതൊന്നും താങ്കള്‍(നാം അല്ല) കേട്ടിട്ടില്ലെങ്കില്‍ ഡാര്‍വിനെയൊന്നും വിമര്‍ശിക്കാതിരിക്കുക.

പിന്നെ മനുഷ്യന്‍ പരിണമിക്കുന്നുണ്ട്‌...ഇന്നത്തെ ഹോമോസാപീനു മുന്‍പ്‌ നിയാണ്ടര്‍ത്താല്‍ തുടങ്ങി മറ്റു മനുഷ്യജാതികളുണ്ടായിരുന്നു. അതൊക്കെ പരിണാമത്തിന്റെ ഓരോ ഘട്ടത്തില്‍..പരിണാമം ഒരു രാത്രി കൊണ്ട്‌ നടക്കുന്ന സംഭവമല്ല.

താങ്കളുടെ പ്രവാചകന്റെ അടുത്ത ശാസ്ത്ര സത്യങ്ങള്‍ പോരട്ടെ..

അബ്ദുല്‍ അലി said...

മത്തായി,

ഇതിന്‌ മുന്‍പുള്ള പോസ്റ്റുകളും വായിക്കുക. അതില്‍ വ്യക്തമായി നിങ്ങള്‍ക്കുള്ള ഉത്തരമുണ്ട്‌. ഇനിയും വാനലോകത്തെക്കുറിച്ച്‌, സൂര്യനെയും ചന്ദ്രനെയും ഭൂമിയെയുംക്കുറിച്ച്‌ വിശദമായ പോസ്റ്റ്‌ ചെയ്യുന്നുണ്ട്‌. നക്ഷത്രങ്ങളെ ആദ്യമായി മനുഷ്യന്‌ കാണിച്ച്‌ കൊടുത്തത്‌ ഖുര്‍ആനാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മത്തായി. ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച്‌, അധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ വിശദീകരിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌.

വാദിക്കുവാന്‍ വേണ്ടി മാത്രം ഓടിവരുന്നതിന്‌മുന്‍പ്‌ എന്റെ പഴയ പോസ്റ്റുകളും വായിക്കുവാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

മത്തായിക്ക്‌ വേണ്ട ആധുനിക ശാസ്ത്രത്തിന്റെ കണ്ട്പിടുത്തങ്ങളുടെ വിശദമായ വിവരണം ഖുര്‍ആനില്‍ നിന്നും കിട്ടില്ല.

റോബി, ഡാര്‍വിന്റെ പുതിയ പരിണാമ സൃഷ്ടികള്‍ വിശദീകരിക്കുമെന്ന് കരുതുന്നു.

Unknown said...

രണ്ടാം റൌണ്ട് ഒന്ന് കയറിയതാണ് അബ്ദുല്‍ അലീ. തര്‍ക്കിക്കാന്‍ മാത്രമായി വന്നതാണ് എന്ന് കരുതരുത് പക്ഷെ

റോബി, ഡാര്‍വിന്റെ പുതിയ പരിണാമ സൃഷ്ടികള്‍ വിശദീകരിക്കുമെന്ന് കരുതുന്നു.

താങ്കള്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? ഡാര്‍വിന്‍ പുതിയതായി പരിണാമങ്ങള്‍ സൃഷ്ടിക്കുന്നു എന്നോ? എനിക്ക് മനസ്സിലായില്ല. ഇത് പോലെയുള്ള ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന രീതിയാണ് താങ്കളുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും പലരുടേയും കണ്ണില്‍ പരിഹാസ്യമാക്കുന്നതും.

Melethil said...

ലോകത്തില്‍ ഒരു മത ഗ്രന്‍ഥത്തിനും ശാസ്ത്രസത്യങ്ങളെ വിശദീകരിക്കാനാവില്ല. 1400 വര്‍ഷങ്ങള്ക്കു മുന്‍പുള്ളവരെ പോലെയാണൊ, പോട്ടെ, 5 വര്ഷം മുന്‍പുള്ളവരെ പോലെയാണൊ ഇപ്പൊഴത്തെ ആളുകള്‍ ചിന്തിക്കുന്നത്? അതാണു ഏറ്റവും വലിയ പരിണാമം ! മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങുന്നു, അവനു ആവശ്യങ്ങളുണ്ടാവുന്നു, അവന്‍ പുതിയ ടൂളുകള്‍ ഉണ്ടാക്കുന്നു, അവന്‍ പിന്നെയും അവയെ നവീകരിക്കുന്നു, പിന്നെ അതവന്‍ എഴുതി വക്കുന്നു ക്രോഡീകരിക്കുന്നു. അതിനെക്കുറിച്ചാണു്‌ സയന്‍സ് പറയുന്നത്. ചിന്തിക്കുമ്തോറും മനുഷ്യന്റെ ക്രിയേറ്റിവിറ്റി കൂടുന്നു, കാര്യക്ഷമത കൂടുന്നു. അപ്പോള്‍ ഇതു മാതിരിയുള്ള എല്ലാ വിഡ്ഡിത്തങ്ങളെയും അവന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു. അതാണു ഇസ്ലാമിലും നടക്കുക. അതു നടക്കാതിരിക്കാന്‍ അലിയെപ്പൊലുള്ളവര്‍ ശ്രമിക്കുന്നു. അത്രമാത്രം. മനുഷ്യനില്‍ നിന്നു പുതിയ ജീവി ഉണ്ടായില്ല പോലും ! വായന എന്നുള്ള ഒരു ഏര്‍പ്പാടുണ്ട് നാട്ടില്‍ , ഒന്നു ശ്രമിക്കണം അലി, എന്നിട്ടാവാം ഇത്തരം പ്രസ്താവനകള്‍ . പിന്നെ അറിവിലേക്കായി ഒരു കാര്യം കൂടി ലോകത്തില്‍ കൂടുതല്‍പ്പേര്‍ അവിശ്വാസികളായിക്കൊണ്ടിരിക്കുകയാണു, എല്ലയിടത്തും , റിച്ചാര്‍ഡ് ഡോക്കിന്സിന്ടെ "ഗോഡ് ഡെല്യുഷന്‍ " ഒന്നു വായിക്കണം , സമയമുള്ളപ്പോള്‍. ഞാനതു വായിക്കുനതിനു മുന്പേ തന്നെ ഒരു 90% ശതമാനം അവിശ്വാസി ആയിരുന്നെന്നുമാത്രം വായിച്ചതോടെ ബാക്കിയും കഴിഞ്ഞു

അബ്ദുല്‍ അലി said...

ദില്‍ബൂ,
ജീവികളില്‍ പരിണാമം നടന്ന്കൊണ്ടിരിക്കുന്നു എന്ന റോബിയുടെ വാദത്തെ എതിര്‍ക്കുക മാത്രമാണ്‌ ഞാന്‍.

150 വര്‍ഷം പഴക്കമുള്ള ചള്‍സ്‌ ഡാര്‍വിന്‍ സിദ്ധാന്തം പൊള്ളയാണെന്ന് ഞാന്‍ ഉദാഹരണ സഹിതം തെളിയിക്കാം.

50 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ജീവികളുടെ ഫോസില്‍ അവ ഇന്നുള്ളത്തില്‍ നിന്നും ഒട്ടും വിത്യസ്ഥമല്ലെന്ന് കാണിക്കുന്നത്‌ പരിണാമത്തെയാണോ?

അത്‌ നമ്മുക്ക്‌ മറ്റോരു പോസ്റ്റില്‍ ആവാം.

അബ്ദുല്‍ അലി said...

മേലേത്തില്‍,
ചിന്തപരമായി ഒരോ സെക്കന്റിലും ആളുകള്‍ മാറികൊണ്ടിരിക്കുന്നു. അതിനെ പരിണാമമെന്ന് വിളിക്കാമെങ്കില്‍, നമ്മുടെ പിതാക്കളെ നാം മനുഷ്യന്റെ ഏത്‌ ഗണത്തില്‍പ്പെടുത്തും. (ചോദ്യം വിഷമിപ്പിചെങ്കില്‍ മാപ്പ്‌).

ദൗക്കിന്‍സിന്റെ പുസ്തകത്തെക്കാള്‍ പവര്‍ഫുള്ളായ പലതും ഇന്ന് കിട്ടാനുണ്ട്‌. പക്ഷെ അല്‍പ്പായുസായ അതൊക്കെ എന്റെ ഇശ്വര വിശ്വാസം കൂട്ടാനെ ഉപകരിക്കുന്നുള്ളു.

ബോയിഗ്‌ 747 തിയറി, ശാസ്ത്രജ്ഞന്മാര്‍ തന്നെ എഴുതിതള്ളിയത്‌ കണ്ടില്ലെ.

പിന്നെ വിശ്വസത്തിന്റെ പ്രശ്നം, അത്‌ നിങ്ങളുടെ സ്വകാര്യമല്ലെ.

Unknown said...

150 വര്‍ഷം പഴക്കമുള്ള ചള്‍സ്‌ ഡാര്‍വിന്‍ സിദ്ധാന്തം പൊള്ളയാണെന്ന് ഞാന്‍ ഉദാഹരണ സഹിതം തെളിയിക്കാം.

വിശദീകരണത്തിന് നന്ദി മാഷേ. പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.

മത്തായി said...

അബ്ദുള്‍ അലീ, പൊളിച്ചടുക്കലോ വാദിച്ചുജയിക്കലോ അല്ല എന്റെ പണി. ഒരു ലോജിക്കുമില്ലാതെ തട്ടിവിടുന്നതു കണ്ടപ്പോള്‍ പ്രതികരിച്ചതാണ്. ഒന്നുകില്‍ താങ്കള്‍ എല്ലാവരെയും വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ താങ്കളുടെ ചിന്താശേഷി മിക്കവാറും നശിച്ചിരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുക അബദ്ദധാരണകള്‍ തിരുത്തുക ഇതൊക്കെയാണു ശാസ്ത്രത്തിന്റെ രീതി.

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - 3 - ഗ്രഹങ്ങള്‍ എന്ന ഒരുപോസ്റ്റിട്ടിട്ട് നിങ്ങള്‍ "തീര്‍ച്ചയായും സമീപ വാനത്തെ നാം നക്ഷത്രാലാങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു." എന്ന വാചകം ഉദ്ദരിച്ച് 10 വരി എഴുതി. പിന്നീട് ഒരു വലിയ പേജ് നിറയെ ഗ്രഹങ്ങളെപ്പറ്റി എഴുതിയിരിക്കുന്നു (അത്രയും ശാ‍സ്ത്ര സത്യങ്ങള്‍ താങ്കള്‍ക്കു മനസിലായല്ലോ!)
ആദ്യത്തെ പാരഗ്രാഫ് കളഞ്ഞാല്‍ അത് ഗ്രഹങ്ങല്‍ എന്ന തലക്കെട്ടോടെ ഏതെങ്കിലും ശാസ്ത്ര-ബ്ലോഗിലിടാം, നല്ലത്! ആദ്യത്തെ പാരഗ്രാഫ് മാത്രമെടുത്താല്‍ ശൂ‍ൂ‍ൂ‍ൂ. തമ്മില്‍ ഒന്നു ബന്ധിപ്പിക്കൂ. ഞാനും ബുഷും എന്നു തലക്കെട്ട് കെട്ടീട്ട്, എന്നെപ്പറ്റി 2 പാര ബുഷിനെപ്പറ്റി 3 പാര എന്നരീതി മതിയോ?

ഇവിടെയാണ് ഞാന്‍ ചോദിച്ചതു എന്താണ് ഗ്രഹങ്ങളെപ്പറ്റിയുള്ള ഖുറാന്റെ ശാസ്ത്രസൂചനകള്‍ ? 2500 വര്‍ഷം മുന്‍പ് തന്നെ ഗ്രഹങ്ങളെപ്പറ്റി മനുഷ്യനറിയാമായിരുന്നു, ഇപ്പോളും അന്വേഷണം തുടരുന്നു. എല്ലാ വിജ്ഞാനത്തിന്റെയും ഉറവിടം എന്നുതാങ്കള്‍ കരുതുന്ന പുസ്തകം ഇതിനെപറ്റീ എന്തു പറയുന്നു? ഇനി കണ്ടുപിടിക്കാനിരിക്കുന്ന ഗ്രഹങ്ങളും അതില്‍ ഉണ്ടോ?

ഇതു ചോദിച്ചപ്പോള്‍ താങ്കള്‍ നല്‍കിയതു ഒരു വികൃതമായ മറുപടിയാണ്, ഇതിന്‌ മുന്‍പുള്ള പോസ്റ്റുകളും വായിക്കുക. അതില്‍ വ്യക്തമായി നിങ്ങള്‍ക്കുള്ള ഉത്തരമുണ്ട്‌. (പിന്നെ ഈ പോസ്റ്റിന്റെ ഉദ്ദേശം?) മുന്‍ പോസ്റ്റുകള്‍ നോക്കി, കണ്ടില്ല കണ്ടില്ല ഗ്രഹങ്ങളെ കണ്ടില്ല... (എവിടെയാണെന്നു വ്യക്തമാക്കാമോ?)
അപ്പൊ വീണ്ടും ചോദിക്കട്ടെ എന്താണ് ഗ്രഹങ്ങളെപ്പറ്റിയുള്ള ഖുറാന്റെ ശാസ്ത്രസൂചനകള്‍?

മത്തായിക്ക്‌ വേണ്ട ആധുനിക ശാസ്ത്രത്തിന്റെ കണ്ട്പിടുത്തങ്ങളുടെ വിശദമായ വിവരണം ഖുര്‍ആനില്‍ നിന്നും കിട്ടില്ല. അതൊരുവാര്‍ത്തയേ അല്ല! ശാസ്ത്രത്തിന്റെ നിര്‍വചനം അനുസരിച്ച് ഖുറാന്‍ അതിന്റെ ഏഴയലത്തു വരുന്നില്ല.
പിന്നെ വേറെ ഏതെങ്കിലും മത്തായിക്കു വേണ്ട വിവരങ്ങള്‍ ഖുറാനില്‍ നിന്നും കിട്ടുമോ ? (കോട്ടയത്ത് ഒരുപാടു മത്തായിമാരുണ്ടല്ലോ!)

വായനക്കാരോടോ സ്വന്തം പോസ്റ്റിന്റെ തലക്കെട്ടിനോടോ കടുകുമണിയോളം നീതി പുലര്‍ത്തണമെന്നുണ്ടെങ്കില്‍ എന്റെ ഒരേ ഒരു ചോദ്യത്തിനുത്തരം തരിക. എന്നിട്ടു പോരേ സൂര്യന്‍ ..പരിണാമ സിദ്ധാന്തം എല്ലാം.
ഒന്നുകൂടി, ശാസ്ത്രത്തെ ഒക്കെ മനസിലാക്കാനുള്ള ചിന്താശേഷി തിരികെ നേടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പരലോകത്തു കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങള്‍ സ്വപ്നം കണ്ടു വിഡ്ഡിയായി ഇഹലോകത്തില്‍ ജീവിക്കുക.

മായാവി.. said...

അയ്യോ ഞാനുമുണ്ടെ, അലല്‍ അബ്ദുല്‍ അലിഭായി..താങ്കളുറ്റെ വിശ്വാസമനുസരിച്ച് അറബി ഭാഷയില്‍ അബ്ദുല്‍ അലി എന്നാല്‍ അലിയുടെ അടിമ എന്നല്ലെ..അങ്ങനത്തെ പേര്‍ ഞമ്മകിടാന്‍ പറ്റ്വൊ. അലിന്ന് വെച ഒരു മനുസനല്ലെ. പിന്നെ മത്തായി ചോദിച്ചത് പോലെ തന്നെ ഞാനും ചോദിച്ചിരുന്നു...നിങ്ങളി തോരണം തൂക്കിയതെഴുതി, ഖുറാനിലെവിടെയാ ബുധനും ശുക്രനുമ്? രണ്ട് വയസ് പ്രായമുള്ള കുട്ടി ആകാശത്ത് നോക്കി അതാ അമ്പിളിമാമന്, അല്ലെങ്കില്‍ നച്ചത്രം എന്ന് പറയാറില്ലെ അതിലപ്പുറം എന്താണ്‍ ഖുരാനില്‍ സൌരയൂഥത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്..? പ്ളീസ് റ്റെല്‍ റ്റു അസ്...
ഓ....സ്വര്ഗത്തിലെ ഭാഷയില്‍ ചോദിക്കാം കല്ലമ്നി അഫ്‌വന്.

Melethil said...

അലി, വിശ്വാസം സ്വകാര്യമാണെന്ന് സമ്മതിച്ചല്ലൊ, അതു മതി, പക്ഷെ അപ്പൊള്‍ ഒരു ചോദ്യം , പിന്നെന്തിനു ഈ ബ്ലോഗ്? നിങ്ങളുടെ വിശ്വാസത്തെക്കുരിച്ചു ഞാന്‍ എന്തിനറിയണം ? നിങ്ങളുടെ ഈ ബ്ലോഗ് ആര്ക്കുവേണ്ടി?
ചിന്ത, പരിണാമം എന്ന വാക്കുകളെ ലിറ്ററല്‍ സെന്‍സില്‍ എടുക്കരുത്. ശരിക്കു വായിക്കു ആദ്യം , എന്നിട്ടെഴുതൂ. പിതാക്കന്മാരുടെ കാര്യം നിങ്ങള്‍ പറഞ്ഞത് എനിക്കു മനസ്സിലായതുമില്ല...

എന്താണു ബോയിഗ്‌ 747 തിയറി? ഞാന്‍ ആദ്യം കേള്‍ക്കുകയാണു്‌ നിങ്ങള്‍ ബിഗ് ബാങ് -നെ ക്കുറിച്ചാണൊ പറയുന്നതു?

പിന്നെ ഡോക്കിന്സ് നിങ്ങളുടെ സാധാരണ ബുദ്ധിജീവിയല്ല , വായിക്കാതെ എങ്ങനെയാണു സുഹ്ര്ത്തെ നിങ്ങല്‍ അഭിപ്രായം പറയുന്നത് ? ഇതാണു കുഴപ്പം ! ഏതു പുസ്തകമാണു ഹേ അല്പായുസ്സായുള്ളത് ? ഇതു പമ്മന്‍ടെ നോവലല്ല, ഇതു സീരിയസ്സായ വായനക്കുള്ളതാണു്‌

അബ്ദുല്‍ അലി said...

മത്തായി, ഞാന്‍ വീണ്ടും വിനീതനായി അഭ്യര്‍ഥിക്കുന്നു, ദയവായി, ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ - 2 - ആകാശം എന്ന എന്റെ പോസ്റ്റ്‌ വായിക്കുക.

ആവര്‍ത്തന വിരസത ഒഴിവാക്കുവാന്‍ ഞാന്‍ ഖുര്‍ആന്‍ സുക്തങ്ങള്‍ എഴുതിയില്ല എന്നത്‌ തെറ്റാണെങ്കില്‍ അത്‌ ഞാന്‍ അംഗീകരിക്കുന്നു.

ഖുര്‍ആന്‍ സുക്തം 42-29. "ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍."

16-49. "ആകാശങ്ങളിലും ഭൂമിയിലുമുള്ള ജീവികളൊക്കെയും അല്ലാഹുവിന്റെ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിക്കുന്നു; (അപ്രകാരം) മലക്കുകളും. അവര്‍ അഹങ്കാരം നടിക്കുന്നുമില്ല."

ഇത്‌ ഞാന്‍ പച്ചയായിട്ട്‌ പറഞ്ഞാല്‍ "സ്വര്‍ഗ്ഗം സ്വപ്നം കാണുന്ന വിഡ്ഡിയായി" എന്നെ നിങ്ങള്‍ ഇതിന്‌ മുന്‍പ്‌ തന്നെ എഴുതി തള്ളിയിരിക്കും.

ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ മാത്രമല്ല ജീവിക്കുന്നതെന്ന്‌ എന്നെങ്കിലും ശാസ്ത്രം തെളിയിക്കുന്നവരെ ഞാന്‍ നിങ്ങളുടെ "ആ" ഗണത്തില്‍ പെടും.

സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളാണെന്നാണ്‌ ശാസ്ത്രം പറയുന്നത്‌. ഓരോന്നും ഞാന്‍ വിശദമായി പറയാം.

മയവി,
സ്വര്‍ഗത്തിന്റെ ഭാഷയില്‍ അബ്ദുല്‍ എന്നാല്‍ അടിമ എന്ന്‌ തന്നെയാണ്‌ അര്‍ഥം, അലി എന്നത്‌ അല്ലാഹുവിന്റെ പേരാണ്‌. അല്ലാഹുവിന്റെ അടിമ.
അഫ്‌വന്‍ എന്ന്‌ പറഞ്ഞത്‌ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഹയക്കള്ള.

മേലേത്തില്‍,
എന്റെ ബ്ലോഗ്‌, ഖുര്‍ആന്‍ നബിയുടെ സൃഷ്ടിയാണെന്ന്‌ പറഞ്ഞ്‌ വിശ്വാസികളെ വഴിതെറ്റിക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌.

"ലോകത്തില്‍ ഒരു മത ഗ്രന്‍ഥത്തിനും ശാസ്ത്രസത്യങ്ങളെ വിശദീകരിക്കാനാവില്ല. 1400 വര്‍ഷങ്ങള്ക്കു മുന്‍പുള്ളവരെ പോലെയാണൊ, പോട്ടെ, 5 വര്ഷം മുന്‍പുള്ളവരെ പോലെയാണൊ ഇപ്പൊഴത്തെ ആളുകള്‍ ചിന്തിക്കുന്നത്? അതാണു ഏറ്റവും വലിയ പരിണാമം !"
ഇത്‌ നിങ്ങള്‍ എഴുതിയതാണോ, ഇതിന്‌ മറ്റൊരു അര്‍ഥമുണ്ടോ?.

റിച്ചാര്‍ഡ് ഡോക്കിന്സിന്ടെ "ഗോഡ് ഡെല്യുഷന്‍ " ഒന്നു വായിക്കണം , സമയമുള്ളപ്പോള്‍.

ദി ഗോഡ്‌ ഡെല്യുഷ്യന്‍, അധ്യായം 4. ദൈവമില്ലെന്ന് സമര്‍ഥിക്കുന്നതിന്‌ ഉപയോഗിച്ച തിയറിയുടെ പേര്‌ - Ultimate Boeing 747 Gambit.

ദൈവമില്ലെന്ന് സമര്‍ഥിക്കുവാന്‍ ഒരുപാട്‌ പുസ്തകങ്ങള്‍ ഉണ്ടല്ലോ. അത്‌ മുഴുവന്‍ ആയുസ്സില്ലാതെ മരിക്കുന്നു. സിരിയസ്സായി വായിച്ചോളൂ, ഇടക്ക്‌ ആ തിയറികള്‍ എട്ട്‌ മടക്കാക്കി പെട്ടിയില്‍വെച്ച വിവരം കൂടി അറിയുക.
(ചില സത്യങ്ങള്‍ അങ്ങിനെയാണ്‌. കേള്‍ക്കാന്‍ ഒരു സുഖവുമുണ്ടാവില്ല)

Melethil said...

ali,

That was indeed a mistake (boeing 747), i also remembered it after posting the comment, sorry, i posted that in a hurry, thanks for pointining out the mistake!
i will post my reply to your questions/arguements soon...

മത്തായി said...

പ്രിയ അബ്ദുള്‍ അലീ, താങ്കള്‍ പറയുന്നതനുസരിച്ച് ഞാന്‍ വീണ്ടും വീണ്ടും പഴയ പോസ്റ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. എന്തെങ്കിലും പുതുതായി ചേര്‍ക്കുന്നുണ്ടെങ്കില്‍ അറിയിക്കുക. ഖുറാനിലെ ഗ്രഹങ്ങള്‍ എനിക്കു പിടിതരുന്നില്ല, അവിശ്വാസി ആയതു കൊണ്ടാണോ?

നിങ്ങളെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ ദുഷ്കരം, അതല്ല ആകാശം സൃഷ്ടിക്കുന്നതോ?അതിനെ അല്ലാഹു നിര്‍മിച്ചിട്ടുണ്ടല്ലോ. അതിന്റെ മേല്‍പുര നന്നായി ഉയര്‍ത്തി, സംതുലിതമായി സ്ഥാപിച്ചിരിക്കുന്നു.
ആകാശത്തില്‍ നാം സുഭദ്രമായ കോട്ടകള്‍ നിര്‍മിച്ചു. അതിനെ കാഴ്ചക്കാര്‍ക്കായി താരകങ്ങളാല്‍ അലങ്കരിച്ചു.

എപ്പോഴെങ്കിലും അവര്‍ തങ്ങളുടെ മീതെയുള്ള ആകാശത്തേക്ക്‌ നോക്കിയിട്ടില്ലേ? നാമത്‌ ഏത്‌ വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നുവെന്ന്‌. അതില്‍ എവിടെയും ഒരു വിടവുമില്ല

പിന്നീട്‌ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു. എന്നിട്ട്‌ അതിനോടും ഭൂമിയോടും പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണത്തോടെയോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു


ഇതൊക്കെയാണോ ശാസ്ത്ര സൂചനകള്‍ ? കഷ്ടം തന്നെ സ്നേഹിതാ. താങ്കളുടെ ദൈവം മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിക്കാണും.
മത്തായി എത്ര മഹാന്‍ വെറും മണല്‍ത്തരിയില്‍ നിന്നും PentiumD ഉണ്ടാക്കിയവന്‍ എന്നൊരാള്‍ പറഞ്ഞാല്‍ താങ്കള്‍ വെള്ളംതൊടാതെ വിഴുങ്ങുമോ?

പിന്നെ മലഖും ജിന്നും വോഡ്കയും ഖുറാനില്‍ മാത്രമാണോ ഉള്ളതു? എല്ലാ മതവിശ്വാസങ്ങളിലുമതില്ലെ? അപ്പോ അന്യഗ്രഹ ജീവികളെ കണ്ടെത്തിയാല്‍ ഖുറാനു മുമ്പുള്ള വിശ്വാസങ്ങളല്ലെ ക്രെഡിറ്റെടുക്കേണ്ടത്? അവിടുത്തെ ജീ‍വികളുടെ കണക്കില്‍ നമ്മളൊക്കെ ജിന്നാണോ മലഖാണോ? അതോ വെറും മത്തായിമാരായിരിക്കുമോ?

സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളാണെന്നാണ്‌ ശാസ്ത്രം പറയുന്നത്‌. ഓരോന്നും ഞാന്‍ വിശദമായി പറയാം. പറയാത് ഉന്നൈ വിടമാട്ടേന്‍. സത്യം പാറ താങ്കള്‍ ഏതു സ്കൂളിലാ പഠിച്ചത്.

ദൈവം ഉണ്ടോ (ഉണ്ടു കാണും) എന്നതാണോ ഇവിടുത്തെ വിഷയം! ഈ മഹാപ്രപഞ്ചം ഉണ്ടാക്കിയ ദൈവം ഒരുപുസ്തകം എഴുതിയാല്‍ അതിനൊരു നിലവാരം കാണണ്ടെതല്ലെ? എല്ലാഭാഷയിലും അതിന്റെ ഒരു പ്രതിയെങ്കിലും ഇറക്കേണ്ടതല്ലേ? ഭൂമി ഉറപ്പിക്കുന്ന ആണിയാണു പര്‍വതം എന്നോക്കെ കാച്ചാമോ?
മുകളിലേക്കു നോക്കിപ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ടെലസ്കോപ് കൂടി ഉപയോഗിച്ചാല്‍ നന്നായിരിക്കുമെന്നു എന്നെ ഫിസിക്സ് പഠിപ്പിച്ച ഒരു നമ്പൂതിരി സാര്‍ പറഞ്ഞതോര്‍ക്കുന്നു. പ്രപഞ്ചത്തിന്റെ ആഴം അറിഞ്ഞാല്‍ ദൈവം ഒരു പുലിയാണെന്നു തോന്നുമത്രെ.

പിന്നെ Ultimate Boeing 747 Gambit: ശാസ്ത്രീയ ചിന്തയുടെ രീതി അനുസരിച്ചു ഏതെങ്കിലും ഗ്രന്ഥത്തെ കെട്ടിപ്പിടിച്ചു കിടക്കേണ്ട കാര്യമില്ല. നിന്റെ ബുദ്ധിക്കു തോന്നുന്നതു സ്വീകരിക്കുക അല്ലാത്തതു ചവറ്റുകൊട്ടയില്‍ തട്ടുക. ഗ്രന്ഥകര്‍ത്താവു അയാളുടെ അറിവു വെച്ചു കാച്ചുന്നു, അതു അപ്പിയിടുമ്പോളും തുറന്നു വെച്ചു പിറുപിറുക്കേണ്ട കാര്യമില്ല. മതവിശ്വാസങ്ങളിലെ പൊള്ളത്തരം തെളിയിക്കാന്‍ പ്രത്യേകിച്ചൊരു പുസ്തകമോ തിയറിയോ വേണ്ട, സ്വല്പം സുബോധം മതി. കുത്തും കോമയും മാറ്റാന്‍ പറ്റാത്തപുസ്തകമോ അന്ത്യശാസ്ത്രജ്ഞനോ അതിലില്ല.

ജിന്നിനെ കണ്ടു പിടിക്കുന്ന വരെ വിഡ്ഡിയായി തുടരാന്‍ തീരുമാനിച്ച സ്ഥിതിക്കെന്തു പറയാന്‍.

Mr. K# said...

പല ഗ്രഹങ്ങളുടെ താപനിലയും പൂജ്യത്തിനു താഴെയാണ്, അവയുടെ താപനിലക്കു മുന്‍പ് - (നെഗറ്റീവ്) ചിഹ്നം വേണം. മാത്രമല്ല, താപനിലയുടെ യൂണിറ്റും പറയണം. 153 ഡിഗ്രി എന്നു പറഞ്ഞാല്‍ അതു സെല്‍‌ഷ്യസോ ഫാരന്‌ഹീറ്റോ ആവാം.

അബ്ദുല്‍ അലി said...

നന്ദി മത്തായിച്ചാ,
ഒന്ന്, എന്റെ പോസ്റ്റ്‌ ശസ്ത്ര തത്ത്വം തന്നെയാണെന്ന് സമ്മതിച്ചതിന്‌. ഞാന്‍ അതില്‍ വെള്ളം ചേര്‍ത്തിട്ടിലെന്ന് സമ്മതിച്ചല്ലോ.

രണ്ട്‌, അന്യഗ്രഹ ജീവികളെ കണ്ടെത്തിയാല്‍, അന്ന്, വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ നിര്‍മ്മിതമല്ലെന്ന് പറയാമോ?. ജിന്നുകളിലും മത്തായിമാരും അലിമാരും ഉണ്ടെന്റെ മത്തായി. അവയുടെ സഞ്ചാര വേഗത ഞാന്‍ പറഞ്ഞാല്‍... വേണ്ട, ഞാന്‍ ഇപ്പോ തന്നെ വിഡ്ഡിയാണെന്നാണ്‌ മത്തായി പക്ഷം.

ഒരിക്കല്‍ കൂടി ഞാന്‍ അവര്‍ത്തിക്കുന്നു. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. തുറന്ന മനസ്സുള്ളവന്‌, സൃഷ്ടാവിനെക്കുറിച്ചറിയാന്‍, ചിന്തിക്കുന്നവന്‌ പ്രപഞ്ചത്തിലെ ദൃഷ്ടന്തങ്ങള്‍ വിവരിച്ചിരിക്കുന്നത്‌ മാത്രം ഞാന്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു എന്ന് മാത്രം.

ഡാര്‍വിന്‍ സിദ്ധാന്തം പൊള്ളയാണെന്ന്, ഡാര്‍വിന്റെ കാലം മുതലെ ശാസ്ത്രം തെളിയിച്ചിട്ടും, ഭൗതികവാദികള്‍, ഇപ്പോഴും അത്‌ കെട്ടിപിടിച്ച്‌ കിടന്നുറങ്ങുന്നത്‌ "സുബോധം" ഇല്ലാത്തത്ത്‌കൊണ്ടല്ലെ മത്തായി.

വ്യക്തിപരമായി ഒരുപദേശം, മത്തായി വികാരിയാവരുത്‌. വികരപരമായ സമീപനംകൊണ്ടാവ്വാം, നിങ്ങളുടെ സംശയങ്ങള്‍ക്ക്‌ ആരും മറുപടി തരാതിരുന്നത്‌.

അവിശ്വാസിയാവാന്‍ ഒരു 4 പേജുള്ള ലീഫ്‌ലെറ്റ്‌ മതി, വിശ്വാസിയാവാന്‍ ജീവിതം മുഴുവന്‍ വേണ്ടിവരും.

അബ്ദുല്‍ അലി said...

തെറ്റുകള്‍ ചൂണ്ടികാണിച്ചത്തിന്‌ നന്ദി. ദൈവം പ്രതിഫലം നല്‍ക്കുമാറാക്കട്ടെ.

Melethil said...

അലി,

"5 വര്ഷം മുന്‍പുള്ളവരെ പോലെയാണൊ ഇപ്പൊഴത്തെ ആളുകള്‍ ചിന്തിക്കുന്നത്? അതാണു ഏറ്റവും വലിയ പരിണാമം ! "

ഞന്‍ ഉദ്ദേശിച്ചത് മനുഷ്യന്റെ ചിന്താധാരയില്‍ വന്ന മാറ്റമാണ്. ദ് ചെയിന്ച്. അതാണു മനുഷ്യന്ടെ കാര്യത്തില്‍ വന്ന ഏറ്റവും വലിയ മാറ്റം എന്നാണു ഞാന്‍ പറഞ്ഞത് , ആ മാറ്റം മനുഷ്യനെ ആള്‍ട്ടെര്നേറ്റീവ്സ് -കളെ കുറിചു ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു,

"ബോയിഗ്‌ 747 തിയറി, ശാസ്ത്രജ്ഞന്മാര്‍ തന്നെ എഴുതിതള്ളിയത്‌ കണ്ടില്ലെ."

എവിടെ ? ഞാന്‍ കണ്ടില്ല, ലിങ്ക് തരു, വായിക്കട്ടെ! (കാര്യമായിത്തന്നെ), പിന്നെ ഡൊകിന്‍സ് അത് വേറെ രീതിയിലാണു പറഞ്ഞിരിക്കുന്നത്..

" ശാസ്ത്രീയ ചിന്തയുടെ രീതി അനുസരിച്ചു ഏതെങ്കിലും ഗ്രന്ഥത്തെ കെട്ടിപ്പിടിച്ചു കിടക്കേണ്ട കാര്യമില്ല. നിന്റെ ബുദ്ധിക്കു തോന്നുന്നതു സ്വീകരിക്കുക അല്ലാത്തതു ചവറ്റുകൊട്ടയില്‍ തട്ടുക. ഗ്രന്ഥകര്‍ത്താവു അയാളുടെ
"
മത്തായി, പറഞ്ഞതിനോടു യോജിക്കുന്നു, പ്രത്യേകിച്ചും , പുസ്തകങ്ങളെക്കുറിചു പറഞ്ഞ കാര്യം

അബ്ദുല്‍ അലി said...

മെലെതില്‍,
മനുഷ്യനിര്‍മ്മിതമായ പുസ്തകങ്ങളെക്കുറിച്ച്‌ മുന്‍കൂര്‍ ധാരണയുള്ള തങ്കളെപോലുള്ളവര്‍ പിന്നെ എങ്ങനെ പുസ്തകം വായിച്ച്‌ അവിശ്വാസിയാവുന്നു.

മനുഷ്യനിര്‍മ്മിതമായ എല്ലാ ഇസങ്ങളും, തത്ത്വങ്ങളും കാലഹരണപ്പെടുകയോ, പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്‌. മാറ്റങ്ങളില്ലാതെ നില്‍ക്കുന്ന ഒന്നിനെ സ്വികരിക്കണമെന്നില്ലാ, നിരാകരിക്കാത്തിരിക്കുവാനുള്ള വിവേകം കാണിക്കുക. ചുരുങ്ങിയ പക്ഷം അത്‌ മാറ്റി പറയുന്നത്‌വരെയെങ്കിലും. അതാണ്‌ ഞാന്‍ സമര്‍ഥിക്കുന്നതും നിങ്ങള്‍ അംഗീകരിക്കുകയും, പക്ഷെ അബദ്ധത്തില്‍ നിരാകരിക്കുകയും ചെയ്യുന്ന തത്ത്വം.

358 കി.മി. വിത്യസതില്‍ സ്ഥിതി ചെയ്യുന്ന മക്കക്കും മദീനക്കുമിടയില്‍ "മഹ്‌ദി ഇമ്മാം" 3 ദിവസം കൊണ്ട്‌ 7 പ്രവാശ്യം പോയിവരുമെന്ന് പറഞ്ഞത്‌, മാസങ്ങളോളം ഒട്ടകപുറത്തിരുന്ന് ഈ ദൂരം യാത്രചെയ്തിരുന്ന അന്നത്തെ അറബികളോടാണ്‌. 1400 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇത്‌ പറഞ്ഞ നബി നിങ്ങള്‍ക്ക്‌ ഇന്നും അസ്വീകര്യനായതിന്റെ കാരണം "അടച്ച്‌ വെച്ച ഹൃദയം" ഉള്ളത്‌കൊണ്ടാവാം. ചിന്തിക്കുക. ബുദ്ധിപണയം വെക്കാതെ.

(വള്ളി പുള്ളി വിത്യസമില്ലാതെ നില നില്‍ക്കുന്ന ഖുര്‍ആന്‍, ഓരോ വര്‍ഷവും മാറ്റിയെഴുതിയാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ വിശ്വാസം വരികയുള്ളു എങ്കില്‍, ക്ഷമിക്കണം, ഈ ഗ്രന്ഥം മാറ്റി എഴുതുന്ന ഒന്നല്ല.)

Melethil said...

സുഹ്ര്തെ,
പുസ്തകം വായിച്ചു അവിശ്വാസിയായ ആളല്ല ഞാന്‍ , കുറെയൊക്കെ ജീവിതാനുഭവങ്ങള്‍ എനിക്കുമുണ്ടു, എന്ടെ അനുഭവങളില്‍ നിന്നും ഞാന്‍ മനസ്സിലക്കിയ കാര്യം / സത്യം -ആണിതു, “അടച്ചു വച്ച ഹ്ര്ദയം “
കൊണ്ടു നിങ്ങള്‍ എന്താണു അര്‍ഥമാകുന്നത് ? ഞാന്‍ ഒരു സങ്കുചിതമനസ്കനാണെന്നൊ?

“358 കി.മി. വിത്യസതില് സ്ഥിതി ചെയ്യുന്ന മക്കക്കും മദീനക്കുമിടയില് "മഹ്‌ദി ഇമ്മാം" 3 ദിവസം കൊണ്ട് 7 പ്രവാശ്യം പോയിവരുമെന്ന് പറഞ്ഞത്, മാസങ്ങളോളം ഒട്ടകപുറത്തിരുന്ന് ഈ ദൂരം യാത്രചെയ്തിരുന്ന അന്നത്തെ അറബികളോടാണ് “

ഇതെന്ത് ? എനിക്കു മനസ്സിലായില്ല, ഇനി നിങ്ങള്‍ ബുള്ളറ്റ് ട്രൈന്-നെക്കുറിച്ചല്ല പറയുന്നതെന്നു വിചാരിക്കുന്നു
“(വള്ളി പുള്ളി വിത്യസമില്ലാതെ നില നില്‍ക്കുന്ന ഖുര്‍ആന്, ഓരോ വര്‍ഷവും മാറ്റിയെഴുതിയാല് മാത്രമേ നിങ്ങള്‍ക്ക് വിശ്വാസം വരികയുള്ളു എങ്കില്, ക്ഷമിക്കണം, ഈ ഗ്രന്ഥം മാറ്റി എഴുതുന്ന ഒന്നല്ല.)”

ഖുര്-ആന്‍ അല്ല ഒരു മതഗ്രന്‍ഥവും ഒറിജിനല്‍ അല്ല , എല്ലം മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്, അതാതു കാലങ്ങളിലെ പുരോഹിതന്മാരാല്‍ , അവരുടെ താല്പര്യസംരക്ഷണത്തിനായി. ഹിന്ദു മതത്തിലും , ക്രൈസ്തവ മതത്തിലും ഇതു നടന്നിട്ടുണ്ട്, ഖുര്-ആന്‍ ആണെങ്കില്‍ വാമൊഴിയായി വന്നതുമാണ്.

“മാറ്റമില്ലാതെ….”

അങ്ങനെയൊന്നുണ്ടൊ? മാറ്റം മാത്രമാണു മാറ്റമില്ലാത്തത് എന്നു കേട്ടിട്ടില്ലെ?

അനില്‍ശ്രീ... said...

358 കി.മി. വിത്യസതില്‍ സ്ഥിതി ചെയ്യുന്ന മക്കക്കും മദീനക്കുമിടയില്‍ "മഹ്‌ദി ഇമ്മാം" 3 ദിവസം കൊണ്ട്‌ 7 പ്രവാശ്യം പോയിവരുമെന്ന് പറഞ്ഞത്‌, മാസങ്ങളോളം ഒട്ടകപുറത്തിരുന്ന് ഈ ദൂരം യാത്രചെയ്തിരുന്ന അന്നത്തെ അറബികളോടാണ്‌.

ആരാ മഹ്ദി ഇമ്മാം..? അതെന്തിന് പറഞ്ഞതാണ്?.. വിമാനം കണ്ടു പിടിക്കും എന്നതിന്റെ സൂ‍ചന ആണോ?...

ഒ.ടോ...
ഈ ബ്ലോഗ് യു.എ.ഇ-യില്‍ പൂട്ടാ‍റാ‍യെന്ന് തോന്നുന്നു.

അനില്‍ശ്രീ... said...

അയ്യോ.. ഞാന്‍ ചോദിച്ച ചോദ്യം അതിനു മുമ്പേ ചോദിച്ചിരുന്നോ?... ഞാ‍ന്‍ കണ്ടില്ലായിരുന്നു കെട്ടോ.....

മത്തായി said...

നന്ദി മത്തായിച്ചാ,
ഒന്ന്, എന്റെ പോസ്റ്റ്‌ ശസ്ത്ര തത്ത്വം തന്നെയാണെന്ന് സമ്മതിച്ചതിന്‌. ഞാന്‍ അതില്‍ വെള്ളം ചേര്‍ത്തിട്ടിലെന്ന് സമ്മതിച്ചല്ലോ.

അമ്പമ്പോ ഭയങ്കരം! സമ്മതമൊക്കെ ചുമ്മാ എഴുതി മേടിക്കുവാണല്ലേ? ഇത്രേം എഴുതിയതെല്ലാം വെറുതെ ആയല്ലോ അലീ ഭായ്.

അന്യഗ്രഹ ജീവികളെ കണ്ടെത്തിയാല്‍, അന്ന്, വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ നിര്‍മ്മിതമല്ലെന്ന് പറയാമോ?.
പറയാം പറയാം. കൂടെ ഒരുപാടു ഹോളീവുഡ് സിനിമകളും ബാലമംഗള‍ത്തിലെ ഡിങ്കനും മനുഷ്യനിര്‍മിതമല്ലെന്നു സമ്മതിച്ചു തരണം. (എലിയായിരുന്ന ഡിങ്കനെ പുലിയാക്കിയതവരാണല്ലോ) ജിന്നിലും മത്തായിമാരുണ്ടല്ലെ, ബലേ ഭേഷ്! ഞാന്‍ സംശയ നിവാരണത്തിനായി താങ്കളെ സമീപിച്ചിരുന്നോ? ആടിനെ പട്ടിയാക്കുന്നതു കണ്ടു വന്നതാ. പിന്നെ ഇവിടെ പ്രകടിപ്പിച്ച വികാരം: അതു താങ്കളോടുള്ള സഹതാപവും, ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുന്നതിലുള്ള അഭിമാനവും മാത്രം.

അപ്പോ ഈ സ്വര്‍ഗം നരകം എന്നൊക്കെ പറയുന്നതു ഓരോ ഗ്രഹങ്ങളാണോ? ഏതേതെന്നു വ്യക്ത്മാക്കണം പ്ലീസ്. നമ്മുടെ ശാസ്ത്രജ്ഞന്‍ മാരൊക്കെ കഷ്ടപ്പെട്ട് ചൊവ്വയിലെത്തുമ്പോള്‍ ആള്‍ക്കാരെയൊക്കെ ചുമ്മാ ചട്ടിയിലിട്ടു ഫ്രൈ ചെയ്യുന്ന സ്ഥലമാണതെങ്കില്‍, എന്റെ പള്ളീ!

വിശ്വാസിയാവാന്‍ ജീവിതം മുഴുവന്‍ വേണ്ടിവരും. കിട്ടിയ ജന്മം മുഴുവന്‍ വിശ്വാസിയാകാന്‍ ഉപയോഗിക്കുക, കണ്ണട്ച്ചിരുട്ടാക്കുക, ശാസ്ത്രത്തെയും മനുഷ്യന്റെ കഴിവുകളെയും പുച്ഛിക്കുക, ശാസ്ത്രീയ നേട്ടങ്ങളുടെ ഫലം ഉളുപ്പില്ലാതെ ആവോളം അനുഭവിക്കുക, എല്ലാം ഞമ്മന്റെ കിതാബിലുണ്ട് എന്ന് ആശ്വസിക്കുക.

അനാദികാലത്തോളം കുത്തും കോമയും മറ്റാനാവാത്തതു എന്നു പറയുകയും, അതു പറഞതു അന്നത്തെ അറബികളോട് എന്നു പറഞ്ഞു തടി തപ്പുകയും ചെയ്യുക, മനോഹരം! (അതോ ഇനി കുത്തും കോമയുമെ അനാദികാലത്തേക്കുള്ളോ?)

മനുഷ്യനിര്‍മ്മിതമായ എല്ലാ ഇസങ്ങളും, തത്ത്വങ്ങളും കാലഹരണപ്പെടുകയോ, പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്‌. പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തതൊന്നുമില്ല സുഹൃത്തെ, പ്രപഞ്ചം തന്നെ വികസിച്ചുകൊണ്ടിരിക്കുന്നു. ഈ പരിവര്‍ത്തനം തന്നെയാണു മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പത്തു വര്‍ഷം മുന്‍പത്തെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും എങ്ങനെ ആയിരുന്നു? ശാസ്ത്രം അവിടെ കുത്തും കോമയുമുറപ്പിച്ച് നിന്നാല്‍ മതിയായിരുന്നോ? ന്യൂട്ടന്റെ ബലതന്ത്രത്തിനു വിശദീകരിക്കാനാവാത്ത കാര്യങ്ങളാണു
ഐന്‍സ്റ്റൈന്‍ പറഞ്ഞുതന്നതു. ആദ്യത്തേതിന്റെ കാലഹരണപ്പെടലല്ല നടന്നത്, ശാസ്ത്രത്തിന്റെ മണ്ഡലം വിശാലമാവുകയായിരുന്നു. മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടുപോകാന്‍ ന്യൂട്ടന്റെ തിയറി മതി, ലേസര്‍ വെളിച്ചം തരാന്‍ ഐന്‍സ്റ്റൈന്റെ സഹായം വേണം. ഇതിനിടെ തെറ്റായ ധാരണള്‍ വല്ലതുമുണ്ടെങ്കില്‍ അതു തിരുത്തിയാണു മുന്നോട്ട് ശാസ്ത്രം പോകുന്നതു.

പ്രകാശ വേഗത്തില്‍ ദൂരം അളക്കുന്ന മനുഷ്യനും ഒട്ടകവേഗം അടിസ്ഥാനമാക്കിയ ദൈവവും, എന്തൊരു ലോകം!

ഓ:ടോ ഗ്രഹങ്ങളെപ്പറ്റിയുള്ള ഖുറാന്റെ ശാസ്ത്രസൂചനകള്‍ ഇതുവരെ വന്നില്ല.

മായാവി.. said...

മത്തായി ച്വാദിച്ചത് പോലെ ഞാനും കുറെക്കാലമായി അബ്ദുല്‍ അലി ഭായിയോട് ച്വാദിക്കുന്നു. അലിഭായി എവിടെയാ ഗ്രങ്ങളെപ്പറ്റിയെഴുതിയിരിക്കുന്നത്, കുറെ തൊരണം തൂക്കി, ലൈറ്റ് തൂക്കി എന്നല്ലാതെ ഏതെങ്കിലും ഗ്രഹത്തെപ്പറ്റി എവിടെയും ഇല്ലല്ലോ. മറ്റെല്ലാം മാറ്റിവെക്കു പ്ളീസ് ഗ്രഹത്തെപറ്റി എഴുതിയതുകാട്ടൂ. ശാസ്ത്രജ്ഞന്മാരെ ഉദ്ധരിച്ചാണ്‍ അലിഭായി എഴുതിയത് മുഴുവന്‍ തലക്കെട്ട് ഖുറാനും എന്താഭായി ഇത്, ശാസ്ത്രഞ്ജന്മാര്‍ കണ്ട് പിടിക്കുന്നത് തെറ്റാണെന്ന് തെളിഞ്ഞാല്‍ അവരത് തിരുത്തും അപ്പോ നമ്മക്കങ്ങനെ തിരുത്താന്‍ പറ്റുമോ..തിരുത്താനവാന്ത്ത ഗ്രന്‍ഥത്തില്‍ നിന്നുമാത്രം ഉധരിച് എഴുതി തെളിയിക്കാമോ..?

Unknown said...

പ്രിയ അബ്ദുല്‍ അലി...
സൂര്യനും,ചന്ദ്രനും,ഭൂമിയുമൊക്കെ ഗ്രഹങ്ങളാണെന്നാണ് ശാസ്ത്രം പറയുന്നത് .എന്ന് നിങ്ങള്‍ മുകളില് എഴുതി‍ കണ്ടു.
അങ്ങിനെയാണോ?????...

സൂര്യന്‍=നക്ഷത്രം
ഭൂമി=ഗ്രഹം
ചന്ദ്രന്‍=ഉപഗ്രഹം

ഇങ്ങിനെ അല്ലേ ശാസ്ത്രം പറയുന്നത്?.....അതോ.....

Sreejith K. said...

“പ്രാപഞ്ചിക രഹസ്യങ്ങളിലേക്കുള്ള സൂചനകള്‍” എന്ന താങ്കളുടെ പോസ്റ്റില്‍ ഞാന്‍ അക്കമിട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. മറുപടി ഒന്നും കണ്ടില്ല. ഇവിടെ ഇനി വേറെ ചോദിക്കാം.

1) ഖുറാനില്‍ ചന്ദ്രനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് മാത്രം ഒരു പോസ്റ്റ് ആക്കാമോ. ശാസ്ത്രവും ഖുറാനും എത്ര ഒത്തുപോകുമെന്ന് നോക്കാനായിരുന്നു.
2) ഖുറാന്‍ പ്രകാരം പ്ലൂട്ടോ ഗ്രഹമാണോ? എക്സ് എന്ന പേരില്‍ താങ്കള്‍ എഴുതിയിരിക്കുന്ന ഗ്രഹത്തെക്കുറിച്ച് ഖുറാനില്‍ സൂചന ഉണ്ടോ?
3) ഖുറാന്‍ പ്രകാരം എത്ര ഗ്രഹങ്ങള്‍ ആണുള്ളതു? ഗ്രഹങ്ങള്‍ ഒക്കെയും സൂര്യനുചുറ്റും കറങ്ങുന്നവയാണെന്ന് ഖുറാന്‍ സ്ഥാപിക്കുന്നുണ്ടോ? ഭൂമിയ്ക്ക് ഉള്ളത്പോലെ മറ്റ് ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ ഉണ്ടെന്നതിനു ഖുറാനില്‍ സൂചനയുണ്ടോ?
4) ഭൂമിയുടെ അച്ചുതണ്ടിനെക്കുറിച്ച് ഖുറാനില്‍ സൂചനയുണ്ടോ? മറ്റെന്തെങ്കിലും ഗ്രഹത്തിനു ഇങ്ങനെ ഒരു ചരിവുള്ളതായി ഖുറാന്‍ രേഖപ്പെടുത്തിയിട്ടുണ്ടോ?
5) സൌരയൂധത്തിനു പുറത്തും മറ്റ് നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നും അവയും സൂര്യനെപ്പോലെ ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളുടെ സമൂഹങ്ങളാണെന്നും ഖുറാന്‍ പറയുന്നുണ്ടോ? അവ തമ്മില്‍ തമ്മില്‍ അകന്നു പോകുന്നുണ്ടെന്നും ഖുറാന്‍ പറയുന്നുണ്ടോ?

അടുത്ത സെറ്റ് 5 ചോദ്യങ്ങള്‍ ഇവയ്ക്ക് ഉത്തരം കിട്ടിയതിനു ശേഷം.

അബ്ദുല്‍ അലി said...

മത്തായിയോട്‌ സഹതാപം തോന്നുന്നു. എന്നോടുള്ള ദേഷ്യം മാറ്റിവെച്ച്‌, നിങ്ങളുടെ കമന്റുകള്‍ ഒന്ന് കൂടി വായിക്കുക. പലതിനും ഉത്തരം കിട്ടും.
പരിഹാസത്തിന്റെ ഭാഷ മനസ്സിലായി, ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
ഖുര്‍ആന്‍ അന്നത്തെ അറബികളോടും അനറബികളോടും, ഇന്നത്തെ ആളുകളോടും ഇനി വരാനിരിക്കുന്ന ജനതയോടും സംവാദിക്കുന്നു.

അബ്ദുല്‍ അലി said...

ശ്രീജിത്ത്‌,
ആദ്യമായി, ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. മനുഷ്യന്‍ കണ്ട്‌പിടിച്ചതും ഇനി കണ്ട്‌പിടിക്കാനിരിക്കുന്നതുമായ അനേകം പ്രപഞ്ച രഹസ്യങ്ങള്‍ ഖുര്‍ആനില്‍ സൂചിപ്പിച്ചുണ്ട്‌ എന്ന് മാത്രം. ശാസ്ത്രം തെറ്റാണെന്നോ, ഖുര്‍ആന്‍ ശാസ്ത്രത്തിന്റെ അടിസ്ഥനമാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ആധുനിക ശാസ്ത്രം വ്യക്തമാക്കിയ പ്രപഞ്ച രഹസ്യങ്ങള്‍, 1400 വര്‍ഷം മുന്‍പ്‌ ഖുര്‍ആന്‍ സുക്തങ്ങളിലൂടെ മനുഷ്യന്‌ വിവരിച്ച്‌ തന്ന പ്രവാചകനെ അംഗീകരിക്കാതെ, ഖുര്‍ആന്‍ പ്രവാചകന്റെ സൃഷ്ടിയാണെന്ന് തെറ്റിധരിപ്പിക്കുന്നവര്‍ക്ക്‌, എതാനും തെളിവുകള്‍ നല്‍ക്കുക മാത്രമാണ്‌ ഞാന്‍.
ഒരു വിഷയത്തെക്കുറിച്ചും വ്യക്തമായി ഖുര്‍ആനില്‍ പരാമര്‍ശമില്ല. ചില സൂചനകള്‍ മാത്രമേ ഇതിലുള്ളൂ. ആധുനിക ശാസ്ത്രത്തിന്റെ ഒരു വിഷയത്തിലുമുള്ള, വിശദമായ വിവരണം ഖുര്‍ആനിലില്ല.
2,3,4,5 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഖുര്‍ആനില്ല.
1. ചന്ദ്രനെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റിടാം. ഇന്‍സ അല്ലാ.

റഫീഖ്‌,
വിശദമായി പോവാതെ മെത്തത്തില്‍ ഒരു വിശദീകരണം നല്‍കിയതാണ്‌ ഞാന്‍. നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ശാസ്ത്രം വിശദമായി പ്രതിപാദിക്കുന്നു. പക്ഷെ, സുര്യനെയും ചന്ദ്രനെയും ഭൂമിയെയും നക്ഷത്രങ്ങളെയും മാത്രമേ ഖുര്‍ആന്‍ ചുരുക്കം ചില സുക്തങ്ങളിലൂടെ പരിചയപ്പെടുത്തുന്നുള്ളൂ.

മത്തായി said...

അബ്ദുള്‍ അലീ, എന്തിനാണു ആ സഹതാപം എന്നു മനസിലായില്ല. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്ത താങ്കളുടെ അബദ്ധജടിലമായ വാചകകസര്‍ത്തു കണ്ടതു കൊണ്ടാണ് പ്രതികരിച്ചതു. ‘ഖുറാനിലെവിടെ ഗ്രഹങ്ങള്‍‘ എന്ന ചോദ്യത്തിനു മുമ്പില്‍ പകച്ചുപോയ താങ്കളോടു ഞാനെങ്ങനെ ദേഷ്യപ്പെടും. പരിഹാ‍സമായി തോന്നുന്ന ഭാഗങ്ങള്‍ വിശ്വാസത്തിന്റെ കണ്ണട മാറ്റിവച്ച് മനസിരുത്തി വായിക്കുക, അതില്‍ ഒട്ടും പരിഹാസമില്ല എന്നു മനസിലാകും. എന്നോടു ക്ഷമിച്ചിട്ടു കാര്യമില്ല, താങ്കളുടെ പോസ്റ്റും മുകളിലത്തെ കമന്റും വായിക്കുന്ന ജനം ക്ഷമിക്കുമോ എന്ന് ചിന്തിക്ക്.

ഖുറാനിലെ ശാസ്ത്രസൂചനകളാണു താങ്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെങ്കില്‍ അതു തീര്‍ത്തും പൊള്ളയാണ്. ഇത്രയും ശാസ്ത്രസൂചനയുള്ള ഖുറാന്‍ കൈയ്യിലുള്ള ഒരു ജനതയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള പങ്കാളിത്തം എന്താണെന്നു അറിയാമോ? ഖുറാന്‍ എഴുതപ്പെട്ട കാലത്തു വാനശാസ്ത്രത്തിലും ഗണിതത്തിലും മികച്ചു നിന്ന അറബികള്‍ ഇന്നാരംഗത്തൊന്നുമല്ല. ലോകജനതയുടെ 20 ശതമാനത്തിന്റെ ശാസ്ത്രീയ വന്ധ്യംകരണമാണു ഖുറാന്റെ പ്രധാന സംഭാവന, പിന്നെ പരലോകത്തെ അടിപൊളി സെറ്റപില്‍ മോഹിതരായ കുറെ ഭ്രാന്തന്‍മാരും.

പക്ഷെ, സുര്യനെയും ചന്ദ്രനെയും ഭൂമിയെയും നക്ഷത്രങ്ങളെയും മാത്രമേ ഖുര്‍ആന്‍ ചുരുക്കം ചില സുക്തങ്ങളിലൂടെ പരിചയപ്പെടുത്തുന്നുള്ളൂ. എന്നെ സംബന്ധിച്ച് ഈ ചര്‍ച്ച ഈ പ്രസ്താവനയില്‍ അവസാനിക്കുന്നു.

മായാവി.. said...

അനില്‍ശ്രീക്കുള്ള ഉത്തരമ്(താമസിച്ചതില്‍ ക്ഷമിക്കുക)..നാളെ ടെക്നോള്ജി ഇത്രയും പുരോഗമിക്കും എന്ന അര്ഥത്തിലല്ല നബി അങ്ങനെ പറഞ്ഞത്, മഹ്ദി ഇമാം എന്ന വ്യക്തിക്ക് ഇത്രയും കഴിവുണ്ട്, (350 കി മീ ഒട്ടകപ്പുറത്ത് പോകാന്‍ മാസങ്ങളൊന്നും വേണ്ട, ദിവസം 20കിമീ വെച്ച് കൂട്ടിയാലും 20 ദിവസം മതി) നിങ്ങളൊക്കെ ഇത്രയും ദിവസമെടുക്കുന്നയാത്രക്ക് അങ്ങോര്ക്ക് മന്ത്ര ശക്തിയാല്, ഇതെല്ലാം വെരി ഈസി എന്നണുദെശിച്ചത്, പിന്നെ ഇന്നത്തെക്കലത്ത്(വെറും നൂരില്ച്ചില്വാനം കൊല്ലമെആയുള്ളു വാഹനങ്ങള്‍ കണ്ടൂപിടിച്ചിട്ടെന്നുമ്,60km/hr യില്‍ കൂടീയ വേഗത്തില്‍ പോവുന്ന് വാഹനം വന്നത് തന്നെ 50ല്‍ താഴെ വറ്ഷമെആയുള്ളു എന്നും ഓര്ക്കുക. പിന്നെ ഏഴ് എന്നതും മൂന്നെന്നതും അറബികളുടെ മിക്ക കണക്കിലും കാണാം ഏഴ് ആകാശം,തുടങ്ങിയവ ഉദാ:

മായാവി.. said...

ഒരെളിയ സമ്ശയം, ഈ ഖുറാന്‍ നബി മുഖാന്തിരം ഇറങ്ങി എന്നാണല്ലൊ പവകാശപ്പെടുന്നത് പക്ഷെ നബി മരിച്ച് കുറെ കൊല്ലങ്ങള്‍ കഴിഞ്ഞ് അവിടുന്നും ഇവിടുന്നുമൊക്കെ തപ്പിപ്പിടിച്ചാണ്‍ ഖുറാന്‍ പുസ്തകരൂപത്തിലാകിയത്. സമ്ശയമ്, 1.നബിയെക്കൊണ്ടെന്ത് കൊണ്ട് പുസ്തകരൂപത്തിലാകിയില്ല? 2.നബിയുടെ കാലശെഷം മറ്റു ചിലര്കാണ്‍ ഇതെഴിവെച്ചില്ലെങ്കില്‍ ഇനി വരുന്നവരിതെങ്ങനെ അറിയും എന്ന് ഡൌട്ടടിച്ചത് എന്തെ പടച്ചവന്ന് ഖുരാനിരക്കുന്പോള്‍ അരിയില്ലയിരുന്നൊ നബി കാലകാലം ജീവിക്കില്ലാന്നും അത് കൊണ്ട് ഇത് പുസ്തകമാകണമെന്നുമ്? അങ്ങനെ വരുമ്പോള്‍ പടച്ചൊനെക്കളൂം ബുദ്ധി ഉപയോഗിച്ചത് (നബിയെക്കളും) പിന്നീടുള്ളവരല്ലെ?

അബ്ദുല്‍ അലി said...

മത്തായി,
അധ്യായം 37-6. ഞാന്‍ എഴുതിയ സുക്തം, അതിന്റെ ഒറിജിനല്‍ അറബി പദം എന്നിവ വായിക്കുക. അധുനിക ശാസ്ത്രം കണ്ട്‌പിടിച്ച ഗ്രഹങ്ങളും, അവയുടെ പ്രതേകതകളും വിശദീകരിച്ചിട്ടും, അവയെ നിയന്ത്രിക്കുന്ന അല്ല്ലാഹുവിന്റെ സൃഷ്ടിമാഹത്മ്യം മനസിലാക്കുവാന്‍ കഴിയാതെ പോയത്‌ എന്റെ തെറ്റല്ല.

എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ഖുര്‍ആനിലെ ശാസ്ത്രസൂചനകളല്ല. മുസ്ലിങ്ങള്‍ എന്ത്‌കൊണ്ട്‌ പിറകോട്ട്‌പോയി എന്നത്‌ ഇന്നത്തെ രാഷ്ട്രിയ ചോദ്യം. അതിനുത്തരം എനിക്കില്ല. ഖുര്‍അന്റെ പ്രധാന സംഭാവനയും പരലോകത്തെ "ഭ്രാന്തന്മാരും" നിങ്ങളുടെ ഊഹം മാത്രം. ഇഹലോകത്തെ "കണ്ണഞ്ചിപ്പിക്കുന്ന, നൈമിഷികമായ, മോഹവലയങ്ങളില്‍" നിങ്ങള്‍ക്കും ആ ഭ്രാന്തില്ലെ.

നന്ദി പങ്കെടുത്തതിനും ചോദ്യങ്ങളുയര്‍ത്തിയതിനും. തുടര്‍ന്നും സഹകരണം പ്രതിക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങളോ, അഭിപ്രയങ്ങളോ എന്നെ ഒട്ടും നിരാശനാക്കിയില്ല. മറിച്ച്‌, അതെന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു.

അബ്ദുല്‍ അലി said...

മായാവി,
ഇമാം മഹ്ദിയെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള "ആമാനുഷിക" അറിവ്‌ തെറ്റാണ്‌. അറിയാത്തത്‌ പഠിക്കുവാന്‍ ശ്രമിക്കുക. ഇത്തരം വാക്കുകള്‍ എന്റെ കൈയില്‍ നിന്നും വീണ്‌ കിട്ടും എന്ന് കരുതിയ നിങ്ങള്‍ക്ക്‌ തെറ്റി. ഇമാം മഹ്ദിയുടെ മന്ത്രശക്തി വേണം ഇന്ന് 3 ദിവസങ്ങള്‍ക്കുള്ളില്‍, 350 കി.മി ദൂരം 7 പ്രാവശ്യം പോയിവരാന്‍, എന്ന് വിശ്വസിക്കുന്ന മായാവി, പക്ഷെ 200 കി.മി. വേഗതയുള്ള കാറും, അതിനിണങ്ങിയ റോഡും ചിന്തിച്ചില്ല. (അതാണ്‌, മൂഡമായി എതിര്‍ക്കല്ലെ എന്ന് ഞാന്‍ പറയുന്നത്‌)
ഇമാം മഹ്ദി ആരാണെന്ന് ഞാന്‍ പറയാം. ഇന്‍സാ അല്ലാ, പിന്നീട്‌.

രണ്ട്‌ സംശയങ്ങളും ന്യായമാണ്‌. ഒരു മുസ്ലിമിനെ സംബന്ധിച്ച്‌ ഖുര്‍ആന്‍ പ്രവാചകന്‌ അവതരിച്ച അതെ രൂപത്തില്‍ തന്നെയാണ്‌ ഇന്നും ഉള്ളതെന്നാതാണ്‌ അശ്വാസം. അധ്യായങ്ങളുടെ സ്ഥാനം മാത്രമേ മാറിയിട്ടുള്ളൂ. ആര്‌ ക്രോഡീകരിച്ചൂ, നബി എന്ത്‌ കൊണ്ട്‌ പുസ്തകമാക്കിയില്ല എന്നീ ചോദ്യങ്ങള്‍ക്ക്‌ വിശ്വാസിയുടെ മനസ്സില്‍ സ്ഥാനമില്ല.
ഇത്തരം ഒരു ഗ്രന്ഥത്തിന്റെ സൃഷ്ടാവിനെ അംഗീകരിക്കതെ, അത്‌ ക്രോഡികരിച്ചവരുടെ ബുദ്ധിയെ വാഴ്തുന്ന മായാവിക്ക്‌ നന്ദി. (ലോജിക്കലീ, മായാവിയുടെ രണ്ട്‌ ചോദ്യത്തിനും ഉത്തരം എന്റെ അറിവില്‍ ഇല്ല).
ചോദ്യങ്ങള്‍ കഴിഞ്ഞെങ്കില്‍ നമ്മുക്ക്‌ അടുത്ത പോസ്റ്റിലേക്ക്‌ കടക്കാം.
നന്ദി, എല്ലാവര്‍ക്കും.

The Prophet Of Frivolity said...

This blog is largely hilarious..Don't jump yet. I don't intend to make a detailed exposition towards proving the non-existence of God,for the simple reason that it is not worth the effort. The annals of recorded thought boasts of an over-abundance of such meanderings. My point is something else. Just read this again "ഈ ബ്ലോഗില്‍നിന്ന് വല്ല നന്മയും നിങ്ങല്‍ക്ക്‌ കിട്ടിയെങ്കില്‍ അത്‌ എകനായ അല്ലാഹുവിന്റെ ആപാരമായ അനുഗ്രഹം മാത്രമാണ്‌. വല്ലതെറ്റും വന്ന് പോയിട്ടുണ്ടെങ്കില്‍ അത്‌ എന്റെ മാത്രം തെറ്റാണ്‌. അതുനുത്തരവാദി ഞാന്‍ മാത്രമാണ്‌". Isn't that disturbingly patronizing? It betrays, in a very surreptitious way, your attempt to assume the role of the guardian angel of God. Good God! ( God in italics to make certain that it was used only as an expression). I could not but laugh uproriously...

I have always carried a doubt with me..Why not the proponents of science in religious text stay unaware of one seminal point? Their attempts to find parallels in science and Divine texts actually works against their purpose. It ends derisive and laughable. The attempts displays their own distrust of the text though they dont realize it..

Do a search on google with keywords " rigveda+speed of light ". I bet you will have to keep a bottle of drinking water beside you. Now that is science. And the way Sayana says it is interesting as well... “It is remembered here that Sun (light) traverses 2,202 yojanas in half a nimisha”. Got it? Do you think Einstein got to know of many avante-garde notions through the normal,empirical scientific method? It is imagination man! They call it manthra drashtaakkal.

Well..After all this being said I for one take the concept of Jung as the guiding notion..That 'religious feeling is Absolute'..You have every right to believe in what you choose to. No qualms. No complaints. But for God's sake don't bring in science and logic..Leave logic to the realm where it belongs.

Good going...

Visala Manaskan said...

പ്രിയ അബ്ദുള്‍ അലി,

ഇസ്ലാം മത വിശ്വാസത്തിന്റെ ആ സുഖവും സന്തോഷവും അനുഭവിച്ചറിയുന്ന ഒരു നല്ല മനുഷ്യനായി താങ്കളെ ഞാന്‍ മനസ്സിലാക്കുന്നു. സലാം.

പക്ഷെ, ഒരു തര്‍ക്കത്തിനുള്ള ‘സ്റ്റഫ്’ അലിയുടെ കയ്യിലില്ലാ എന്നതും ശാസ്ത്രത്തിലും മറ്റും വല്യ വിവരം ഇല്ല എന്നും ഇത് വായിച്ചപ്പോള്‍ മനസ്സിലായി.. (എനിക്കു പോലും!).

മത്തായിയുടെയും മായാവിയുടെയും മറ്റും ചോദ്യങ്ങള്‍ കേട്ട് ചിരിച്ച് മറഞ്ഞു. അതിനുള്ള ഉത്തരം ‘ഇന്നാ പിടിച്ചോ മത്തായിച്ചാ..’ എന്ന് പറഞ്ഞ് പടിപ്പുറത്ത് കൊട്ടടക്ക വീഴും പോലെ പറയേണ്ടതിന് പകരം, എവിടെം തൊടാതെ ‘ഞാന്‍ മുന്‍ അദ്ധ്യായങ്ങളില്‍ വിവരിച്ച സൂചനകളില്‍ നിന്ന് ഊഹിച്ചെടുക്കൂ’ ന്ന് പറഞ്ഞത് ശരിയാണോ??

ചോദ്യം ചോദിക്കുന്നവനോട്, വെടിച്ചില്ല് പോലെ ഉത്തരം പറയാന്‍ കഴിയില്ലെങ്കില്‍...

‘എന്റെ പൊന്നും കട്ടേ.... ഇതിന് മറുപടി രണ്ട് ദിവസം കഴിഞ്ഞിട്ട് ആരോടെങ്കിലും ഒന്ന് ചോദിച്ചിട്ട് പറയാം ട്ടാ‘ എന്നെങ്കിലും പറയണമായിരുന്നു. അതാണതിന്റെ ശരി. ഐ ബിലീവ് ഖുറാനില്‍ ‘അറിയാത്ത കാര്യങ്ങളും അവക്കുള്ള മറുപടിയും’ എന്നൊരു അദ്ധ്യായമുണ്ടെങ്കില്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ടാകണം!!!

പിന്നെ, ഒരു നിര്‍ദ്ദേശമുണ്ട്. ഹോളി ഖുറാന്‍ ഒരു ഒന്നൊന്നര ഗ്രന്ഥമാണ്. അതിലൊരു തര്‍ക്കവുമില്ല. 100% എന്നര്‍ത്ഥതിലല്ല. എങ്കിലും അത് എഴുതിയത് ആരാണെങ്കിലും എഴുതിയോന്‍ ആള് ഭയങ്കര മഹാ പുലി തന്നെയാണ്. അതില് തര്‍ക്കല്യ.

പക്ഷെ, അത്തരം ഒരു മഹദ് ഗ്രന്ഥത്തെക്കുറിച്ച് ഇങ്ങിനെ ബ്ലോഗില്‍ എഴുതുമ്പോള്‍ സ്വാഭാവികമായും വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അലിക്ക് ഏപ്പയുണ്ടാവണം. അല്ലെങ്കില്‍ ആ ഹോളി ഗ്രന്ഥത്തോട് ചെയ്യുന്ന അനീതിയാകുമത്. അല്ലെങ്കില്‍ ചില ആളുകള്‍ ടീവിയില്‍ ഫോണിന്‍ പ്രോഗ്രാമില്‍ വിളിച്ച് ‘ഹരിമുരളീരവം..’ പാടുമ്പോലെ ആ പാട്ടിനെ ഇന്‍സള്‍ട്ട് ചെയ്യലാവും.

ഒരു ഓടോ: പിന്നെ മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു അഡ്വൈസുണ്ട്. ചാവാണേല്‍ ഒരു പത്തിരുപത് വയസ്സില്‍ ചാകണം. കാരണം, എന്നാലേ നല്ല ജില് ജില്‍ ന്നുള്ള ബോഡിയും മനസ്സും ലുക്കും ഒക്കെ കൊണ്ട് അവിടെ പോയി അടിച്ച് പൊളിക്കാന്‍ പറ്റൂ.

മൂത്ത് നരച്ച് സ്റ്റാമിനയും പോയി ഇനി ഒന്നിനും ഒരു ഉത്സാഹമില്ലാണ്ടായി സ്വര്‍ഗ്ഗത്തീപോയി എന്നാ മല മറിക്കാനാ... വെറുതെ തൂങ്ങിപ്പിടിച്ച് ഇരിക്കേരിക്കും. വെറുതെ വേയ്സ്റ്റ്.

പിന്നെ ഇതൊക്കെ ഞാനൊരു അവിശ്വാസിയായതോണ്ട് പറഞ്ഞതൊന്നുമല്ല കേട്ടോ (എനിക്ക് ദൈവത്തിനെ ചുട്ട പേടിണ്ട്, മതത്തെയില്ല!).

:) നന്മ ചെയ്യുന്നവന് നല്ലത് വരട്ടേ.

Salim PM said...

വിശുദ്ധ ഖുര്‍‌ആനിലടങ്ങിയിരിക്കുന്ന ശാസ്ത്ര സൂചനകള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവു ചെയ്ത് ഈ പുസ്തകം വായിക്കുക.
http://www.alislam.org/library/books/revelation/index.html

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇമാം മഹ്ദി പുറപ്പെടുന്നതിന്റെ അടയാളങ്ങൾ

റസൂലുല്ലാ [സ] അവിടുന്നു പറയുമായിരുന്നു.
1" മുസ്ലിംകൾ പരസ്പരം തുപ്പി നടക്കുന്ന കാലത്താണ് മഹ്ദി ഇമാം പുറപ്പെടുകയെന്നു "
റസൂലുല്ലാ
ഇതിനെ വ്യാഖ്യാനിച്ച് ഉലമാക്കൾ പറഞ്ഞു.
"മുസ്ലിംകൾ പരസ്പരം ചേരി തിരിഞ്ഞു ശപിക്കുന്നതും .കുഫ്‌റ്‌ പറയുന്നതും "
അതിന്റെ അടയാളങ്ങളാണ്

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💖 ഇമാം മഹ്‌ദിയുടെ കാലത്തിൽ ജീവിക്കുന്നവർക്കാണ് ?🙌💘

رسول الله [ص] അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ ; . "ആരെങ്കിലും ഇമാം മഹ്ദിയുടെ കാലം എത്തിച്ചു പോയാൽ അവർക്കാണ് സർവ്വ വിധ മംഗളവും.
ആരെങ്കിലും എതിർക്കുകയും ധിക്കരിക്കുകയും ചെയ്‌താൽ അവർക്കാണ് സർവ്വ വിധ നാശവും
ആ കാലത്തിൽ ജീവിച്ചിരിക്കുന്ന സർവ മുസ്ലിംങ്ങൾക്കും നിർബന്ധമാണ്. അദ്ദേഹത്തെ അനുസരിക്കലും സഹായികളും.
ആരെങ്കിലും ഇമാം മഹ്ദിയെ ഒറ്റി കൊടുക്കാൻ ശ്രമിച്ചാൽ അവനെ ഭൂമി വിഴുങ്ങി കളയുമെന്ന് മാത്രമല്ല അവന്റെ തൗബ الله സ്വീകരിക്കുകയുമില്ലെന്ന് " سيد الكونين محمد رسول الله

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💖💜 മഹ്ദി ഇമാമിന്റെ
. ശരീരം
💞💘
ഇമാം മഹ്ദിയുടെ ശരീരത്തെ കുറിച്ച് അവിടുന്ന് വിവരിക്കവേ
. " കവിൾതടത്തിൽ നക്ഷത്രകലയുള്ള [കറുത്ത പുള്ളി] ഒരാൾ അറബികളെ ഭരിക്കുന്നത് വരെ രാവും പകലും കടന്നു പോവുകയില്ല " മുഖമാണെങ്കിലോ സത്യസന്ധത കൊണ്ട് താരകം പോലെ പ്രകാശിക്കുന്നതാണ്
ഇടത്തെ കയ്യിൽ ഒരു നക്ഷത്രകലയുണ്ടായിരിക്കും .
يشبهه في الخلق ولا يشبهه في الخلق

സ്വഭാവത്തിൽ നമ്മോട് സാദൃശ്യമുണ്ടാകും പക്ഷെ എന്റെ ശരീര പ്രകൃതി അദ്ദേഹത്തിനുണ്ടാകുകയില്ല [ബൈഹഖി,അബൂദാവൂദ്]
പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത്
ആ മഹാന്റെ ശരീരമാ.
മെലിഞ്ഞ ശരീരത്തിന്റെ ഉടമയാണ്.
അദ്ദ്ദേഹത്തിനു ഇരു നിറമാണ്

പിന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ആ മഹാന്റെ സംസാരമാണ്.
" സംസാരിക്കുമ്പോൾ വിഖ് അനുഭവപ്പെടുന്നതാണ്. എന്ന് വെച്ചാൽ സംസാരം വ്യക്തമായി പുറത്തേക്കു വരില്ല.
ആസമയത്ത് സംസാരിക്കാൻ പ്രയാസം അനുഭവപ്പെട്ടാൽ ആ മഹാൻ തന്റെ വലത്തെ കൈ കൊണ്ട് തന്റെ ഇടത്തെ തുടയിൽ അടിക്കുന്നതാണ്. അപ്പോൾ സംസാരം അങ്ങ് പ്രവഹിക്കുമെന്ന് "
നബിയ്യുനാرسول الله

ഇമാം മഹ്ദി എന്തായാലും വരും

" ലോകം അവസാനിക്കാൻ ഒരു ദിവസമാണ് ബാക്കിയുള്ളൂ. എങ്കിലും ശരി . ആ ദിവസത്തെ അങ്ങ് الله ദീർഖിപ്പിക്കും. .ഏതു വരെ എന്റെ ഉമ്മത്തിൽ നിന്ന് ഒരാൾ അറബികളുടെ ഭരണമേൽക്കുന്നതു വരെ
അദ്ദേഹത്തിന്റെ പേര് നമ്മുടെ പേരിനോട് സാദൃശ്യമാണ് .പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോട് യോജിച്ച് വരും "
[ഈ ഹദീസ് സ്വഹീഹായതിൽ ഒന്നാണ് ]

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇമാം മഹ്ദി രക്ഷപ്പെട്ട് ഓടുന്നത് ?

الله വിന്റെ റസൂൽ അവിടുന്നു പറയുകയുണ്ടായി
. "നിശ്ചയം ഇമാം മഹ്‌ദി ആളുകൾ തന്നെ തിരയുന്നു എന്ന് മനസിലാക്കിയാൽ മക്കയുടെയും മദീനക്കുമിടയിൽ 3 ദിവസം കൊണ്ട് 7 പ്രാവശ്യം രക്ഷപ്പെട്ട് സഞ്ചരിക്കുന്നതാണ് "
ഒട്ടകം അല്ലാത്ത വാഹനത്തിൽ സഞ്ചരിക്കാത്ത കാലത്തിലാണ് റസൂലുല്ലാ ഇത് പറയുക.
മക്കയും മദീനയും തമ്മിലുള്ള അകലം അന്ന് ഒരു മാസത്തോളം വഴി ദൂരമുള്ളതായിരുന്നു [ഏകദേശം 400 മൈലോളം]

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💞 ഇമാം മഹ്ദിയുടെ ബൈഅത്ത് 💕
. എത്രാമത്തെ വയസ്സിൽ ?💖

عن علي بن أبي طالب قال: سمعت رسول الله يقول: يلي المهدي امر الناس ثلاثين، او اربعين سنة
[ الله വിന്റെ رسول [ص] പറയുന്നത് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടിട്ടുണ്ട്
" ഇമാമായി നിയോഗിക്കപ്പെടുന്ന സമയത്ത് മഹ്ദിയുടെ പ്രായം മുപ്പതിനും നാൽപ്പതിനും ഇടയിലായിരിക്കും "
[ഹാഫിള് അബൂ നുഐം]

റോമാക്കാരുമായി സന്ധി നടക്കുമ്പോൾ ഇമാം മഹ്ദിയുടെ പ്രായം ?

അബൂ ഉമാമ [റ] നിവേദനം :
رسول الله പറഞ്ഞിട്ടുണ്ട് :
"മുസ്ലികൾക്കും റോമാക്കാർക്കുമിടയിൽ 4 സന്ധി സംഭാഷണങ്ങൾ നടക്കും .
അവയിൽ നാലാമത്തേത് പുരാതന റോമൻ ചക്രവർത്തിയായ ഹിറഖ്ലിന്റെ [ഹിറാക്ലിയസ്] കുടുംബത്തിൽ പിറന്ന ഒരാളുടെ കാർമികത്വത്തിലായിരിക്കും നിർവഹിക്കുക. ആ സന്ധി 7 വർഷം നീണ്ടു നില്ക്കും "
അപ്പോൾ അബ്ദുൽഖൈസ് വംശജനായ മുസ്തൗരിദ് ബ്നു ജയലാൻ ചോദിച്ചു :
. നബിയേ... അന്ന് ജനങ്ങളുടെ ഇമാം ആരായിരിക്കും ?
നബി തിരുമേനി പറഞ്ഞു :
. "എന്റെ സന്താന പരമ്പരയിലെ ഇമാം മഹ്ദി .
അദ്ദേഹം അന്ന് 40 കാരനായിരിക്കും ,മുഖം ജ്വലിക്കുന്ന താരകം പോലെയാണ് , അമൂല്യമായ നിധികൾ പലതും അദ്ദേഹം പുറത്തെടുക്കും.
ശിർക്കിന്റെ പട്ടണങ്ങൾ അദ്ദേഹം ജയിച്ചടക്കും "

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത്
. എപ്പോൾ ?

. رسول الله [ص] പറഞ്ഞിട്ടുണ്ട് :
. " അവസാനകാലത്ത് എന്റെ സമുദായത്തിന് ഭരണാധികാരികളിൽ നിന്ന് ശക്ത്തമായ വിപത്തുകൾ വന്നു ഭവിക്കും.
ഇത് വരെ ആരും കേൾക്കാത്ത കൊടിയ പരീക്ഷണത്തിന് മുസ്ലിംകൾ വിധേയരാകും. വിശാലമായ ഭൂമി വളരെ ഇടുങ്ങിയതായി അവർക്കന്നു അനുഭവപ്പെടും.
അക്രമികളിൽ നിന്ന് വിശ്വാസികൾക്ക് അഭയം നൽകാൻ ആ നാളുകളിൽ ആരുമുണ്ടാകില്ല.
അങ്ങനെ ഒരു സാഹചര്യം ലോകത്ത് എന്നു വരുന്നുവോ...
അന്നാണ് ഇമാം മഹ്ദി പുറപ്പെടുക .

മറ്റൊരിക്കൽ പറഞ്ഞു :
. "സത്യം മരിക്കുകയും അനീതിയും അക്രമവും അരങ്ങ് തകർക്കുകയും ചെയ്യുന്ന ഒരു കാലത്ത് ജനങ്ങൾ അശ്രദ്ധയിലായിരിക്കെയാണ് ഇമാം മഹ്ദി പുറപ്പെടുക .

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...


💖ഇമാം മഹ്ദിയുടെ 💚
. 💕ബൈഅത്ത് 💞

ഇമാം മഹ്ദിയുടെ ജീവിതം പോലെ അത്ഭുതകരമാണ് അവിടുത്തെ നിയോഗവും
ഇബ്നു മസ്ഊദ് [റ] പറയുന്നു :
. " ഭൂമിയാകെ കുഴപ്പങ്ങളും പ്രശ്നങ്ങളും അടക്കി വാഴുമ്പോൾ വിവിധ ദേശക്കാരായ 7പണ്ഡിതന്മാർ തികച്ചും യാദ്ര്ശികമായി പൊതു രംഗത്തിറങ്ങും. അവരോരുത്തരുടെ കൂടെ 313 പേരുണ്ടാകും
അങ്ങനെയവർ മക്കയിൽ സംഗമിക്കും. അവർ പരസ്പരം ചോദിക്കും: നിങ്ങൾ ഇവിടെ വന്നതിന്റെ ലക്ഷ്യമെന്താണ്‌ ?

അപ്പോളവർ പറയും : " നാട്ടിൽ മുഴുവൻ കുഴപ്പങ്ങൾ നടക്കുകയാണ്. അതൊക്കെ ഇല്ലാതാക്കാനും ,കോൺസ്റ്റാന്റി നോപ്പിൾ കീഴടക്കാനും പ്രതീക്ഷിക്കപ്പെടുന്ന ഒരു വ്യക്തിയെയും അന്യേഷിച്ചു വന്നതാണ്. അദ്ദേഹത്തിന്റെ അടയാളങ്ങൾ ഞങ്ങൾക്കറിയാം
അങ്ങനെ ആ 7പണ്ഡിതന്മാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങും .
അവസാനം മക്കയിൽ വെച്ച് അവർ അദ്ദേഹത്തെ കണ്ടെത്തും. മഹ്ദി ഇമാമിന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിൽ അവർ കാണും, പ്രതീക്ഷിച്ച വ്യക്തി ഇത് തന്നെയെന്നു മനസ്സിലാക്കും.
എന്നാലും ഒന്നുകൂടി ഉറപ്പു വരുത്താനായി അവർ അദ്ദേഹത്തോട് ചോദിക്കും :
. " താങ്കൾ ഇന്നയാളുടെ മകനല്ലേ ?
താങ്കൾ തന്നെയല്ലേ رسول الله പറഞ്ഞ മഹ്ദി
ഇമാം മഹ്ദി പറയും :
. " അല്ല അല്ല നിങ്ങൾക്ക് ആള് മാറിക്കാണും. നിങ്ങൾ ഉദ്ധേഷിച്ച വ്യക്തി ഞാനല്ല "
അതും പറഞ്ഞു അദ്ദേഹം പതുക്കെ അവിടെ നിന്ന് മാറികളയും.
തുടർന്നു 7പണ്ഡിതന്മാർ വീണ്ടും ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ പരതികൊണ്ടിരിക്കും.
ഇമാം മഹ്ദിയുടെ അടയാളങ്ങൾ ജനങ്ങൾക്കവർ പറഞ്ഞു കൊടുക്കും. എല്ലാം കേൾക്കുമ്പോൾ
ജനങ്ങൾ പറയും :
. " നിങ്ങൾ പരതികൊണ്ടിരിക്കുന്നയാളോടാണ് നേരത്തെ സംസാരിച്ചത്. അദ്ദേഹം മദീനയിലോട്ട് പോയിട്ടുണ്ട്.
അങ്ങനെ 7പണ്ഡിതന്മാർ മദീനയിലെത്തും. അപ്പോഴേക്കും ഇമാം മഹ്ദി മക്കയിലേക്ക് തന്നെ തിരിച്ചിട്ടുണ്ടാകും. പണ്ഡിതർ വീണ്ടും മക്കയിലെത്തി അദ്ദേഹത്തെ പിടിച്ചു കൊണ്ട് പറയും:
. " " താങ്കൾ ഇന്നയാളുടെ മകനല്ലേ ? താങ്കൾ തന്നെയല്ലേ رسول الله പറഞ്ഞ മഹ്ദി,
رسول الله പറഞ്ഞ അടയാളങ്ങൾ നിങ്ങളിൽ ഞങ്ങൾ കാണുന്നു.
അത് കൊണ്ട് നിങ്ങൾ തന്നെയാണ് പ്രതീക്ഷിച്ച വ്യക്തിയെന്നു ഞങ്ങൾക്കുറപ്പായിരിക്കുന്നു.
ഒരു തവണ താങ്കൾ ഞങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.
ഇനിയിത് ചെയ്യരുത്. താങ്കൾ കൈ നീട്ടുക ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ "
അപ്പോഴും ഇമാം മഹ്ദി പറയും ;
. " നിങ്ങളുദ്ധേഷിച്ച വ്യക്ത്തി ഞാനല്ല നിങ്ങൾക്ക്‌ ആള് തെറ്റിയിരിക്കുന്നു."
പക്ഷെ പണ്ഡിതന്മാർ ആ മനുഷ്യനെ അനുഗമിക്കും.
കുറച്ചു നടന്നു കഴിഞ്ഞാൽ ഇമാം മഹ്ദി അതി സമർഥമായി അവിടുന്നു മുങ്ങുമെന്ന്
نبينا رسول الله .
പണ്ഡിതർ നിരാശാരാവാതെ മക്കയിലും മദീനയിലും ഇമാം മഹ്ദിയെ തിരയും .
അവസാനം കഅബാലയത്തിനു അടുത്ത് വെച്ച് അവർ അദ്ദേഹത്തെ കാണും.
പണ്ഡിതന്മാർ കോപത്തോടെ പറയും :
. " ഇനി നിങ്ങൾ ഒഴിഞ്ഞു മാറരുത്. നിങ്ങൾ കൈ നീട്ടുക. ഞങ്ങൾ ബൈഅത്ത് ചെയ്യട്ടെ .
അല്ലെങ്കിൽ നിങ്ങളെ കുറിച്ചു الله വിനോട്‌ ഞങ്ങൾ പ്രതികൂലമായി അപേക്ഷിക്കും.
ഞങ്ങളുടെ രക്തവും ജീവനും നിങ്ങളുടെ കയ്യിലാണ് ."

അവസാനം ഇമാം മഹ്ദി നിർബന്ധിതനായി ركن يمان ന്റെയും مقام ابراهم ന്റെയും ഇടയിൽ വെച്ച് അവർക്ക് തന്റെ വലത്തേ കൈ നീട്ടി കൊടുക്കും.
അങ്ങനെ എല്ലാവരും ബൈഅത്ത് ചെയ്യും "
പിന്നീട് ജനമനസ്സിലെല്ലാം الله ഇമാം മഹ്ദിയോടുള്ള സ്നേഹം നിഷേപിക്കും
[ഹാഫിൾ അബൂ നുഐം ]

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💓ഇമാം മഹ്ദി വരുന്ന കാലം 💔 . ഒരിക്കൽ رسول الله [ص] ഇമാം മഹ്ദി വരുന്ന കാലത്തെ കുറിച്ച് ആവേശത്തോടെ വിവരിക്കവേ... . " എന്റെ മഹ്ദി ആഗതനാകുമ്പോൾ ആ കാലത്തിനു ഒരു പ്രത്യേകതയുണ്ട് അന്ന് വിനോദങ്ങൾ ,[കളി തമാശകൾ] വളരെ അധികരിക്കും ആ സമയത്ത് അദ്ദേഹം രംഗ പ്രവേശം ചെയ്യും" ഇമാം മഹ്ദി വരുന്ന ആ കാലത്തിൽ ഒരു ദ്ര്ഷ്ട്ടാന്തമുണ്ട് الله ആകാശ ഭൂമികളെ സ്ര്ഷ്ട്ടിച്ചതു മുതൽ അങ്ങനെയൊരു ദ്ര്ഷ്ട്ടാന്തമുണ്ടായിട്ടില്ല. എന്തിനെന്നറിയോ ഇമാം മഹ്ദി വരുന്ന കാലം നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി [അത് കൊണ്ട് വ്യാജന്മാരെ തിരിച്ചറിയാൻ] رمضان ആദ്യത്തിൽ [ഒന്നിൽ] ചന്ദ്ര ഗ്രഹണം ഉണ്ടാകും അതേ رمضان പകുതിയോടടുപ്പിച്ച് സൂര്യ ഗ്രഹണം ഉണ്ടാകും . തീർന്നില്ല അബൂ ഉമാമ [റ]വിൽ നിന്നു നിവേദനം : " رمضان പകുതിയിൽ വെള്ളിയാഴ്ച്ച രാത്രി [വെള്ളി രാവ്‌] അന്ന് വലിയ അട്ടഹാസം കേൾക്കും... അത് കേൾക്കാത്തർ ആരും തന്നെ ഇല്ല. ഉറങ്ങുന്നവർ ഉണരും. നിൽക്കുന്നവർ ഇരുന്നു പോകും. മറയിലിരിക്കുന്ന സ്‌ത്രീകൾ പോലും ഭയന്നു പുറത്തിറങ്ങും. ആളുകള് പരക്കം പായുന്ന അട്ടഹാസം. 70000 പേര് ബോധ രഹിതരാകും. മറ്റൊരു 70000 പേർക്ക്‌ സംസാര ശേഷി നഷ്ട്ടപ്പെടും 3 കൂട്ടർ രക്ഷപ്പെടും 1. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്റെ വീട്ടില് ഇരുന്നവരും 2. സുജൂദിൽ اللهവിനോട്‌ അഭയം തേടിയവരും 3. ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ഭൂകമ്പം അധികരിച്ച കൊല്ലമായിരിക്കുമത് അന്ന് നിങ്ങൾ ഫജ്ർ നിസ്കാരം കഴിഞ്ഞാൽ വേഗം വീട്ടിൽ പോകണം. കതകടക്കണം ,പുതപ്പിട്ടു മൂടണം നിങ്ങൾ സുജൂദിൽ വീണു കൊണ്ട് അത് കഴിയും വരെ പറയണം : سبحان الملك القدوس ഇപ്രകാരം പ്രവർത്തിച്ചവർ എല്ലാ വിപത്തിൽ നിന്നും രക്ഷപ്പെട്ടു. അതു കഴിഞ്ഞാൽ ശവ്വാലിൽ കനത്ത കോലാഹലങ്ങൾ അരങ്ങേറും. ദുൽഖഅദിൽ ഗോത്രങ്ങൾ തമ്മിൽ കലഹമുണ്ടാകും ദുൽഹജ്ജിൽ ഹാജിമാരെ കൊള്ളയടിക്കപ്പെടും കാരണം അന്ന് രാജ്യത്തെ ഇമാം മരണപ്പെടും. ഇമാമാത്ത്തിനു കലഹമുണ്ടാകും . അതിനാൽ നിയന്ത്രിക്കാൻ ആരുമുണ്ടാകില്ല. [അനീതിയും അക്രമവും അതിന്റെ ഉന്നതിയിലെത്തും] കൊലപാതകങ്ങൾ അധികരിക്കുകയും ചെയ്യും.
മാത്രമല്ല അവിടുന്നു വീണ്ടും പറഞ്ഞു:
. "സൂര്യനോടൊപ്പം ഒരു ദ്ര്ഷ്ട്ടാന്തം നിങ്ങൾ കാണുന്നത് വരെ ഇമാം മഹ്ദി പുറപ്പെടുകയില്ല
അതുപോലെ കിഴക്ക് ഭാഗത്ത് നിന്ന് രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന വലിയ തീജ്വാലകൾ അതും ഇമാം മഹ്ദിയുടെ വരവിനു മുന്നോടിയായി സംഭവിക്കുന്ന അടയാളമാണ്"
. [ബൈഹഖി]
ابو عبد الله പറയുന്നു:
"എന്റെ പിതാവ് അലി [റ] എന്നോടു പറഞ്ഞു:
"വിശ്വാസികൾ പരസ്പരം കയ്യൊഴിയുക,
ചിലർ മറ്റു ചിലരുടെ പേരിൽ കുഫ്രും ശിർക്കുമാരോപിക്കുക
പരസ്പരം ശാപവാക്കുകൾ ചൊരിയുക എന്നീ കാര്യങ്ങൾ സംഭവിക്കുന്നത്‌ വരെ നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യം സംഭവിക്കില്ല [ഇമാം മഹ്ദിയുടെ ആഗമനം]
ഞാൻ ചോദിച്ചു :
പിതാവേ അക്കാലത്ത് വല്ല ഗുണമുണ്ടാകുമോ?
പിതാവ് പറഞ്ഞു:
എല്ലാ ഗുണവും അക്കാലത്താണ് ഉണ്ടാകുക കാരണം മഹ്ദി ഇമാമിന്റെ വരവോടെ മുസ്ലിം സമൂഹത്തിലെ പ്രശ്നങ്ങളും ഭിന്നിപ്പുകളെല്ലാം തീരും

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇമാം മഹ്ദിയുടെ
. معجزة കൾ

💕1 ഒരൊറ്റ രാത്രിയിൽ الله ഈ ലോകത്തിന്റെ നേത്ര്വത്വം ഏറ്റെടുക്കാനുള്ള സർവ്വ ശക്തിയും,ധൈര്യവും നല്കും .

و عن علي بن ابي طالب [ر] قال : قال رسول الله [ص] : "مهدي منا اهل البيت يصلحه الله في ليلة واحدة
. [ബൈഹഖി, ത്വബ്രാനി, ഇബ്നുമാജ]
അലി [റ] പറഞ്ഞു :
. الله വിന്റെ رسول [ص] പറയുന്നത് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടിട്ടുണ്ടല്ലോ...
" ഇമാം മഹ്ദി നമ്മുടെ കുടുംബമാണ്. ഒരൊറ്റ രാത്രിയിലാണ് الله അദ്ധേഹത്തെ അതിനു സജ്ജനാക്കുക"
പണ്ഡിതന്മാർ പറഞ്ഞു :
മഹ്ദി ഇമാമിന്റെ ഏറ്റവും വലിയ معجزة ഇതു തന്നെയാണ് .
. കാരണമെന്തെന്നാൽ ഭരണത്തിനോ നേത്ര്വത്വത്തിനോ യാതൊരു വിധ ഒരുക്കങ്ങളുമില്ലാതെ പ്രത്യേകിച്ചു യാതൊരു മുൻപരിചയമില്ലാത്ത വ്യക്ത്തിക്ക് ഒറ്റയടിക്കു അധികാരം നൽകപ്പെടുക ഏറ്റവും വലിയ അത്ഭുതം തന്നെ .. അബൂ അബ്ദുല്ലാഹ് ഹുസൈൻ [റ]പറഞ്ഞു
"മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്ന ആദ്യ ഘട്ടത്തിൽ ജനങ്ങൾ അദ്ധേഹത്തെ അംഗീകരിക്കാൻ വിമുഖത കാണിക്കും.
കാരണം സൗഭാഗ്യവാനും സുന്ദരനുമായ യുവാവായിട്ടായിരിക്കും ഇമാം മഹ്ദി രംഗത്ത് വരിക
അവരെ സംബന്ധിച്ച് അതൊരു വലിയ വിപത്തായിരിക്കും കാരണം അവർ വിചാരിച്ചിരുന്നത് ഇമാം മഹ്ദി വലിയ വൃദ്ധനും ,ഒരു ആലിമിന്റെ ഇടയിൽ പെട്ടവനുമായിരിക്കും എന്നാണ് 💖2 പക്ഷികൾ വീഴുന്നു ,ഉണങ്ങിയ തളിരില വിരിയുന്നു

മഹ്ദി രംഗപ്രവേശനം ചെയ്‌താൽ
അഹ്ലുൽ ബൈത്തിൽ പെട്ട സയ്യിദന്മാർ മുന്നോട്ടു വരും അവരും അംഗീകരിക്കാൻ തയ്യാറാവില്ല.
അതിൽ പെട്ട ഒരാൾ ഇമാം മഹ്ദിയോട് പറയും :
. " താങ്കൾ അഹ്ലുൽ ബൈത്തിൽ പെട്ടവനാണെങ്കിൽ , ഇമാം മഹ്ദി താങ്കൾ തന്നെയാണെങ്കിൽ
അതിനു നിങ്ങൾ തെളിവ് നൽകാമോ?
ഉടനെ ഇമാം മഹ്ദി പറന്നു പോകുന്ന പക്ഷിയുടെ നേർക്ക്‌ വിരൽ ചൂണ്ടും. അതോടെ പക്ഷി ഇമാം മഹ്ദിയുടെ കൈകളിൽ വീഴും, പിന്നീട് ഉണങ്ങിയ കമ്പെടുത്ത് ഭൂമിയിൽ കുഴിച്ചിടും നിമിഷ നേരം കൊണ്ടത് പച്ച പിടിക്കും, അതിൽ തളിരില വിരിയും
അവസാനം സയ്യിദന്മാർ ഇമാം മഹ്ദിയെ അംഗീകരിക്കുമെന്ന് "
. [സുനനുബ്നു സഈദ്]
ഇതിൽ ഒരു കാര്യം വ്യക്ത്തമാണ് ഇമാം മഹ്ദി അഹ്ലുൽ ബൈത്തിൽ പെട്ടവനാണെന്ന് ലോകം അറിയുക ബൈഅത്ത് ചെയ്യുമ്പോഴാണ് .

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

👑 ഇമാം മഹ്ദിയുടെ വരവ്‌ :

അന്ത്യനാളടുക്കുമ്പോൾ ലോകം മുഴുവൻ അന്യായങ്ങളിലും അനീതിയും കൊണ്ട്‌ നിറഞ്ഞതാകുമെന്ന് നാം കണ്ടു. ലോകം തിന്മയുടെയും അനീതിയുടെയും പാരമ്യതയിൽ നിൽകുമ്പോഴാണു ഇമാം മഹ്ദി വരുക. നബി (സ) പറഞ്ഞതായി അബു സ ഇദുൽ ഖുദ്‌ രി (റ) പറയുന്നു :

” മഹ്ദിയെ കുറിച്‌ ഞാൻ നിങ്ങൾക്‌ സ ന്തോഷവാർത്തയറിയിക്കുന്നു. ഭുകമ്പങ്ങളും ജനങ്ങൾകിടയിൽ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകുമ്പോൾ അദ്ദേഹം കടന്നു വരും. അന്യായവും അനീതിയും നിറഞ്ഞ ഭുമിയിൽ അദ്ദേഹം നീതിയും ന്യായവും കൊണ്ട്‌ നിറക്കും. ഭുമിയിലുള്ളവരും ആകാശത്തുള്ളവരും ( മലക്കുകൾ ?) അദ്ദേഹത്തെ തൃപ്‌ തിപ്പെടും. സമ്പത്ത്‌ “സിഹാഹായി” അദ്ദേഹം വീതിക്കും . നബിയോട്‌ ചോദിക്കപ്പെട്ടു : ” എന്താണു സിഹാഹൻ ?”. നബി (സ): ” ജനങ്ങൾകിടയിൽ “തുല്യമായി” വീതിക്കും “. (തുടർന്ന് ) നബി (സ) പറഞ്ഞു : മുഹമ്മദിന്റെ സമുദായത്തിന്റെ ( മുസ്‌ ലിംകളുടെ) ഹൃദ്യങ്ങളെ അള്ളാഹു ഐശ്വര്യത്താൽ നിറക്കുകയും അദ്ദേഹത്തിന്റെ ( മഹ്ദിയുടെ ) നീതി അവർക്കെല്ലാം വിശാലമാക്കുകയും ചെയ്യും ” മഹ്ദി നമ്മിൽ പെട്ടവനാണു, അഥവാ നബികുടുംബത്തിൽ. ഒരു രാവിൽ അള്ളാഹു (അധികാരമേറ്റെടുക്കാൻ ) പ്രാപ്തനാക്കും ”

(📚 അഹ്‌ മദ്‌, ഇബ്നു മാജ എന്നിവർ ശേഖരിച്ച നബിവചനം- ഇത്‌ സഹീഹാണു )
“എന്റെ കുടുംബത്തിൽ നിന്നും ഒരാൾ അധികാരമേൽക്കുന്നത്‌ വ രെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹത്തിന്റെ പേരു എന്റെ പേരിനോട്‌ ഒത്തു വരും”

(📚 ഇമാം അഹ്‌ മദ്‌ ശേഖരിച നബിവചനം, ഇത്‌ ഹസൻ ആകുന്നു
"എന്റെ സന്താന പരമ്പരയിൽ പെട്ട ഒരാൾ അറബികളുടെ മേൽ ഭരിക്കും വരെ لا تقوم الساعة "

അറബികളുടെ മേൽ ഭരിക്കും
എന്നതിലൂടെ ഇമാം മഹ്ദി അനറബിയാണെന്ന് ലോകത്തിനോടു ബോധ്യപ്പെടുത്തുകയാണ് رسول الله [ص] ഇമാം മഹ്ദിയുടെ പേര് മുഹമ്മദ്‌ ബ്നു അബ്ദുല്ലാ [അ] എന്ന് ചില പണ്ഡിതർ തീർത്തു പറയുന്നുണ്ടെങ്കിലും അതിനു വ്യക്തമായ തെളിവില്ല.
رسول الله പറഞ്ഞത്
" അദ്ധേഹത്തിന്റെ പേര് നമ്മുടെ പേരിനോട് സമാനമാണ് . പിതാവിന്റെ പേരും അപ്രകാരം തന്നെ "
എന്നു വെച്ചാൽ رسول الله വിന്റെ ഏതു പേരും ആവാം.
അദ്നാൻ, ഹാഷിർ ,ഖാസിം , എന്നിവയോ അല്ലെങ്കിൽ പണ്ഡിതന്മാർ എണ്ണിയ 1000 ത്തോളം പേരുകളിൽ ഒന്നായിരിക്കാം الله اعلم

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇമാം മഹ്ദി
. ആഗതാനാകുന്നത്

كاتب مفسرين ഇബ്നു അബ്ബാസ് [റ] പറയുകയാണ്‌
. ". കടുത്ത നിരാശക്ക് ശേഷമല്ലാതെ ഇമാം മഹ്ദി കടന്നു വരികയില്ല
. ഏതു വരെ ജനങ്ങളിൽ ഒരു വിഭാഗം പറയുക തന്നെ ചെയ്യും
" ഇനി ഒരു മഹ്ദിയില്ലെന്ന് "

മറ്റൊരിക്കൽ رسول الله സ്വഹാബത്തിന്റെ കൂടെ അറേബ്യയുടെ മണ്ണിൽ നില്ക്കവേ :.....
. ഒരു വശത്തേക്ക് തന്റെ രിസാലത്തിന്റെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു :
. നിശ്ചയം ഇമാം മഹ്ദി വരുന്നത് ഇവിടെ നിന്നാണ് "
.
സ്വഹാബി പറയുകയാണ് : الله വിന്റെ رسول[ص] കൈ ചൂണ്ടിയ വശം ഏകദേശം കിഴക്ക് ഭാഗത്തേക്കായിരുന്നു💖 വായിക്കാതെ പോകല്ലേ....💖 ഇന്ന് ഇമാം മഹ്ദിയെ കുറിച്ച് വളരെ അധികം വ്യാപിക്കുന്ന [പ്രഭാഷകമാരാലും, ബുക്ക് കളാലും]
ഹദീസാണ് ഇത് :
. ഇമാം മഹ്ദി ആഗതനാകുന്നത്
ഖുരാസ്സാനിൽ നിന്നാണ്
. ഖുരാസ്സാൻ എന്ന രാജ്യവുമായി ബന്ധപ്പെട്ട ഹദീസുകൾ
മഹത്തുക്കളായ ഹദീസ് പണ്ഡിതർ موظوع എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.

💟 ഇമാം മഹ്ദിയുടെ രാജ്യം ,ഏതു രാജ്യത്ത് നിന്നാണ് വരിക എന്ന് സ്വഹീഹായ ഒരു ഹദീസിലും വന്നിട്ടില്ല. ഹസ്സനായ ഹദീസിലും വന്നിട്ടില്ല.ഇവ 2മാണ് സ്വീകരിക്കാൻ മതിയായ ഹദീസുകൾ 💚

موظوع🙌 [വ്യാജ നിർമ്മിതം]👐

കളവു പറയുന്നയാൾ കെട്ടിയുണ്ടാക്കി നബി [സ]യിലേക്കോ സ്വഹാബിയിലേക്കോ ചേർത്ത് പറയുന്ന ഹദീസാണിത്.
. വിശ്വാസ്യതയിൽ ഏറ്റവും താഴ്ന്ന പടിയിലാണ് അവ സ്ഥതി ചെയ്യുന്നത്. അത്തരം വ്യാജോക്തികൾ അങ്ങേയറ്റം വർജജ്യമാണ്‌. താക്കീത് ചെയ്യാനും അറിയാത്തവർക്ക് വിവരിച്ചു കൊടുക്കാനുമല്ലാതെ അവ ഉദ്ധരിക്കൽ പോലും നിഷിദ്ധമാണ്.

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💘ഇമാം മഹ്ടിയുടെ
. മഹത്വം 💚
അല്ലാഹുവിന്റെ റസൂൽ[സ] അവിടുന്നു വീണ്ടും വിവരിച്ചു:
. ഇബ്നു അബ്ബാസ് [റ] നിവേദനം:
.
. "ലോകം അടക്കി ഭരിച്ച ചക്രവര്ത്തിമാർ ആകെ 4പേരാണ്. 2 മുസ്ലിംകളും, 2അമുസ്ലിംകളും,
ദുൽകർനൈനിയും സുലൈമാൻ നബിയുമാണ് മുസ്ലിംകൾ,
നമ്രൂദും,ബുഖ്തുനസ്വറുമാണ്
. ഇനി 5 മതൊരാൾ വരാനിരിക്കുന്നു.
എന്റെ കുടുംബ പരമ്പരയിൽ പെട്ട അദ്ദേഹം ലോകം അടക്കി വാഴും. ആ മനുഷ്യനാണ് ഇമാം മഹ്ദി
മറ്റൊരിക്കൽ പറഞ്ഞു:

. റൂഹുല്ലാഹി ഈസ നബിയുടെ ഇമാം
ഒരു വെള്ളിയാഴ്ച്ച ദിവസം സുബ്ഹി നിസ്കാരത്തിനു ബാങ്ക് വിളി കഴിഞ്ഞു ഇഖാമത്ത് കൊടുക്കുന്ന സമയം ഇമാം മഹ്ദി മിഹ്രാബിൽ കയറി നിന്നതിനു ശേഷമാണ് ഈസ നബി ബൈത്തുൽമുഖദ്ദസിലെത്തുക. തലമുടിയിൽ നിന്ന് മുത്ത് മണികൾ പോലെ വിയർപ്പു ഗണങ്ങൾ ഇറ്റി വീണു കൊണ്ടിരിക്കും.
ഇതിനിടെ എന്തോ ശബ്ദം കേട്ട് ഇമാം മഹ്ദി പുറകിലോട്ടു നോക്കുമ്പോൾ ഈസാ നബിയെ കാണും. ഇമാം മഹ്ദി ബഹുമാന പുരസ്സരം മിഹ്രാബിൽ ഇറങ്ങി നിന്ന് പറയും; اللهവിന്റെ തിരു ദൂതരേ.. അങ്ങ് ഇമാമത്ത് നിന്നാലും
അപ്പോൾ ഈസ നബി ഇമാം മഹ്ദിയുടെ തോളിൽ കൈ വെച്ചു കൊണ്ട് പറയും :"ഫാത്തിമയുടെ പുത്രാ... താങ്കൾക്ക് വേണ്ടിയാണു اقامة കൊടുക്കപ്പെട്ടിട്ടുള്ളത്.അത് കൊണ്ട് അങ്ങു തന്നെ ഇമാമായി നില്ക്കുക.
. അങ്ങനെ ഇമാം മഹ്ദി തന്നെ ആ നിസ്കാരത്തിനു നേത്ര്വത്വം നല്കും. പിന്നീടുള്ള നിസ്ക്കാരങ്ങൾക്ക്‌ ഈസാ നബി ഇമാമത്ത് നില്ക്കും
നിസ്ക്കാരം കഴിഞ്ഞ ശേഷം ഈസ നബി പോലും ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യുമെന്ന്. ആരമ്പ പൂവേ...ആമിനയുടെ മുത്തേ...അബ്ദുള്ളയുടെ സത്തേ.. نبينا الرسول لله
. ത്വബ്രാനി റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസ്
"എന്റെ സന്താന പരമ്പരയിൽപ്പെട്ട ഒരാളുടെ പിറകിൽ ഈസാ നബി നിസ്ക്കരിക്കും "
മറ്റൊരിക്കൽ പറഞ്ഞു :
"ഇമാം മഹ്ദി എന്റെ സമുദായത്തിൽ നിന്നാണു വരിക. അദ്ദേഹം തന്നെയാണ് ഈസാ നബിക്ക് ഇമാമായി നിന്ന് നിസ്കരിക്കുക"
ചുരുക്കത്തിൽ ഈസാ നബിയുടെ ഇമാമാവാനുള്ള ഭാഗ്യം ലഭിക്കുന്ന ചരിത്രത്തിലെ ഏക വ്യക്തിയാണ് ഇമാം മഹ്ദി [അ]. അതാവട്ടെ വലിയൊരു സ്ഥാനമാണ് താനും. മഹ്ദി ഇമാമിന്റെ വലിയ മഹത്വത്തെ തന്നെയാണിതെല്ലാം സൂചിപ്പിക്കുന്നത് HADEES COLLECTED BY:FB ID: Afsalem bld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

💖💞 ഇമാം മഹ്ദി [അ]💖 . ഒരിക്കൽ ഇമാം മഹ്ദി [അ]നെ കുറിച്ച് അവിടുന്നു വിവരിക്കവേ അവിടുന്നു പറയുമായിരുന്നു . " ഞങ്ങൾ അബ്ദുൽ മുത്തലിബിന്റെ 7 മക്കൾ സ്വർഗ്ഗത്തിലെ നേതാക്കന്മാരാകുന്നു 1 ഞാൻ ,2 എന്റെ സഹോദരൻ അലി [റ]. ,3. പിത്രവ്യൻ ഹംസ [റ]. , 4 ജഹ്ഫർ [റ]. , 5 ഹസൻ [റ]. ,6 ഹുസൈൻ [റ]. , 7 വരാനിരിക്കുന്ന എന്റെ മഹ്ദി . ഇമാം മഹ്ടിയുടെ ഏറ്റവും വലിയ معجزة കറാമത്ത് അവിടുന്നു അക്കമിട്ടു പറഞ്ഞിട്ടുണ്ടല്ലോ...

1 ഇമാം മഹ്ദിയെ ഒറ്റ രാത്രി കൊണ്ട് الله സജ്ജനാക്കപ്പെടും . ആ രാത്രി ഈ ലോകത്തിന്റെ നേത്രത്വം ഏറ്റെടുക്കാനുള്ള സര്വ്വ ശക്ത്തിയും الله നല്കുക തന്നെ ചെയ്യും "[ബൈഹഖി,ത്വബ് റാനി ,ഇബ്നു മാജ] . ഭരണത്തിനോ നേത്രത്വത്തിനോ യാതൊരു വിധ ഒരുക്കങ്ങളുമില്ലാതെ പ്രത്യേകിച്ച് യാതൊരു മുൻ പരിചയമില്ലാത്തൊരു വ്യക്ത്തിക്ക് ഒറ്റയടിക്ക് അധികാരം നല്കപെടുക എന്നത് ഏറ്റവും വലിയ അത്ഭുതമാണ്.

2 സഹയാത്രികരായി മലക്കുകൾ
ഹുദൈഫ[റ] നിവേദനം:
"ജനങ്ങളുടെ ബൈഅത്ത് കഴിഞ്ഞ ശേഷം ഇമാം മഹ്ദി ശാമിന്റെ ഭാഗത്തേക്ക് നീങ്ങും.അദ്ധേഹത്തിന്റെ മുൻപിൽ ജിബ്രീൽ[അ] ഉണ്ടാകും മീകാഈൽ [അ] അകമ്പടി സേവിക്കും.". HADEES COLLECTED BY:FB ID: Afsalem bld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...


ഇമാം മഹ്ദി (അ) .

ഒരിക്കൽ റസൂലുല്ലാ (സ) ലോകാവസാനം വരെയുള്ള കാര്യങ്ങൾ അവിടുന്ന് വിവരിക്കവേ: .
" സ്വഹാബാ...ആദ്യം നുബുവ്വത്ത് വന്നു. കുറേ കഴിയുമ്പോൾ അല്ലാഹു ഉധ്ദേശിക്കുന്ന സമയമായാൽ അതിനെ അല്ലാഹു ഉയർത്തും. ഞാൻ ഈ മദീനയോട് വിട പറയും (പിന്നീട ആ നുബുവ്വത്ത് മദീന മുനവ്വറയുടെ പച്ചഖുബ്ബയി ലേക്ക് തിരിച്ചു പോയി)

ശേഷം നുബുവ്വത്ത്തിന്റെ അടി ത്തട്ടിൽ അല്ലാഹു ഖിലാഫത്ത് കൊണ്ടു വരും.അല്ലാഹു ഉധ്ദേശിക്കുന്ന സമയമായാൽ അതിനെയും അല്ലാഹുയർത്തും. (ഇതു പോലെ വരുന്നത് നിങ്ങൾ അവസാനം കാണും)
പിന്നീട ഇസ്ലാമിന്റെ ഭരണത്തിനു കോട്ടം വരുത്തുന്ന ഭരണം വരും അതിൽ നിങ്ങൾ പരീക്ഷി ക്കപ്പെടും (അന്നാണ്‍ കർബല യുദ്ധം) അല്ലാഹു ഉധ്ദേശിക്കുന്ന സമയമായാൽ അതിനെ അല്ലാഹു ഉയർത്തും.

പിന്നീട് വീണ്ടും ഖിലാഫത്തിന്റെ അടിതട്ടിൽ അല്ലാഹു നല്ല ഭരണം
തരും (അന്ന് ഉമർ ബ്നു അബ്ദുൽ അസീസ്‌,സ്വലാഹുധ്ധീൻ അയ്യൂബി വന്നു) അല്ലാഹു ഉധ്ദേശിക്കുന്ന സമയമായാൽ അതിനെയും അല്ലാഹുയർത്തും.
പിന്നീട് വരുന്നത് ജനങ്ങളെ വഞ്ചിക്കുന്ന ഏകാതിപതികളായ ഭരണാദികാ രികൾ വരും. അതിലാണ്‍ എന്റെ ഉമ്മത്ത്‌ പരീക്ഷിക്കപ്പെടുന്നത് (ഇന്നത്തെ കാലം) അല്ലാഹു ഉധ്ദേശിക്കുന്ന സമയമായാൽ അതിനെയും അല്ലാഹുയർത്തും


ഈ ഹദീസ് റിപോർട്ട് ചെയ്യുന്ന റാവി പറയുന്നു: പിന്നീട് റസൂലുല്ലാ (സ) നിശബ്ദനായി. വരാനിരിക്കുന്ന ഇസ്ലാമിന്റെ സുവർണ്ണ കാലത്തെ പറയാൻ
പിന്നീട് പറഞ്ഞു:
. "പിന്നെ ഒരു വരവില്ല.ഇനി ഒരേ ഒരു വരവേയുള്ളൂ അത് ഇമാം മഹ്ദിയാണ്‍. അതിലൂടെ ദീൻ വിജയിക്കും നമ്മളെ കൊണ്ട് ദീൻ വിജയിച്ച പ്രകാരം.
രാവും പകലും എത്തുന്ന സ്ഥലം ദീൻ എത്തിക്കാൻ എന്റെ മഹ്ദി വരും. വല്ലവനും ഇമാം മഹ്ദിയെയും ദജ്ജാലിനെയും കളവാക്കിയാൽ അവൻ കാഫിറാകും.
ആരെങ്കിലും ഇമാം മഹ്ദിയെ ഒറ്റി കൊടുത്താൽ അവനെ ഭൂമി വിഴുങ്ങി കളയുമെന്ന്" മാത്രമല്ല അവന്റെ തൗബ അല്ലാഹു സ്വീകരിക്കുകയില്ല
HADEES COLLECTED & WRITTEN BY
FB ID: Afsalem Bld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഹസ്രത് ✨
. 💚ഇമാം മഹ്ദി [അ]💖

. ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ [സ] ഖിയാമതിന്റെ അടയാളം വിവരിക്കവേ

. " സ്വഹാബാ.... എന്റെ ഉമ്മത്തിന്റെ അവസാനത്തിൽ ഈ ദീൻ അന്തകാരാത്തിലെക്ക് പോവും. സംസ്കാരവും നീതിയും നഷ്ട്ടപ്പെടും. [എപ്രകാരം അല്ലാഹുവിന്റെ റസൂൽ [സ] വരുന്നതിനു മുമ്പുള്ള ജാഹിലിയ കാലം പോലെ]
. ആ സമയത്ത് എന്റെ ദീനിനെ കയ് പിടിച്ച് നടത്താൻ അല്ലാഹു എന്റെ കുടുംബ പരമ്പരയിൽ നിന്ന് ഒരാളെ നിയോഗിക്കും. ആ മനുഷ്യനാണ് ഇമാം മഹ്ദി. അദ്ദേഹം എല്ലാ സമ്പത്തും തുല്യതയോടെ വീതിക്കും. ലോകത്ത് നീതിയും സമാദാനവും നിറയ്ക്കും. എപ്രകാരം നമ്മളെ കൊണ്ട് ദീൻ വിജയിച്ച പ്രകാരം.
ഇമാം മഹ്ടിയുടെ അടയാളങ്ങൾ അല്ലാഹുവിന്റെ റസൂൽ [സ വിവരിച്ചു തന്നിട്ടുണ്ട് :
وهو رجل عادي 1
ഇമാം മഹ്ദി ഒരു സാധാരണ മനുഷ്യനാണ്

2 അദ്ധേഹത്തിന്റെ പേര് നമ്മളുടെ പേരിനോട് സമാനമാണ്. പിതാവിന്റെ പേര് അപ്രകാരം തന്നെ
3 അദ്ധേഹത്തിന് ഇരു നിറമാണ്
4 സുറുമയിട്ടതു പോലെ നയനങ്ങളുള്ള. മനോഹരമായ പുരികങ്ങളുള്ള മനുഷ്യനാണ്
5 നമ്മുടെ സുന്നത്ത് പിന്പറ്റും
6 അദ്ധേഹത്തിന്റെ ഇടത്തേ കവിൾ തടത്തിൽ കറുത്ത കളങ്കമുണ്ടായിരിക്കും.
.
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുമ്പ് 2 ദ്ര്ഷ്ട്ടാന്തങ്ങളുണ്ട് .
ഈ ലോകത്തെ അല്ലാഹു സ്ര്ഷ്ട്ടിച്ചത് മുതൽ ഇതുവരെ അങ്ങനെയൊരു അടയാളം അല്ലാഹു തന്നിട്ടില്ല.
എന്തിനെന്നറിയുമോ ? ഇമാം മഹ്ദിയുടെ കാല ഘട്ടം നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടി

(അല്ലാഹുവിന്റെ റസൂൽ പറഞ്ഞു :
പച്ച കള്ളം പറയുന്ന 30 ഓളം വ്യാജന്മാർ വരുന്നത് വരെ ഖിയാമത്ത് പിറക്കില്ല അവർ ഓരോരുത്തരും പറയും ;അല്ലാഹുവിന്റെ ദൂതനാണ്‌ ഞാനെന്ന് )
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുമ്പുള്ള റമളാൻ ആദ്യം ചന്ദ്ര ഗ്രഹണമുണ്ടാകും അതേ റമളാൻ പകുതിയിൽ സൂര്യ ഗ്രഹണമുണ്ടാകും
അന്നേരം നിങ്ങൾ സന്തോഷിച്ചു കൊള്ളണേ... പിന്നെ 70 ദിവസത്തിനപ്പുറം ഹജ്ജിന്റെ ദിവസം നിങ്ങൾ കഅബാലയത്തിൽ വെച്ച് ഇമാം മഹ്ദിയെ കണ്ടെത്തുമെന്ന്
ഇത് വരെ കള്ളം പറഞ്ഞിട്ടില്ലാത്ത മുഹ്ബിറെ സ്വാദിഖേ നബിയ്യുനാ റസൂലുല്ലാ [സ]
മറ്റൊരവസരം പറഞ്ഞു ;
. "എന്റെ ദീനിനെ നശിപ്പിക്കാൻ ആർക്കാണു കഴിയുക ഇതിന്റെ തുടക്കകാരൻ ഞാനല്ലയോ ? മധ്യം താങ്ങുന്നത് മഹ്ദിയല്ലയോ ? അവസാനത്തിൽ നിൽക്കുന്നത്‌ റൂഹുല്ലാഹി ഈസയല്ലയോ ?". Hadees co ordinated & connected by: Fb Id: Afsalem bld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

വ്യാജ ഇമാം മഹ്ദി

അല്ലാഹുവിന്റെ റസൂൽ[സ] നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞു:
. " ഇമാം മഹ്ദിയാണെന്നു പറഞ്ഞു കൊണ്ട് കഅബാലത്തിലേക്ക് ഒരു മനുഷ്യൻ കടന്നു വരും.അവൻ കൊല ചെയ്യപ്പെടും. അവനെ ആരും വിശ്വസിക്കുകയില്ല
രണ്ട്ടാമാതൊരു മനുഷ്യൻ കടന്നു വരും അവനെ നിങ്ങൾ بيعة ചെയ്യും"
പൊന്നു സഹോദരങ്ങളെ വന്നില്ലേ 1979-1980 കാലത്തിൽ ഹജ്ജിന്റെ ദിവസം محمد عبدالله قعتان ആയുധ ധാരികളായ കുറേ ആളുകളുമായി കടന്നു വന്നു. എന്നിട്ട് സുബ്ഹി നിസ്ക്കാരം കഴിഞ്ഞ ഉടനെ ഇമാമിന്റെ മൈക്ക് എടുത്തു വെച്ച് താൻ ഇമാം മഹ്ദിയാണെന്ന് സ്വയം പ്രകഖ്യാബിച്ചു അത് വാസ്തവീകരിക്കാൻ അയാളുടെ ആളുകളും.
നിമിഷങ്ങൾക്കുള്ളിൽ സുരക്ഷാ ഭടന്മാരുടെ തോക്കുകൾ അവിടെ ഗര്ജ്ജിച്ച്ചതും.അവർ കൊല ചെയ്യപ്പെട്ടതും ലോകം കണ്ടതാണ്.
രണ്ടാമത്തെ മനുഷ്യന്റെ ആഗമനം നാം ഉറ്റു നോക്കുകയാണ്.
ഇമാം മഹ്ദിയുടെ സവിശേഷതകളിൽ റസൂലുല്ല[സ] പറഞ്ഞിട്ടുണ്ടല്ലോ :
. ഇമാം മഹ്ദി ഒരിക്കലും സ്വയം പ്രഖ്യാപിക്കുകയില്ല. ജനങ്ങളാണ് ഇമാം മഹദിയെ കണ്ടെത്തി ബൈഅത്ത് ചെയ്യുന്നത് "
. സൂര്യനിൽ നിന്നൊരു ദ്ര്ഷ്ട്ട്ടാന്തം വരാതെ ഇമാം മഹ്ദി ആഗതനാകില്ലെന്ന്
നബിയ്യുനാ റസൂലുല്ലാ [സ]

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇന്റെര്നെട് ,വ്ഹട്സ് അപ്പ്

. \"സ്വഹാബാ.....ഒരു സംഭവം (കളവ്, ഏഷണി ) നടന്നാൽ അത് ഒരു നിമിഷം കൊണ്ട് മഗ്രിബ് -മഷ്രിഖനിടയിൽ (ലോകം മുഴുവൻ ) വ്യാപിക്കും വരെ ഖിയമാത് നാൾ പിറക്കില്ലെന്ന്‌ \"
. ആദരവായ പ്രവാചകന് മുഹമ്മദ് രസൂലുല്ലാ (സ)
Hadees collected by :fb id. afsalem bld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഇന്ന് വളരെ ചർച്ച ചെയ്യുന്ന വിഷയമാണ്‌ ഇന്ത്യയെ പാക്കിസ്ഥാൻ ആണോ അമേരിക്ക ആണോ കീഴടക്കുന്നതെന്ന്
. അല്ല അല്ല 1400 വർഷങ്ങൾക്കു മുമ്പ് ഒരു മുള തണ്ട് പോലും ഉപയോഗിച്ച് വാന ലോകത്തേക്ക് നോക്കാത്ത കാലത്താണ് ഹബീബായ മുഹമ്മദ്‌ റസൂലുള്ള (സ) തന്റെ ആറാം ഇന്ദ്രിയത്തിന്റെ അകകണ്ണു കൊണ്ട് ആശങ്കയില്ലാതെ പ്രവചിക്കുക .
ഇന്ത്യയെ കീഴടക്കുന്ന രാജ്യം


. ഒരിക്കൽ മസ്ജിദു നബവ്വിയില് തന്റെ സ്വഹാബത്തിന്റെ ചാരത്ത് ഇരിക്കുമ്പോൾ ലോകത്തിലെ മുഴുവൻ രാജ്യങ്ങളും ആരുടെ കയ് കൊണ്ടാണ് നഷിക്കുതെന്ന് പറയുന്നതിനിടയിൽ ഇന്ത്യയുടെ നാശം അവിടുന്ന് പറഞ്ഞു :
. \" ഇന്ത്യയുടെ നാശം സീനല്ലാതെ ( ചൈന ) മറ്റൊന്നുമല്ല . ചൈനയുടെ നാശം അവിടുത്തെ വഞ്ചകരാലും ആണെന്ന്ന്‌ \"
ഇതു വരെ കള്ളം പറഞ്ഞിട്ടില്ലാത്ത വസീലതുനാ ഫി ധാരയ്ൻ നബിയ്യുനാ റസൂലുല്ലാ (സ)

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

വാഹനങ്ങളുടെ .
കാല ഘട്ടം

عن عبدلله بن امر (ر قال قال سمعة رسول الله سيكون في اخري امتي رجال يركبون علي سروج كاشباح الرحال ينزلون علي ابواب مساجدْْ نساعهم كاسيات غاريات علي ركوسهن كاسمنة بخة الاجافഅബ്ദുല്ലാഹി ബ്നു അംർ (റ) വിൽ നിന്ന് : അല്ലാഹുവിന്റെ റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . " എന്റെ ഉമ്മത്തിന്റെ അവസാനത്തിൽ വരാനുണ്ട് ...... ചിലയാളുകൾ അവർ വാഹനം കയറും. ചില കാർപെറ്റുകളുടെ മേൽ ഒട്ടകത്തിന്റെ കട്ടിൽ പോലെ സീറ്റുകൾ വെച്ച് (അത് മിനുത്ത തുകൽ കൊണ്ട് നിർമിച്ച). അവർ അതിൽ സഞ്ചരിക്കും . എന്നിട്ട് അവർ പള്ളിയുടെ വാതിലിന്റെ അവിടെയിറങ്ങും അവരുടെ സ്ത്രീകളാണെങ്കിലോ വസ്ത്രം ധരിച്ചിട്ടുണ്ട് .പക്ഷെ വസ്ത്രമില്ലാത്തവർ. സ്വർഗ്ഗത്തിന്റെ ഗന്ദം പോലും അവർ ആസ്വദിക്കുകയില്ല.

സ്വര്ഗ്ഗത്തിന്റെ പരിമളമാനെങ്കിലോ 500 കൊല്ലത്തിനു അപ്പുറത്തേക്ക് അടിച്ചു വീശുന്നതാണ്‍ .അതു പോലും അവർക്ക് കിട്ടില്ല.
( moderണ്‍ വസ്ത്ര രീതി)

. നിങ്ങൾ അവരെ കണ്ടാൽ ശപിച്ചു കൊള്ളട്ടെ....
. കാരണം അവർ ശപിക്കപ്പെട്ടവരാണെന്ന് "
. പരിശുദ്ധ റസൂലുല്ലാഹ്

(ഇമാം ത്വബ്റാനി ഉധ്ധരിച്ച സ്വഹീഹായ ഹദീസാണ്‍

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

ഒരുവനെ പരിഹസിച്ചാൽ

. \" സ്വഹാബാ... നിങ്ങൾ ആരെയും വേദനിപ്പിക്കരുതേ..
. ഒരുവൻ പാപം ചെയ്തതിനെ (സ്വഭാവ വയ്കല്യത്തെ) മറ്റൊരുത്തൻ പരിഹസിച്ചാൽ അവനും പാപം ചെയ്യാതെ മരണപ്പെടുകയില്ല തന്നെ \"

. ഹദീസ് ശേഖരിച്ചത് : അഫ്സൽ ഇബ്നു അബ്ദുൽ മജീദ്‌
fb id :afsalembld

മുഹമ്മദ് അഫ്ളൽ ബ്നു അബ്ദുൽ മജീദ് said...

മദീനാ പട്ടണം

എങ്ങനെയാണ് പറയുക പറഞ്ഞാൽ അദബു കേടാകുമോ കരഞ്ഞു കൊണ്ടല്ലാതെ പറയാൻ കഴിയില്ല .
.
ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ (സ) മസ്ജിദു നബവ്വിയിൽ തന്റെ സ്വഹാബത്തി ന്റെ ചാരത്തു ഇരിക്കുമ്പോൾ പറഞ്ഞു പോയി
\"എന്റെ ഈ പള്ളിയെ വന്യ ജീവികൾ കീഴടക്കും വരെ, എന്റെ ഈ മിമ്പെർമേൽ കുറുനരികൾ ഓരിയിടുന്നതു വരെ ഈ ലോകം അവസാനിക്കില്ല
നിശ്ച്ചയം എന്റെ മദീനാ ലോകാവസാനത്തിന്റെ കാഹള ഊത്തിനു 40 വർഷം മുമ്പ് തകരുക തന്നെ ചെയ്യും സ്വഹാബാ.........."