Wednesday, June 3, 2009

ബ്ലോഗ്‌ അക്കാദമിയും ഞാനും.

കേരള ബ്ലോഗ്‌ അക്കാദമി എന്ന പേരിൽ രൂപംകൊണ്ട സംഘടന, ഇസ്ലാമിനെതിരെ പ്രചരണായുധമായി മറ്റുന്നതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

യുക്തിവാദികളെ പുകഴ്തുന്നതോടോപ്പം, ഇസ്ലാമിന്റെ ചിന്തധാരയെ അപക്വമായ ഏതാനും ചിലരുടെ വികലമായ കഴ്ചപ്പാടിൽ വിശകലനം ചെയ്യുന്ന അക്കാദമിയുടെ പ്രവർത്തനത്തെ സംശയത്തോടെ തന്നെ ഞാൻ വീക്ഷിക്കുന്നു.

ഏതാനും ചില ബ്ലോഗ്‌ സുഹൃത്തുകൾ, അക്കാദമിയുടെ തെറ്റ്‌ ചൂണ്ടികാട്ടിയിട്ടും അത്‌ തിരുത്താനോ വിശദീകരണം നൽകുവനോ ബ്ലോഗ്‌ അക്കാദമി എന്ന സംഘടനയുടെ തലപ്പതിരിക്കുന്നവർ തയ്യറായില്ല. മാത്രമല്ല, അനോനിമിറ്റിയുടെ സൗകര്യം ഉപയോഗിച്ച്‌ പല പേരിലും പലരൂപത്തിലും തെറ്റ്‌ ചൂണ്ടികാണിച്ച സുഹൃത്തുക്കളെ താറടിക്കുവാനും, അസദ്യവർഷംകൊണ്ട്‌ നേരിടുവാനും ശ്രമിക്കുന്നത്‌ കാണുബോൾ, ഹാ കഷ്ടം, എന്നല്ലതെ എന്ത്‌ പറയാൻ.

ബ്ലോഗിലേക്ക്‌ വരുന്നവർക്ക്‌ മാർഗ്ഗനിർദ്ദേശങ്ങൾ നൽക്കുക എന്ന പ്രഖ്യപിത ലക്ഷ്യത്തിലേക്ക്‌ കടക്കുവാൻ, ബ്ലോഗ്‌ അക്കാദമിയുടെ തലപ്പതിരിക്കുന്നവർ, ആദ്യം മര്യദയും, നിശ്പക്ഷതയും പഠിക്കേണ്ടിയിരിക്കുന്നു.

ഞങ്ങൾ ഒരു സംഘടനയല്ലെന്ന് പറയുന്നതോടോപ്പം, ബ്ലോഗർമ്മാരെ ഓറ്റിവരൂ, ജബ്ബാറിനെ ആരോ ഞോണ്ടി, പ്രതികരിക്കു പ്രതിഷേധിക്കൂ എന്നഹ്വാനം ചെയ്യുവാൻ, അക്കദമിക്ക്‌ എന്തധികാരം?.

മലയാള ബ്ലോഗിന്റെ വളർച്ചക്ക്‌ വേണ്ടി അഹോരാത്രം പരിശ്രമിച്ച പലരേയും വ്യക്തിപരമായി അക്രമിക്കുവാൻ അക്കദമിയുടെ പ്രവർത്തകർ വളരെയധികം ശ്രദ്ധിച്ചിരുന്നു. ചോദ്യങ്ങളോ സംശയങ്ങളോ ചോദിക്കുന്നവരെ, തറടിക്കുന്ന രൂപത്തിലുള്ള കമന്റുകൾകൊണ്ട്‌ നേരിട്ട അക്കദമിയുടെ പ്രവത്തനം തുടക്കം മുതൽ തന്നെ സംശയത്തോടെ വിക്ഷിക്കുന്നവനാണ്‌ ഞാൻ.

ഞാൻ ബ്ലോഗിൽ വന്നത്‌ അക്കാദമിയുടെ സഹായം കൊണ്ടല്ല. എനിക്ക്‌ ബ്ലോഗാൻ അക്കാദമി വേണ്ട. എന്നെ ഒരു ചുക്കും അക്കാദമി ചെയ്യില്ല.

ഇത്‌ എന്റെ നയം, വളരെ വ്യക്തമായ എന്റെ നയം.

മുസ്ലിങ്ങൾക്കെതിരെയുള്ള പ്രചരണായുധമായി ബ്ലോഗ്‌ അക്കാദമിയെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവർ, ഒന്നോർക്കുക. അതിനെ ശക്തമായി നേരിടാൻ ഞാൻ മുന്നിലുണ്ടാവും.

അക്കദമി തെറ്റ്‌ തിരുത്തും എന്ന പ്രതിക്ഷ തീരെ ഇല്ല. അത്‌കൊണ്ട്‌ തന്നെയാണ്‌, വ്യക്തമായ ഈ താക്കിത്‌.

ബ്ലോഗ്‌ അക്കാദമിയിൽ ചിലരെങ്കിലും പക്വമതികളും വിവേകശാലികളുമാണെന്ന് ചിന്തിച്ചിരുന്നു. എന്നാൽ അവിവേകികളായവരാണ്‌ അത്‌ നിയന്ത്രിക്കുന്നതെന്ന് ബ്ലോഗർമാർ തിരിച്ചറിയണം.

4 comments:

അബ്ദുല്‍ അലി said...

ഞാൻ ബ്ലോഗിൽ വന്നത്‌ അക്കാദമിയുടെ സഹായം കൊണ്ടല്ല. എനിക്ക്‌ ബ്ലോഗാൻ അക്കാദമി വേണ്ട. എന്നെ ഒരു ചുക്കും അക്കാദമി ചെയ്യില്ല.

ഇത്‌ എന്റെ നയം, വളരെ വ്യക്തമായ എന്റെ നയം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

യോജിക്കുന്നു.. അക്കാദമി എന്നത് ഇന്ന് ഒരു കൂട്ടം വാലുകുലുക്കി പക്ഷികളുടെ സംങ്കേതമാണ്..അവര്‍ പ്രതിനിധാനം ചെയ്യുന്നത് അസഹിഷ്ണുതയുടെ മൊത്തക്കച്ചവടത്തേയും ..

VilayoorTimes said...

ഖുറാനില്‍ കുറെ ആയത്തുകള്‍ മിസ്സായി പ്പോയിട്ടുണ്ടെന്നു കേള്‍ക്കുന്നു ശരിയാണോ അങ്ങനെയെങ്കില്‍ ഖുറാന്‍ അള്ളാഹു സംരഷിച്ചുവോ ?

VilayoorTimes said...

തെറ്റിദ്ധരിക്കരുത് പഠിക്കാന്‍ വേണ്ടിയാണു