Monday, October 1, 2007

നബിചര്യ

സിദ്ധാന്തങ്ങളാണ്‌ പ്രത്യയശാസ്ത്രങ്ങളുടെ ജീവന്‍. പ്രത്യയശസ്ത്രങ്ങളുടെ നിലനില്‍പും വളര്‍ച്ചയും സുതാര്യമാക്കുന്നത്‌ അതിന്റെ സിദ്ധാന്തങ്ങളെ അടിസ്ഥനമാക്കി തയാറാക്കുന്ന ഭരണഘടനയനുസരിച്ചാണ്‌. ഭരണഘടനയോടു കൂടിയല്ലാതെ പാര്‍ട്ടികളോ വ്യവസ്ഥയോ എവിടെയും നിലനില്‍ക്കുന്നില്ല. ഇത്‌ ലോകത്തിന്റെ അനുഭവം. ദര്‍ശനങ്ങളെ സംബന്ധിച്ചിടത്തോളം സുനിശ്ചിതമായ ചില മാര്‍ഗരേഖ അവയ്ക്കുണ്ട്‌. അവ പിന്‍പറ്റാതെ ഒരാള്‍ക്ക്‌ ആ ദര്‍ശനത്തെ അനുധാവനം ചെയ്യാനാകില്ല. മര്‍ഗരേഖ എത്രമാത്രം യുക്തിഭദ്രവും മാനുഷുകവുമാണോ അതനുസരിച്ചായിരിക്കും വ്യവസ്ഥ ഉന്നതമാവുക.

ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ജീവിതവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ തന്നെയാണ്‌ അതിന്റെ മാര്‍ഗരേഖ। എന്നാല്‍ ഖുര്‍ആന്‍ അതിന്റെ ആശയങ്ങളെ സ്വയം വിശദീകരിക്കുകയോ നടപ്പാക്കുകയോ അല്ല ചെയ്യുന്നത്‌. അതിന്റെ വാഹകരാണ്‌ അത്‌ നടപ്പാക്കേണ്ടവര്‍. വേദഗ്രന്ഥത്തിന്റെ ഒരാശയം നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും വിശദീകരണം ആവശ്യമായി വന്നേക്കാം. അതിനാലാണ്‌ ഒരു പ്രവാചകനിലൂടെ അത്‌ അവതരിക്കപ്പെട്ടതും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്‌ ഉത്തരവാദപ്പെടുത്തിയതും. പ്രവാചകന്‍ മുഹമ്മദിലൂടെ അവതീര്‍ണമായ ഗ്രന്ഥമായതിനാല്‍ അദേഹം തന്നെ അത്‌ ലോകത്തിന്‌ വിശദീകരിച്ചുകൊടുത്തു. അതിന്‌ അദ്ദേഹം സ്വീകരിച്ച രീതി, തനിക്കവതരിച്ച്‌ കിട്ടിയതപ്പടി ജനത്തിന്‌ ഓതികൊടുക്കുക, അതിന്റെ അര്‍ഥവും വിശദീകരണവും സഹിതം അത്‌ പഠിപ്പിച്ചുകൊടുക്കുക, അതിലെ നിര്‍ദ്ദേശങ്ങളെ ജീവിച്ചുകാണിക്കുകയും ജനത്തെ സംസ്‌കരിക്കുകയും ചെയ്യുക എന്നിവയായിരുന്നു. ഇത്‌ കേവലം വാചിക രംഗമായിരുന്നില്ല. ദൈവികവ്യവസ്ഥയുടെ പ്രായോഗികത സ്വജീവിതത്തിലൂടെ ലോകത്തിന്‌ കണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം.

കടപ്പാട്‌, എം.എം. അക്‌ബര്‍

1 comment:

പരിത്രാണം said...

ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു ബ്ലോഗായിരുന്നു ഇത്. ഈ ബ്ലോഗ് സാമ്രാജ്യത്തില്‍ പലതരം ജനങ്ങള്‍ ഉണ്ട്. ദൈവം ഇല്ലെന്നു വരെ തര്‍ക്കിക്കുന്നവരെ ഞാന്‍ ഇവിടെ കാണുകയുണ്ടായി. വര്‍ഷങ്ങളായി ജനങ്ങളുടെ ഉള്ളില്‍ പറ്റി ചേര്‍ന്നു കിടക്കുന്ന വ്യത്യസ്ത ദൈവസങ്കല്പങ്ങളില്‍ നിന്നും. സ്വയം പര്യാപ്തത നടിക്കുന്നവര്‍ക്കും പ്രകൃതിയുടെ മതമായ ഇസ് ലാമിനെ തിരിച്ചറിയാന്‍ ഈ ബ്ലോഗിലൂടെ സാധിക്കട്ടെ എന്നു ആത്മാര്‍ത്മ്മായി പ്രാര്‍ത്ഥിക്കുന്നു.