Monday, November 12, 2007

‍ഭൂമിയിലെ വിഭവങ്ങള്‍ - 1- ജലം

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ - ഭൂമിയിലെ വിഭവങ്ങള്‍-1- ജലം
ഖുര്‍ആന്‍ പറഞ്ഞു: "അവന്‍ ജലത്തില്‍നിന്നും എല്ലാ ജീവനുള്ളതിനെയും സൃഷ്ടിച്ചിരിക്കുന്നു।"
ജലമാണ്‌ ജീവന്റെ ആദ്യഘടകം। പ്രപഞ്ചത്തിലെ അതുല്യമായ നിക്ഷേപങ്ങളില്‍ ഒന്നാണ്‌ ജലം. ജലം ലഭ്യമല്ലാത്ത അവസ്ഥ അചിന്ത്യമാണ്‌.ദ്രവമായും ഖരമായും വാതകമായും മാറി ജീവജാലങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുകയും കാലാവസ്ഥയെ നിയന്ത്രിക്കുകയും വാതാനുകൂലനങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഭൂമിയിലെ ഈ ജലചക്ര സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു?അതെപ്പറ്റി ഇനിയും പഠനം നടക്കേണ്ടതുണ്ട്‌.
ഖുര്‍ആന്‍ പറഞ്ഞു: "അല്ലാഹുവാണ്‌ അവന്റെ കാരുണ്യത്തിന്റെ മുന്നോടിയായി കാറ്റുകളെ അയക്കുന്നവന്‍. ഒടുവില്‍ ജലഭാരം തിങ്ങുന്ന മേഘത്തെ അവ വഹിക്കുമ്പോള്‍ മൃതപ്രായമായ ഒരു പ്രദേശത്തേക്ക്‌ അതിനെ നാം നയിക്കുകയും അങ്ങനെ അതുമൂലം നാം വെള്ളം ചൊരിയുകയും എല്ലാത്തരം കായ്കനികളും നാം അതിലൂടെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരമാണ്‌ മരിച്ചവരെയും നാം പുറത്തുകൊണ്ടുവരുന്നത്‌. നിങ്ങള്‍ സ്മരിക്കുന്നവരെങ്കില്‍."

കാലവര്‍ഷക്കാറ്റ്‌, മഴ, നദികള്‍, സമുദ്രങ്ങള്‍, മറ്റു ജലസ്രോതസ്സുകള്‍ മുതലായ ജലസംഭരണികളും സംവിധാനങ്ങളും കൊണ്ട്‌ അനുഗൃഹീതമായ ഒരു ഗ്രഹമാകുന്നു ഭൂമി.
"അതില്‍ (ഭൂമിയില്‍) അവന്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. നാല്‌ ദിവസങ്ങളിലായിട്ടാണ്‌ അത്‌ ചെയ്തത്‌, ആവശ്യപ്പെടുന്നവര്‍ക്കുവേണ്ടി ശരിയായ അനുപാതത്തില്‍." (41: 10)
ഇവിടെ എടുത്തുപറഞ്ഞ അഭിവൃദ്ധി, ആഹാരം എന്നിവ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ഭൂമിയില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭവങ്ങളാണ്‌. ഭൂമിയില്‍ ഏതെല്ലാം ഗണത്തില്‍പെട്ട ജീവികളുണ്ടോ അവയ്ക്കെല്ലാം ആവശ്യമായ വിഭവങ്ങളെല്ലാം അതില്‍ പെടും. അതില്‍ വളരെ പ്രധാനമാണ്‌ ജലം. അതിന്റെ സഹായത്താലാണ്‌ ഭൂമിയില്‍ ജീവഗണങ്ങളുടെ ജീവിതം സുസാധ്യമാകുന്നത്‌.

ജലചംക്രമണം
കാലവര്‍ഷം, ഇടി, മിന്നല്‍, മഴ, മിതകാലാവസ്ഥ, കാറ്റ്‌ എന്നിവ മുഖേന സംഭവിക്കുന്ന ജലചാക്രിക സംവിധാനത്താലും നദികള്‍, സമുദ്രങ്ങള്‍, ഭൂഗര്‍ഭജലം മറ്റു ജലാശയങ്ങള്‍ എന്നീ ജലസ്രോതസ്സുകളാലും ഏറെ അനുഗൃഹീതമായ ഗ്രഹം ഭൂമി മാത്രമാണ്‌. 1400 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ ജലചാക്രിക സംവിധാനത്തെപ്പറ്റി ഖുര്‍ആന്‍ ലോകത്തെ പരിചയപ്പെടുത്തി. ആധുനിക ശാസ്ത്രം അതിന്റെ നിഗമനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ ഖുര്‍ആന്റെ പരാമര്‍ശങ്ങളെ അനുകൂലിക്കുകയാണ്‌ ചെയ്യുന്നത്‌.സൃഷ്ടിയുടെ പ്രാരംഭവേളയില്‍തന്നെ സ്രഷ്ടാവ്‌ അന്ത്യദിനം വരെ ഭൂഗോളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ മതിയാകുന്നത്ര ജലം മണ്ണില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. അത്‌ ഭൂമിയുടെ താഴ്‌ന്ന ഭാഗങ്ങളില്‍ ശേഖരിക്കപ്പെട്ടു. ഭൂഗര്‍ഭത്തിലും ജലമുണ്ടായി. ചൂടും തണുപ്പും കാറ്റും മുഖേന മാറിമറിഞ്ഞുവരുന്നത്‌ ഇതേ വെള്ളംതന്നെയാണ്‌. മലകളുടെ സഹായത്തോടെ മഴയായി നദികള്‍, ഉറവിടങ്ങള്‍, കിണറുകള്‍ എന്നിവയിലൂടെ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്നതും എണ്ണമറ്റ വസ്തുക്കളുടെ വളര്‍ച്ചയില്‍ സഹായകമാകുന്നതും അനന്തരം വീണ്ടും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ച്‌ വീണ്ടും മഴയായി പെയ്തിറങ്ങുന്നതും ഈ വെള്ളം തന്നെ.
ഖുര്‍ആന്‍ പറഞ്ഞു:"അവനാണ്‌(ഏകദൈവം) നിങ്ങള്‍ക്ക്‌ ആകാശത്തുനിന്ന്‌ ജലം വര്‍ഷിപ്പിച്ചുതരുന്നത്‌. അതില്‍നിന്ന്‌ നിങ്ങള്‍ കുടിക്കുന്നു. നിങ്ങളുടെ മൃഗങ്ങള്‍ക്ക്‌ തീറ്റയുണ്ടാക്കുന്നു. അവന്‍ ആ ജലം കൊണ്ട്‌ വിളകളെ മുളപ്പിക്കുന്നു. ഒലിവും ഈത്തപ്പഴവും മുന്തിരിയും മറ്റ്‌എല്ലാതരം ഫലങ്ങളും ഉല്‍പാദിപ്പിക്കുന്നു. ഇതില്‍ ചിന്തിക്കുന്ന ജനത്തിന്‌ മഹത്തായ ദൃഷ്ടാന്തമുണ്ട്‌." (16: 10-11)

മഴവെള്ളം ഏത്‌ രാജ്യത്തായാലും ഒരേ ജലം തന്നെയാണ്‌. പക്ഷേ, അതില്‍നിന്ന്‌ വിവിധ നിറവും രുചിയുമുള്ള പഴവര്‍ഗങ്ങള്‍ എങ്ങനെയാണ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌?മഴയെ ശാസ്ത്രം പഠനവിധേയമാക്കിയിട്ടുണ്ട്‌. അവ എങ്ങനെയാണ്‌ മണ്ണിനും ചെടികള്‍ക്കും ഉപകരിക്കുന്നതെന്നും അത്‌ മനസ്സിലാക്കിയിട്ടുമുണ്ട്‌. പക്ഷേ, ഒരേ മഴയില്‍നിന്ന്‌ എങ്ങനെ വിവിധ തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മുമ്പില്‍ അത്‌ മൂകമാണ്‌. ഈ വിസ്മയം മനുഷ്യചിന്തയെയും ബുദ്ധിയെയും ഏകദൈവത്തിലേക്ക്‌ നയിക്കേണ്ട ശക്തമായ അത്ഭുതദൃഷ്ടാന്തമാണ്‌.

9 comments:

അബ്ദുല്‍ അലി said...

മഴയെ ശാസ്ത്രം പഠനവിധേയമാക്കിയിട്ടുണ്ട്‌. അവ എങ്ങനെയാണ്‌ മണ്ണിനും ചെടികള്‍ക്കും ഉപകരിക്കുന്നതെന്നും അത്‌ മനസ്സിലാക്കിയിട്ടുമുണ്ട്‌. പക്ഷേ, ഒരേ മഴയില്‍നിന്ന്‌ എങ്ങനെ വിവിധ തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മുമ്പില്‍ അത്‌ മൂകമാണ്‌. ഈ വിസ്മയം മനുഷ്യചിന്തയെയും ബുദ്ധിയെയും ഏകദൈവത്തിലേക്ക്‌ നയിക്കേണ്ട ശക്തമായ അത്ഭുതദൃഷ്ടാന്തമാണ്‌.

Unknown said...

"പക്ഷേ, ഒരേ മഴയില്‍നിന്ന്‌ എങ്ങനെ വിവിധ തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മുമ്പില്‍ അത്‌ മൂകമാണ്‌."

പ്രിയ അബ്ദുല്‍ അലി...
എന്താ ഇത്...:
മഴയില്‍ നിന്നാണോ ഫലങ്ങള്‍ ഉല്‍പാധിപ്പിക്കുന്നത്?
ചെടികളില്‍ നിന്നല്ലെ? ചെടികള്‍ വ്യറ്റസ്തമല്ലെ.അപ്പോള്‍ പഴങ്ങളും വ്യറ്റസ്തമാവില്ലെ?

Melethil said...

പക്ഷേ, ഒരേ മഴയില്‍നിന്ന്‌ എങ്ങനെ വിവിധ തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മുമ്പില്‍ അത്‌ മൂകമാണ്‌.

This guy is absolutely mad! He needs help...!!

മായാവി.. said...

Q. ഉണ്ടാവൂ എന്ന് നിനച്ചാല്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന പടച്ചവനെന്ഹിനാണാവോ 4ദിവസം വേണ്ടിവന്നത്?
ഇത് ബൈബിളില്‍ നിന്നു പ്രചോദനം ഉള്ക്കൊണ്ട് കൊണ്ടെഴുതിയതല്ലെ?
(അപ്പൊ പറയും ബൈബിളില്‍ ഏഴ് ദിവസമെന്നാണ്ന്ന്, വ്യ്ത്യ്സ്തതക്ക് ഞങ്ങള്‍ നാലാക്കി അല്ലെ!!!പിന്നെയും ന്യായീകരിക്കാം ബൈബിള്‍ ഈശാനബിക്ക് ഇറക്കിയ വേദപുസ്തകമ്മാണ്‍ , അതില്‍ ആളുകള്‍ തിരുത്തിയതാന്‍ എന്ന്. ഖുറാന്‍ സൂക്ഷിച്ച അല്ലാഹു എന്ത് കൊണ്ട് മറ്റ് പ്റവാചകരുടെ ഗ്രന്‍ഥം സൂക്ഷിച്ചില്ല?

Q2.മൃതപ്രായമായ പ്രദേശത്ത് മാത്രമല്ലല്ലൊ മഴപെയ്യുന്നത്?
പല ഭാഗങ്ങളൂം മൃതമാവുന്നത് ആവശ്യത്തിന്‍ മഴകിട്ടാഞ്ഞിട്ടാണ്!!അല്ലെ.

Q3.ഭൂഗര്‍ഭത്തിലെയും കടലിലെയും വെള്ളം ആവിയായിട്ടാണ്‍ മുകളിലെത്തി മഴയായി പെയ്യുന്നത് എന്ന്ഖുറാനിലുണ്ടോ? ആകാശത്ത് നിന്നാണ്‍ മഴപെയ്യുന്നത് എന്നത് ഏത് കൊച്ച് കുട്ടികും അറിയാമല്ലൊ?

മഴയില്‍ നിന്ന് വ്യത്യസ്ത് പഴങ്ങളുണ്ടാകുന്നതിനെപ്പറ്റി എനിക്കു മുന്പെ വന്നവര്‍ ചോദിച്ചതിനാല്‍ ഞാന്‍ ആവറ്ത്തിക്കുന്നില്ല, പക്ഷെ അതിന്‍ മറുപടി കാണാനാഗ്രഹിക്കൂന്നു

Melethil said...

അപ്രകാരമാണ്‌ മരിച്ചവരെയും നാം പുറത്തുകൊണ്ടുവരുന്നത്‌.

what?

കേരളീയം said...

പക്ഷേ, ഒരേ മഴയില്‍നിന്ന്‌ എങ്ങനെ വിവിധ തരം ഫലങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മുമ്പില്‍ അത്‌ മൂകമാണ്‌.

അലീ, ആരാണ് ഇങ്ങനെ ഉള്ള വിഡ്ഡി ചോദ്യങ്ങള്‍ ചോദിക്കുന്നത്?.. ഇതിപ്പോള്‍ മൂ‍ന്ന് വയസ്സ് ഉള്ള കുട്ടികള്‍ ചോദിക്കുന്ന പോലെ ഉള്ള ചോദ്യം അല്ലേ??

അബ്ദുല്‍ അലി said...

റഫീഖ്‌, മെലെതില്‍, മായാവി,

മഴ എല്ലാ സ്ഥലത്തും ഒരേ ഘടനയിലാണ്‌, പക്ഷെ അതുപയോഗിച്ച്‌, എങ്ങനെ വിത്യസ്ഥങ്ങളായ ഫലങ്ങളും ചെടികളും വളരുന്നു എന്നാണ്‌ ചോദ്യം. അതിനെക്കുറിച്ച്‌ ചിന്തിക്കാനാണ്‌ പറയുന്നത്‌. (ചോദ്യം നിസ്സാരമായതിലെ സങ്കടമാണെങ്കില്‍ ക്ഷമിക്കുക)

മായാവി,
അധ്യായം 25: 59. "ആകാശങ്ങളെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ളതിനെയും ആറു നാളുകളിലായി സൃഷ്‌ടിച്ചവന്‍. പിന്നെ അവന്‍ സിംഹാസനസ്ഥനായി. പരമകാരുണികന്‍! അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കുക."


മഴയും മേഘങ്ങളും ഖുര്‍ആനില്‍, പോസ്റ്റ്‌ ഉടനെ വരും, ഇന്‍സ അല്ല.
ആകാശത്ത്‌ നിന്നും മഴപെയ്യുന്നു എന്ന് കൊച്ച്‌കുട്ടിക്കറിയാം, അത്‌ ഭൂമിയിലെ ജലം നീരാവിയായി, മേഘങ്ങളായി, വീണ്ടും ഭൂമിയില്‍ പതിക്കുന്നു എന്ന് വലിയകുട്ടികള്‍ക്കുമറിയാം. പക്ഷെ അത്‌ അവിരാമം, താളം തെറ്റാതെ എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടോ?.


വികടന്‍,
മൂന്ന് വയസ്സുകാരന്റെ ചോദ്യത്തിന്‌ ഉത്തരമില്ലെ? ഈ മൂന്ന് വയസ്സുകാരന്റെ കൗതുകം തന്നെയാണ്‌ ഭൂമിയിലെയും ആകാശത്തിലെയും ദൈവിക ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ നിസ്സാര ജീവിയായ മനുഷ്യന്‌ തോന്നുക എന്നതാണ്‌ പരമാര്‍ഥം. അത്‌കൊണ്ടാവാം, പല പ്രപഞ്ച രഹസ്യങ്ങളും അക്ജ്ഞാതമായി കിടക്കുന്നത്‌.

Melethil said...

Rather than "rain", you should be saying "the weather", its the weather which decides what should grow in what shape/color and where..What about sunlight and all other stuff that is required? I am not bale to understand your logic here! Do you think apple grows in some place coz it rains in some quntity lesser or more compared to another place where it doesnt grow? Please explain this..

അബ്ദുല്‍ അലി said...

Its not the quantity of rain, that i mentioned, rather, the quality of the rain. would you please explain, why the orange, apple and dates are growing with the same water (the water is the same quality) then why? and how???